For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിരാവിലെയുള്ള യൂറിന്‍ ടെസ്റ്റ് പോസിറ്റീവ് ഫലം കാണിക്കുന്നതിന് പിന്നില്‍

|

ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ ആദ്യം ചെയ്യുന്നത് എപ്പോഴും യൂറിന്‍ ടെസ്റ്റ് ആണ്. എന്നാല്‍ ഇതില്‍ പലപ്പോഴും പോസിറ്റീവ് ഫലം ലഭിക്കുന്നത് ചില പ്രത്യേക സമയങ്ങളില്‍ ചെയ്യുന്ന യൂറിന്‍ പ്രഗ്നന്‍സി ടെസ്റ്റ് ആണ്. എന്നാല്‍ ഗര്‍ഭപരിശോധന വീട്ടില്‍ വെച്ച് നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇന്ന് ഇത്തരം പരിശോധനകള്‍ വീട്ടില്‍ നടത്തുന്നതിനുള്ള സൗകര്യം നമുക്കുണ്ട് എന്നുള്ളതാണ്. യൂറിന്‍ ടെസ്റ്റ് ആണ് ഇപ്പോള്‍ നടത്തുന്നത്. മോണിംഗ് സിക്‌നസ് ഉള്‍പ്പടെയുള്ള ഗര്‍ഭലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പലരും യൂറിന്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്.

എന്നാല്‍ വീട്ടില്‍ ഗര്‍ഭപരിശോധന നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ അതിരാവിലെ എടുക്കുന്ന യൂറിന്‍ ആണ് നമുക്ക് പോസിറ്റീവ് പ്രഗ്നന്‍സി ടെസ്റ്റ് ഫലം ലഭിക്കുന്നത്. കൃത്യസമയത്ത് ചെയ്താല്‍ പോസിറ്റീവ് ഫലമാണ് ലഭിക്കുന്നത്. അതിന് വേണ്ടി അതിരാവിലെയുള്ള മൂത്രമാണ് എടുക്കേണ്ടത് എന്നുള്ളതാണ്. എന്നാല്‍ എന്തുകൊണ്ടാണ് അതിരാവിലെയുള്ള മൂത്രം എടുക്കുന്നത്, എന്തുകൊണ്ടാണ് ഇതില്‍ മാത്രം കൃത്യമായ പോസിറ്റീവ് ഫലം ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ

എച്ച് സി ജി ഹോര്‍മോണ്‍

എച്ച് സി ജി ഹോര്‍മോണ്‍

സ്ത്രീ ശരീരത്തില്‍ ഗര്‍ഭധാരണം നടക്കുമ്പോള്‍ തന്നെ എച്ച് സി ജി ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഗര്‍ഭധാരണം നടന്നാല്‍ സ്ത്രീ ശരീരത്തില്‍ ഈ ഹോര്‍മോണിന്റെ സാന്നിധ്യം ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇത് സാവധാനത്തില്‍ ആണ് ആദ്യ സമയത്ത് നടക്കുകയുള്ളൂ. അതാണ് പലപ്പോഴും നെഗറ്റീവ് റിസള്‍ട്ട് ലഭിക്കുന്നതിന് കാരണം. ഇതിന് പിന്നില്‍ ആവശ്യത്തിന് എച്ച് സി ജി ഹോര്‍മോണ്‍ ശരീരത്തില്‍ ഉത്പ്പാദിപ്പിക്കപെടാത്തതാണ് നെഗറ്റീവ് ഫലങ്ങള്‍ ലഭിക്കുന്നതിനുള്ള കാരണം.

ബീറ്റ് കോണിയോണിക് ഗൊണാഡോട്രോഫിന്‍

ബീറ്റ് കോണിയോണിക് ഗൊണാഡോട്രോഫിന്‍

ഈ ഹോര്‍മോണ്‍ ആണ് ഗര്‍ഭധാരണം ഉറപ്പാക്കുന്നതിന് സഹായിക്കുന്ന മറ്റൊരു ഘടകം. ഗര്‍ഭപാത്രത്തില്‍ ഭ്രൂണം ഇംപ്ലാന്റ് ചെയ്യപ്പെടുന്ന സമയത്ത് തന്നെ ഈ ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് സ്ത്രീ ശരീരത്തില്‍ ഓരോ ഭാഗത്തേക്കും എത്തപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന്റെ അശം ഗര്‍ഭത്തില്‍ കാണപ്പെടുന്നതിന് ഏകദേശം 12-14 ദിവസം വരെ സമയം എടുക്കുന്നുണ്ട്. അതായ് ഏകദേശം രണ്ടാഴ്ചക്ക് ശേഷമാണ് യൂറിന്‍ ടെസ്റ്റ് നടത്തി പോസിറ്റീവ് ഫലം കണ്ടെത്തുക. ഗര്‍ഭം ധരിച്ച് ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ ഇതിന്റെ അളവ് വളരെ കുറവായിരിക്കും എന്നത് കൊണ്ടാണ് നെഗറ്റീവ് ഫലം ലഭിക്കുന്നത്.

എന്തുകൊണ്ട് അതിരാവിലെയുള്ള മൂത്രം

എന്തുകൊണ്ട് അതിരാവിലെയുള്ള മൂത്രം

എന്തുകൊണ്ടാണ് അതിരാവിലെയുള്ള മൂത്രം തന്നെ പരിശോധനക്കായി എടുക്കണം എന്ന് പറയുന്നതെന്ന് പലര്‍ക്കും അറിയില്ല. ഈ ഹോര്‍മോണിന്റെ അളവ് അതിരാവിലെയാണ് കൂടിയ അളവില്‍ കാണപ്പെടുന്നത്. എന്നാല്‍ പിന്നീട് വെള്ളം കുടിക്കുമ്പോഴും മറ്റും ഈ ഹോര്‍മോണിന്റെ അളവ് കുറയുന്നു. ആ അവസ്ഥയില്‍ പലപ്പോഴും നെഗറ്റീവ് ഫലമാണ് ലഭിക്കുന്നത്. പോസിറ്റീവ് ഫലമാണെങ്കില്‍ പോലും ഹോര്‍ോണ്‍ അളവ് കുറയുന്നത് പലപ്പോഴും നിങ്ങളില്‍ നെഗറ്റീവ് ഫലം ഉണ്ടാക്കുന്നുണ്ട്.

എപ്പോള്‍ പരിശോധന നടത്തണം

എപ്പോള്‍ പരിശോധന നടത്തണം

മൂത്രത്തില്‍ എച്ച് സി ജി ഹോര്‍മോണ്‍ അളവ് ഉണ്ടെങ്കില്‍ അത് പോസിറ്റീവ് ഫലം വരുത്തുന്നുണ്ട്. എന്നാല്‍ എച്ച് സി ജി ഹോര്‍മോണ്‍ മൂത്രത്തില്‍ കലര്‍ന്നിട്ടില്ല എന്നുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ പോസിറ്റീവ് ഫലം ലഭിക്കുന്നതിന് സഹായിക്കുകയില്ല. ഓവുലേഷന്‍ ശേഷം 14 ദിവസത്തിന് ശേഷം ഗര്‍ഭപരിശോധന നടത്തുന്നതിന് ശ്രദ്ധിക്കണം. ഇതോടൊപ്പം ആര്‍ത്തവം വരുന്ന തീയ്യതിക്ക് ശേഷം അടുത്ത ദിവസം ടെസ്റ്റ് ചെയ്താലും നിങ്ങള്‍ക്ക് പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുന്നു. കാരണം ഈ സമയത്ത് ശരീരത്തില്‍ എച്ച് സി ജി ഹോര്‍മോണ്‍ അളവ് നല്ല രീതിയില്‍ തന്നെ ഉണ്ടായിരിക്കും. എന്നാല്‍ ചിലരില്‍ രണ്ട് വര തെളിയുന്നതിന് പകരം മങ്ങിയ വര കാണപ്പെടുന്നുണ്ട്. എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് നോക്കാം.

സെന്‍സിറ്റീവ് ഫലങ്ങള്‍

സെന്‍സിറ്റീവ് ഫലങ്ങള്‍

പലപ്പോഴും നേരത്തേയുള്ള പ്രഗ്‌നന്‍സി ടെസ്റ്റില്‍ നെഗറ്റീവ് ഫലം ലഭിക്കുകയോ അല്ലെങ്കില്‍ ഒരു വര മങ്ങിയതായിരിക്കുകയോ ചെയ്യാം. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്ന് നോക്കാം. പ്രത്യേകിച്ച് ആര്‍ത്തവത്തിന് മുന്‍പേയുള്ള ദിവസങ്ങളില്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ ഇത് പലപ്പോഴും കാണിക്കുന്നത് ഇത്തരത്തിലുള്ള മങ്ങിയ വരയായിരിക്കും. അതുകൊണ്ട് അതിനര്‍ത്ഥം നിങ്ങള്‍ ഗര്‍ഭിണിയല്ല എന്നുള്ളതല്ല. നിങ്ങള്‍ക്ക് ഗര്‍ഭധാരണത്തിന്റെ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ കണ്ട് രക്ത പരിശോധന നടത്തേണ്ടതാണ്.

ഗര്‍ഭധാരണത്തിന് ഇങ്ങനെ ബന്ധപ്പെടണംഗര്‍ഭധാരണത്തിന് ഇങ്ങനെ ബന്ധപ്പെടണം

ഹോര്‍മോണിന്റെ സാന്നിധ്യം

ഹോര്‍മോണിന്റെ സാന്നിധ്യം

ചിലപ്പോള്‍ ഹോര്‍മോണിന്റെ സാന്നിധ്യം ശരീരത്തില്‍ കുറവാണെങ്കിലും അത് പലപ്പോഴും പ്രഗ്‌നന്‍സി കിറ്റില്‍ നെഗറ്റീവ് ഫലം അല്ലെങ്കില്‍ മങ്ങിയ വരകള്‍ കാണിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് അല്‍പ ദിവസം കഴിഞ്ഞ് ഒന്നു കൂടി ടെസ്റ്റ് ചെയ്ത് നോക്കുമ്പോള്‍ രണ്ട് വരകള്‍ കാണിക്കുന്നുണ്ട്. ഇത് കൂടാതെ പ്രഗ്നന്‍സി ടെസ്റ്റ് കിറ്റ് കൃത്യമല്ലാതെ ഉപയോഗിക്കുന്നതും നെഗറ്റീവ് ഫലങ്ങള്‍ കാണിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഇത് ഉപയോഗിക്കാന്‍.

കുഞ്ഞു വേണമെങ്കില്‍ സെക്‌സ് ഈ സമയത്തു വേണം

English summary

Why First Urine Sample Is Important For Pregnancy Test

Here in this article we are discussing about why first urine test sample is important for pregnancy test. Take a look.
Story first published: Monday, August 2, 2021, 19:09 [IST]
X
Desktop Bottom Promotion