For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് കാല്‍ വേദനയും നീരും: പരിഹരിക്കാം ഈ യോഗയില്‍

|

യോഗ എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം ഏതൊക്കെ അവസ്ഥയില്‍ യോഗ ചെയ്യണം ഏതൊക്കെ അവസ്ഥയില്‍ യോഗ ചെയ്യരുത് എന്നതാണ്. ഗര്‍ഭകാലം പല അരുതുകളുടേയും അസ്വസ്ഥതകളുടേയും കൂടി ആകെത്തുകയാണ്. അതുകൊണ്ട് തന്നെയാണ് ഗര്‍ഭാവസ്ഥയില്‍ പലതും ചെയ്യരുത് എന്ന് പറയുന്നത്. എന്നാല്‍ മസില്‍ വേദന ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഈ സമയത്ത് വളരെ കൂടുതലായിരിക്കും. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് ഇത് നിങ്ങളുടെ ഉറക്കത്തെ ഇല്ലാതാക്കുന്നുണ്ട് എന്നതാണ്.

ഗര്‍ഭകാലം ഓരോ ദിവസം പിന്നിടുമ്പോഴും അസ്വസ്ഥതകളും വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. നിരന്തരമായുണ്ടാവുന്ന സമ്മര്‍ദ്ദവും വേദനയും പലപ്പോഴും പരിഹരിക്കാന്‍ സാധിക്കാതെ വരുന്നു. അതുകൊണ്ട് തന്നെ അതിന് പരിഹാരം തേടുന്നവര്‍ക്ക് യോഗയിലൂടെ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. പേശീവേദന ഇത്തരത്തില്‍ ഒന്നാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പ്രത്യേകിച്ച് കാലിലുണ്ടാവുന്ന മസില്‍ പെയിന്‍ നടക്കാന്‍ പോലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇനി ഗര്‍ഭകാലത്ത് സുരക്ഷിതമായ ചില യോഗാസനങ്ങളിലൂടെ നമുക്ക് ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഗര്‍ഭകാലത്ത് യോഗ ഗുണങ്ങള്‍

ഗര്‍ഭകാലത്ത് യോഗ ഗുണങ്ങള്‍

ഗര്‍ഭകാലത്ത് എന്ന് മാത്രമല്ല യോഗ നിങ്ങളുടെ ആരോഗ്യത്തിന് ഏത് സമയത്തും വളരെയധികം സഹായിക്കുന്നതാണ്. എങ്കിലും ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് പലപ്പോഴും ഗര്‍ഭകാലം. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് യോഗ. യോഗ ചെയ്യുന്നതിലൂടെ അത് നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ ഫിറ്റ് ആയയും റിലാക്‌സ്ഡ് ആയും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല പ്രസവത്തിനായി ശരീരത്തെ ഒരുക്കുന്നതിനും സഹായിക്കുന്നു. ഗര്‍ഭകാലത്ത് ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് യോഗ സഹായിക്കുന്നു.

എന്തൊക്കെ ഗുണങ്ങള്‍

എന്തൊക്കെ ഗുണങ്ങള്‍

ഗര്‍ഭകാലത്ത് സ്ത്രീക്ക് രണ്ട് തരത്തിലാണ് യോഗ ഗുണം ചെയ്യുന്നത്. ഇത് നിങ്ങളുടെ വ്യായാമം എന്ന നിലക്കുള്ള എല്ലാ ഗുണവും നല്‍കുന്നു. ദൈനം ദിന ജീവിതത്തില്‍ ഉണ്ടാവുന്ന ശാരീരിക മാറ്റങ്ങളെ സഹായിക്കുന്നതിന് യോഗ മികച്ചതാണ്. മലബന്ധം, വേദന എന്നിവ പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ അപകടസാധ്യത കുറയ്ക്കാന്‍ യോഗ സഹായിക്കുന്നു. രണ്ടാമതായി, നിങ്ങള്‍ക്ക് തളര്‍ച്ചയോ തളര്‍ച്ചയോ വിഷാദമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍, അതിന് പരിഹാരം കാണുന്നതിനും മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിനും യോഗ സഹായിക്കുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ യോഗ ചെയ്യുന്നതിന്റെ ഗുണങ്ങള്‍ അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. യോഗ സുരക്ഷിതവും സുഖപ്രദവുമായ ഗര്‍ഭധാരണത്തിന് സഹായിക്കുന്നതാണ്. എങ്കിലും എന്തെങ്കിലും വ്യായാമം തുടങ്ങുന്നതിന് മുന്‍പ് നിങ്ങളുടെ ഡോക്ടറെ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കിയതിന് ശേഷം മാത്രം ആരംഭിക്കുക.

വൃക്ഷാസനം

വൃക്ഷാസനം

വൃക്ഷാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് പേശീവേദനക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. നിങ്ങള്‍ക്ക് ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട് ഈ പോസ്. ഇത് ചെയ്യുന്നതിന് വേണ്ടി പെരിനിയത്തില്‍ ഒരു കാല്‍ ഉയര്‍ത്തി വെച്ച് നിങ്ങളുടെ പെല്‍വിക് ഏരിയയോട് പരമാവധി അടുപ്പിച്ച് വെക്കുക. നിങ്ങളുടെ ശരീര ഭാരം ഒരു കാലില്‍ പരമാവധി ബാലന്‍സ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. പിന്നീട് കൈകള്‍ രണ്ടും മുകളിലേക്ക് ഉയര്‍ത്തി ചെവിയോട് ചേര്‍ത്ത് തലക്ക് മുകളില്‍ ഉയര്‍ത്തി പിടിക്കുക. 30 സെക്കന്റ് ഈ രീതിയില്‍ പോസ് ചെയ്യുക. ഇത് നിങ്ങള്‍ക്ക് പേശീവേദനയും കാലിലെ നീരും കുറക്കുന്നതിന് സഹായിക്കുന്നു.

ബദ്ധ കൊണാസനം

ബദ്ധ കൊണാസനം

ബദ്ധകോണാസനം ചെയ്യുന്നതിലൂടെയും നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ക്ക് മികച്ചതാക്കാന്‍ സാധിക്കും. പേശീവേദനയും മറ്റ് പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും എന്തുകൊണ്ടും മികച്ചതാണ് ഇത്. അതിന് വേണ്ട് നിലത്ത് പത്മാസനത്തില്‍ ഇരിക്കുക. ശേഷം കാലുകളുടെ പാദങ്ങള്‍ രണ്ടും ചിത്രത്തില്‍ കാണുന്നത് പോലെ വെക്കുക. നിങ്ങളുടെ ഉപ്പൂറ്റി നിങ്ങളുടെ പെല്‍വിസിലേക്ക് അടുപ്പിക്കുക. പതുക്കെ നിങ്ങളുടെ കാല്‍മുട്ടുകള്‍ താഴേക്ക് മാറ്റുക. ശ്വാസം പതുക്കേ പുറത്തേക്ക് വിടുക. 15-20 സെക്കന്‍ഡ് നേരം ആ ആസനം ചെയ്യണം. പിന്നീട് രണ്ട് മൂന്ന് പ്രാവശ്യം ഇത് തന്നെ ആവര്‍ത്തിക്കുക.

കാളിയാസനം

കാളിയാസനം

കാളിയാസനം ചെയ്യുന്നത് നിങ്ങള്‍ക്ക് എന്തുകൊണ്ടും നല്ലതാണ്. ഇത് ചെയ്യുന്നതിന് വേണ്ടി കാലുകള്‍ രണ്ടും പകുതി താഴ്ത്തി പാദങ്ങള്‍ വീതിയില്‍ വെക്കുക. പിന്‍ഭാഗം സ്‌ട്രെയ്റ്റ് ആക്കി വെച്ച് നിങ്ങളുടെ കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക, അവയെ നിങ്ങളുടെ തോളില്‍ സമാന്തരമായി കൊണ്ടുന്നതിന് ശേഷം കൈമുട്ടിന് സമീപം വളച്ച് നിങ്ങളുടെ കൈപ്പത്തികള്‍ മുകളിലേക്ക് തുറക്കുന്ന രീതിയില്‍ ചെയ്യുക. ഇത് നിങ്ങള്‍ക്ക് മികച്ചതാണ്. ഇത് അല്‍പ്പനേരം ചെയ്തതിന് ശേഷം വീണ്ടും ആവര്‍ത്തിക്കുക.

ബാലാസനം

ബാലാസനം

ബാലാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ മനസ്സിനേയും ശരീരത്തിനേയും റിലാക്‌സ് ആക്കുന്നു. അതിന് വേണ്ടി മുട്ടുകുത്തി യോഗ മാറ്റില്‍ ഇരിക്കുക. പിന്നീട് മുന്നിലേക്ക് കുനിഞ്ഞ് കൈകള്‍ രണ്ടും നീട്ടി വെക്കുക. പിന്നീട് ശ്വാസം എടുത്ത് ശ്വാസം വിട്ടുകൊണ്ട് നിങ്ങളുടെ മുകള്‍ഭാഗം മുന്നോട്ട് വളച്ച്, നിങ്ങളുടെ കൈപ്പത്തികള്‍ മാക്‌സിമം നീട്ടി വെക്കുക. പെല്‍വിക് ഏരിയ ഉപ്പൂറ്റിയില്‍ വെക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ പുറം കുനിഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കുക. ഇത് ചെയ്യുന്നത് നിങ്ങള്‍ക്ക് പേശീവേദനക്ക അശ്വാസം നല്‍കുന്നു.

ദണ്ഡാസനം

ദണ്ഡാസനം

വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ് ദണ്ഡാസനം. ഇത് ചെയ്യുന്നതിന് വേണ്ടി കാലുകള്‍ മുന്നോട്ട് നീട്ടി കൈകള്‍ രണ്ടും തുടക്ക് ഇരുവശത്തേക്കും സ്‌ട്രെയ്റ്റ് ആയി വെച്ച് ഇരിക്കുക. നിങ്ങളുടെ ഉപ്പൂറ്റികള്‍ രണ്ടും കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. പിന്നീട് നിങ്ങളുടെ ഇടുപ്പ്, തുടകള്‍, കണങ്കാല്‍ എന്നിവയുടെ പേശികള്‍ മുറുക്കി വെക്കുക. ഇത്തരത്തില്‍ അല്‍പസമയം ഇരിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ പേശികള്‍ക്ക് മുറുക്കം ലഭിക്കുകയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഗര്‍ഭകാലത്ത് യോഗയുടെ മറ്റ് ഗുണങ്ങള്‍

ഗര്‍ഭകാലത്ത് യോഗയുടെ മറ്റ് ഗുണങ്ങള്‍

ഗര്‍ഭകാലം യോഗ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ലെന്ന് നമുക്ക് യോഗ ചെയ്ത് തുടങ്ങുമ്പോള്‍ മനസ്സിലാവും. യോഗ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറക്കുകയും അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ നിങ്ങളുടെ ശക്തിയും വഴക്കവും മെച്ചപ്പെടുകയും പ്രസവത്തെ സഹായിക്കുകയും ചെയ്യും. ശരീരത്തിന്റെ വേദനകളില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിനു ഇത് സഹായിക്കുന്നു. ശാരീരിക ഗുണങ്ങള്‍ക്ക് പുറമേ ആസനങ്ങള്‍, പ്രാണായാമം, ധ്യാന വ്യായാമങ്ങള്‍ എന്നിവ പരിശീലിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എന്നാല്‍ നിങ്ങള്‍ എന്ത് യോഗാസനം ചെയ്യുന്നതിനും മുന്‍പ് ഡോക്ടറെ കാണുന്നതിനും കൃത്യമായ ഉപദേശം സ്വീകരിക്കുന്നതിനും ശ്രദ്ധിക്കുക.

മുലപ്പാല്‍ നല്‍കാത്തത് കുഞ്ഞിന് മാത്രമല്ല അമ്മക്കും ദോഷംമുലപ്പാല്‍ നല്‍കാത്തത് കുഞ്ഞിന് മാത്രമല്ല അമ്മക്കും ദോഷം

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

English summary

Yoga Poses To Reduce Muscle Cramps During Pregnancy In Malayalam

Here in this article we are discussing about some yoga poses to reduce muscle cramps during pregnancy in malayalam. Take a look
Story first published: Saturday, August 6, 2022, 12:40 [IST]
X
Desktop Bottom Promotion