Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ഗര്‍ഭിണിയായ ശേഷം ദേഷ്യം അമിതമാണോ? കുറയ്ക്കാന്‍ ഇതാ ചില വഴികള്‍
സ്ത്രീകള്‍ ഗര്‍ഭിണിയാകുമ്പോള്‍ അവരില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സ്ത്രീകളുടെ സ്വഭാവത്തില്‍ വലിയൊരു മാറ്റം വരുത്താറുണ്ട്. ചില സ്ത്രീകളില്‍ ഈ സമയത്ത് ദേഷ്യം വര്‍ദ്ധിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ചെറിയ കാര്യങ്ങള്‍ക്കു പോലും ഇവര്‍ ദേഷ്യപ്പെട്ടേക്കാം. ചിലപ്പോള്‍ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഇവര്‍ പ്രകടമാക്കിയേക്കാം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഉണ്ടാകുന്ന ദേഷ്യം കുറയ്ക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ആക്ടിവിറ്റികള്‍
നിങ്ങളുടെ മനസ്സിന് സന്തോഷം നല്കുന്ന കാര്യങ്ങള്‍ക്ക് അമിതമായി പ്രാധാന്യം നല്കാന് ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. പാട്ടു കേള്‍ക്കാന്‍ താല്പര്യം ഉള്ളവരാണെങ്കില്‍ പാട്ടുകള്‍ കേള്‍ക്കുക. അല്ലെങ്കില്‍ പുസ്തകങ്ങള്‍ വായിക്കാവുന്നതാണ്. അതുമല്ലെങ്കില്‍ ഇഷ്ടമുള്ള കാര്യങ്ങളിലേയ്ക്ക് മനസ്സിന്റെ ശ്രദ്ധ തിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തില്‍ ഇഷ്ടമുള്ള കാര്യങ്ങളിലേയ്ക്ക് അമിതമായി ശ്രദ്ധ തിരിയുന്നത് മനസ്സിന് സമാധാനവും സന്തോഷവും നല്കുന്നു. ഇത് ദേഷ്യവും പിരിമുറുക്കവും കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
സുഹൃത്ത് ബന്ധം
നിങ്ങളെ കേള്‍ക്കാനും, അറിയാനും മനസ്സിലാക്കും സാധിക്കുന്ന ഒരു സുഹൃത്ത് വലയം നിങ്ങള്‍ക്ക് ചുറ്റിലും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മനസസ് തുറന്ന് സംസാരിക്കാന്‍ സാധിക്കുന്നതാണ്. വികാരങ്ങള്‍ പേടികൂടാതെ, പ്രകടിപ്പിക്കാന്‍ സാധിക്കും. ഇത് നിങ്ങളുടെ ദേഷ്യം കുറയ്ക്കുന്നതായിരിക്കും. കൂടാതെ, മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നതാണ്.
വ്യായാമം
ഗര്‍ഭിണിയായിരിക്കുമ്പോഴും ചെറിയ രീതിയില്‍ യോഗ, അതുപോലെ, വ്യായാമങ്ങള്‍ ചെയ്യുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്നതാണ്. അതുപോലെ, ദേഷ്യം കുറയ്ക്കാനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കുന്നു. അതിനാല്‍, ഗര്‍ഭിണിയായിരിക്കുമ്പോള്‍ വ്യായാമങ്ങള്‍ ശീലിക്കുന്നത് വളരെ നല്ലതായിരിക്കും.
അകന്നു നില്ക്കാം
നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കുക എന്നതാണ് മറ്റൊരു മാര്‍ഗ്ഗം. അമിതമായി ചില കാര്യങ്ങള്‍ നിങ്ങളിലേയ്ക്ക് വരുന്നത്, ചില സംസാരങ്ങള്‍, പ്രവര്‍ത്തികള്‍ നിങ്ങളെ ദേഷ്യപ്പെടുത്താം. അതിനാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ നിന്നും അകന്നു നില്ക്കാന് ശ്രദ്ധിക്കുക. എല്ലായ്പ്പോഴും മനസ്സിന് സന്തോഷം നല്കാന് ശ്രദ്ധിക്കുക.
സ്വയം പരിചരണം
നിങ്ങള്‍ നിങ്ങളെതന്നെ പരിചരിക്കുക. പരിപാലിക്കുക. നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ട കാര്യങ്ങള്‍ വളരെ സന്തോഷപൂര്‍വ്വം ചെയ്യാന്‍ ശ്രദ്ധിക്കുക. എല്ലാ കാര്യങ്ങളും അസ്വദിച്ച് ചെയ്യുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കും. അതുപോലെ, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ഇത് വളരെയധികം സഹായിക്കുന്നതാണ്.
പങ്കാളിയുടെ സാമീപ്യം
പങ്കാളിയോട് ഉള്ള് തുറന്ന് സംസാരിക്കുക. അവരോട് മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ തുറന്ന് സംസാരിക്കുക. അവരുടെ സാമീപ്യം എല്ലായ്പ്പോഴും ഉറപ്പാക്കാനും ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ തലയിലെ വലിയൊരു ഭാരം ഇല്ലാതാക്കാന്‍ സഹായിക്കും. മനസ്സിന് ആശ്വാസം ലഭിക്കാനും ഇത് സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
