Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രസവിക്കുമ്പോള്‍ സ്ത്രീ സ്വകാര്യഭാഗത്തെ അത്ഭുതമാറ്റം ഇങ്ങനെ
പ്രസവം എല്ലാ സ്ത്രീകളെ സംബന്ധിച്ചിടത്തോളവും വളരെയധികം ഭയപ്പെടുത്തുന്ന ഒന്ന് തന്നെയായിരിക്കും. കാരണം അത്രക്കും വേദന സഹിച്ചാണ് ഓരോ സ്ത്രീയും ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. എങ്ങനെയാണ് ചെറിയൊരു ദ്വാരത്തിലൂടെ ഒരു കുഞ്ഞ് പുറത്തേക്ക് വരുന്നത് എന്നുള്ളത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ഒന്ന് തന്നെയാണ്.അതേ സമയം തന്നെ ഇത് പലപ്പോഴും അല്പം പേടിപ്പെടുത്തുന്ന കാര്യം കൂടിയാണ്. ഈ സമയത്ത് വജൈനയില്‍ നടക്കുന്ന പല മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. വേദന നിറഞ്ഞ നിമിഷത്തോടൊപ്പം തന്നെ അതിലിരട്ടി സന്തോഷം തരുന്ന ഒരു നിമിഷം കൂടിയാണ് ഇത്.
പ്രസവ സമയത്ത് യോനിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ നടക്കുന്നു എന്നുള്ളത് സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാര് കൂടി അറിഞ്ഞിരിക്കണം. ഒരു സ്ത്രീ എത്രത്തോളം വേദനയും കഷ്ടപ്പാടും സഹിച്ചാണ് ഒരു കുഞ്ഞിനെ പുറത്തേക്ക് എത്തിക്കുന്നത് എന്നുള്ള കാര്യം പലരും അറിയുന്നില്ല. കഴിയുമെങ്കില്‍ ഭാര്യ പ്രസവിക്കാന്‍ കയറുമ്പോള്‍ ഭര്‍ത്താവിനെക്കൂടി ലേബര്‍ റൂമില്‍ കയറ്റേണ്ടതാണ്. ഓരോ സ്ത്രീയും അവിടെ അനുഭവിക്കുന്ന വേദന എന്താണെന്ന് മനസ്സിലാക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു. എന്തായാലും പ്രസവ സമയത്ത് എന്താണ് സ്ത്രീ വജൈനയില്‍ നടക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ആദ്യം പുറത്ത് വരുന്നത് കുഞ്ഞിന്റെ തല
ഒരു പ്രസവം നടക്കുമ്പോള്‍ ആദ്യം പുറത്ത് വരുന്നത് കുഞ്ഞിന്റെ തലയാണ്. എന്നാല്‍ വളരെയധികം ചെറിയ ഒരു ദ്വാരത്തിലൂടെ എങ്ങനെ 11 cm കൂടുതല്‍ വലിപ്പമുള്ള തല പുറത്തേക്ക് വരുന്നു എന്നുള്ളത് വളരെയധികം അത്ഭുതപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. വജൈനയുടെ വലിപ്പം ആകെ 2-3.15 cm ആണ്. ഇതിലൂടെയാണ് 11 cm അധികമുള്ള ഒരു കുഞ്ഞ് തല പുറത്തേക്ക് വരേണ്ടത്. എന്നാല്‍ സ്വാഭാവികമായും ഇത് സംഭവിച്ചേ പറ്റൂ. അതുകൊണ്ട് തന്നെ വജൈനയില്‍ ആ സമയത്ത് ചില മാറ്റങ്ങള്‍ സംഭിവിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വലിയുന്ന മസിലുകള്‍
സ്ത്രീ സ്വകാര്യഭാഗത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. ഇത് പ്രസവമെന്ന സങ്കീര്ണാവസ്ഥക്ക് കൂടി വേണ്ടി ഒരുക്കപ്പെട്ടിട്ടുള്ളതാണ്. സ്ട്രെച്ചിംങ് സ്വഭാവമുള്ള ഇവിടുത്തെ മസിലുകള്‍ക്ക് പ്രസവം നടക്കുന്ന സമയത്ത് വലിയുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കുഞ്ഞിന്റെ വലിപ്പത്തിനനുസരിച്ച് വലിഞ്ഞ് വലുതാവുന്നുണ്ട്. അതിനാല്‍ തന്നെ കുഞ്ഞ് പുറത്തേക്ക് വരുന്നതിന് അനുസരിച്ച് വജൈന വലുതാവുകയും അവിടെയുള്ള മസിലുകള്‍ വലിപ്പം വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്.

കുഞ്ഞിന്റെ വലിപ്പം പ്രധാനം
കുഞ്ഞിന്റെ വലിപ്പം പ്രസവ സമയത്ത് വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം സാധാരണയില്‍ കവിഞ്ഞ വലിപ്പമുള്ള കുഞ്ഞാണെങ്കില്‍ വജൈനല്‍ ഭാഗത്ത് ചെറുതായി കട്ട് ചെയ്ത് കൊടുക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ വജൈനല്‍ ഭാഗത്ത് ചെറിയ മുറിവ് ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത് കുഞ്ഞിന് എളുപ്പത്തില്‍ പുറത്തേക്ക് വരുന്നതിനുള്ള സാധ്യതയാണ് ഉണ്ടാക്കുന്നത്. പ്രസവത്തോടെ മുറിവുകള്‍ ധാരാളം ഉണ്ടാവും എന്നുള്ളത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പെട്ടെന്ന് ഉണങ്ങുന്നതാണ്.

കുഞ്ഞിന്റെ വലിപ്പം പ്രധാനം
ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അസാധാരണമായ വലിപ്പമുള്ള കുഞ്ഞുങ്ങളാണെങ്കില്‍ വജൈനയില്‍ ചെറിയ മുറിവുണ്ടാക്കുകയും പെരിനിയല്‍ ഭാഗത്തിനും മലദ്വാരത്തിനും ഇടയില്‍ മുറിവുണ്ടാക്കി കുഞ്ഞിന് വരുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം മുറിവുകള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം എപ്പോഴും നനവുള്ള സ്ഥലമായത് കൊണ്ട് തന്നെ അണുബാധക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പ്രസവ സമയത്തെ മാറ്റം
പ്രസവ സമയത്തെ മാറ്റം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് യോനിയില്‍ നടക്കുന്ന മാറ്റങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. യോനിഭാഗം വളരെയധികം വിസ്താരമുള്ളതായി മാറുന്നു. ഈ ഭാഗം വളരെയധികം അയഞ്ഞതായി മാറുകയും ചെയ്യുന്നു. കുഞ്ഞ് പുറത്തേക്ക് വരുന്നതിന് അനുസരിച്ച് യോനീഭാഗം വലുതാവുകയും ചുരുങ്ങുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി ഉണ്ടാവുന്ന കോണ്ട്രാക്ഷനുകള് കുഞ്ഞിനെ പുറത്തേക്ക് തള്ളുന്നു. ഇതിനെയാണ് പ്രസവം എന്ന് പറയുന്നത്.

യോനീഭാഗത്തെ പേശികളിലെ മാറ്റം
യോനീഭാഗത്ത് ധാരാളം പേശികള്‍ ഉണ്ട്. ഇവ പ്രസവ സമയത്ത് അയഞ്ഞും മുറുകിയും ഇരിക്കുന്നവയാണ്. എന്നാല്‍ ഇത് മുറുക്കും കുറഞ്ഞാല്‍ പിന്നീട് പൂര്‍വ്വ സ്ഥിതിയില്‍ എത്തുന്നതിന് അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. കുഞ്ഞിന്റെ വലിപ്പം കൂടുതലാണെങ്കില്‍ ഈ മസിലുകള്‍ വല്ലാതെ അയഞ്ഞിരിക്കുന്നു. പിന്നീട് പല വിധത്തിലുള്ള കെഗല്, പെല്‍വിക് വ്യായാമങ്ങളിലൂടെ ഈ പ്രശ്നത്തെ പരിഹരിക്കാവുന്നതാണ്. എന്തായാലും പ്രസവം എന്ന് പറയുന്നത് അതിസങ്കീര്‍ണമായ ഒന്നാണ്. അതിന് വേണ്ടി സ്ത്രീ ശരീരം വളരെയധികം ഒരുങ്ങേണ്ടിയിരിക്കുന്നു.

പ്രസവ ശേഷം
പ്രസവസമയത്ത് മാത്രമല്ല പ്രസവ ശേഷവും പല മാറ്റങ്ങളും വജൈനയില്‍ സംഭവിക്കുന്നുണ്ട്. സ്ത്രീ ശരീരത്തിലെ ഈസ്ട്രജന്റെ ഉത്പാദനം കുറയുന്നതിനാല്‍ പലപ്പോഴും വജൈന ഡ്രൈ ആയി മാറുന്നതിന് കാരണമാകുന്നുണ്ട്. കുഞ്ഞിന് പാല് കൊടുക്കുന്നത് വരെ ഇത്തരത്തില്‍ ഒരു മാറ്റം സ്ത്രീകളില്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ചിലരില്‍ ആദ്യ ആര്‍ത്തവത്തോടെ ഇത് പൂര്‍വ്വസ്ഥിതിയില്‍ ആവുന്നുണ്ട്. എങ്കിലും പ്രസവത്തിന് ശേഷം ആര്‍ത്തവം കൃത്യമാവുന്നതിന് അല്പം കൂടുതല്‍ സമയം എടുക്കും എന്നുള്ളതാണ് സത്യം.



Click it and Unblock the Notifications
