Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഒരു വര്‍ഷത്തിന് ശേഷവും ഗര്‍ഭധാരണമില്ലേ; ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍
ഗര്‍ഭധാരണം എന്നത് സ്ത്രീക്കും പുരുഷനും ഒരുപോലെ ആഗ്രഹമുള്ള സമയത്ത് മാത്രം സംഭവിക്കേണ്ട പ്രക്രിയയാണ്. മാനസികമായി സ്ത്രീ അതിന് വേണ്ടി തയ്യാറെടുത്തിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. എന്നാല്‍ ഇന്നത്തെ കാലത്ത് മുപ്പതുകളിലുള്ള ഗര്‍ഭധാരണത്തിനാണ് കൂടുതല്‍ പ്രാധാന്യം. ജീവിതവും കരിയറും സാമ്പത്തിക ഭദ്രതയും എല്ലാം ഉറപ്പാക്കിയ ശേഷമേ ഇന്നത്തെ കാലത്ത് ദമ്പതികള്‍ ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുകയുള്ളൂ. ഇത് ചിലപ്പോള്‍ പ്രായത്തേയും അല്‍പം ബാധിക്കുന്നു. 35-ന് ശേഷമുണ്ടാവുന്ന ഗര്‍ഭധാരണം അതുകൊണ്ട് തന്നെ അല്‍പം റിസ്‌കുള്ളതാണ്.

പലപ്പോഴും ഈ സമയം വന്ധ്യതയിലേക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഇതിനെ മറികടക്കുന്നതിനും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുക ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്.

എന്താണ് സബ്‌ഫെര്‍ട്ടിലിറ്റി?
വന്ധ്യത എന്ന് വാക്ക് നാം പലപ്പോഴും കേട്ടിട്ടുണ്ടാവും. എന്നാല്‍ സബ്‌ഫെര്‍ട്ടിലിറ്റി എന്ന വാക്ക് അത്രയധികം പരിചയമുള്ളതായിരിക്കില്ല. സബ്‌ഫെര്‍ട്ടിലിറ്റി എന്നാല്‍ ഗര്‍ഭധാരണം സംഭവിക്കാത്ത അവസ്ഥയല്ല, എന്നാല്‍ ഗര്‍ഭധാരണത്തിന് വേണ്ടി കൂടുതല്‍ സമയമെടുക്കുന്ന അവസ്ഥയെയാണ് സബ്‌ഫെര്‍ട്ടിലിറ്റി എന്ന് പറയുന്നത്. ഒരു വര്‍ഷത്തിനപ്പുറം സമയം ഇവര്‍ക്ക് ഗര്‍ഭധാരണത്തിനായി എടുക്കുന്നു. എന്നാല്‍ വന്ധ്യതയെന്ന പ്രശ്‌നമുള്ളവരില്‍ ഒരു വര്‍ഷത്തിനപ്പുറവും ഗര്‍ഭധാരണം സംഭവിക്കണം എന്നില്ല. എന്നാല്‍ സബ്‌ഫെര്‍ട്ടിലിറ്റി പോലുള്ള അവസ്ഥയില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത സ്വാഭാവികമായും നിലവിലുണ്ട്. എന്നാല്‍ ഇത് അല്‍പം കൂടുതല്‍ സമയമെടുക്കും എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ സാധാരണ വന്ധ്യതയില്‍ പലപ്പോഴും ഗര്‍ഭധാരണത്തിന് മെഡിക്കല്‍ സഹായം ആവശ്യമായി വരുന്നു.

കാരണങ്ങള്‍
സബ്‌ഫെര്‍ട്ടിലിറ്റിയുടെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. പലപ്പോഴും വന്ധ്യതയുമായി ബന്ധപ്പെട്ട് ഉള്ള കാരണങ്ങള്‍ തന്നെയാണ് ഇതിനും ഉള്ളത്. എന്നാല്‍ അത് പലപ്പോഴും തീവ്രത വളരെ കുറവുള്ളതായിരിക്കും എന്നതാണ് കാര്യം. ഇതിന് പിന്നില്‍ സ്ത്രീക്കോ പുരുഷനോ അല്ലെങ്കില്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കുമോ കൂടിച്ചേര്‍ന്നതായിരിക്കാം പ്രശ്‌നങ്ങള്‍. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ കാരണം എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. എന്തൊക്കെയാണ് സബ്‌ഫെര്‍ട്ടിലിറ്റിയുടെ പ്രധാന കാരണങ്ങള്‍ എന്ന് നോക്കാം.

അണ്ഡോത്പാദന പ്രശ്‌നങ്ങള്‍
സാധാരണ അവസ്ഥയില്‍ വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് അണ്ഡോത്പാദനവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍. ഇത് തന്നെയാണ് പലപ്പോഴും സബ്‌ഫെര്‍ട്ടിലിറ്റിയുടെ ലക്ഷണങ്ങളും. ഇതിന് വേണ്ടി അണ്ഡോത്പാദനം പലപ്പോഴും നടക്കാതിരിക്കുന്നു. കൂടാതെ അണ്ഡം പുറത്ത് വരാത്ത അവസ്ഥയും ഉണ്ടാവുന്നു. അണ്ഡോത്പാദനത്തെ തടയുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് പിസിഓഎസ്. ഇത് അണ്ഡോത്പാദനത്തെ തടയുന്നതിനും പലപ്പോഴും അണ്ഡോത്പാദനം നടക്കാത്ത അവസ്ഥയും ഉണ്ടാക്കുന്നു. അണ്ഡാശയത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന തരത്തിലുള്ള ഹോര്‍മോണ്‍ ഉത്പാദനത്തിന്റെ കഴിവ് തടല്ലപ്പെടുന്നത്. ഫലോപിയന്‍ ട്യൂബിലുണ്ടാവുന്ന തടസ്സം എന്നിവയെല്ലാം പലപ്പോഴും നിങ്ങള്‍ക്ക് സബ്‌ഫെര്‍ട്ടിലിറ്റി ഉണ്ടാക്കുന്നു.

അണ്ഡോത്പാദന പ്രശ്‌നങ്ങള്‍
എന്‍ഡോമെട്രിയോസിസ്, പെല്‍വിക് കോശജ്വലനം (PID), മുന്‍പുണ്ടായിരുന്ന എക്ടോപിക് പ്രഗ്നന്‍സ്, ഗോണോറിയ, ഗര്‍ഭാശയ അസാധാരണതകള്‍, ഗര്‍ഭപാത്രത്തിനുണ്ടാവുന്ന വൈകല്യം എന്നിവയെല്ലാം ഇത്തരം സബ്‌ഫെര്‍ട്ടിലിറ്റിയിലേക്ക് നയിക്കുന്നതാണ്. ഇത് നിങ്ങളുടെ ഗര്‍ഭധാരണത്തെ തടസ്സപ്പെടുത്തുന്നതിനും അപകടത്തിലേക്ക് എത്തിക്കുന്നതിനും കാരണമാകുന്നു. ഇത് കൂടാതെ ഫൈബ്രോയിഡുകള്‍. അതിന്റെ ഫലമായി ഗര്‍ഭാശയത്തിനകത്തോ അല്ലെങ്കില്‍ ഗര്‍ഭാശയത്തിലോ ഉണ്ടാകുന്ന അസാധാരണ വളര്‍ച്ചകള്‍ എന്നിവയെല്ലാം ശ്രദ്ധിക്കണം. പുരുഷന്‍മാരില്‍ ബീജ ഉല്‍പ്പാദനത്തിലോ പ്രവര്‍ത്തനത്തിലോ ഉള്ള പ്രശ്‌നങ്ങള്‍
അസാധാരണമായ ബീജ ഉത്പാദനം എന്നിവയെല്ലാം സബ്‌ഫെര്‍ട്ടിലിറ്റിക്ക് കാരണം തന്നെയാണ്.

എങ്ങനെ നിര്‍ണയിക്കപ്പെടുന്നു
എങ്ങനെ സബ്‌ഫെര്‍ട്ടിലിറ്റി നിര്‍ണയിക്കപ്പെടുന്നു എന്ന് നമുക്ക് നോക്കാം. ഇതിന് കൃത്യമായ ഒരു ഡോക്ടറെ കാണുകയാണ് ആദ്യം ചെയ്യേണ്ടത്. സ്ത്രീകളില്‍ പെല്‍വിക് പരിശോധനയും പുരുഷന്മാരുടെ ജനനേന്ദ്രിയ പരിശോധനയും ഉള്‍പ്പെടെയുള്ള ശാരീരിക പരിശോധനകള്‍ ഡോക്ടര്‍ നടത്തുന്നു. ഇത് കൂടാതെ സ്ത്രീകളില്‍ പ്രത്യുത്പാദന അവയവങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടി ട്രാന്‍സ് വജൈനല്‍ അള്‍ട്രാസൗണ്ട് പരിശോധനയും നടത്തുന്നു. കൂടാതെ അണ്ഡോത്പാദനവുമായി ബന്ധപ്പെട്ട പരിശോധനയും രക്തപരിശോധനയും നടത്തി കുഴപ്പങ്ങളെ മനസ്സിലാക്കുന്നു.

എങ്ങനെ നിര്‍ണയിക്കപ്പെടുന്നു
പുരുഷന്‍മാരില്‍ ബീജത്തിന്റെ പരിശോധന ഉള്‍പ്പടെയുള്ളവ നടത്തുന്നു. ഇത് കൂടാതെ ടെസ്റ്റോസ്റ്റിറോണ്‍ ഉള്‍പ്പെടെയുള്ള ഹോര്‍മോണുകളുടെ അളവ് നിര്‍ണ്ണയിക്കുന്നതിനുള്ള രക്തപരിശോധനയും അള്‍ട്രാസൗണ്ട് പരിശോധന എന്നിവയും നടത്തുന്നു. കൂടാതെ ജനിതക വൈകല്യങ്ങളെ തിരിച്ചറിയുന്നതിനുള്ള പരിശോധനയും നടത്തുന്നു. അസാധാരണമായ അവസ്ഥകള്‍ മനസ്സിലാക്കാന്‍ സ്വകാര്യഭാഗത്തെ ബയോപ്‌സി പോലുള്ള പരിശോധനകളും നടത്തുന്നു.

ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍
എന്നാല്‍ സബ്‌ഫെര്‍ട്ടിലിറ്റിയില്‍ മെഡിക്കല്‍ പരിഹാരങ്ങള്‍ ഇല്ലാതെ തന്നെ സ്വാഭാവികമായി ഗര്‍ഭം ധരിക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി ചില ജീവിത ശൈലി മാറ്റങ്ങള്‍ നമ്മള്‍ വരുത്തേണ്ടതാണ്. ഇതില്‍ വരുന്നതാണ് പുകവലി ഒഴിവാക്കുക എന്നത്. സ്ത്രീകളായാലും പുരുഷന്‍മാരായാലും ഈ ശീലം മാറ്റിയെടുക്കുക. ഇത് കൂടാതെ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. അമിതഭാരമോ ഭാരക്കുറവോ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. അണ്ഡോത്പാദന കിറ്റുകള്‍ നോക്കി കൃത്യമായ അണ്ഡോത്പാദന സമയം കണ്ടെത്തുക. ബീജത്തെ ബാധിക്കുന്ന തരത്തിലുള്ള അമിത ചൂട് ഉണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക. ലാപ്‌ടോപ്, മൊബൈല്‍ എന്നിവ ശ്രദ്ധിക്കണം. കഫീന്റെ അളവ് കുറക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈകിയാലും നിങ്ങള്‍ ഗര്‍ഭം ധരിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കും.
ശ്രദ്ധിക്കേണ്ടത്: നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ പ്രശ്‌നങ്ങളോ ഗര്‍ഭധാരണത്തിലോ അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ആരോഗ്യ കാര്യങ്ങളിലോ ഉണ്ടായാല്‍ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കുക. ഒരിക്കലും സ്വയം ചികിത്സ നടത്താതിരിക്കുക.



Click it and Unblock the Notifications