For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭം ആരോഗ്യമുള്ളതാണോ അറിയാം ഹാര്‍ട്ട്ബീറ്റ് നോക്കി

|

ഗർഭധാരണം സംഭവിച്ച് കഴിഞ്ഞാൽ പല വിധത്തിലുള്ള മാറ്റങ്ങൾ സ്ത്രീ ശരീരത്തിൽ സംഭവിക്കുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കുന്നില്ല. സാധാരണ പലരിലും അൽപം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന അവസ്ഥയാണ് ഗർഭകാലത്തുണ്ടാവുന്ന പല കാര്യങ്ങളും. എന്നാൽ എത്രയൊക്കെ ശ്രദ്ധിച്ചാലും അനാരോഗ്യകരമായ ഗർഭവും ആരോഗ്യകരമായ ഗർഭവും ഉണ്ടാവുന്നുണ്ട്. ഇതിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഗർഭം ധരിച്ചിരിക്കുന്നത് ആരോഗ്യകരമായ ഗർഭമാണെങ്കിൽ അത് നിങ്ങളുടെ കുഞ്ഞിന്‍റെ ഹാര്‍ട്ട്ബീറ്റ് തിട്ടപ്പെടുത്തുന്നതിന് അറിയേണ്ടതാണ്. കുഞ്ഞിന്‍റെ ഹാർട്ട്ബീറ്റ് കൃത്യമാണോ അല്ലയോ എന്ന് മനസ്സിലാക്കുന്നതിനും ഒരു പ്രത്യേക സമയമുണ്ട്. അൾട്രാ സൗണ്ട് സ്കാനിംങിലൂടെ എട്ട് ആഴ്ച മുതൽ തന്നെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നമുക്ക് വ്യക്തമായി അറിയാൻ സാധിക്കുന്നു.

Most read: ഗർഭകാലത്ത് സ്വകാര്യഭാഗത്തെ വേദന അപകടമോ?Most read: ഗർഭകാലത്ത് സ്വകാര്യഭാഗത്തെ വേദന അപകടമോ?

ഇത് കൂടാതെ ഗർഭപാത്രം, പ്ലാസന്‍റ, സെർവിക്സ് എന്നിവയെല്ലാം കൃത്യമായി ഗർഭത്തോട് സഹകരിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിനും ഈ പത്താമത്തെ ആഴ്ചയിലെ സ്കാനിംങിലൂടെ സാധിക്കുന്നുണ്ട്. കൂടാതെ ഇരട്ടഗര്‍ഭമാണ് ഉള്ളതെങ്കിൽ അക്കാര്യവും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇതെല്ലാം അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇതിലെല്ലാം കുഞ്ഞിന്‍റെ ഹൃദയസ്പന്ദന നിരക്ക് കൃത്യമാണെങ്കില്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.

 എപ്പോൾ ഹൃദയസ്പന്ദന നിരക്ക് അറിയാം?

എപ്പോൾ ഹൃദയസ്പന്ദന നിരക്ക് അറിയാം?

ഗർഭധാരണം നടന്നാൽ പിന്നീട് പല വിധത്തിലുള്ള സംശയങ്ങൾ ഓരോരുത്തരിലും ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ ഗർഭം ആരോഗ്യമുള്ളതാണെങ്കിൽ കുഞ്ഞിന്‍റെ ഹൃദയ സ്പന്ദന നിരക്ക് നോക്കിയാണ് ഇത് കണക്കാക്കുന്നത്. ഗർഭത്തിന്‍റെ അഞ്ചാമത്തെ ആഴ്ച മുതൽ തന്നെ ഹൃദയം സ്പന്ദിക്കാൻ സാധിക്കുന്നുണ്ട്. ഇത് നോക്കിയാണ് ഭ്രൂണത്തിന്‍റെ ആരോഗ്യവും ഗർഭകാലവും നിശ്ചയിക്കപ്പെടുന്നത്. നിങ്ങളുടെ ആർത്തവത്തിന്‍റെ അവസാന ദിവസം കണക്കാക്കിയാണ് കുഞ്ഞിന്‍റെ ഹാർട്ട്ബീറ്റ് കണക്കാക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

നിങ്ങൾക്ക് അറിയാൻ സാധിക്കുന്നത്

നിങ്ങൾക്ക് അറിയാൻ സാധിക്കുന്നത്

സ്കാൻ ചെയ്യുമ്പോൾ ആദ്യം ഡോക്ടർ നിർദ്ദേശിക്കുന്നത് പലപ്പോഴും ഹാർട്ട്ബീറ്റ് കണക്കാക്കുന്നതിന് വേണ്ടിയാണ്. അ‍ഞ്ചാമത്തെ ആഴ്ചയിൽ തന്നെ ഹൃദയ സ്പന്ദനം ഉണ്ടാവുന്നുണ്ട്. എന്നാൽ അത് വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ കണ്ട് പിടിക്കുന്നതിന് അൽപം ബുദ്ധിമുട്ടായിരിക്കും. എന്നാൽ 8-9 ആഴ്ചയാവുമ്പോഴേക്ക് കുഞ്ഞിന്‍റെ ഹാര്‍ട്ട് ബീറ്റ് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. എന്നാൽ അതിൽ അൽപം ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പക്ഷേ 12 ആഴ്ചയാവുമ്പോഴേക്ക് ഹാര്‍ട്ട്ബീറ്റ് കൃത്യമായി അറിയാൻ സാധിക്കുന്നുണ്ട്.

ഹാർട്ട്ബീറ്റ് ഇല്ലാത്തതിന് പുറകിൽ

ഹാർട്ട്ബീറ്റ് ഇല്ലാത്തതിന് പുറകിൽ

എന്നാൽ ചിലരിൽ 12 ആഴ്ച പിന്നിട്ടിട്ടും ഹാർട്ട്ബീറ്റ് ഇല്ലാത്തത് പലപ്പോഴും അൽപം ടെൻഷൻ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ അതിന് പിന്നിൽ മറ്റ് ചില കാരണങ്ങൾ ഉണ്ട്. ഇത് എന്തൊക്കെയെന്ന് പലർക്കും അറിയില്ല. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് അതിന് വേണ്ട പരിഹാരം കണ്ടാൽ അത് നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

കൃത്യമല്ലാത്ത ആർത്തവം

കൃത്യമല്ലാത്ത ആർത്തവം

കൃത്യമല്ലാത്ത ആർത്തവം നിങ്ങളിൽ ഉണ്ടാവുന്നുണ്ടെങ്കിൽ പലപ്പോഴും കുഞ്ഞിന്‍റെ പ്രായവും ആഴ്ചയും നിർണയിക്കുന്നതിൽ തെറ്റ് സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ആദ്യം തിരിച്ചറിയണം. ഈ സമയത്ത് ഹാര്‍ട്ട് ബീറ്റ് നിർണയിക്കുന്നതിൽ പലപ്പോഴും പരാജയപ്പെടാറുണ്ട്. അത് നിങ്ങളുടെ കുഞ്ഞിന്‍റെ അനാരോഗ്യത്തെയല്ല സൂചിപ്പിക്കുന്നതും. അതുകൊണ്ട് അല്‍പ ദിവസങ്ങൾ കൂടി കാത്തിരുന്നാൽ പോസിറ്റീവ് ഫലം ലഭിക്കുന്നുണ്ട്.

യൂട്രസിന്‍റെ ആകൃതി

യൂട്രസിന്‍റെ ആകൃതി

പലപ്പോഴും യൂട്രസിന്‍റെ ആകൃതി വളരെയധികം വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ്. ചെറിയ യൂട്രസ്, യൂട്രസിന്‍റെ ആകൃതി എന്നിവയെല്ലാം നിങ്ങളിൽ കുഞ്ഞിന്‍റെ ഹാര്‍ട്ട്ബീറ്റ് നിർണയിക്കുന്നതിൽ പരാജയപ്പെടുന്നുണ്ട്. മാത്രമല്ല ചിലരിൽ കുഞ്ഞിന്‍റെ വലിപ്പം വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഹാര്‍ട്ട്ബീറ്റ് കണ്ടുപിടിക്കുന്നതിന് ചില പ്രത്യേക ഉപകരണങ്ങൾ ആവശ്യമായി വരുന്നുണ്ട്. ഇത് കൂടാതെ അമ്മയുടെ ബോഡിമാസ് ഇന്‍ഡക്സ് കൃത്യമല്ലെങ്കിലും ഇതേ അവസ്ഥ ഉണ്ടാവുന്നുണ്ട്.

കൃത്യമല്ലാത്ത ഹാർട്ട്ബീറ്റ്

കൃത്യമല്ലാത്ത ഹാർട്ട്ബീറ്റ്

ഇനി ഗർഭസ്ഥശിശുക്കളിൽ കൃത്യമല്ലാത്ത ഹാർട്ട്ബീറ്റ് ആണ് എന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. അതിന് പിന്നിൽ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. ഇവ എന്താണെന്ന് തിരിച്ചറിഞ്ഞാൽ ശ്രദ്ധിക്കേണ്ടതാണ്. ചിലരിൽ 9-12 ആഴ്ച വരെയായിട്ടും ഹൃദയസ്പന്ദന നിരക്ക് കണ്ടെത്താൻ സാധിക്കുകയില്ല. ഇത് ചിലരിൽ മിസ്കാരേജ് പോലുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

കാപ്പി കുടിക്കുന്നത്

കാപ്പി കുടിക്കുന്നത്

കാപ്പി കുടിക്കുന്നത് പലപ്പോഴും കുഞ്ഞിൻറെ ഹാര്‍ട്ട്ബീറ്റ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിലുള്ള ഉയർന്ന അളവിലുള്ള കഫീൻ, നിക്കോട്ടിൻ എന്നിവയുടെ അളവ് പലപ്പോഴും നിങ്ങളുടെ കുഞ്ഞിന്‍റെ ഹാര്‍ട്ട്ബീറ്റ് വർദ്ധിപ്പിക്കുന്നു. ഇത് കൂടാതെ സെക്കന്‍റ് ട്രൈമസ്റ്ററിൽ ശരീരത്തിന് ഉണ്ടാവുന്ന സ്ട്രക്ചറൽ മാറ്റങ്ങൾ പലപ്പോഴും ഇത്തരം അവസ്ഥകൾക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതെല്ലാം അൽപം ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്.

English summary

When Can You Hear Baby's Heartbeat?

Here in this article we are discussing about when can you hear baby's heartbeat. Read on.
Story first published: Wednesday, January 1, 2020, 15:01 [IST]
X
Desktop Bottom Promotion