For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീക്ക് പോസിറ്റീവ് എന്ത്, ഗര്‍ഭമുണ്ടോ, ഇല്ലയോ

|

ഗര്‍ഭധാരണം ആഗ്രഹിക്കുന്ന ദമ്പതികള്‍ എപ്പോഴും ആര്‍ത്തവം മുടങ്ങിക്കഴിഞ്ഞാല്‍ ഉടനേ തന്നെ ടെസ്റ്റ് ചെയ്യുന്നു. ഈ സമയം ടെസ്റ്റ് പോസിറ്റീവ് എന്ന് കാണിക്കുന്നുണ്ട്. എന്നാല്‍ ആര്‍ത്തവം മുടങ്ങിക്കഴിഞ്ഞും ടെസ്റ്റ് ചെയ്താല്‍ ചിലരില്‍ നെഗറ്റീവ് ഫലം കാണിക്കുന്നുണ്ട്. എന്നാല്‍ ഇതല്ലാതെ ചിലരിലാകട്ടെ പ്രഗ്നന്‍സി ടെസ്റ്റ് കാര്‍ഡിലെ ലൈന്‍ പലപ്പോഴും മങ്ങിയതായി കാണിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? പരിശോധനയില്‍ വളരെ മങ്ങിയ ഒരു വരി കണ്ടെത്തുമ്പോള്‍ പെട്ടെന്ന് നിങ്ങളുടെ പ്രതീക്ഷ അല്‍പം പ്രതിസന്ധിയിലാവും. എന്താണ് ഇതിനര്‍ത്ഥം? നിങ്ങളുടെ ടെസ്റ്റ് ലൈന്‍ എന്തുകൊണ്ടാണ് മങ്ങിയതെന്നും നിങ്ങള്‍ ഗര്‍ഭിണിയാണോ അല്ലയോ എന്നും കണ്ടെത്തുക.

ഇങ്ങനെയാണ് സ്ത്രീശരീരമെങ്കില്‍ ഇരട്ടക്കുട്ടികള്‍ഇങ്ങനെയാണ് സ്ത്രീശരീരമെങ്കില്‍ ഇരട്ടക്കുട്ടികള്‍

നിങ്ങള്‍ ഒരു പോസിറ്റീവ് ലൈന്‍ കാണുകയാണെങ്കില്‍, നിങ്ങള്‍ ഗര്‍ഭിണിയാണ് എച്ച്‌സിജി (ഹ്യൂമന്‍ കോറിയോണിക് ഗോണഡോട്രോഫിന്‍) എന്നറിയപ്പെടുന്ന ഹോര്‍മോണിന്റെ സാന്നിധ്യം ഗര്‍ഭ പരിശോധനയില്‍ ഉണ്ടാവുന്നതിന്റെ ഫലമായാണ് പോസിറ്റീവ് പ്രഗ്നന്‍സി ടെസ്റ്റ് ലഭിക്കുന്നത്. ഈ ഹോര്‍മോണ്‍ സാധാരണയായി നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ മാത്രമേ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാകൂ. നിങ്ങളുടെ ഗര്‍ഭധാരണം പുരോഗമിക്കുമ്പോള്‍, എച്ച്‌സിജിയുടെ അളവ് ഉയരും, ഇത് പരിശോധനകള്‍ കണ്ടെത്തുന്നത് എളുപ്പമാക്കുന്നു. എന്താണ് നിങ്ങളെ കണ്‍ഫ്യൂഷനാക്കുന്ന ഈ മങ്ങിയ വരക്ക് പിന്നില്‍ എന്ന് ശ്രദ്ധിക്കാവുന്നതാണ്.

ടെസ്റ്റ് പോസിറ്റീവെങ്കില്‍

ടെസ്റ്റ് പോസിറ്റീവെങ്കില്‍

നിങ്ങള്‍ ഒരു വിഷ്വല്‍ ടെസ്റ്റ് ആണ് പ്രഗ്നന്‍സി ടെസ്റ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും കണ്‍ട്രോള്‍ ലൈന്‍ ഉണ്ടായിരിക്കും. എന്നാല്‍ നിങ്ങള്‍ ഗര്‍ഭിണിയാണെങ്കില്‍ മറ്റൊരു വരയും കാണപ്പെടുന്നുണ്ട്. സാധാരണ അവസ്ഥയില്‍ ഗര്‍ഭ പരിശോധന പോസിറ്റീവ് ആണോ അല്ലയോ എന്ന് പറയാന്‍ എളുപ്പമാണ്, പക്ഷേ ചിലപ്പോള്‍ ഈ വര വളരെ മങ്ങിയതായിരിക്കും. നിങ്ങള്‍ ഒരു പോസിറ്റീവ് ലൈന്‍ കാണുകയാണെങ്കില്‍, അത് മങ്ങിയതാണെങ്കിലും, ലളിതമായ ഉത്തരം നിങ്ങള്‍ തീര്‍ച്ചയായും ഗര്‍ഭിണിയാണ് എന്നുള്ളത് തന്നെയാണ്.

എന്തുകൊണ്ടാണ് ഗര്‍ഭ പരിശോധനയില്‍ മങ്ങിയ വരകള്‍

എന്തുകൊണ്ടാണ് ഗര്‍ഭ പരിശോധനയില്‍ മങ്ങിയ വരകള്‍

കാണപ്പെടുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. പോസിറ്റീവ് ടെസ്റ്റ് ലൈന്‍ തെളിയുന്നത് നിങ്ങളുടെ മൂത്രത്തില്‍ എത്രമാത്രം എച്ച്‌സിജി ഉണ്ടെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ലൈന്‍ മങ്ങിയതാണെങ്കില്‍, സാധാരണയായി എച്ച്‌സിജി ലെവല്‍ കുറവാണെന്നാണ് ഇതിനര്‍ത്ഥം. എച്ച്‌സിജി അളവ് കുറവായിരിക്കാനുള്ള ഒരു കാരണം നിങ്ങള്‍ ടെസ്റ്റ് ചെയ്തത് വളരെ നേരത്തേയആണ് അല്ലെങ്കില്‍ വളരെ സെന്‍സിറ്റീവ് ആയ ചില ഗര്‍ഭ പരിശോധന കിറ്റുകള്‍ ആയിരിക്കും നിങ്ങള്‍ ഉപയോഗിച്ചത് എന്നുള്ളതായിരിക്കും. എന്നിരുന്നാലും നേരത്തെയുള്ള പരിശോധനയില്‍ എച്ച്സിജിയുടെ അളവ് വളരെ കുറവായതിനാല്‍ മങ്ങിയ വരക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ ഗര്‍ഭധാരണം പുരോഗമിക്കുമ്പോള്‍, എച്ച്‌സിജിയുടെ അളവ് ഉയരും, അതിനാല്‍ നിങ്ങള്‍ വീണ്ടും പരീക്ഷിക്കാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, നിങ്ങള്‍ കൂടുതല്‍ ശക്തമായ പോസിറ്റീവ് ലൈന്‍ കാണാവുന്നതാണ്.

മൂത്രത്തിലെ എച്ച് സി ജി

മൂത്രത്തിലെ എച്ച് സി ജി

ഗര്‍ഭാവസ്ഥയുടെ ആദ്യകാലഘട്ടത്തില്‍ നിങ്ങളുടെ മൂത്രത്തില്‍ എച്ച്‌സിജി അളവ് ഓരോ ദിവസവും ഉയര്‍ന്ന് വരുന്നു. മങ്ങിയ പോസിറ്റീവ് മാത്രം കാണാനുള്ള മറ്റൊരു കാരണം നിങ്ങള്‍ അമിതമായി വെള്ളം കുടിച്ചതിനാലും ആയിരിക്കാം. ഗര്‍ഭാവസ്ഥ പരിശോധന നടത്തുന്നതിന് മുമ്പ് ധാരാളം വെള്ളമോ മറ്റ് പാനീയങ്ങളോ കുടിക്കുന്നത് ഒരു മൂത്രത്തിന്റെ സാമ്പിളില്‍ എച്ച് സിജി അളവ് കുറയുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ പരിശോധനയ്ക്ക് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളെ ഒരു മങ്ങിയ പോസിറ്റീവ് ലൈന്‍ ഇല്ലാതിരിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഒരു മങ്ങിയ വര തിരിച്ചറിയാം

ഒരു മങ്ങിയ വര തിരിച്ചറിയാം

ഓരോ ഗര്‍ഭ പരിശോധനയും വ്യത്യസ്തമാണ്, ചില ബ്രാന്‍ഡുകള്‍ ചുവന്ന നിറവും മറ്റുള്ളവ ക്ലിയര്‍ബ്ലൂ, നീല നിറവും ആണ് ഉപയോഗിക്കുന്നത്. ചുവന്ന നിറമുള്ള പരിശോധനയ്ക്ക്, ഒരു മങ്ങിയ വര ഇളം പിങ്ക് നിറമായിരിക്കും, അതേസമയം ഒരു നീല നിറമുള്ള പരിശോധന ഇളം നീല വര സൃഷ്ടിക്കും. ഒരു മങ്ങിയ വര

എപ്പോള്‍ പരിശോധിക്കണം

എപ്പോള്‍ പരിശോധിക്കണം

എപ്പോഴാണ് ഇത്തരത്തില്‍ ഗര്‍ഭപരിശോധന നടത്തേണ്ടത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. അതിന് വേണ്ടി രാവിലെ ആദ്യത്തെ മൂത്രത്തിലാണ് പരിശോധന നടത്തേണ്ടത്. ഇതില്‍ ച്ചെ് സിജി അളവ് വളരെയധികം കൂടുതലായിരിക്കും. ഇത് കൂടാതെ പരിശോധനയ്ക്ക് മുമ്പ് വെള്ളം ഉള്‍പ്പെടെ ധാരാളം ദ്രാവകം കുടിക്കുന്നത് നിങ്ങളുടെ എച്ച്‌സിജി അളവ് കുറയ്ക്കും. നിങ്ങള്‍ മങ്ങിയ വരികള്‍ കാണുകയും നിങ്ങള്‍ ഗര്‍ഭിണിയാണോ എന്ന് നിങ്ങള്‍ക്ക് ഇപ്പോഴും ഉറപ്പില്ലെങ്കില്‍, നിങ്ങളുടെ എച്ച്‌സിജി അളവ് കൂടുതലുള്ള കുറച്ച് ദിവസത്തിനുള്ളില്‍ വീണ്ടും ഒന്നു കൂടി പരീക്ഷിക്കാവുന്നതാണ്. അല്ലാത്ത പക്ഷം കൂടുതല്‍ പരിശോധനകള്‍ക്കായി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കാം.

English summary

What Do You Mean by Weak Positive Pregnancy Test

Here in this article we are discussing about the weak positive pregnancy test means. Take a look.
X
Desktop Bottom Promotion