For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാല ലൈംഗിക ബന്ധം; സ്ത്രീശരീരത്തിലെത്തുന്ന ബീജത്തിന് സംഭവിക്കുന്നത്

By Aparna
|

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പ്രസവം സുഖപ്രസവമാക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതെ പ്രസവിക്കുന്നതിനും സഹായിക്കുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ഗര്‍ഭകാല ലൈംഗിക ബന്ധം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മുന്‍പ് ഗര്‍ഭം അലസിയവരിലും, ഗര്‍ഭകാലത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരിലും ഡോക്ടര്‍മാര്‍ ഗര്‍ഭകാല ലൈംഗിക ബന്ധത്തെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പുരുഷനില്‍ നിന്ന് പുറത്തേക്ക് വരുന്ന സ്‌പേം സ്ത്രീ ശരീരത്തില്‍ എങ്ങോട്ട് പോവുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല.

ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്

Where Does Sperm Go During Pregnancy

ഗര്‍ഭിണിയായ സ്ത്രീയുടെ ഉള്ളിലെ ശുക്ലത്തിനോ ബീജത്തിനോ എന്ത് സംഭവിക്കും എന്ന സംശയം പലരിലും ഉണ്ടായേക്കാം. സാധാരണ അവസ്ഥയില്‍ ബീജം അണ്ഡവുമായി ചേരുമ്പോഴാണ് ഗര്‍ഭധാരണം സംഭവിക്കുന്നത്. എന്നാല്‍ ഗര്‍ഭിണിയായ അവസ്ഥയില്‍ ഉള്ളിലെത്തുന്ന ബീജത്തിന് എന്ത് സംഭവിക്കും എന്ന് നമുക്ക് നോക്കാം. വളര്‍ന്നുവരുന്ന ഗര്ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുന്നതിനെപ്പറ്റിയും നിങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ടായേക്കാം. സങ്കീര്‍ണ്ണമല്ലാത്ത ഗര്‍ഭാവസ്ഥയില്‍ സുരക്ഷിതമല്ലാത്ത ലൈംഗികതയ്ക്കും ബീജത്തിനും പ്രതികൂല ഫലങ്ങള്‍ ഉണ്ടാകില്ല. ഗര്‍ഭാവസ്ഥയില്‍ ബീജം എവിടേക്കാണ് പോകുന്നതെന്നും അത് നിങ്ങളെയോ നിങ്ങളുടെ കുഞ്ഞിനെയോ ബാധിക്കുമോ എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

ഗര്‍ഭിണിയാണെങ്കില്‍ ബീജത്തിന് സംഭവിക്കുന്നതെന്ത്?

ഗര്‍ഭിണിയാണെങ്കില്‍ ബീജത്തിന് സംഭവിക്കുന്നതെന്ത്?

അമ്‌നിയോട്ടിക് ദ്രാവകത്താല്‍ സംരക്ഷിതമായ അമ്‌നിയോട്ടിക് സഞ്ചിയിലാണ് നിങ്ങളുടെ കുഞ്ഞ് കിടക്കുന്നത്. ഇത് സെര്‍വിക്‌സ് ഒരു മ്യൂക്കസ് പ്ലഗ് കൊണ്ട് മൂടിയിരിക്കുന്നു. യോനിയില്‍ നിക്ഷേപിച്ച ബീജത്തിന് മ്യൂക്കസ് പ്ലഗ് പ്രവേശനം നിഷേധിക്കുകയും ഒടുവില്‍ യോനിയുടെ കവാടം വഴി തന്നെ ശരീരത്തില്‍ നിന്ന് പുറത്തുവരുകയും ചെയ്യും. മ്യൂക്കസ് പ്ലഗ് ഗര്‍ഭാശയത്തില്‍ നിന്ന് ബാക്ടീരിയയെയോ മറ്റ് അണുബാധയുടെ സാധ്യതയുള്ള ഉറവിടങ്ങളെയോ അകറ്റി നിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ്, ഇത് ബീജത്തിനും ബാധകമാണ്.

രണ്ടാമത് ഗര്‍ഭധാരണം നടക്കുമോ?

രണ്ടാമത് ഗര്‍ഭധാരണം നടക്കുമോ?

പലരിലും ഉള്ള സംശയങ്ങളില്‍ ഒന്നാണ് ഗര്‍ഭധാരണം സംഭവിച്ച് കഴിഞ്ഞ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ രണ്ടാമതും ഗര്‍ഭിണിയാവുമോ എന്നത്. ബീജം കുഞ്ഞിലേക്ക് എത്തുമോ അതോ രണ്ടാമത്തെ ഗര്‍ഭധാരണത്തിന് കാരണമാകുമോ എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പുരുഷ ലൈംഗികാവയവത്തിന് മറുപിള്ളയിലേക്കോ ഗര്ഭപിണ്ഡത്തിലേക്കോ എത്താന് കഴിയുന്നില്ല. അതിനാല്‍ ബീജത്തിന് ഗര്‍ഭസ്ഥശിശിവിന്റെ അടുത്തേക്ക് എത്താന്‍ ഒരു വഴിയുമില്ല.. ഗര്‍ഭാവസ്ഥയില്‍ രണ്ടാമത്തെ കുട്ടിയുടെ ഗര്‍ഭധാരണത്തെ സൂപ്പര്‍ഫെറ്റേഷന്‍ എന്ന് വിളിക്കുന്നു. ചില സസ്തനികളില്‍ ഇത് സംഭവിക്കാം, പക്ഷേ മനുഷ്യരില്‍ വളരെ അപൂര്‍വമായി മാത്രമേ ഇത് സംഭവിക്കുകയുള്ളൂ.

അണ്ഡോത്പാദനം സംഭവിക്കുന്നില്ല

അണ്ഡോത്പാദനം സംഭവിക്കുന്നില്ല

നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍, ഹോര്‍മോണുകളുടെ അളവ് മാറുന്നത് ഗര്‍ഭധാരണത്തെ പിന്തുണയ്ക്കുന്നതിനാണ്, അല്ലാതെ അണ്ഡോത്പാദനത്തിനല്ല. അതിനാല്‍, സ്ത്രീ ശരീരം അണ്ഡം പുറത്തുവിടുന്നില്ല, മ്യൂക്കസ് പ്ലഗ് ഇതിനകം ബീജത്തിന്റെ പ്രവേശനം തടയുന്നു. കൂടാതെ, ബീജങ്ങള്‍ ആകസ്മികമായി ഒരു അണ്ഡത്തിലേക്ക് വഴി കണ്ടെത്തുകയാണെങ്കില്‍ ഹോര്‍മോണ്‍ അളവ് ഇംപ്ലാന്റേഷന് അനുയോജ്യമായതുമായിരിക്കില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് വീണ്ടും ഗര്‍ഭ ധാരണം സംഭവിക്കും എന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ല.

ഗര്‍ഭധാരണത്തിന് ബീജം സുരക്ഷിതമാണോ?

ഗര്‍ഭധാരണത്തിന് ബീജം സുരക്ഷിതമാണോ?

സുരക്ഷിതമല്ലാത്ത ലൈംഗികതയും ബീജവും സാധാരണവും സങ്കീര്‍ണ്ണമല്ലാത്തതുമായ ഒന്നാണ്. എന്നിരുന്നാലും, നിങ്ങളുടെ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും അവസ്ഥകളോ അപകടസാധ്യതകളോ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ ലൈംഗിക ബന്ധത്തിനിടക്ക് നിങ്ങള്‍ക്ക് വേദനയോ രക്തസ്രാവമോ ഉണ്ടായാല്‍ ഡോക്ടറെ സമീപിക്കുന്നതിന് വൈകേണ്ടതില്ല. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും രോഗബാധിതനായ പങ്കാളിയില്‍ നിന്നുള്ള ബീജവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും ലൈംഗികമായി പകരുന്ന അണുബാധകളുടെ (എസ്ടിഐ) സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

അണുബാധക്ക് സാധ്യത

അണുബാധക്ക് സാധ്യത

ഗര്‍ഭാവസ്ഥയില്‍, നിങ്ങള്‍ക്ക് അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, അവയില്‍ ചിലത് അമ്മയ്ക്കും വളരുന്ന ഗര്‍ഭസ്ഥശിശുവിനും അപകടകരമാണ്. ഇത് ക്രമേണ മാസം തികയാതെയുള്ളല ജനനം അല്ലെങ്കില്‍ സ്വയം സംഭവിക്കാവുന്ന ഗര്‍ഭച്ഛിദ്ര സാധ്യത വര്‍ദ്ധിപ്പിക്കും. എന്നാല്‍ അണുബാധ ഇല്ലാത്ത അവസ്ഥയില്‍ ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം പ്രസവത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

 ബീജം ഗര്‍ഭധാരണത്തിന് ഗുണകരമാണോ?

ബീജം ഗര്‍ഭധാരണത്തിന് ഗുണകരമാണോ?

ഗര്‍ഭാവസ്ഥയില്‍ ലൈംഗിക പ്രവര്‍ത്തനത്തിന്റെയും ബീജത്തിന്റെയും ചില സാധ്യതകള്‍ വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താഴെപ്പറയുന്ന വിധങ്ങളില്‍ ബീജം ഗര്‍ഭധാരണത്തിന് ഗുണം ചെയ്യും. മാതൃ രോഗപ്രതിരോധ സംവിധാനത്തെ മോഡുലേറ്റ് ചെയ്യുന്ന നിരവധി സംരക്ഷണവും പ്രതിരോധ-സഹിഷ്ണുത ഉളവാക്കുന്നതുമായ പദാര്‍ത്ഥങ്ങള്‍ ബീജത്തില്‍ അടങ്ങിയിരിക്കുന്നു.

 ബീജം ഗര്‍ഭധാരണത്തിന് ഗുണകരമാണോ?

ബീജം ഗര്‍ഭധാരണത്തിന് ഗുണകരമാണോ?

മനുഷ്യ ശുക്ലത്തില്‍ പ്രോസ്റ്റാഗ്ലാന്‍ഡിന്‍ (ഹോര്‍മോണ്‍ പോലുള്ള പദാര്‍ത്ഥങ്ങള്‍) അടങ്ങിയിട്ടുണ്ട്, ഇത് സെര്‍വിക്‌സിനെ പാകപ്പെടുത്തുകയും പ്രസവത്തിനായി പ്രേരിപ്പിക്കുകയും ചെയ്യും. കൂടാതെ, ബീജവും ലൈംഗിക ബന്ധവും ഗര്‍ഭാശയത്തിന്റെ താഴത്തെ ഭാഗത്ത് ശാരീരിക ഉത്തേജനം ഉണ്ടാക്കുകയും രതിമൂര്‍ച്ഛ കാരണം പ്രസവത്തില്‍ ഉള്‍പ്പെടുന്ന ഒരു പ്രധാന ഹോര്‍മോണായ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുറത്തുവിടുകയും ചെയ്യും. അതിന്റെ ഫലമായി പലപ്പോഴും ഇത്തരം അവസ്ഥയില്‍ പ്രസവത്തെ സഹായിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതിലൂടെ സങ്കീര്‍ണമല്ലാത്ത അവസ്ഥയില്‍ പ്രസവം സംഭവിക്കുന്നു.

English summary

Where Does Sperm Go During Pregnancy In Malayalam

Where does the sperm go if you are already pregnant in malayalam. Take a look.
X
Desktop Bottom Promotion