Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുലയൂട്ടുന്നെങ്കിൽ മുലപ്പാലിന് ദോഷമുണ്ടാക്കും ഇവ
ഗർഭകാലത്ത് ഭക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ ഈ ശ്രദ്ധ ഗർഭകാലത്ത് മാത്രമല്ല ഉണ്ടാവേണ്ടത്. പ്രസവ ശേഷവും ഇതേ ശ്രദ്ധ നിലനിർത്തുന്നതിന് എല്ലാവരും ശ്രദ്ധിക്കണം. അല്ലെങ്കില്‍ മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിനെക്കൂടിയാണ് ബാധിക്കുന്നത് എന്നതാണ് സത്യം.
ഗര്‍ഭകാലത്ത് മാത്രമല്ല ഭക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടത്. പ്രസവശേഷവും ഭക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള് ശ്രദ്ധ നല്‍കണം. മുലയൂട്ടുന്ന സമയത്ത് ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. പല ഭക്ഷണങ്ങളും കുഞ്ഞിന്റെ കൂടി ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ പറയുന്നത്.
നമുക്കിഷ്ടമുള്ള ഭക്ഷണങ്ങളും ഇത്തരത്തില്‍ ഒഴിവാക്കേണ്ടതായുണ്ട്. പ്രത്യേകിച്ച് ആദ്യ പ്രസവസമയത്ത് എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം കഴിക്കാതിരിക്കരുത് എന്ന കാര്യത്തില്‍ ശ്രദ്ധ നല്‍കണം. മുലയൂട്ടുമ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മത്സ്യം
ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ഗുണം ചെയ്യുന്നതാണ് മത്സ്യം. എന്നാൽ ഇത് മുലയൂട്ടുന്ന അമ്മമാർക്ക് ദോഷമാണെങ്കിലോ? മത്സ്യം ഇഷ്ടമുള്ളവരാണെങ്കില്‍ അത് ഒഴിവാക്കുന്ന കാര്യം അല്പം ബുദ്ധിമുട്ടുള്ളതാണ്. എന്നാല്‍ മത്സ്യം ഉപയോഗിക്കുമ്പോള്‍ ഇതിലുള്ള മെര്‍ക്കുറി നിങ്ങലുടെ പാലിന്റെ ഉത്പാദനത്തില്‍ കാര്യമായ മാറ്റം വരുത്തുന്നു. കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ തിരഞ്ഞെടുത്ത് മത്സ്യങ്ങള്‍ മാത്രം കഴിക്കുക.

മദ്യം
മദ്യപാനം ഒരു തരത്തിലും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതല്ല. എന്നാൽ മദ്യപിക്കുന്നവരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം തന്നെ മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കുമ്പോൾ അതും ദോഷം ചെയ്യുന്നുണ്ട്.സ്ത്രീകളും ഇന്ന് മദ്യപിക്കുന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ല. അതുകൊണ്ട് തന്നെ മദ്യപിക്കുന്ന സ്ത്രീകള്‍ ഗര്‍ഭകാലത്തും പാലൂട്ടുന്ന വേളയിലും മദ്യം ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

കഫീന്‍
കഫീന്‍ അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കുക. അമ്മയുടെ പാല് കുഞ്ഞ് കുടിക്കുന്നതിനാല്‍ ഈ കഫീന്‍ പല തരത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും കഫീനെ പ്രതിരോധിക്കാനുള്ള കഴിവില്ല. ഇത് ഗർഭകാലത്തും പ്രശ്നമുണ്ടാക്കുന്നുണ്ട്. അത് മാത്രമല്ല ഗർഭിണികൾക്കും കുഞ്ഞിനും ദോഷം ചെയ്യുന്നുണ്ട്

കര്‍പ്പൂര തുളസി
കര്‍പ്പൂര തുളസിയാണ് മറ്റൊരു ശ്രദ്ധിക്കേണ്ട വസ്തു. കര്‍പ്പൂര തുളസി നിങ്ങലുടെ പാലിന്റെ ഉത്പാദനത്തെ കുറക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന് ആവശ്യമായ പാല് ലഭിക്കാതെ വരുന്നു. ഇത് പാലുല്‍പ്പാദനം കുറക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് പ്രതിസന്ധികൾ ഉണ്ടാക്കുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് കര്‍പ്പൂര തുളസി ഉപയോഗിക്കുമ്പോൾ അൽപം ശ്രദ്ധിക്കുക.

ചോക്ലേറ്റ്
ചോക്ലേറ്റ് കഴിക്കുന്ന അമ്മമാരെങ്കിലും അൽപം ശ്രദ്ധിക്കണം. ഇത് മുലപ്പാലിൽ കാര്യമായ കുറവുണ്ടാക്കുന്നുണ്ട്. മാത്രമല്ല ആരോഗ്യത്തിന് വില്ലനായ അവസ്ഥയിലേക്ക് ആ ചോക്ലേറ്റ് തീറ്റ നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

പൈനാപ്പിൾ
ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പൈനാപ്പിൾ. എന്നാൽ ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും ഒരു കാരണവശാലും പൈനാപ്പിൾ കഴിക്കരുത്. ഇത് ആരോഗ്യത്തിന് പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ എല്ലാം മുലപ്പാൽ കൊടുക്കും മുൻപ് അറിഞ്ഞിരിക്കണം.



Click it and Unblock the Notifications
