Latest Updates
-
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ! -
ഉത്രാടം, തിരുവോണം: ഓണക്കാലത്ത് ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ മറക്കരുത്! -
ഓണം ഷോപ്പിംഗിനിറങ്ങുമ്പോൾ സൂക്ഷിക്കണം; സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലെ ആ 'വിഷം' തിരിച്ചറിയാം ഇങ്ങനെ -
ഓണത്തിന് കസവു സാരി ഉടുക്കുമ്പോൾ വിയർപ്പും മേക്കപ്പും വില്ലനാകുമോ? ചർമ്മം തിളങ്ങാൻ ഈ ടിപ്സ് -
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക! -
ശനി രേവതി നക്ഷത്രത്തിലേക്ക്: ഈ 4 രാശിക്കാർക്ക് വൻ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
ശുക്ര മൗഢ്യം: വിവാഹങ്ങൾ മാറ്റിവെക്കണോ? ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്, രാഹുകാലം ഒഴിവാക്കുക! -
വൃശ്ചിക രാശിയിലെ ചന്ദ്രമാറ്റം: അനിഴം നക്ഷത്രത്തിലേക്ക് ചന്ദ്രൻ എത്തുമ്പോൾ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 20: സർവാർത്ഥ സിദ്ധി യോഗം; ഇന്നത്തെ രാജയോഗത്തിൽ ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
ഓവുലേഷന് ബ്ലീഡിംഗ് സ്ത്രീ പുരുഷനു നല്‍കും സൂചന
ഓവുലേഷന് ബ്ലീഡിംഗ് സ്ത്രീ പുരുഷനു നല്‍കും സൂചന
ഗര്‍ഭധാരണത്തിന് സ്ത്രീ ശരീരം തയ്യാറാകുന്നതിന്റെ സൂചനകള്‍ പലതുണ്ട്. സ്ത്രീയുടെ ആര്‍ത്തവ ചക്രവും ഇതേത്തുടര്‍ന്നു വരുന്ന ഓവുലേഷനുമെല്ലാം ഇതിന്റെ ഭാഗങ്ങള്‍ തന്നെയാണ്.
സ്ത്രീ ഗര്‍ഭം ധരിയ്ക്കണമെങ്കില് ഓവുലേഷന് അഥവാ അണ്ഡവിസര്‍ജനം അത്യാവശ്യമായ ഘടകമാണ്. സാധാരണ 28 ദിവസം നീണ്ടു നില്ക്കുന്ന ആര്‍ത്തവ ചക്രമെങ്കില്‍ ഓവുലേഷന് നടക്കുന്നത് 14-ാമത്തെ ദിവസമാണ്. ഈ സമയത്ത് ബീജവുമായി സംയോഗം സാധ്യമാകുമെങ്കില്‍ ഗര്‍ഭധാരണവും നടക്കും.
ഓവുലേഷന് സമയത്ത് സ്ത്രീ ശരീരത്തില്‍ പല വ്യത്യാസങ്ങളുമുണ്ടാകും. കട്ടിയുള്ള സ്രവം, ശരീരത്തിന്റെ ചൂടു കൂടുക തുടങ്ങിയവ ഇതില്‍ ചിലതാണ്. ചില സ്ത്രീകളില്‍ ഓവുലേഷന് സമയത്ത് ബ്ലീഡിംഗ് ഉണ്ടാകാറുണ്ട്. പലരേയും അമ്പരിപ്പിയ്ക്കുന്ന ഒന്നാണ് ഇത്. ചിലരിത് ആര്‍ത്തവം വീണ്ടും വന്നുവോ എന്നു വരെ തെറ്റിദ്ധരിയ്ക്കാറുമുണ്ട്. ഓവുലേഷന് സമയത്തെ ബ്ലീഡിംഗ് സൂചിപ്പിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

ആര്‍ത്തവം കഴിഞ്ഞുണ്ടാകുന്ന ഈ ബ്ലീഡിംഗ്
ആര്‍ത്തവം കഴിഞ്ഞുണ്ടാകുന്ന ഈ ബ്ലീഡിംഗ് മിഡ് സൈക്കിള്‍ ബ്ലീഡിംഗ് എന്നാണ് അറിയപ്പെടുന്നത്. ഇത് ഒന്നോ രണ്ടോ ദിവസങ്ങള്‍ മാത്രമേ നീണ്ടു നില്‍ക്കാറുള്ളൂ. അതും ലൈറ്റ് പിങ്ക്, ബ്രൗണ്‍ റെഡ് നിറങ്ങളിലായിരിയ്ക്കും, ഈ രക്ത നിറം. ഇത് ആര്‍ത്തവ രക്തം പോലെയുള്ളതല്ലെന്നര്ത്ഥം. ആര്‍ത്തവ രക്തത്തിന്റെ ഗന്ധവുമുണ്ടാകില്ല.

കാരണമായി
ഇത്തരം ബ്ലീഡിംഗിനു കാരണമായി പലതുമുണ്ട്. ഓവുലേഷന് സമയത്ത് ഈസ്ട്രജന് തോതു കുറയുന്നു. ഇത് യൂട്രസ് ഭിത്തികളുടെ കനം കുറയ്ക്കുന്നു. ഇവിടുള്ള പാളികള്‍ പൊഴിയുന്നു. ഇതാണ് ബ്ലീഡിംഗ് ആയി പുറത്തു വരുന്നത്.

അണ്ഡ വിസര്‍ജനം നടക്കുമ്പോള്‍
അണ്ഡ വിസര്‍ജനം നടക്കുമ്പോള്‍, അതായത് അണ്ഡം പുറത്തു വരുമ്പോള്‍ ഫോളിക്കിള്‍ അണ്ഡാശയത്തില്‍ നിന്നും പുറത്തു വരുന്നത് ഇൗ ബ്ലീഡിംഗിനുള്ള കാരണമാണ്. ഇതു പുറത്തു വരുമ്പോഴുണ്ടാകുന്ന ആ പ്രക്രിയ ബ്ലീഡിംഗ് കാരണമാണ്. ഇതു പോലെ ഹോര്‍്മോണ്‍ വ്യത്യാസങ്ങളും ഈ സമയത്ത് ബ്ലീഡിംഗ് കാരണമാകുന്നുണ്ട്. ഇതിനു പുറമേ ഗര്‍ഭനിരോധന വഴികള്‍, വജൈനല്‍ വരള്‍ച്ച, വജൈനയ്ക്കുണ്ടാകുന്ന മുറിവുകള്‍, തൈറോയ്ഡ് കുറവ്, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, ഒവേറിയന്‍ സിസ്റ്റ്, യൂട്രൈന്‍ ഫൈബ്രോയ്ഡുകള്‍, പോളിപ്സ്, മുന്തിരിക്കുല ഗര്‍ഭം അതായത് എക്ടോപിക് ഗര്‍ഭം, ക്യാന്‍സര്‍ തുടങ്ങിയ ചില കാരണങ്ങളുമുണ്ടാകാം.

ഗര്‍ഭധാരണവുമായി
എന്നാല്‍ ഓവുലേഷന് സമയത്തെ ബ്ലീഡിംഗ് ഗര്‍ഭധാരണവുമായി ബന്ധപ്പെടുത്താവുന്ന ഒന്നാണ്. കാരണം മുകളില്‍ പറഞ്ഞതല്ലാതെ മറ്റൊരു പ്രധാന കാരണവും ഓവുലേഷന് ബ്ലീഡിംഗ് സൂചിപ്പിയ്ക്കുന്നുണ്ട്. ഇത് നിങ്ങളുടെ ശരീരം ഫെര്‍ട്ടൈല്‍ അതായത് ഈ സമയത്ത് ഗര്‍ഭധാരണത്തിന് തയ്യാറാണെന്നും ഇതാണ് ഗര്‍ഭധാരണത്തിന് ഏറ്റവും പറ്റിയ സമയമെന്നും കൂടിയുള്ള ഒരു സൂചനയാണ്. ഈ സമയത്തെ ബ്ലീഡിംഗിനു പുറകില്‍ മറ്റു പ്രശ്നങ്ങളില്ലെങ്കില്‍ ഇത് നിങ്ങളുടെ ശരീരം ഗര്‍ഭധാരണത്തിന് ഏറ്റവും പറ്റിയ അവസ്ഥയിലാണെന്നതിന്റെ സൂചനയാണ്. ഗര്‍ഭധാരണത്തിന് പ്ലാന്‍ ചെയ്യാന്‍ പറ്റിയ സമയമെന്നു വേണം, പറയുവാന്‍.

ഇംപ്ലാന്റേഷന് ബ്ലീഡിംഗ്
ഇംപ്ലാന്റേഷന് ബ്ലീഡിംഗ് എന്ന ഒന്നുണ്ട്. ഭ്രൂണം യൂട്രസ് ഭിത്തിയോട് പറ്റിപ്പിടിയ്ക്കുമ്പോഴുണ്ടാകുന്ന ഒന്നാണിത്. ഇത് ഗര്‍ഭ ലക്ഷണമാണ്. ഗര്‍ഭധാരണത്തിന്റെ ഏറ്റവും ആദ്യത്തെ ലക്ഷണങ്ങളിലൊന്ന്. എന്നാല്‍ ഇത് ഓവുലേഷന് ബ്ലീഡിംഗില്‍ നിന്നും വ്യത്യസ്തവുമാണ്. ഇംപ്ലാന്റേഷന് ബ്ലീഡിംഗ് മാസമുറയ്ക്കു രണ്ടു മൂന്നു ദിവസം മുന്‍പായി മാത്രമേ ഉണ്ടാകൂ. എന്നാല്‍ ഓവുലേഷന് ബ്ലീഡിംഗ് മാസമുറയ്ക്ക് 12-14 ദിവസം മുന്‍പായി കാണപ്പെടുന്നു.

ഇതുപോലെ ആര്‍ത്തവ രക്തമാണ്
ഇതുപോലെ ആര്‍ത്തവ രക്തമാണ് ഇതെന്നും തെറ്റിദ്ധരിയ്ക്കേണ്ടതില്ല. ഓവുലേഷന് ബ്ലീഡിംഗ് രക്തനിറം പിങ്കോ ബ്രൗണോ ആകും. ആര്‍ത്തവ രക്തത്തിന്റെ നിറം കടും നിറവും. മാത്രമല്ല, ഇംപ്ലാന്റേഷന് ബ്ലീഡിംഗും ഓവുലേഷന് ബ്ലീഡിംഗും ആര്‍ത്തവ ബ്ലീഡിംഗ് പോലെ കനത്തതുമല്ല. ഇവ ഒന്നോ രണ്ടോ ദിവസമേ ഉണ്ടാകൂ. ആര്‍ത്തവ ബ്ലീഡിംഗ് ഇതില്‍ കൂടുതല്‍ ദിനങ്ങളുണ്ടാകും.

ചുരുക്കിപ്പറഞ്ഞാല്‍
ചുരുക്കിപ്പറഞ്ഞാല്‍ ആര്ത്തവമാകുന്നതിനു മുന്‍പേ പകുതിയില്‍ ഉണ്ടാകുന്ന ബ്ലീഡിംഗ് നിങ്ങളുടെ ശരീരം പ്രത്യുല്പാദനത്തിന് തയ്യാറാണെന്നും ഇതിനായി ശ്രമിയ്ക്കാമെന്നും ശരീരം നല്കുന്ന സൂചന കൂടിയാണ്. ഗര്‍ഭധാരണത്തിന് പറ്റിയ മികച്ച സമയമെന്നു സൂചന.മാതാപിതാക്കളാകാന്‍ ആഗ്രഹിയ്ക്കുന്ന സ്ത്രീയ്ക്കും പുരുഷനും ഇതിനായി ശ്രമിയ്ക്കുവാന്‍ ഏറ്റവും ഉത്തമ സമയമാണെന്ന സൂചനയാണ് ഓവുലേഷന് സമയത്തെ ഈ ബ്ലീഡിംഗ് സൂചിപ്പിയ്ക്കുന്നത്. സ്ത്രീയ്ക്ക് അമ്മയാകാന്‍ തടസമില്ലെന്നതിന്റെ സൂചനയും



Click it and Unblock the Notifications