Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭകാലത്തെ ഹെപ്പറ്ററ്റിസ് അപകടകരം; കാരണങ്ങളും ചികിത്സയും
നാമെല്ലാം ഹെപ്പറ്ററ്റിസ് എന്ന് കേട്ടിട്ടുണ്ടാകും.വൈറസ് മൂലം കരളിന് ഉണ്ടാകുന്ന വീക്കമാണ് ഹെപ്പറ്ററ്റിസ്. എന്നാൽ ഇത് പല തരമുണ്ട്. ചിലത് അപകടകാരികളും എന്നാൽ മറ്റു ചിലത് നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നതും. എന്നാൽ പൊതുവെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട ഗർഭിണികൾ ഹെപ്പറ്ററ്റിസിനെ സൂക്ഷിക്കണം. അതിനു വേണ്ട കരുതലുകൾ എടുക്കുകയും വേണം. അല്ലെങ്കിൽ അത് അമ്മയിൽ നിന്നും ഗർഭസ്ഥശിശുവിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗർഭിണികൾ എടുക്കേണ്ട മുൻകരുതലുകളും എങ്ങനെ ഹെപ്പറ്ററ്റിസിനെ നേരിടാമെന്നും നമുക്ക് നോക്കാം.
വൈറൽ അണുബാധ മൂലം കരളിന് ഉണ്ടാകുന്ന വീക്കമാണ് ഹെപ്പറ്ററ്റിസ്. പല തരത്തിൽ ഹെപ്പറ്ററ്റിസ് ഉണ്ടാകാം. ലഹരിവസ്തുക്കൾ, മദ്യം എന്നിവയുടെ ഉപയോഗം മൂലമോ,ഓട്ടോ ഇമ്യൂൺ രോഗങ്ങൾ മൂലമോ,പല മരുന്നുകൾ കാരണമെല്ലാം ഹെപ്പറ്ററ്റിസ്ഉണ്ടാകാം. സാധാരണ കണ്ടുവരുന്നത് ഹെപ്പറ്ററ്റിസ് എ, ഹെപ്പറ്ററ്റിസ് ബി, ഹെപ്പറ്ററ്റിസ് സി എന്നിവയാണ്.

ഇവയെ കൂടാതെ ഹെപ്പറ്ററ്റിസ് ഡി, ഹെപ്പറ്ററ്റിസ് ഇ എന്നിവയുമുണ്ട്. ഇവയെല്ലാം മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ , സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയോ, ഒരേ സൂചി ഉപയോഗിക്കുന്നതിലൂടെയോ, പ്രസവത്തിലൂടെ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് പകരുന്നവയോ ആയിരിക്കും. ഏതു വൈറസാണ് ബാധിച്ചതെന്ന് അറിഞ്ഞാൽ മാത്രമേ എങ്ങനെ ചികിത്സിക്കണമെന്ന് തീരുമാനിക്കാൻ സാധിക്കുകയുള്ളൂ.
ഗർഭിണികളിൽ ഹെപ്പറ്ററ്റിസ് എ , ഹെപ്പറ്ററ്റിസ് ഇ
കേടായ ഭക്ഷണം, മലിനജലം എന്നിവയിലൂടെ പകരുന്ന രോഗങ്ങളാണ് ഹെപ്പറ്ററ്റിസ് എ യും ഇ യും. ശുചിത്വക്കുറവ്, കൃത്യമായി പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുക,വ്യക്തിശുചിത്വം ഇല്ലായ്മ ,വൃത്തിയായി കഴുകാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കുക ,മലിനജലം എന്നിവയിലൂടെ ഹെപ്പറ്ററ്റിസ് എ , ഇ എന്നിവ പകരാം. ഗർഭിണികളിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
കൂടാതെ ഇത്തരം രോഗികളുമായി അടുത്തിടപെടൽ,അവരുടെ ടൗവ്വൽ ഉപയോഗിക്കുക തുടങ്ങിയ വഴിയിലും വൈറസ് പകരാവുന്നതാണ്. അതിനാൽ ഗർഭിണികൾ മലിന സാഹചര്യത്തിൽ നിന്നും, ഇത്തരം രോഗികളിൽ നിന്നും മാറിയിരിക്കുകയും ശരിയായി പാകം ചെയ്ത ഭക്ഷണം കഴിക്കുകയും വേണം.
ഹെപ്പറ്ററ്റിസ് എ
സ്വയം നിയന്ത്രിക്കാൻ സാധിക്കുന്നതും കരളിനെ അധികം ബാധിക്കാത്തതുമായ രോഗമാണ് ഹെപ്പറ്ററ്റിസ് എ . വളരെ വിരളമായി മാത്രമേ ഇത് കരളിനെ ബാധിക്കാറുള്ളൂ. റിസ്ക് കൂടുതൽ ഉള്ളവർക്ക് ആന്റി ഹെപ്പറ്ററ്റിസ് എ വാക്സിൻ ലഭ്യമാണ്.

ഹെപ്പറ്ററ്റിസ് ഇ
ഹെപ്പറ്ററ്റിസ് എ യെക്കാളും കൂടുതൽ ശ്രദ്ധ വേണ്ട ഒന്നാണ് ഹെപ്പറ്ററ്റിസ് ഇ. ഇത് കരളിന് അപകടം ഉണ്ടാക്കാനുള്ള സാധ്യത 10 -15 % അധികമാണ്. കൂടാതെ ഹെപ്പറ്ററ്റിസ് ഇ യ്ക്ക് ഇന്ത്യയിൽ നിലവിൽ വാക്സിൻ ലഭ്യമല്ല.
ഗർഭിണികളിൽ ഹെപ്പറ്ററ്റിസ് ബി,ഡി,സി
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, സൂചികൾ കൈമാറ്റം ചെയ്യുക, ഗർഭിണികളിൽ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് എന്നിങ്ങനെയാണ് ഹെപ്പറ്ററ്റിസ് ബി,ഡി,സി എന്നിവ ഉണ്ടാകുന്നത്. ഇവയിൽ പലതും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്നവയാണ്. എന്നാൽ ചിലപ്പോൾ ഗർഭകാലത്തു അമ്മയിൽ നിന്നും കുഞ്ഞിലേക്ക് പകരുന്നത് വഴി കുഞ്ഞിന് ജീവിതകാലം മുഴുവൻ ഹെപ്പറ്ററ്റിസ് നിലനിൽക്കാനുള്ള സാധ്യതയുണ്ട്. ആന്റി ഹെപ്പറ്ററ്റിസ് ബി വാക്സിൻ വഴി ഇവയെ പ്രതിരോധിക്കാവുന്നതാണ്.
ഹെപ്പറ്ററ്റിസ് ബി
അമ്മയിൽ നിന്നും കുഞ്ഞിലേക്ക് പകരുന്ന ഹെപ്പറ്ററ്റിസ്, രക്തത്തിൽ എത്രത്തോളം വൈറസ് അടങ്ങിയിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. വൈറൽ ലോഡ് കൂടുതലാണെങ്കിൽ ആന്റി വൈറൽ മരുന്നുകൾ നൽകാവുന്നതാണ്. ഹെപ്പറ്ററ്റിസ് ബി പോസിറ്റിവ് ആയ അമ്മയിൽ നിന്നും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ജനിച്ചു 12 മണിക്കൂറിനുള്ളിൽ ഹെപ്പറ്ററ്റിസ് ബി വാക്സിൻ കൊടുക്കാറുണ്ട്.

ഹെപ്പറ്ററ്റിസ് സി
അമ്മ ഹെച്ഐവി പോസിറ്റിവ് ആണെങ്കിൽ മാത്രമേ ഹെപ്പറ്ററ്റിസ് സി കുഞ്ഞിലേക്ക് പകരുകയുള്ളൂ. അല്ലെങ്കിൽ ഹെപ്പറ്ററ്റിസ് സി പകരാനുള്ള സാധ്യത കുറവാണ്. ഇവയ്ക്ക് പ്രത്യേകിച്ച് വാക്സിൻ ലഭ്യമല്ല. കുറഞ്ഞത് 3 മാസം നീണ്ടു നിൽക്കുന്ന ചികിത്സ നിലവിൽ ഹെപ്പറ്ററ്റിസ് സി ക്ക് ലഭ്യമാണ്.
ഹെപ്പറ്ററ്റിസ് ഡി
വളരെ വിരളമായി മാത്രമേ ഹെപ്പറ്ററ്റിസ് ഡി കാണാറുള്ളൂ. ഹെപ്പറ്ററ്റിസ് ബി വന്ന രോഗിക്ക് അത് മാറാതെ കൂടുതൽ രൂക്ഷമാകുമ്പോഴാണ് ഹെപ്പറ്ററ്റിസ് ഡി ഉണ്ടാകുന്നത്.
ഹെപ്പറ്ററ്റിസ് ഉണ്ടാകാൻ സാധ്യതയുള്ള ഗർഭിണികൾ വിദഗ്ദ്ധ ചികിത്സയ്ക്കും പരിശോധനകൾക്കും വിധേയമാകണം. എല്ലാ ഗർഭിണികളും ആദ്യത്തെയും അവസാന മാസങ്ങളിലും ഹെപ്പറ്ററ്റിസ് ബി,സി,ഹെച്ഐവി എന്നീ പരിശോധനകൾ നടത്തുന്നത് ഉത്തമമാണ്.



Click it and Unblock the Notifications

