For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവത്തിന് മുന്‍പ് സ്വകാര്യഭാഗം ഷേവ് ചെയ്യണം, കാരണങ്ങള്‍ ഇതാണ്‌

|

പ്രസവമടുക്കുന്തോറും സ്ത്രീകളില്‍ പല വിധത്തിലുള്ള ആധിയും ടെന്‍ഷനും എല്ലാം ഉണ്ടാവുന്നു. എന്നാല്‍ പ്രസവ ശേഷം ഇതെല്ലാം കുഞ്ഞിനെ കാണുന്ന മാത്രയില്‍ തന്നെ മാറുകയും ചെയ്യുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. അതുകൊണ്ട് തന്നെ പ്രസവ സമയത്തുണ്ടാവുന്ന ചില ചെറിയ കോംപ്ലിക്കേഷനുകള്‍ ഒഴിവാക്കുന്നതിന് വേണ്ടി പലപ്പോഴും പലരും അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

Shaved During Child birth

പ്രസവ സമയത്ത് പലരും സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യുന്നതിന് വേണ്ടി ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഇത് എന്തിനാണ് എന്ന് പല സ്ത്രീകള്‍ക്കും ഇന്നും അറിയില്ല എന്നുള്ളതാണ്. യഥാര്‍ത്ഥത്തില്‍ ലേബര്‍ റൂമില്‍ കയറുമ്പോള്‍ തന്നെ ഇത് ചെയ്യുന്നതിന് അസിസ്റ്റന്റ് സ്റ്റാഫുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ പ്രസവത്തിന് മുന്നോടിയായി ഇത് ചെയ്യുന്നതും നല്ലതാണ്. എന്തുകൊണ്ടാണ് ഇത് ചെയ്യേണ്ടത് എന്നും എന്താണ് ഡെലിവറിക്ക് മുന്‍പ് ഇതിന്റെ പ്രാധാന്യം എന്നും നമുക്ക് നോക്കാവുന്നതാണ്.

എന്തുകൊണ്ട് ചെയ്യുന്നു

എന്തുകൊണ്ട് ചെയ്യുന്നു

എന്തിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്നുള്ളത് പലര്‍ക്കും അറിയില്ല. പ്രസവ സമയത്ത് യോനി പ്രദേശത്തെക്കുറിച്ച് വ്യക്തമായ കാഴ്ച ലഭിക്കുന്നതിനാണ് ഇത് ചെയ്യുന്നത്. സിസേറിയന്‍ ഡെലിവറികളിലും ഇത് കൂടുതല്‍ സഹായകരമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും സൂക്ഷ്മമായ പല വിധത്തിലുള്ള ബാക്ടീരിയകള്‍ വളരുകയും ചെയ്യുന്ന മേഖലയാണ് പ്യൂബിക് ഏരിയ. പ്രസവ സമയത്ത് അതുകൊണ്ട് തന്നെ ഈ ഭാഗത്തെ രോമം നീക്കം ചെയ്തില്ലെങ്കില്‍ അത് കുഞ്ഞിന് അണുബാധ ഉണ്ടാക്കുന്നതിന് കാരണാകുന്നുണ്ട്.

ഷേവ് ചെയ്തില്ലെങ്കില്‍

ഷേവ് ചെയ്തില്ലെങ്കില്‍

സ്ത്രീകള്‍ ഈ സമയം സ്വകാര്യഭാഗം ഷേവ ചെയ്തില്ലെങ്കില്‍ പലപ്പോഴും ഇത്തരത്തിലുള്ള അണുബാധ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഷേവ് ചെയ്യുന്നതിലൂടെ ഇത് പ്രസവ സമയത്ത് മുകളില്‍ പറഞ്ഞത് പോലെ കൃത്യമായ കാഴ്ച നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ സ്വകാര്യഭാഗങ്ങള്‍ എപ്പോഴും നീറ്റും ക്ലീനും ആയിരിക്കുകയും ചെയ്യുന്നു. ഗര്‍ഭാവസ്ഥയില്‍ ആണെങ്കില്‍ പോലും ഈ പ്രദേശങ്ങളിലെ വിയര്‍പ്പും നാറ്റവും പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. എത്ര വൃത്തിയായി സൂക്ഷിച്ചാലും ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

രക്തസ്രാവത്തിന് ശേഷം

രക്തസ്രാവത്തിന് ശേഷം

്പ്രസവസമയത്ത് ഉണ്ടാവുന്ന രക്തസ്രാവം പലപ്പോഴും സ്വകാര്യഭാഗത്തെ രോമത്തില്‍ തങ്ങി നില്‍ക്കുമ്പോള്‍ അത് വൃത്തിയാക്കുക എന്നുള്ളത് വളരെയധികം പ്രയാസം നിറയുന്ന ഒന്നാണ്. അതിലുപരി കുഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ ഇത്തരം രോമങ്ങള്‍ കുഞ്ഞിന് മേല്‍ തട്ടുന്നതും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. അതിനെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി സ്വകാര്യഭാഗത്തെ രോമം ഷേവ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രോമം ട്രിം ചെയ്യുകയോ ഷേവ് ചെയ്യുകയോ ചെയ്യുന്നത് സ്വകാര്യ പ്രദേശങ്ങളില്‍ വിയര്‍പ്പും ഈര്‍പ്പവും ഉണ്ടാവുന്നത് കുറയ്ക്കുന്നു, അങ്ങനെ വൃത്തിയായി സൂക്ഷിക്കുന്നത് എളുപ്പമാക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്നാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് സ്വകാര്യഭാഗം ഷേവ് ചെയ്യുമ്പോള്‍. ഇത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതിന് പലപ്പോഴും കാരണമാകുന്നുണ്ട്. അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുകയും ശുചിത്വപരമായ അവസ്ഥകള്‍ നിരീക്ഷിക്കുകയും ചെയ്തില്ലെങ്കില്‍, അത് അണുബാധകളിലേക്ക് നയിച്ചേക്കാം. ഷേവ് ചെയ്ത മുടി വീണ്ടും വളരുമ്പോള്‍, പലപ്പോഴും ചൊറിച്ചിലും ചെറിയ ചില അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ ഷേവിംഗ് അശ്രദ്ധമായി ചെയ്താല്‍ ചര്‍മ്മത്തിലെ ചെറിയ കുരുക്കള്‍ ഉണ്ടാകാം, ഇത് വളരെ വേദനാജനകമാണ്.

എപ്പോള്‍ ചെയ്യണം

എപ്പോള്‍ ചെയ്യണം

പലപ്പോഴും നിങ്ങളുടെ വയറിന്റെ വലിപ്പം സ്വകാര്യഭാഗത്തെ കാഴ്ചയെ തടയുന്നുണ്ട്. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതായി ഉണ്ട്. പ്രസവത്തിന് ഏഴു ദിവസം മുമ്പ് രോമം ഷേവ് ചെയ്യരുത്. ഈ സമയം നിങ്ങള്‍ക്ക് ഒരു ഹോം വാക്‌സിംഗ് നടത്താം അല്ലെങ്കില്‍ രോമം മുറിക്കാന്‍ ട്രിമ്മിംഗ് കത്രിക ഉപയോഗിക്കാം. എന്നിരുന്നാലും, നിങ്ങള്‍ ഇത് ആശുപത്രിയിലല്ലെങ്കിലും വീട്ടിലാണെങ്കില്‍, നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള അണുബാധകള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ആദ്യ പ്രസവത്തിലെ ടെന്‍ഷന്‍

ആദ്യ പ്രസവത്തിലെ ടെന്‍ഷന്‍

ആദ്യ പ്രസവ സമയത്തുണ്ടാവുന്ന ടെന്‍ഷന്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ വിട്ടു പോവുന്നതിന് കാരണമാകുന്നുണ്ട്. കാരണം ഇത്തരത്തിലുള്ള വേവലാതികള്‍ക്കിടയില്‍ പലപ്പോഴും സ്വകാര്യഭാഗത്തെ രോമം ഷേവ് ചെയ്യുന്നതിന് മറക്കുന്നുണ്ട്. ആദ്യ പ്രസവമായത് കൊണ്ട് തന്നെ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പലര്‍ക്കും അറിവുണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടറെ കാണുമ്പോള്‍ ഇക്കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യത്തിന് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത്.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

എന്തൊക്കെയാണ് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്യൂബിക് രോമം വീണ്ടും വളരുമ്പോള്‍ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകുന്നുണ്ട്. പെരിനിയത്തില്‍ അവശേഷിക്കുന്ന പ്യൂബിക് മുടി അണുബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഗര്‍ഭാവസ്ഥയുടെ അവസാനത്തില്‍ പ്യൂബിക് രോമം സ്വയം നീക്കംചെയ്യാന്‍ പ്രയാസമാണ്. ഇത് നീക്കംചെയ്യുന്നത് വൈദ്യശാസ്ത്രപരമായി ആവശ്യമില്ല എന്നാണ് പറയുന്നതും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും തന്നെയാണ് ശ്രദ്ധിക്കേണ്ടത്.

English summary

Why Private Part Hair is Shaved During Child birth

Here in this article we are discussing about why pubic hair is shaved during child birth. Read on.
X
Desktop Bottom Promotion