Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഗര്‍ഭകാലം അല്പം ശ്രദ്ധിച്ചാല്‍ കുഞ്ഞും സ്മാര്‍ട്ടാവും, നിശ്ചയം
ഗര്‍ഭകാലം എന്നത് എപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയം തന്നെയാണ്. കാരണം നമ്മുടെ ചെറിയ ചില അശ്രദ്ധ പോലും രണ്ട് ജീവനെയാണ് ബാധിക്കുന്നത്. അമ്മയോടെന്ന പോലെ കരുതല്‍ കുഞ്ഞിനും വേണം. അതുപോലെ തന്നെ തിരിച്ചും. കുഞ്ഞിന്റെ ആരോഗ്യത്തിനും തലച്ചോറിന്റെ ശരിയായ വളര്‍ച്ചക്കും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പലപ്പോഴും അറിയാത പോവുന്ന ചില കാര്യങ്ങളാണ് ഇതിന് പിന്നിലുള്ളത്. ഗര്‍ഭിണികള്‍ എന്ത് കഴിക്കണം, എന്ത് കഴിക്കാന്‍ പാടില്ല എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. കാരണം അത് കുഞ്ഞിന്റേയും കൂടി ആരോഗ്യത്തെയാണ് ബാധിക്കുന്നത് എന്നതാണ് സത്യം.
ഗര്‍ഭകാലം സ്ത്രീകള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതും ഒഴിവാക്കാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങളുണ്ട്. അതില്‍ തന്നെ മുന്നില്‍ നില്ക്കുന്ന ചിലതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. ആരോഗ്യ സംരക്ഷണം പോലെ തന്നെ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയും വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ തരത്തിലും നിങ്ങള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

അവശ്യ പോഷകങ്ങള്‍
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കുഞ്ഞിന്റേയും മുതിര്‍ന്നവരുടേയും ആരോഗ്യത്തിന് അനിവാര്യമാണ്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഫ്ളാക്സ് സീഡുകളും വാല്‍നട്ടുകളും കഴിക്കുന്നത് വഴി ശരീരത്തിന് ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കുന്നു. കൂടാതെ കുഞ്ഞിന്റെ വളര്‍ച്ചക്കും തലച്ചോറിന്റെ ആരോഗ്യത്തിനും നാഢികോശ വികാസത്തിനും ചീര പോലുള്ള ഇലക്കറികള്‍ ധാരാളം കഴിക്കണം. കാരണം ഇതില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ന്യൂറല്‍ ട്യൂബ് വികസനത്തിന് സഹായിക്കുന്നു.
പ്രോട്ടീനും ഇരുമ്പും
വൈജ്ഞാനിക പ്രവര്‍ത്തനത്തിന് ആവശ്യമായ പ്രോട്ടീനും ഇരുമ്പും പയറും ചെറുപയറും നല്കുന്നതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ ഗര്‍ഭകാലം ഒഴിവാക്കരുത് പയര്‍ വര്‍ഗ്ഗത്തെ. ഈ പയര്‍വര്‍ഗ്ഗങ്ങള്‍ നമ്മുടെ പാചകരീതിയിലെ പ്രധാന ഘടകമാക്കി മാറ്റുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല ഇവ എളുപ്പത്തില്‍ ലഭ്യമാവുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്തേണ്ടതാണ്. അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മതിയായ പോഷകാഹാരം ഉറപ്പാക്കും എന്നതില്‍ സംശയം വേണ്ട.
പാലും മുട്ടയും
പാലും തൈരും പോലുള്ള പാലുല്‍പ്പന്നങ്ങള്‍ കാല്‍സ്യവും വിറ്റാമിന്‍ ഡിയും നല്കുന്നു. ഇവ ഗര്‍ഭിണികള്‍ സ്ഥിരമാക്കുന്നത് വഴി അതിലുള്ള പോഷകങ്ങള്‍ കുഞ്ഞിന്റെ തലച്ചോറിന്റെ മൊത്തത്തിലുള്ള ഘടനയെ സഹായിക്കുന്നു. കൂടാതെ മെമ്മറി വികസനത്തിന് നിര്‍ണായകമായ കോളിന് എന്ന ഘടകം മുട്ട നല്കുന്നു. ഇവ പതിവായി കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഗുണം ചെയ്യും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ സ്ഥിരമായി ഇവ കഴിക്കാവുന്നതാണ്.
പഴങ്ങളും പച്ചക്കറികളും
ഓറഞ്ചും ബെറിയും പോലുള്ള പഴങ്ങള്‍ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. അവ മസ്തിഷ്ക കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതോടൊപ്പം തന്നെ കുഞ്ഞിന്‍െ വളര്‍ച്ചക്കും സഹായിക്കും. മാത്രമല്ല കാരറ്റ് പോലുള്ള പച്ചക്കറികള്‍ ബീറ്റാ കരോട്ടിന്‍ നല്കുന്നതിനാല് അത് വഴി നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യകരമായ മസ്തിഷ്ക കോശങ്ങളുടെ വളര്‍ച്ചക്കും സാധിക്കുന്നു. ഗര്‍ഭകാലം ഇതും സ്ഥിരമാക്കാം.
ധാന്യങ്ങള്‍
ബ്രൗണ്‍ റൈസ് പോലുള്ള ധാന്യങ്ങള്‍ ഗര്‍ഭിണികള്‍ കഴിക്കുന്നത് കുഞ്ഞിന്റെ വികസിക്കുന്ന തലച്ചോറിന് ഊര്‍ജ്ജം നല്‍കുന്നതാണ്. മാത്രമല്ല ഇവ കഴിക്കുന്നത് വഴി പലപ്പോഴും അത് സ്ഥിരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നതിനും സഹായിക്കും. കൂടാതെ ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഈ സൂപ്പര്‍ഫുഡുകള്‍ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഭക്ഷണക്രമം ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്ക വികാസത്തിന് സഹായിക്കുന്നു. എന്നാല്‍ ഇവയില്‍ ഏതെങ്കിലും പ്രശ്നമുണ്ടാക്കുന്നതാണെന്ന് തോന്നിയാല്‍ കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ സമീപിക്കേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
