For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെര്‍വിക്‌സിന്റെ അപര്യാപ്തത: വയറുവേദനയോടെ തുടക്കം- വൈകിയുള്ള അബോര്‍ഷന് കാരണം

|

അബോര്‍ഷന്‍ എന്നത് ഒരു സ്ത്രീയെ ശാരീരികവും മാനസികവുമായി തളര്‍ത്തുന്നതാണ്. എന്നാല്‍ ആദ്യ ട്രൈമസ്റ്ററില്‍ നല്ലൊരു ശതമാനം സ്ത്രീകളിലും അബോര്‍ഷന്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ സെക്കന്റ് ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോള്‍ പലപ്പോഴും അബോര്‍ഷന്‍ എന്ന അവസ്ഥക്കുള്ള സാധ്യത കുറയുന്നു. പക്ഷേ ചില ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഇത്തരം അവസ്ഥ വര്‍ദ്ധിക്കുന്നുണ്ട്. പലപ്പോഴും സെക്കന്റ് ട്രൈമസ്റ്റര്‍ മുതല്‍ ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും സെര്‍വിക്കല്‍ അപര്യാപ്തതയാണ്. എന്നാല്‍ ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഗര്‍ഭധാരണം സംഭവിച്ച് ആഴ്ചകള്‍ പിന്നിട്ടതിന് ശേഷമാണ് ഇത്തരം അവസ്ഥ ഉണ്ടാവുന്നത്.

Incompetent Cervix

സെര്‍വിക്‌സിന് ഗര്‍ഭത്തെ വഹിക്കുന്നതിനുള്ള കഴിവില്ലായ്മയാണ് പലപ്പോഴും ഇത്തരം അവസ്ഥയിലേക്ക് എത്തിക്കുന്നത്. ഗര്‍ഭധാരണം അതിന്റെ മാസങ്ങള്‍ തികക്കുന്നതിന് മുന്‍പ് തന്നെ പ്രസവത്തിലേക്ക് എത്തുന്ന അവസ്ഥയാണ് ഇത്. ഗര്‍ഭാശയത്തിന്റെ മൂന്നാമത്തെ ഭാഗത്തെയാണ് സെര്‍വിക്‌സ് എന്ന് പറയുന്നത്. ഇത് സ്ത്രീ സ്വകാര്യഭാഗത്തിലേക്കാണ് തുറക്കപ്പെടുന്നത്. ഈ ഭാഗമാവട്ടെ പേശികള്‍ കൊണ്ട് നിറഞ്ഞതാണ്. പ്രസവിക്കുമ്പോള്‍ സെര്‍വിക്‌സിലൂടെയാണ് കുഞ്ഞ് പുറത്തേക്ക് വരുന്നത്. എന്നാല്‍ നിങ്ങളുടെ സെര്‍വിക്‌സിന് ഗര്‍ഭത്തെ വഹിക്കുന്നതിനുള്ള കഴിവില്ലാതെ വരുമ്പോള്‍ അത് പലപ്പോഴും അബോര്‍ഷന്‍ പോലുള്ള അവസ്ഥയിലേക്ക് എത്തുന്നു. സെര്‍വിക്‌സിലെ പ്രശ്‌നങ്ങളുടെ കാരണവും എന്താണ് ഇതിന് പിന്നിലെ ലക്ഷണം ഇത് ഗര്‍ഭകാലത്ത് എങ്ങനെ സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം

 സെര്‍വിക്‌സിന്റെ അപര്യാപ്തത

സെര്‍വിക്‌സിന്റെ അപര്യാപ്തത

സെര്‍വിക്‌സിന്റെ അപര്യാപ്തത ഗര്‍ഭത്തിന്റെ കാലയളവ് തികയുന്നതിന് മുന്‍പ് തന്നെ പ്രസവത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയില്‍ ഭാരം സഹിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കുഞ്ഞ് പുറത്തേക്ക് വരുന്നത്. ഇത് അകാല ജനനമോ കുഞ്ഞ് നഷ്ടപ്പെടുന്ന അവസ്ഥയിലേക്കോ സ്ത്രീകളെ എത്തിക്കുന്നു. ഓരോ ദിവസവും വര്‍ദ്ധിച്ച് വരുന്ന ഗര്‍ഭപാത്രത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. പലപ്പോഴും ഇത് ഗര്‍ഭത്തിന്റെ ആദ്യത്തെ മാസങ്ങളില്‍ മനസ്സിലാവണം എന്നില്ല.

എന്തുകൊണ്ട് സംഭവിക്കുന്നത്

എന്തുകൊണ്ട് സംഭവിക്കുന്നത്

സെര്‍വിക്‌സില്‍ ഇത്തരം പ്രശ്‌നങ്ങള്‍ എന്തുകൊണ്ട് സംഭവിക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. ഇതിന് പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് സെര്‍വിക്‌സിലോ അല്ലെങ്കില്‍ ഗര്‍ഭപാത്രത്തിലോ ഉണ്ടാവുന്ന ക്രമക്കേടുകള്‍ ആണ്. ഇതിനെ പലപ്പോഴും ആദ്യ ഘട്ടത്തില്‍ തിരിച്ചറിയപ്പെടാതെ പോവുന്നതാണ് കാര്യങ്ങള്‍ ഗുരുതരമാക്കുന്നത്. നൂറ് പേരില്‍ ഗര്‍ഭധാരണം സംഭവിക്കുമ്പോള്‍ അതില്‍ ഒന്ന് ഇത്തരത്തിലുള്ള സെര്‍വിക്‌സ് അപര്യാപ്തത മൂലം സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. സാധാരണ അബോര്‍ഷന്‍ ആദ്യത്തെ മൂന്ന് മാസത്തിലാണ് സംഭവിക്കുന്നത്. എന്നാല്‍ സെര്‍വിക്‌സിലുണ്ടാവുന്ന അപര്യാപ്തത പലപ്പോഴും അബോര്‍ഷന്‍ മൂന്നാം ട്രൈമസ്റ്ററിലോ രണ്ടാം ട്രൈമസ്റ്ററിലോ സംഭവിക്കുന്നു. നേരത്തെ കണ്ടെത്തിയാല്‍ ഒരു പരിധി വരെ ഇതിനെ പ്രതിരോധിക്കാനും സാധിക്കുന്നു.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഇത്തരം അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിന്റെ ലക്ഷണങ്ങളെ തിരിച്ചറിയുക എന്നത് ബുദ്ധിമുട്ടാണ്. ഇനി എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവിക ലക്ഷണങ്ങള്‍ ശരീരം കാണിച്ചാലും അത് പലപ്പോഴും ഗര്‍ഭത്തിന്റെ ഭാഗമായുള്ള അസ്വസ്ഥതയാണ് എന്ന ധാരണയില്‍ പലരും അത് വെറുതേ വിടുന്നു. പലപ്പോഴും ലക്ഷണങ്ങളെ ഒന്നും തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നു എന്നുള്ളതാണ് ഇതിലെ പ്രധാന വില്ലന്‍. സാധാരണ അബോര്‍ഷന്‍ സംഭവിക്കുമ്പോള്‍ ഉണ്ടാവുന്ന വേദനയോ സങ്കോചങ്ങളോ ഇല്ലാതെ തന്നെ ഇത് സംഭവിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിന്റെ ഓരോ ഘട്ടവും വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.

ചില ലക്ഷണങ്ങള്‍

ചില ലക്ഷണങ്ങള്‍

എന്നാല്‍ ചെറിയ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നുണ്ട്. അതില്‍ ചിലത് ഇവിടെ പറയുന്നു. പെല്‍വിക് ഭാഗത്ത് സമ്മര്‍ദ്ദം അനുഭവപ്പെടുന്നത്, മലബന്ധം, നടുവേദന, വജൈനല്‍ ഡിസ്ചാര്‍ജില്‍ ഉണ്ടാവുന്ന മാറ്റം, നിറത്തിന്റെ വ്യത്യാസം, ഇടക്കിടെ വന്നു പോവുന്ന വേദന എന്നിവയെല്ലാം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ആദ്യത്തെ പതിനാല് ആഴ്ചകള്‍ക്ക് ശേഷം സംഭവിക്കുന്ന ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതാണ്. എന്നാല്‍ ആദ്യ ട്രൈമസ്റ്ററില്‍ സംഭവിക്കുന്ന അബോര്‍ഷന്‍ പക്ഷേ ഇതിന്റെ ഭാഗമായി ഉണ്ടാവണം എന്നില്ല.

എങ്ങനെ കണ്ടെത്താം

എങ്ങനെ കണ്ടെത്താം

നിങ്ങളുടെ സെര്‍വിക്‌സിന് എന്തെങ്കിലും തരത്തിലുള്ള അപര്യാപ്തതകളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അത് ഗര്‍ഭധാരണത്തിന് മുന്‍പ് കണ്ടെത്താന്‍ സാധിക്കില്ല. ഗര്‍ഭം ധരിച്ച ശേഷം മാത്രമേ ഇത് കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ചില കേസുകളില്‍ ഈ സമയത്തും അത് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് എന്നതാണ്. പലപ്പോഴും രണ്ടാം ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോള്‍ ഉണ്ടാവുന്ന വേദനാജനകമായ സങ്കോചങ്ങള്‍, രക്തസ്രാവം, യോനീ ഭാഗത്ത് കീറിയത് പോലെ അല്ലെങ്കില്‍ അണുബാധ, സെര്‍വിക്‌സ് വലുതാവുന്നത് എന്നിവയെല്ലാം ഇതിന്റെ ഫലമായിസംഭവിക്കുന്നു. മുന്‍പ് ഇത്തരം അവസ്ഥകള്‍ നേരിട്ടിട്ടുള്ള സ്ത്രീകളില്‍ ഈ പ്രശ്‌നം അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഇത് ഡോക്ടറെ നേരത്തെ അറിയിക്കുന്നതിന് ശ്രദ്ധിക്കണം.

പരിഹരിക്കാന്‍

പരിഹരിക്കാന്‍

ഈ പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഡോക്ടറുടെ കൃത്യസമയത്തെ ഇടപെടലുകള്‍ സഹായിക്കുന്നു. ഇത് കൂടാതെ അകാല ജനനം തടയുന്നതിന് വേണ്ടി പ്രോജസ്റ്ററോണ്‍ സപ്ലിമെന്റുകള്‍ സഹായിക്കും. ഇത് കൂടാതെ ഡോക്ടര്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി പിന്തുടരുന്നതിന് ശ്രദ്ധിക്കണം. ബെഡ് റസ്റ്റിന് നിര്‍ദ്ദേശിച്ചാല്‍ അത് പൂര്‍ണമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ എല്ലാവരിലും ഇതേ അവസ്ഥ ഉണ്ടാവണം എന്നില്ല. ഗര്‍ഭാവസ്ഥയില്‍ സ്വാഭാവികമല്ലാത്ത എന്തെങ്കിലും അസ്വസ്ഥത നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ഒട്ടും വൈകേണ്ടതില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.ഗര്‍ഭധാരണത്തിന് ശേഷം അതുകൊണ്ട് ഓരോ ആഴ്ചയിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ വളരെയധികം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതാണ്.

രണ്ട് അബോര്‍ഷന് ശേഷം വീണ്ടും ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍രണ്ട് അബോര്‍ഷന് ശേഷം വീണ്ടും ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍

ഐ വി എഫിന് ശേഷം കാത്തിരിപ്പിന്റെ രണ്ടാഴ്ച: പോസിറ്റീവ് ലക്ഷണങ്ങള്‍ ഇതാഐ വി എഫിന് ശേഷം കാത്തിരിപ്പിന്റെ രണ്ടാഴ്ച: പോസിറ്റീവ് ലക്ഷണങ്ങള്‍ ഇതാ

English summary

What Is Incompetent Cervix : Signs And Risk Of Miscarriage In Malayalam

Here in this article we are discussing about what is incompetent cervix and risk of miscarriage in malayalam. Take a look.
X
Desktop Bottom Promotion