For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡും ഗര്‍ഭാവസ്ഥയും; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

|

കോവിഡ് മഹാമാരി എല്ലാവരിലും ഉത്കണ്ഠയും ഭയവുമുണ്ടാക്കുന്നുണ്ട്. കാരണം, വൈറസിന്റെ ഒന്നാം തരംഗം കഴിഞ്ഞ് രണ്ടാം തരംഗത്തിലൂടെ കടന്നുപോലുകയാണ് രാജ്യം. ഈ ഘട്ടത്തില്‍ കോവിഡിന്റെ ഭീകരത വളരെ വലുതാണെന്ന് നാം കണ്ടുകഴിഞ്ഞു. എന്നാല്‍, മൂന്നാം തരംഗത്തിനുള്ള സാധ്യത കൂടി കരുതിയിരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതായത്, കൂടുതല്‍ കഠിനമാവാം അടുത്ത തരംഗം എന്ന് പലരും വിലയിരുത്തുന്നു. വിവിധ ആരോഗ്യാവസ്ഥളുള്ള ആളുകളെ വൈറസ് കൂടുതലായി ബാധിക്കുന്നു എന്ന് നാം കേട്ടിട്ടുണ്ട്.

Most read: 40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്Most read: 40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്

വിവിധ രോഗങ്ങളുള്ളവരെയും പ്രതിരോധശേഷി കുറഞ്ഞവരെയും പ്രായമായവരേയും വൈറസ് കൂടുതലായി പിടികൂടുന്നു. ഗര്‍ഭിണികളിലും ഇത് കുറച്ചധികം ആശങ്ക വിതയ്ക്കുന്നു എന്നു പറയാം. കാരണം, നിങ്ങള്‍ ഗര്‍ഭിണിയാണെങ്കില്‍, കൊറോണ വൈറസ് നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളുടെ കുഞ്ഞിനും ഭീഷണിയാണോ എന്നതിനെക്കുറിച്ച് ധാരാളം സംശയങ്ങളുണ്ടാകാം. കൊറോണവൈറസ് സംബന്ധിച്ച് ഗര്‍ഭിണികളായ സ്ത്രീകള്‍ക്കിടയിലെ സാധാരണ ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇവിടെ വായിച്ചറിയാം.

ഗര്‍ഭധാരണത്തെ എങ്ങനെ ബാധിക്കുന്നു

ഗര്‍ഭധാരണത്തെ എങ്ങനെ ബാധിക്കുന്നു

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണ്. എന്നിരുന്നാലും, ശരീരത്തിന്റെ വിവിധ സംവിധാനങ്ങളെ മാറ്റിമറിക്കുന്ന ഒരു ഘട്ടമാണ് ഗര്‍ഭാവസ്ഥ. രോഗപ്രതിരോധ ശേഷി ഉള്‍പ്പെടെ ശരീരത്തിന്റെ പല സംവിധാനങ്ങളെയും ഇത് പുതുക്കുന്നു. വൈറസുകള്‍ ഉള്‍പ്പെടെയുള്ള സൂക്ഷ്മജീവികളോട് ശരീരം പ്രതികരിക്കുന്ന രീതി മാറാം. അതിനാല്‍, രോഗപ്രതിരോധവ്യവസ്ഥയിലെ മാറ്റങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ കോവിഡ് -19 ന് പോസിറ്റീവ് ആയാല്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ശരിയായ വിശ്രമം, ഭക്ഷണക്രമം, വ്യായാമം എന്നിവ കൊണ്ട് വീട്ടില്‍ തന്നെ നേരിയ കോവിഡ് കേസുകള്‍ ഭേദമാക്കാം.

ഗര്‍ഭിണികളെ വൈറസ് എങ്ങനെ ബാധിക്കുന്നു

ഗര്‍ഭിണികളെ വൈറസ് എങ്ങനെ ബാധിക്കുന്നു

സാധാരണയായി, ഗര്‍ഭിണികളില്‍ വൈറസ് ബാധിച്ചാല്‍ ആരോഗ്യമുള്ളവരേക്കാള്‍ അപകടക സങ്കീര്‍ണത കാണപ്പെടുന്നില്ല. കൂടുതല്‍ കഠിനമായ രീതിയില്‍ രോഗമോ കൊറോണ വൈറസോ ബാധിച്ചാല്‍ മാത്രമേ എന്തെങ്കിലും സങ്കീര്‍ണതകള്‍ ഉണ്ടാകുന്നുള്ളൂ. എന്നാല്‍ ഗര്‍ഭിണികളില്‍ കൂടുതലും, മിതമായ ഇന്‍ഫ്‌ലുവന്‍സ ലക്ഷണങ്ങള്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ഗര്‍ഭിണികള്‍ക്ക് പനി പോലുള്ള ലക്ഷണങ്ങള്‍ വഷളാകുകയാണെങ്കിലോ നെഞ്ചിലെ അണുബാധ കൂടുതല്‍ രൂക്ഷമാവുകയോ ചെയ്യുന്നുവെങ്കില്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ തേടുക. വൈറസിന്റെ കൂടുതല്‍ കഠിനമായ ലക്ഷണങ്ങള്‍ വികസിക്കുകയാണെങ്കിലോ ലക്ഷണങ്ങള്‍ മാറാന്‍ കാലതാമസം നേരിട്ടാലോ ആശുപത്രിയുമായി ഉടന്‍ ബന്ധപ്പെടുക.

Most read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണിMost read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി

വൈറസ് കുഞ്ഞിനെ എങ്ങനെ ബാധിക്കും

വൈറസ് കുഞ്ഞിനെ എങ്ങനെ ബാധിക്കും

പലരിലുമുള്ള ധാരണയാണ് കോവിഡ് ബാധിച്ചാല്‍ ഗര്‍ഭം അലസുമെന്ന്. എന്നാല്‍, ഈ ധാരണ തെറ്റാണ്. ഗര്‍ഭിണികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഗര്‍ഭം അലസാനുള്ള സാധ്യത കൂടുതലാണ് എന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ല. ഗര്‍ഭാവസ്ഥയില്‍ നിങ്ങളുടെ പിഞ്ചു കുഞ്ഞിലേക്ക് വൈറസ് പകരാമെന്ന സൂചനകള്‍ക്കും തെളിവുകളില്ല. ചൈനയിലെ വൈറസ് ബാധിച്ച ഒമ്പത് ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തില്‍, പ്രസവത്തിന് ശേഷം ഒന്‍പത് കുഞ്ഞുങ്ങളും കോവിഡ് നെഗറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു. കുഞ്ഞുങ്ങള്‍ ആരോഗ്യവാന്മാരുമായിരുന്നു. എന്നാല്‍, ലണ്ടനിലെ കോവിഡ് ബാധിച്ച ഒരു ഗര്‍ഭിണിയുടെ നവജാതശിശുവിനും പോസിറ്റീവ് ആയ കേസുണ്ട്. എന്നിരുന്നാലും, കുഞ്ഞിന് ഗര്‍ഭാശയത്തില്‍ നിന്നാണോ അതോ ജനിച്ചയുടനെയാണോ വൈറസ് ബാധിച്ചത് എന്ന് വ്യക്തമായിരുന്നില്ല.

ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ അപകട സാധ്യതയുണ്ടോ

ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ അപകട സാധ്യതയുണ്ടോ

സാധാരണ ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗര്‍ഭിണികള്‍ക്ക് മറ്റുള്ളവരേക്കാള്‍ കൂടുതലായി വൈറസ് ബാധാ സാധ്യതയുണ്ടാകാം എന്നത് സാധൂകരിക്കുന്ന തെളിവുകളില്ല. ഇതൊക്കെയാണെങ്കിലും, ഗര്‍ഭിണികളായ സ്ത്രീകളും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. ചില സ്ത്രീകളില്‍, ഗര്‍ഭധാരണത്തില്‍ ശരീരം ചില വൈറല്‍ അണുബാധകളോട് കൂടുതലായി പോരാടുന്നു എന്നത് ഒരു വസ്തുതയാണ്. എന്നിരുന്നാലും, ഈ മഹാമാരി സമയത്ത് ഗര്‍ഭിണികളായ സ്ത്രീകള്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

Most read:പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ലMost read:പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ല

കൊറോണ വൈറസ് സ്ഥിരീകരിച്ചാല്‍ കുഞ്ഞിന് മുലയൂട്ടാന്‍ കഴിയുമോ

കൊറോണ വൈറസ് സ്ഥിരീകരിച്ചാല്‍ കുഞ്ഞിന് മുലയൂട്ടാന്‍ കഴിയുമോ

നിങ്ങളും കുഞ്ഞും തമ്മിലുള്ള അടുത്ത സമ്പര്‍ക്കമാണ് മുലയൂട്ടലിന്റെ പ്രധാന അപകടസാധ്യത. നിങ്ങള്‍ ശ്വസിക്കുന്ന സമയത്ത് കുഞ്ഞിന് ശ്വസന കണങ്ങള്‍ വഴി അണുബാധയുണ്ടാകാം. ഇത്തരം അവസ്ഥകളില്‍ നിങ്ങളുടെ ഡോക്ടറുടെ വിദഗ്ധാഭിപ്രായം തേടുക. വൈറസ് ബാധാ സാധ്യത കുറയ്ക്കുന്നതിന് മുലയൂട്ടുന്ന അമ്മമാര്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:

* കുഞ്ഞിനെ മുലയൂട്ടുന്നതിനോ സ്പര്‍ശിക്കുന്നതിനോ മുമ്പ് കൈ കഴുകുക.

* മുലയൂട്ടുമ്പോള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്നത് ഒഴിവാക്കുക.

* സാധ്യമെങ്കില്‍ മുലയൂട്ടുമ്പോള്‍ ഫെയ്സ് മാസ്‌ക് ധരിക്കുക.

* ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കുകയാണെങ്കില്‍, ശരിയായി വൃത്തിയാക്കാനും അണുവിമുക്തമാക്കാനും ശ്രദ്ധിക്കുക.

ഗര്‍ഭിണികള്‍ക്ക് ചില മുന്‍കരുതലുകള്‍

ഗര്‍ഭിണികള്‍ക്ക് ചില മുന്‍കരുതലുകള്‍

ഗര്‍ഭാവസ്ഥയില്‍ രോഗം വരാതിരിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില നടപടികള്‍ ഇതാ:

* ഇടയ്ക്കിടെ കൈ കഴുകുക. കോവിഡ് ബാധയില്‍ നിന്ന് രക്ഷനേടാന്‍ കൈ ശുചിത്വം നിങ്ങളെ ശരിക്കും സഹായിക്കും.

* സാമൂഹിക അകലം പാലിക്കുക. നിങ്ങള്‍ ഒരു പൊതു സ്ഥലത്ത് ആയിരിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് 2 മീറ്റര്‍ അല്ലെങ്കില്‍ 6 അടി ദൂരം എപ്പോഴും നിലനിര്‍ത്തുക. മറ്റുള്ളവരുമായി കഴിയുന്നിടത്തോളം സമ്പര്‍ക്കം ഒഴിവാക്കുക.

* കൃത്യസമയത്ത് നിങ്ങളുടെ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ എടുക്കുക. ഫ്‌ളൂ വാക്‌സിന്‍ നിങ്ങളുടെ ഇന്‍ഫ്‌ളുവന്‍സ ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

* ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഒരു ടിഷ്യു ഉപയോഗിക്കുക, ടിഷ്യു ഡസ്റ്റ്ബിനില്‍ ഇടുക. ഉടന്‍ തന്നെ കൈ കഴുകുക.

Most read:പപ്പായ ഇല ജ്യൂസ് കുടിച്ചാല്‍ ശരീരത്തിലെ മാറ്റം ഇത്‌Most read:പപ്പായ ഇല ജ്യൂസ് കുടിച്ചാല്‍ ശരീരത്തിലെ മാറ്റം ഇത്‌

ഗര്‍ഭിണികള്‍ക്ക് ചില മുന്‍കരുതലുകള്‍

ഗര്‍ഭിണികള്‍ക്ക് ചില മുന്‍കരുതലുകള്‍

* ശ്വസന ലക്ഷണങ്ങളൊന്നും അവഗണിക്കരുത്. നിങ്ങള്‍ക്ക് ചുമയോ ശ്വാസകോശ സംബന്ധമായ അസുഖമോ ഉണ്ടായാല്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.

* സുരക്ഷിതമായി ഇരിക്കുക. തുടര്‍ച്ചയായ ചുമയോടുകൂടിയോ അല്ലാതെയോ ഉള്ള ഉയര്‍ന്ന പനി പോലുള്ള ലക്ഷണങ്ങള്‍ കൊറോണ വൈറസ് അണുബാധയെ സൂചിപ്പിക്കുന്നു. ഈ ലക്ഷണങ്ങള്‍ കാണിക്കുന്ന ആരുമായും അടുത്ത ബന്ധം പുലര്‍ത്തുന്നത് ഒഴിവാക്കുക.

* നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുക, ധ്യാനിക്കുകയോ പുസ്തകം വായിക്കുകയോ ചെയ്യുക. നിങ്ങളുടെ ഡോക്ടറുടെ ഉപദേശപ്രകാരം വ്യായാമം ചെയ്യുക.

English summary

Pregnancy And Covid-19 : What Are The Risks in Malayalam

Pregnancy is a phase that alters various mechanisms of the body. Here is all you need to know about coronavirus and pregnancy.
X
Desktop Bottom Promotion