Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഓവുലേഷന് ദിനം കൃത്യമായി അറിയാനും ഗര്‍ഭത്തിനും
ഗര്‍ഭധാരണത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും ഓവുലേഷന്. കാരണം ഓവുലേഷന് കൃത്യമല്ലാത്തത് പലപ്പോഴും നിങ്ങളുടെ ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ചെറിയ കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. സാധാരണ ആര്‍ത്തവം 28 ദിവസത്തിനുള്ളിലാണ് വരുന്നത്, എന്നാല്‍ ഇതില്‍ പതിനാലാമത്തെ ദിവസമാണ് ഓവുലേഷന് സംഭവിക്കുന്നത്. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ ഇത്തരം കാര്യം ശ്രദ്ധിച്ചാല്‍ പെട്ടെന്ന് ഗര്‍ഭധാരണത്തിന് സഹായിക്കുന്നുണ്ട്.

എന്നാല്‍ എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഗര്‍ഭധാരണം നടക്കുന്നില്ല എന്ന് ഉറപ്പിച്ചാല്‍ അതിന് പിന്നില്ഓവുലേഷന് ഒരുവലിയ ഘടകം തന്നെയാണ്. കാരണം ഓവുലേഷന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തത് പലപ്പോഴും നിങ്ങളുടെ ഗര്‍ഭധാരണത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത് കൂടാതെ പെട്ടെന്ന് ഓവുലേഷന് കണ്ടെത്തുന്നതിന് സഹായിക്കുന്ന ഓവുലേഷന് സ്ട്രിപ്പ് സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഓവുലേഷന് കൃത്യമായി അറിയുന്നതിന് വേണ്ടി സഹായിക്കുന്ന ചില കാര്യങ്ങള്‍ നോക്കാം.

എങ്ങനെ മനസ്സിലാക്കാം
എങ്ങനെ നിങ്ങളില്‍ ഓവുലേഷന് കൃത്യമായി നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം എന്ന് നോക്കാം. അതിന് വേണ്ടി ഉള്ള ഒരു മാര്‍ഗം ഹോം ടെസ്റ്റുകളാണ്. ഈ പരിശോധനകള്‍ മൂത്രത്തിലെ ല്യൂട്ടിനൈസിംഗ് ഹോര്‍മോണിനോട് പ്രതികരിക്കുന്നു. ഇത് ഓവുലേഷന് 35-44 മണിക്കൂര്‍ മുമ്പ് വര്‍ദ്ധിക്കാന്‍ തുടങ്ങുകയും അണ്ഡം പുറത്തുവരുന്നതിന് 10-12 മണിക്കൂര്‍ മുമ്പ് വളരെയധികം ഉയരുകയും ചെയ്യുന്നു. അണ്ഡോത്പാദനം മനസ്സിലാക്കുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ശ്രദ്ധിക്കേണ്ടത്
അണ്ഡോത്പാദനത്തിനായി നിങ്ങള്‍ പ്രതീക്ഷിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ പരിശോധനകള്‍ ആരംഭിക്കണം. പതിവ് 28 ദിവസത്തെ ആര്‍ത്തവ ചക്രത്തില്‍, അണ്ഡോത്പാദനം സാധാരണയായി 14-ാമത്തെ ദിവസമായിരിക്കും സംഭവിക്കുന്നത്. ഇതില്‍ ഫലം പോസിറ്റീവ് ആകുന്നതുവരെ പരിശോധനകള്‍ തുടരുക. ദിവസത്തില്‍ രണ്ടുതവണ പരിശോധന നടത്തുന്നത് നല്ലതാണ്. രാവിലെയുള്ള ആദ്യ മൂത്രത്തില്‍ ഇത്തരം പരിശോധനകള്‍ വേണ്ട.

ശ്രദ്ധിക്കേണ്ട കാര്യം
ടെസ്റ്റ് എടുക്കുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കരുത്. ഇത് കൃത്യമായ ഫലം ലഭിക്കാതിരിക്കുന്നതിന് കാരണമാകുന്നുണ്ട്. പരിശോധന നടത്തുന്നതിന് മുമ്പ് ഏകദേശം നാല് മണിക്കൂര്‍ മുന്‍പ് മൂത്രമൊഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കിറ്റില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സൂക്ഷ്മമായി പാലിക്കുക. പോസിറ്റീവ് ഫലം ലഭിച്ചാല്‍ 12-36 മണിക്കൂറിനുള്ളില്‍ അണ്ഡോത്പാദനം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അണ്ഡോത്പാദനം ട്രാക്കുചെയ്യാനും
ഇത് കൂടാതെ നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ വര്‍ദ്ധിപ്പിക്കുന്ന ദിവസങ്ങള്‍ മികച്ച രീതിയില്‍ മനസ്സിലാക്കുന്നതിന് നിങ്ങളുടെ അടിസ്ഥാന താപനിലയും സെര്‍വിക്കല്‍ മ്യൂക്കസും നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് കൂടാതെ കുറച്ച് കൂടി മനസ്സിലാക്കുന്നതിന് വേണ്ടി അള്‍ട്രാസൗണ്ട് ഉപയോഗിച്ച് ഡോക്ടര്‍മാര്‍ക്കും അണ്ഡോത്പാദനം ട്രാക്കുചെയ്യാനാകും.

ചിലരില്‍ രണ്ട് തവണ ടെസ്റ്റ് ചെയ്യണം
ചിലരില്‍ രണ്ട് തവണ ടെസ്റ്റ് ചെയ്താല്‍ മാത്രമേ കൃത്യമായ ഫലം ലഭിക്കുകയുള്ളൂ. അണ്ഡോത്പാദനത്തിന് തൊട്ടുമുമ്പ് മൂത്രത്തില്‍ കാണുന്ന ല്യൂട്ടിനൈസിംഗ് ഹോര്‍മോണ്‍, വ്യത്യസ്ത ആളുകളില്‍ വ്യത്യസ്ത അളവിലും ആയിരിക്കും ഉണ്ടാവുക. ഇത് പലപ്പോഴും കൃത്യമായ ഫലം നല്‍കണം എന്നില്ല.അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളില്‍ ഹോര്‍മോണല്‍ ഇംബാലന്‍സ് ഉണ്ടാവുകയാണെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ ഓവുലേഷന് പ്രതീ്ക്ഷിക്കുന്നവരില് ഒരു ദിവസത്തില്‍ രണ്ടുതവണ പരിശോധന നടത്തുന്നത് സഹായകരമാകും.

ക്രമരഹിതമായ ആര്‍ത്തവമുള്ളവരില്‍
ക്രമരഹിതമായ ആര്‍ത്തവമുള്ളവരില്‍ ഓവുലേഷന് സമയം വളരെയധികം വ്യത്യാസപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഏകദേശം ഓരോ മാസവും ആര്‍ത്തവം വരുന്നതിന്റെ സമയം കണക്കാക്കി ഓവുലേഷന് കണക്കാക്കാവുന്നതാണ്. ഉദാഹരണത്തിന്, നിങ്ങളുടെ ആര്‍ത്തവ ചക്രം 21 ദിവസത്തില്‍ കുറവാണ് എന്നുണ്ടെങ്കില്‍ അണ്ഡോത്പാദനം 7 ആം ദിവസം ആരംഭിക്കുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ഇത് കൂടാതെ ഇവരില്‍ മൂന്ന് ദിവസത്തിന് മുന്‍പെങ്കിലും ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

കൃത്യമായ ഫലം ലഭിക്കുന്നുണ്ടോ?
നിങ്ങളില്‍ കൃത്യമായ ഫലം ലഭിക്കാത്ത ചില അവസരങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് ഏതാണെന്ന് ആദ്യം മനസ്സിലാക്കേണ്ടതാണ്. അണ്ഡോത്പാദന പരിശോധന കൃത്യതയില്ലാത്തതിന് നിരവധി കാരണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. പോളിസിസ്റ്റിക് ഓവറി സിസ്റ്റ് ഉള്ള ഒരാള്‍ക്ക് ഒരു പരിശോധനയില്‍ ല്യൂട്ടിനൈസിംഗ് ഹോര്‍മോണിന്റെ വര്‍ദ്ധനവ് അടയാളപ്പെടുത്തുന്നതിന് സാധിക്കുന്നുണ്ട്. എന്നാല്‍ ഇവരില്‍ അണ്ഡോത്പാദനം മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ഇവരില്‍ അണ്ഡോത്പാദനം നടക്കുന്നുണ്ടെങ്കിലും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ മുന്നോട്ട് പോകാവുന്നതാണ്.



Click it and Unblock the Notifications
