Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
35 വയസ്സിന് ശേഷം ഒരു കുഞ്ഞു വേണോ ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു കുഞ്ഞു വേണമെന്നത്.എന്നാൽ പുത്തൻ തലമുറ ജോലിക്കും വ്യക്തിപരമായ ലക്ഷ്യങ്ങൾക്കും മുൻഗണന കൊടുക്കുന്നതിനാൽ വിവാഹപ്രായം ഉയരുന്നു. അതോടൊപ്പം തന്നെ ഗർഭിണി ആകുന്ന പ്രായവും ഉയരുന്നു.ഏത് പ്രായത്തിലും ഗർഭധാരണം എന്നത് വെല്ലുവിളികളും ഉത്കണ്ഠകളും സന്തോഷങ്ങളും നിറഞ്ഞ കാലഘട്ടമാണ്.എന്നാൽ 35 വയസ്സിനു മുകളിലേക്ക് പ്രായമാകുമ്പോൾ റിസ്‌ക് കൂടുതൽ ഉണ്ടാകുന്നു.
ഗർഭധാരണത്തിന് പ്രായം ഒരു വെല്ലുവിളി തന്നെയാണ്. 25 വയസ്സ് മുതൽ 35 വരെ സേഫ് പ്രായമായി കണക്കാക്കാമെങ്കില്‍ കൂടിയും 30 ന്മേൽ പ്രായമുളള ഗര്‍ഭധാരണവും കുറച്ചെങ്കിലും പ്രശ്‌നത്തില്‍ വരുന്ന ഒന്നാണ്.35 മേല്‍ പ്രായമെങ്കില്‍ റിസ്‌കുകള്‍ ഏറെയാണ്.35നു മേല്‍ പ്രായമുള്ള സ്ത്രീയുടെ ഗര്‍ഭധാരണത്തില്‍ കുഞ്ഞിന് മാത്രമല്ല, അമ്മയ്ക്കും അപകട സാധ്യതകള്‍ കൂടുതലാണ്. എന്നു കരുതി ഈ പ്രായത്തിലുള്ളവര്‍ ഗര്‍ഭം ധരിച്ചാല്‍ പ്രശ്‌നമുണ്ടാകുമെന്നല്ല, ഇതിനുള്ള സാധ്യതകള്‍ ഏറെയാണെന്നതു മാത്രമാണ്. 35 വയസ്സിന് ശേഷമുള്ള ഗർഭധാരണത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് നോക്കാം.

ജെറിയാട്രിക് പ്രഗ്‌നൻസി
ഗർഭിണിയാകാൻ പ്രത്യേകിച്ച് പ്രായം ഉണ്ടോ എന്ന് ചോദിച്ചാൽ , ഇല്ല എന്നാണ് ഉത്തരം. എന്നാൽ ആരോഗ്യപരമായി 35 വയസ്സിന് ശേഷമുള്ള ഗർഭധാരണം വെല്ലുവിളികൾ നിറഞ്ഞതാണ്. ഇത്തരത്തിൽ 35 നു ശേഷമുള്ള ഗഭധാരണത്തെ വയോധിക ഗർഭധാരണം അഥവാ ജെറിയാട്രിക് പ്രെഗ്നൻസി എന്ന് പറയപ്പെടുന്നു. ജോലിക്കും സാമ്പത്തിക സ്ഥിരതയ്ക്കുമെല്ലാം പ്രാധാന്യം കൊടുക്കുന്ന പുത്തൻ തലമുറ വിവാഹിതരാകുന്നതേ 35 ന് ശേഷമാണ്. അതുകൊണ്ട് തന്നെ അതിനുശേഷമുള്ള ഗർഭധാരണം വെല്ലുവിളികൾ നിറഞ്ഞതാകുന്നു. എന്നാൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ ഇന്ന് ധാരാളം സ്ത്രീകൾ 35 നു ശേഷം ഗർഭിണികൾ ആകുന്നുണ്ട്.

35 വയസ്സിനു ശേഷമുള്ള ഗർഭധാരണത്തിലെ വെല്ലുവിളികൾ
വിവാഹപ്രായം ഉയർന്നതിനാൽ 35 വയസ്സിനു ശേഷമുള്ള ഗര്ഭധാരണത്തിൽ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ റിസ്ക് ഉണ്ട്. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളും മറ്റു വെല്ലുവിളികളും ഈ പ്രായത്തിൽ കൂടുതലായിരിക്കും.

ഗർഭം അലസൽ
20 ആഴ്ചയ്ക്കുള്ളിൽ ഭ്രൂണം നശിച്ചുപോകുന്നതിനെയാണ് ഗർഭം അലസൽ എന്ന് കണക്കാക്കുന്നത്. പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാമെങ്കിലും പ്രായം ഒരു പ്രധാന ഘടകമാണ്.35 വയസ്സിനു താഴെയുള്ള പ്രായക്കാരെ അപേക്ഷിച്ചു നോക്കുമ്പോൾ കണക്കുകൾ സൂചിപ്പിക്കുന്നതും ഇതാണ്. പ്രായം കൂടുന്നതനുസരിച്ചു ഗർഭം അലസാനുള്ള സാധ്യതയും കൂടുന്നു.2019 ലെ ഒരു പഠനം അനുസരിച്ചു 25 -29 വയസ്സുവരെയുള്ളവരേക്കാൾ കൂടുതൽ ഗർഭം അലസിയിരിക്കുന്നത് 30 -45 വയസ്സുള്ളവരിലാണ് . അതുകൊണ്ട് തന്നെ ഗർഭം അലസാനുള്ള സാധ്യതയും മാസം തികയാതെയുള്ള പ്രസവത്തിനും വൈകിയുള്ള ഗര്‍ഭധാരണം കാരണമാകുന്നു.

ജനന സമയത്തെ വെല്ലുവിളികൾ
ഒരു കുഞ്ഞു ജനിക്കുമ്പോൾ ശാരീരികമായും ,ആരോഗ്യപരമായും ,ജനിതകപരമായും മെച്ചപ്പെട്ട അവസ്ഥയിൽ ആയിരിക്കണം.ഇവയെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തെയും വളർച്ചയെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്.35 വയസ്സിന് ശേഷമുള്ള പ്രസവം വഴി ജനിക്കുന്ന കുട്ടികളിൽ ജനന വൈകല്യങ്ങൾ, ഡൗൺ സിൻഡ്രോം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ,ഭാരക്കുറവ് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ഇത് കുഞ്ഞിന്റെ പിന്നീടുള്ള ഓരോ വളർച്ചാഘട്ടത്തെയും സ്വാധീനിക്കും.

പ്രീം ക്ലാംപ്‌സിയ
35നു മേല്‍ പ്രായമായുള്ളവരുടെ ഗർഭാവസ്ഥയിൽ പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.അത്തരത്തിൽ ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന ഗുരുതരമായ ഒരു അവസ്ഥയാണ് പ്രീക്ലാംപ്സിയ. ഗര്‍ഭകാലത്ത് രക്തസമ്മർദ്ദം വർദ്ധിക്കുമ്പോഴാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്.ഉയർന്ന രക്തസമ്മർദത്തോടനുബന്ധിച്ചു മൂത്രത്തിൽ പ്രോട്ടീനിന്റെ അളവ് കൂടുകയും, വൃക്കകളുടെയും കരളിന്റെയും പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ഗർഭാവസ്ഥയുടെ ഇരുപതാം ആഴ്ചയ്ക്കുശേഷം അല്ലെങ്കിൽ ഗർഭധാരണത്തിനു തൊട്ടുപിന്നാലെയാണ് പ്രീം ക്ലാംപ്‌സിയ പ്രധാനമായും സംഭവിക്കുന്നത്. 35നു ശേഷമുള്ള ഗർഭധാരണത്തിൽ പ്രീക്ലാംപ്‌സിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പ്രസവ സമയത്തെ ബുദ്ധിമുട്ടുകൾ
35 വയസ്സിനു ശേഷമുള്ള സ്ത്രീകളിൽ ഗർഭകാലത്തു മാത്രമല്ല പ്രസവ സമയത്തും അതിനു ശേഷവും പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.ഗര്ഭകാലത്തു ഗർഭം അലസാനുള്ള സാധ്യതയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതുപോലെ മാസം തികയാതെയുള്ള പ്രസവത്തിനും സാധ്യത കൂടുതലാണ്. കുഞ്ഞിന് ഭാരം കുറവ്,മാസം തികയാതെയുള്ള പ്രസവം (37 ആഴ്ചയ്ക്ക് മുൻപ് കുഞ്ഞു ജനിക്കുന്നത് ) , സി-സെക്ഷനുള്ള സാധ്യത എന്നിവ 35 നു ശേഷമുള്ള പ്രസവത്തിൽ കൂടുതലാണ്.

35 വയസ്സിനു ശേഷം പ്രസവിച്ചാലുള്ള ഗുണങ്ങൾ
പ്രായം കൂടുമ്പോഴുള്ള പ്രസവത്തിന് ധാരാളം വെല്ലുവിളികൾ ഉണ്ടെങ്കിലും ചില ഗുണങ്ങൾ കൂടിയുണ്ട്.ഗർഭിണിയാകാൻ ഏറ്റവും പ്രധാനം ആരോഗ്യം തന്നെയാണ് . ആരോഗ്യകരമായ ജീവിതശൈലി തുടരുകയാണെങ്കിൽ മുപ്പതുകളുടെ അവസാനവും നാൽപ്പതുകളിലുമൊക്കെ ഗർഭം ധരിക്കുന്നത് പ്രശ്നമാകില്ല.അതുകൊണ്ട് തന്നെ 35 വയസ്സിനു ശേഷമുള്ള ഗർഭധാരണത്തിനു മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഗർഭിണി ആകുന്നതിനു മുൻപ് തന്നെ എല്ലാ പരിശോധനകളും നടത്തുക.എല്ലാ വാക്സിനുകളും കൃത്യമായി എടുക്കുക.ഗർഭധാരണത്തിന് മുൻപ് എല്ലാ ആരോഗ്യാവസ്ഥകളും പരിശോധിക്കുക.രക്തസമ്മർദ്ദം ,മറ്റു ആരോഗ്യപ്രശ്നങ്ങൾ എന്നിവ ചികിത്സിച്ചു ഭേതമാക്കുക.ഗർഭിണി ആകുന്നതിന് മുൻപും ശേഷവും ഫോളിക് ആസിഡ് മരുന്ന് കഴിക്കുക.ശരീര ഭാരം നിയന്ത്രിക്കുകയും ,സമ്മർദ്ദവും, മാനസിക പിരിമുറുക്കവും കുറയ്ക്കുകയും ചെയ്യുക.ലഹരിവസ്തുക്കൾ,മദ്യം,സിഗരറ്റ് എന്നിവയെല്ലാം ഗർഭകാലത്തും അതിനു മുൻപും ഒഴിവാക്കുക.
ഇവയെല്ലാം പാലിച്ചു ആരോഗ്യം കാത്തുസൂക്ഷിച്ചാൽ 35 നു ശേഷമുള്ള പ്രസവം ഒരു വെല്ലുവിളി ആകില്ല.



Click it and Unblock the Notifications











