Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
പ്രമേഹം ഏറ്റവും ഗുരുതരാവസ്ഥയുണ്ടാക്കുന്ന ഗര്‍ഭകാലം: സൂക്ഷിക്കണം
ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള് എപ്പോഴും വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. പ്രത്യേകിച്ച് നിങ്ങള്‍ ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുന്നവരെങ്കില്‍ അതീവ ശ്രദ്ധ വേണം. കാരണം പല വിധത്തിലുള്ള രോഗാവസ്ഥകള്‍ പെട്ടെന്ന് പിടികൂടുന്ന ഒരു സമയം തന്നെയാണ് ഗര്‍ഭധാരണം എന്ന് പറയുന്ന സമയം. പ്രത്യേകിച്ച് ജീവിത ശൈലി രോഗങ്ങള്‍ കൂടെയുള്ളവര്‍ ഗര്‍ഭകാലം അല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. പ്രമേഹം ഇത്തരത്തില്‍ അപകടകരമായ ഒരു അവസ്ഥയുണ്ടാക്കുന്നതാണ്.
ശരീരത്തില്‍ ആവശ്യത്തിന് ഇന്‍സുലിന്‍ (ടൈപ്പ് 1) ഉല്‍പ്പാദിപ്പിക്കുന്നതില്‍ പരാജയപ്പെടുകയോ അല്ലെങ്കില്‍ അതിന്റെ ഫലങ്ങളെ പ്രതിരോധിക്കുകയോ ചെയ്യുമ്പോള്‍ (ടൈപ്പ് 2) രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നു. ഇതിനെ അപകടകരമായ അവസ്ഥയായി തന്നെ നാം കണക്കാക്കേണ്ടതാണ്. പ്രമേഹത്തിന് നിരവധി കാരണങ്ങള്‍ ഉണ്ട്. ഇതില്‍ പൊണ്ണത്തടി, തെറ്റായ ഭക്ഷണക്രമം, കുടുംബചരിത്രം എന്നിവയും പ്രധാനപ്പെട്ടവ തന്നെയാണ്. കൂടാതെ ഉദാസീനമായ ജീവിതശൈലിയും പ്രമേഹത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍ തന്നെയാണ്.

പ്രമേഹമുള്ള സ്ത്രീകളെങ്കില്‍ ഇവര്‍ ഗര്‍ഭധാരണം ആസൂത്രണം ചെയ്യുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് അവരില്‍ പ്രത്യുത്പാദന ശേഷിക്ക് വെല്ലുവിളി ഉയര്‍ത്തുകയും കൂടാതെ പ്രസവത്തിന്റെ കാര്യത്തില്‍ ചെറിയ ചില പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രമേഹമുണ്ടെങ്കില്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഡോക്ടറെ എപ്രകാരം കാണണം എന്നും നമുക്ക് നോക്കാം.
ഡോക്ടറെ കാണുക
ഡോക്ടറെ കാണുന്നതിന് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കാരണം നിങ്ങള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന വ്യക്തികളാണെങ്കില്‍ ഡോക്ടറെ കാണുകയും പ്രമേഹം പരിശോധിക്കുകയും ചെയ്യുക. നിങ്ങളുടെ രക്തത്തില്‍ പ്രമേഹത്തിന്റെ അളവ് ഉയര്‍ന്നതാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം മരുന്നുകള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. പ്രമേഹം മൂലം നിങ്ങളില്‍ ആന്തരാവയവങ്ങളായ ഹൃദയം, വൃക്ക, കരള്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവയെക്കുറിച്ചും ഡോക്ടറോട് സംസാരിക്കേണ്ടതാണ്.
ആര്‍ത്തവചക്രവും ഭക്ഷണവും
പലപ്പോഴും ആര്‍ത്തവ ചക്രത്തിലുണ്ടാവുന്ന മാറ്റങ്ങളും അത് നിങ്ങളുടെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കുന്നതും എല്ലാം ഇന്‍സുലിന്‍ സംവേദന ക്ഷമതക്ക് കാരണമാകുന്നു. ഇത് മെറ്റബോളിസത്തില്‍ വിപരീത ഫലം സൃഷ്ടിക്കുന്നു. വിശപ്പ് വര്‍ദ്ധിക്കുകയും കൂടുതല്‍ ഗ്ലൂക്കോസ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഇത് പലപ്പോഴും നിങ്ങള്‍ക്ക് പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ്
നിങ്ങള്‍ക്ക് മുന്‍കൂട്ടി പ്രമേഹമുണ്ടെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. ഡോക്ടറെ കൃത്യമായി കാണുന്നതിനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും വേണ്ടി ഡോക്ടറെ കാണുന്നതോടൊപ്പം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി ട്രാക്ക് ചെയ്യുന്നതിനും ശ്രദ്ധിക്കണം. കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിലും നിയന്ത്രണം വരുത്തുന്നതിന് ശ്രദ്ധിക്കണം.
ആരോഗ്യകരമായ ഭക്ഷണക്രമം
പ്രമേഹത്തെ ഗുരുതരമാക്കാതെ ശ്രദ്ധിക്കേണ്ടത് നമ്മുടെ കടമയാണ്. അതിന് വേണ്ടി ആരോഗ്യകരമായ ഭക്ഷണ ക്രമം പിന്തുടരുന്നതിന് ശ്രദ്ധിക്കണം. കൂടാതെ പഴങ്ങളും പച്ചക്കറികളും പ്രോട്ടീന്‍ ആരോഗ്യകരമായ ധാന്യങ്ങള്‍ എന്നിവയെല്ലാം കഴിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുക. കൂടാതെ കൊഴുപ്പ് കുറക്കുന്നതിനും ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഗര്‍ഭധാരണത്തിന് ശേഷമാണ് പ്രമേഹം കണ്ടെത്തുന്നതെങ്കില്‍ വളരെയധികം ശ്രദ്ധ വേണം.

പതിവായി വ്യായാമം ചെയ്യുക
വ്യായാമം എന്നത് പല രോഗങ്ങളേയും ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്. അതുകൊണ്ട് തന്നെ വ്യായാമത്തിലൂടെ നമുക്ക് രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ ഗര്‍ഭിണിയാണെങ്കില്‍ ഡോക്ടടറുടെ നിര്‍ദ്ദേശപ്രകാരമുള്ള വ്യായാമവും മറ്റും ചെയ്യുന്നതിന് ശ്രദ്ധിക്കണം. നടത്തം, നീന്തല്‍, യോഗ, മെഡിറ്റേഷന്‍ എന്നിവ ചെയ്യുന്നതിന് ശ്രദ്ധിക്കാം. ശ്രദ്ധിക്കേണ്ടത് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാവൂ ഗര്‍ഭിണികള്‍ എന്നതാണ്.
മുന്‍കരുതലുകള്‍ എടുക്കുക
നിങ്ങള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന വ്യക്തിയാണെങ്കില്‍ പ്രമേഹമെന്ന അവസ്ഥയും കൂടെയുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി നല്ലൊരു ഡോക്ടറെ കാണുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുക. ഇത് കൂടാതെ ജീവിത ശൈലി മാറ്റങ്ങള്‍ വരുത്തുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളില്‍ ആരോഗ്യമുള്ള ഒരു ഗര്‍ഭകാലം നല്കുന്നു.



Click it and Unblock the Notifications