For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരഭാരം ഇത്രയാവണം: ഗര്‍ഭധാരണം വളരെ പെട്ടെന്ന്

|

ഗര്‍ഭധാരണവും ശരീരഭാരവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കാരണം അമിതവണ്ണമുള്ളവരിലും ശരീരഭാരം തീരെ ഇല്ലാത്തവരിലും പലപ്പോഴും ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. സാധാരണയായി ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുമ്പോള്‍ പലപ്പോഴും അണ്ഡോത്പാദന രീതി, ഗര്‍ഭിണിയാകാന്‍ എടുക്കുന്ന സമയം, ഗര്‍ഭകാലം തുടങ്ങി നിരവധി കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുന്നവരെങ്കില്‍ അതില്‍ ശരീരഭാരം ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ് എന്നുള്ളതാണ് സത്യം.

What Is The Ideal Weight To Getting Pregnant In Malayalam

ചില സ്ത്രീകള്‍ക്ക് അമിതഭാരമോ ഭാരക്കുറവോ ഉണ്ടായാല്‍ ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടാം. ആരോഗ്യകരമായ ഭാരമുള്ളവരേക്കാള്‍ പൊണ്ണത്തടിയുള്ള അല്ലെങ്കില്‍ ഭാരക്കുറവുള്ള സ്ത്രീകള്‍ ഗര്‍ഭിണിയാകാന്‍ അല്‍പം പ്രയാസമാണ്. അമിതഭാരമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭിണിയാകുമ്പോള്‍ പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പലപ്പോഴും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. എന്നാല്‍ എന്തൊക്കെയാണ് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് നോക്കാം.

ഗര്‍ഭധാരണവും ശരീരഭാരവും

ഗര്‍ഭധാരണവും ശരീരഭാരവും

ഗര്‍ഭിണിയാകുമ്പോള്‍ ഭാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്ന് നമുക്കറിയാവുന്നതാണ്. കാരണം ശരീരഭാരം ഒരു സ്ത്രീയുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ പല തരത്തില്‍ ബാധിക്കുന്നുണ്ട്. ഇത് പലപ്പോഴും ഭാരക്കുറവോ അമിതഭാരമോ ആയിരിക്കും. ഇതെല്ലാം നിങ്ങളുടെ ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഒരു സ്ത്രീക്ക് ഭാരക്കുറവോ അമിതഭാരമോ ആണെങ്കില്‍, അത് ആ സ്ത്രീയുടെ ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും അതുവഴി അണ്ഡോത്പാദനവും ഗര്‍ഭധാരണവും ബുദ്ധിമുട്ടായി മാറുകയും ചെയ്യുന്നുണ്ട്. ഭാരക്കുറവ്, പൊണ്ണത്തടി അല്ലെങ്കില്‍ അമിതഭാരമുള്ള സ്ത്രീകള്‍ക്ക് വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം

ആരോഗ്യകരമായ ഭാരമെങ്കില്‍

ആരോഗ്യകരമായ ഭാരമെങ്കില്‍

എന്നാല്‍ നിങ്ങള്‍ ഗര്‍ഭിണിയാകുന്നതിന് മുമ്പ് ആരോഗ്യകരമായ ഭാരം ഉള്ളവരാണെങ്കില്‍ ഗര്‍ഭധാരണം എളുപ്പത്തിലാവുന്നതിനും ഇത് കൂടാതെ സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ഗര്‍ഭകാലത്തിന് വേണ്ടിയും പ്രസവം എളുപ്പത്തില്‍ നടക്കുന്നതിനും വേണ്ടി ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ അവര്‍ക്ക് ഗര്‍ഭകാല പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറവായിരിക്കും. ആരോഗ്യകരമായ ശരീരഭാരം എപ്പോഴും നിങ്ങളുടെ ഗര്‍ഭകാലം എളുപ്പത്തിലാക്കുന്നു.

ഭാരം കുറവാണെങ്കില്‍

ഭാരം കുറവാണെങ്കില്‍

നിങ്ങള്‍ക്ക് ശരീരഭാരം കുറവാണെങ്കില്‍ അത് പലപ്പോഴും ഗര്‍ഭധാരണത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അമിതമായ ഡയറ്റിംഗ് അല്ലെങ്കില്‍ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ കാരണം പലര്‍ക്കും ഭാരക്കുറവും ഉണ്ടായിരിക്കും. ഭാരക്കുറവ് ആര്‍ത്തവചക്രത്തെ പ്രതികൂലമായി ബാധിക്കുകയും അണ്ഡോത്പാദനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇനി ഗര്‍ഭധാരണം സംഭവിച്ചാല്‍ പലപ്പോഴും ജനിക്കുന്ന കുഞ്ഞിന് ഭാരക്കുറവ് ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാവരും ഓര്‍ക്കേണ്ടതാണ്.

അമിതവണ്ണവും ശ്രദ്ധിക്കണം

അമിതവണ്ണവും ശ്രദ്ധിക്കണം

അമിതവണ്ണത്തിനും ഗര്‍ഭധാരണം പലപ്പോഴും ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. വന്ധ്യതയില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണം. അമിതവണ്ണമോ അമിതഭാരമോ ഉള്ള സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകാനുള്ള സാധ്യത വളര കൂടുതലാണ്. ഇത് പലപ്പോഴും നിങ്ങളില്‍ ക്രമരഹിതമായ ആര്‍ത്തവത്തിനും അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നുണ്ട്. ഇത് കൂടാതെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പിസിഒഎസ് (പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം) എന്നീ രോഗാവസ്ഥകളും ഉണ്ടാവുന്നതിനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്.

 ഗര്‍ഭകാലം ശ്രദ്ധിക്കേണ്ടത്

ഗര്‍ഭകാലം ശ്രദ്ധിക്കേണ്ടത്

എന്നാല്‍ ഇത് കൂടാതെ അമിതഭാരമുള്ളവരെങ്കില്‍ ഗര്‍ഭിണിയായാല്‍ അത് ഗര്‍ഭകാലത്തും പ്രസവ സമയത്തും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. അമിതവണ്ണമുള്ള സ്ത്രീകള്‍ പലപ്പോഴും സിസേറിയന്‍ പോലുള്ള അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഇത്തരം കുട്ടികള്‍ക്ക് പ്രസവ സമയത്ത് അമിതഭാരവും ചിലപ്പോള്‍ ശാരീരിക വൈകല്യവും ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്.

ഗര്‍ഭിണിയാകാന്‍ ആരോഗ്യകരമായ ഭാരം

ഗര്‍ഭിണിയാകാന്‍ ആരോഗ്യകരമായ ഭാരം

നിങ്ങളില്‍ ഉടന്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരില്‍ ആരോഗ്യകരമായ ശരീരഭാരം എത്രയെന്നത് അറിഞ്ഞിരിക്കണം. ഗര്‍ഭിണിയാകുന്നതിന് മുമ്പ് അനുയോജ്യമായ ഭാരം നിര്‍ണ്ണയിക്കാന്‍ ഒരു സ്ത്രീയുടെ ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ) ശ്രദ്ധിക്കേണ്ടതാണ്. സാധാരണയായി, 19 നും 25 നും ഇടയിലുള്ള ബിഎംഐ ആണ് നിങ്ങളില്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്നത്. അതുകൊണ്ട് എന്താണ് നിങ്ങളുടെ ആരോഗ്യകരമായ ശരീരഭാരം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്.

കുട്ടികളിലെ ഭക്ഷണ അലര്‍ജികള്‍ നിസ്സാരമല്ല: കാരണവും പരിഹാരവുംകുട്ടികളിലെ ഭക്ഷണ അലര്‍ജികള്‍ നിസ്സാരമല്ല: കാരണവും പരിഹാരവും

കുഞ്ഞിന് നല്‍കാം കൂര്‍മ്മബുദ്ധിക്കും ആരോഗ്യത്തിനും മാമ്പഴംകുഞ്ഞിന് നല്‍കാം കൂര്‍മ്മബുദ്ധിക്കും ആരോഗ്യത്തിനും മാമ്പഴം

ഗര്‍ഭകാലത്ത് ശരീരഭാരം എത്രവേണം?

ഗര്‍ഭകാലത്ത് ശരീരഭാരം എത്രവേണം?

ഗര്‍ഭിണിയാകുന്നതിന് മുമ്പ് ശരാശരി ഭാരം ഉണ്ടായിരുന്ന ഒരു സ്ത്രീ ഗര്‍ഭിണിയായതിന് ശേഷം 4 മുതല്‍ 15 കിലോ വരെ വര്‍ദ്ധിക്കണം എന്നാണ് പറയുന്നത്. ഭാരക്കുറവുള്ള സ്ത്രീകളെങ്കില്‍ 12 കിലോ മുതല്‍ 18 കിലോ വരെ വര്‍ദ്ധിക്കേണ്ടതാണ്. എന്നാല്‍ അമിതഭാരമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് 6 കിലോ മുതല്‍ 11 കിലോ വരെ വര്‍ദ്ധിക്കണം എന്നുള്ളതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം അമിതഭാരം ഗര്‍ഭകാലം പൊതുവേ പ്രശ്‌നത്തിലാക്കുന്നു. അതുപോലെ തന്നെ ഭാരക്കുറവ് പലപ്പോഴും നിങ്ങളില്‍ ഇതേ പ്രശ്‌നം തന്നെ ഉണ്ടാക്കുന്നുണ്ട്.

ശരിയായ ശരീരഭാരം എങ്ങനെ നേടാം?

ശരിയായ ശരീരഭാരം എങ്ങനെ നേടാം?

ഗര്‍ഭകാലത്ത് ശരീരഭാരം എങ്ങനെ കൃത്യമായി കണക്കാക്കാം എങ്ങനെ വര്‍ദ്ധിപ്പിക്കാം എ്ന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി ഈ നുറുങ്ങുകള്‍ പരീക്ഷിക്കാവുന്നതാണ്. ദിവസവും അഞ്ച് മുതല്‍ ആറ് തവണ വരെ ഭക്ഷണം അല്‍പ്പാല്‍പ്പമായി കഴിക്കുക. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ചീസ്, ഡ്രൈഫ്രൂട്‌സ്,തൈര് എന്നിവ പോലെ പെട്ടെന്നുള്ളതും എളുപ്പമുള്ളതുമായ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ശരിയായ ശരീരഭാരം എങ്ങനെ നേടാം?

ശരിയായ ശരീരഭാരം എങ്ങനെ നേടാം?

ടോസ്റ്റ്, ആപ്പിള്‍, വാഴപ്പഴം അല്ലെങ്കില്‍ സെലറി എന്നിവയില്‍ പീനട്ട്ബട്ടര്‍ ഉപയോഗിക്കാവുന്നതാണ്. ഇതോടൊപ്പം നിങ്ങളുടെ ഭക്ഷണത്തില്‍ വെണ്ണ അല്ലെങ്കില്‍ ക്രീം ചീസ്, ഗ്രേവി, വെണ്ണ, ചീസ് എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്. ഇതെല്ലാം നിങ്ങള്‍ക്ക് മികച്ച ഗര്‍ഭകാലം സമ്മാനിക്കുന്നുണ്ട്. എന്തായാലും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

English summary

What Is The Ideal Weight To Getting Pregnant In Malayalam

Here in this article we are discussing about the ideal weight to get pregnant in malayalam. Take a look.
X
Desktop Bottom Promotion