For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളില്‍ മലേറിയ നിസ്സാരമല്ല: അറിയണം ചെറിയ ലക്ഷണം പോലും

|

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഗര്‍ഭകാലം എന്ന് പറയുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആദ്യത്തെ മൂന്ന് മാസം അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ടതാണ്. ഓരോ സമയത്തും ഓരോ മാസത്തിലും ഓരോ ആഴ്ചയിലും നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് കൃത്യമാണെങ്കില്‍ പോലും പലപ്പോഴും ചെറിയ ചില അണുബാധകള്‍ ഗര്‍ഭകാലത്തെ അലോസരപ്പെടുത്തുന്നു. ഇവ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിനാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. ഇതില്‍ അതീവ ഗുരുതരമായി മാറുന്ന ഒന്നാണ് മലേറിയ. ഇതിനെ നിസ്സാരമായി കണക്കാക്കുമ്പോള്‍ അത് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നു.

World Malaria Day 2022

പെണ്‍ അനോഫിലിസ് കൊതുകുകളിലൂടെയാണ് മലേറിയ എന്ന് രോഗാവസ്ഥ വരുന്നത്. 2020-ലെ കണക്കനുസരിച്ച് ലോകത്ത് മലേറിയ ബാധിച്ച് മരിച്ചവരുടെ എണ്ണം എന്ന് പറയുന്നത് 60000ത്തില്‍ അധികമാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി എടുക്കരുത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 5 വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് മലേറിയ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മരണത്തിലേക്ക് എത്തിക്കുന്നതും. എന്നാല്‍ മലേറിയ പോലുള്ള രോഗാവസ്ഥകള്‍ ഗര്‍ഭകാലത്ത് ബാധിച്ചാല്‍ അത് എന്തൊക്കെയാണ് ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കുക എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഗര്‍ഭകാലത്ത് മലേറിയ ബാധിച്ചാല്‍ അത് നിങ്ങളേയും നിങ്ങളുടെ ഗര്‍ഭസ്ഥശിശുവിനേയും എങ്ങനെ ബാധിക്കും എന്ന് നമുക്ക് നോക്കാം.

കൊതുകുകള്‍ വഴി പകരുന്നത്

കൊതുകുകള്‍ വഴി പകരുന്നത്

കൊതുകുകള്‍ വഴിയാണ് മലേറിയ പോലുള്ള രോഗാവസ്ഥകള്‍ പകരുന്നത്. എല്ലാ വര്‍ഷവും നല്ലൊരു ശതമാനം ആളുകളും മലേറിയ മൂലം മരിക്കുന്നുണ്ട്. ക്ഷയരോഗം കഴിഞ്ഞാല്‍, സാംക്രമിക രോഗങ്ങളില്‍ പെടുന്ന മറ്റൊരു രോഗാവസ്ഥയാണ് ഇത്. ഇന്ത്യയില്‍ തന്നെ നിരവധി സംസ്ഥാനങ്ങളില്‍ ഇത്തരം രോഗാവസ്ഥകള്‍ കാണപ്പെടുന്നതായി ഉണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ രോഗാവസ്ഥ ഗര്‍ഭകാലത്താണ് എന്നുണ്ടെങ്കില്‍ അത് അതീവ ഗുരുതരാവസ്ഥയാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. എങ്ങനെ ഇതിന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കാം എന്ന് നോക്കാവുന്നതാണ്.

ഗര്‍ഭാവസ്ഥയില്‍ മലേറിയ ബാധിച്ചാല്‍

ഗര്‍ഭാവസ്ഥയില്‍ മലേറിയ ബാധിച്ചാല്‍

ഗര്‍ഭധാരണം ഏതൊരു സ്ത്രീയുടേയും ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടത് രോഗപ്രതിരോധ ശേഷി വളരെ കുറവുള്ള ഒരു സമയമാണ് ഗര്‍ഭകാലം എന്നുള്ളതാണ്. അത് മലേറിയ പോലുള്ള രോഗങ്ങള്‍ ഇവരെ പിടികൂടുന്നതിന് കാരണമാകുന്നുണ്ട്. പലപ്പോഴും മരണത്തിലേക്ക് വരെ എത്തിക്കാവുന്ന അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ഇത് ഗര്‍ഭകാല സങ്കീര്‍ണതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും ഇത്തരം ഒരു അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കാതിരിക്കുന്നതിന് വേണ്ടിയുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണം.

മലേറിയ ഗര്‍ഭധാരണത്തെ എങ്ങനെ ബാധിക്കുന്നു?

മലേറിയ ഗര്‍ഭധാരണത്തെ എങ്ങനെ ബാധിക്കുന്നു?

ഗര്‍ഭകാലത്തുണ്ടാവുന്ന ചെറിയ രോഗങ്ങള്‍ പോലും വളരെയധികം വെല്ലുവിളിയാണ് ഗര്‍ഭകാലത്ത് ഉണ്ടാക്കുന്നത്. അതുകൊണ്ട് ഓരോ രോഗാവസ്ഥക്കും വേണ്ടത്ര പ്രാധാന്യം നല്‍കേണ്ടതാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അവരുടെ രോഗപ്രതിരോധ സംവിധാനത്തിലുണ്ടാവുന്ന മാറ്റങ്ങളും പ്ലാസന്റയുടെ രൂപീകരണവും എല്ലാം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഗര്‍ഭകാലത്തുണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും രോഗപ്രതിരോധ ശേഷിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഈ അവസ്ഥയില്‍ മലേറിയ ബാധിച്ചാല്‍ അത് കുഞ്ഞില്‍ പല വിധത്തിലുള്ള മാറ്റങ്ങളും അമ്മയിലും ഗുരുതരാവസ്ഥ ഉണ്ടാക്കുന്നു.

മലേറിയയുടെ ലക്ഷണങ്ങള്‍

മലേറിയയുടെ ലക്ഷണങ്ങള്‍

ഗര്‍ഭകാലത്ത് നിങ്ങളില്‍ മലേറിയ പിടി പെട്ടിട്ടുണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാം എന്ന് പലര്‍ക്കും അറിയില്ല. സാധാരണ പനിയാണെന്ന് കരുതി പലരും ഇത് വിട്ടുകളയുകയാണ് പതിവ്. എന്നാല്‍ അത്തരത്തില്‍ ചെയ്യുന്നത് ഒരു കാരണവശാലും നല്ലതല്ല. ഇത് പിന്നീട് ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് മലേറിയയുടെ ലക്ഷണങ്ങള്‍ എന്ന് നോക്കാം. അതികഠിനമായ തണുപ്പും അതോടൊപ്പം പനിയും അനുഭവപ്പെടുന്നു. അതികഠിനമായ തലവേദന, പേശികളില്‍ വേദന, സന്ധികളില്‍ വേദന, അസ്വസ്ഥത എന്നിവ അനുഭവപ്പെടുന്നു. ഇത് കൂടാതെ ഗര്‍ഭാവസ്ഥയിലെ ഓക്കാനം അല്ലാതെ തന്നെ ഛര്‍ദ്ദി, വയറുവേദന, നിര്‍ജ്ജലീകരണം, അനീമിയ എന്നിവയെല്ലാം ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും അവഗണിക്കരുത്.

ഗര്‍ഭകാലത്തെ മലേറിയ ശ്രദ്ധിക്കേണ്ടത്

ഗര്‍ഭകാലത്തെ മലേറിയ ശ്രദ്ധിക്കേണ്ടത്

ഗര്‍ഭാവസ്ഥയില്‍ നിങ്ങളില്‍ മലേറിയ ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് അമ്മക്ക് വളരെയധികം അപകട സാധ്യത ഉണ്ടാക്കുന്നു. ഇത് പ്രതിരോധ ശേഷി നിശ്ശേഷം കുറക്കുന്നു. ഇത് കൂടാതെ പ്ലാസന്റയിലെ ആന്റിബോഡികളെ നിഷ്‌ക്രിയമാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും നാം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. മലേറിയയുടെ എന്തെങ്കിലും ചെറിയ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

നല്ല പുളിച്ച മോരിൽ ഒരു നുള്ള് മ‍ഞ്ഞൾ ചേർത്ത്നല്ല പുളിച്ച മോരിൽ ഒരു നുള്ള് മ‍ഞ്ഞൾ ചേർത്ത്

സ്വാദെങ്കിലും ഒരുമിച്ചാല്‍ ജീവനെടുക്കും കോംമ്പോസ്വാദെങ്കിലും ഒരുമിച്ചാല്‍ ജീവനെടുക്കും കോംമ്പോ

English summary

World Malaria Day 2022: Impact Of Malaria During Pregnancy In Malayalam

Here in this article we are sharing the impact of malaria during pregnancy on world malaria day in malayalam. Take a look.
X
Desktop Bottom Promotion