For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന്‍ പിന്നിലുണ്ട് അറിയാത്ത ചിലത്‌

|

വിവിധ തരത്തിലുള്ള അബോര്‍ഷന്‍ ഉണ്ട് എന്ന് നമുക്ക് തന്നെ അറിയാം. ഓരോന്നും ഓരോ മാസത്തിലും കുഞ്ഞിന്റെ വളര്‍ച്ചയേയും ആശ്രയിച്ചാണ് സംഭവിക്കുന്നത്. അബോര്‍ഷന്‍ എന്ന് പറയുന്നത് സ്ത്രീകളെ മാനസികമായും ശാരീരികമായും ഇല്ലാതാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള അംഗവൈകല്യങ്ങള്‍ ഉണ്ടെങ്കിലും ആരോഗ്യമില്ലാത്ത കുഞ്ഞാണ് ഗര്‍ഭത്തില്‍ എങ്കിലും ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ഗര്‍ഭധാരണത്തിന്റെ ആദ്യ മൂന്ന് മാസത്തിലാണഅ അബോര്‍ഷന്‍ സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതല്‍.

സത് സന്താനത്തിനായി കിടപ്പറയില്‍ ആയുര്‍വ്വേദപ്രകാരംസത് സന്താനത്തിനായി കിടപ്പറയില്‍ ആയുര്‍വ്വേദപ്രകാരം

അതുകൊണ്ട് തന്നെയാണ് ആദ്യമാസം വളരെയധികം കരുതലും ശ്രദ്ധയും വേണം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതും. എന്നാല്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും പലപ്പോഴും ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ തന്നെ അബോര്‍ഷന്‍ സംഭവിക്കുന്നുണ്ട്. എന്താണ് ഇതിന് പിന്നിലെ കാരണം എന്നുള്ളത് പലപ്പോഴും അറിയുന്നില്ല. എന്നാല്‍ ഇതിനെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്തൊക്കെയാണ് അബോര്‍ഷനെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ആദ്യ മൂന്ന് മാസത്തില്‍

ആദ്യ മൂന്ന് മാസത്തില്‍

ആദ്യ മൂന്ന് മാസത്തില്‍ അബോര്‍ഷന്‍ സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ അവസ്ഥയില്‍ അബോര്‍ഷന്‍ സാധ്യത 89%ത്തിലധികമാണ്. മൂന്നില്‍ രണ്ട് അബോര്‍ഷനും സംഭവിക്കുന്നത് ആദ്യത്തെ 10 ആഴ്ചക്കുള്ളിലാണ്. ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ആയതു കൊണ്ട് തന്നെ അബോര്‍ഷന്‍ പില്‍സ് ഉപയോഗിച്ചാണ് അബോര്‍ഷന്‍ നടത്തുന്നത്. ചിലരില്‍ അത് വാക്വം ആസ്പിരേഷന്‍ വഴിയാണ് ചെയ്യുന്നത്. ഇത് രണ്ടും വളരെയധികം സുരക്ഷിതമായ അബോര്‍ഷന്‍ രീതിയാണ്. അബോര്‍ഷന്‍ സംഭവിക്കുന്നതിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മാസം എന്ന് പറയുന്നതും ആദ്യത്തെ മൂന്ന് മാസം തന്നെയാണ.് അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം

ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഗുളികകള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്തവരില്‍ പല വിധത്തിലുള്ള അപകടവും ഉണ്ടാവുന്നുണ്ട്. ഇത് വളരെ വലിയ പ്രതിസന്ധിയാണ് പിന്നീടുള്ള ജീവിതത്തില്‍ ഉണ്ടാക്കുന്നത്. കൃത്യമായി ഡോക്ടറെ കണ്ട് കാര്യങ്ങള്‍ ഡോക്ടര്‍ പറയുന്നതിന് അനുസരിച്ച് മാത്രം ചെയ്യാന്‍ ശ്രമിക്കാവുന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളും ഡോകടര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അല്ലാതെ മരുന്ന് കഴിച്ചാല്‍ ഉണ്ടാവുന്നുണ്ട്. ഡോക്ടര്‍ പറഞ്ഞ പ്രകാരമാണ് മരുന്ന് കഴിക്കേണ്ടത് എന്നുണ്ടെങ്കില്‍ ശക്തമായ ബ്ലീഡിംങ് ഉണ്ടാവുകയും ആര്‍ത്തവത്തേക്കാള്‍ കട്ടിയില്‍ട രക്തം പുറത്തേക്ക് വരുകയും ചെയ്യുന്നുണ്ട്.

സക്ഷന്‍ ചെയ്ത് എടുക്കുന്നത്

സക്ഷന്‍ ചെയ്ത് എടുക്കുന്നത്

ഈ അബോര്‍ഷന്‍ കുറച്ച് കൂടി വളര്‍ന്ന ഭ്രൂണത്തിലാണ് സംഭവിക്കുന്നത്. 16 ആഴ്ച വരെ പ്രായമായ ഭ്രൂണത്തിനാണ് സക്ഷന്‍ അബോര്‍ഷന്‍ നടത്തേണ്ടത്. വെറും ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഈ അബോര്‍ഷന്‍ സംഭവിക്കുന്നത്. ഇതിനായി ഭ്രൂണത്തെ യൂട്രസില്‍ നിന്ന് വേര്‍തിരിച്ചെടുക്കാവുന്നതാണ്. 99% സുരക്ഷിതമായ അബോര്‍ഷന്‍ മാര്‍ഗ്ഗമാണ് ഇത്. ഇതിനെത്തുടര്‍ന്ന് അധികം വിശ്രമത്തിന്റെ ആവശ്യം വരുന്നില്ല എന്നുള്ളതാണ് മറ്റൊന്ന്. കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള വളര്‍ച്ചക്കുറവ് ആരോഗ്യക്കുറവ് അംഗവൈകല്യം മാറ്റിയെടുക്കാന്‍ പറ്റാത്ത അസ്വസ്ഥതകള്‍ എന്നിവയെല്ലാം അബോര്‍ഷനിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ ഒന്ന് തന്നെയാണ്.

സെക്കന്റ് ട്രൈമസ്റ്റര്‍ അബോര്‍ഷന്‍

സെക്കന്റ് ട്രൈമസ്റ്റര്‍ അബോര്‍ഷന്‍

സെക്കന്റ് ട്രൈമസ്റ്ററില്‍ സംഭവിക്കുന്ന അബോര്‍ഷന്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ജനിതക വൈകല്യം ഉണ്ടെങ്കില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. 13- 16 ആഴ്ച വരെയുള്ള സമയത്താണ് ഇത്തരത്തില്‍ ക്ലിനിക്കല്‍ അബോര്‍ഷന്‍ നടത്തുന്നത്. മുകളില്‍ പറഞ്ഞ ഏതെങ്കിലും അവസ്ഥകള്‍ ഉണ്ടെങ്കിലാണ് ഇത്തരത്തില്‍ ഒരു അബോര്‍ഷന്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഡി ആന്റ് സി (ഡയലേഷന്‍ ആന്റ് ഇവാക്വേഷന്‍)

ഡി ആന്റ് സി (ഡയലേഷന്‍ ആന്റ് ഇവാക്വേഷന്‍)

24 ആഴ്ച വരെയുള്ള ഗര്‍ഭത്തെയാണ് ഡി ആന്റ് സി വഴി ഇല്ലാതാക്കുന്നത്. കുഞ്ഞിന്റെ വളര്‍ച്ച ശരിയല്ലെങ്കിലും എന്തെങ്കിലും തരത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുന്നതും എല്ലാം ഇത് വഴി ഗര്‍ഭം അലസിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉത്തരവാദിത്വപ്പെട്ട സ്ഥലത്ത് നിന്ന് മാത്രമേ ഇത് ചെയ്യാന്‍ സാധിക്കുകയുള്ളൂ. മുന്‍പ് അബോര്‍ഷന്‍ സംഭവിച്ചവരില്‍ വളരെയധികം ഉത്തരവാദിത്വത്തോടെ മാത്രമേ ഇത് ചെയ്യാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഡി ആന്റ് സി ചെയ്യുന്നത് സെക്കന്റ് ട്രൈമസ്റ്ററില്‍

ഡി ആന്റ് സി ചെയ്യുന്നത് സെക്കന്റ് ട്രൈമസ്റ്ററില്‍

ഡി ആന്റ് സി ചെയ്യുന്നത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. സര്‍ജറി എന്ന് പറയുമ്പോള്‍ അത് പലപ്പോഴും പലരിലും ഭീതി ഉണ്ടാക്കുന്നതാണ്. ഇത് വെറും മുപ്പത് മിനിട്ടില്‍ താഴെയുള്ള ഒരു സര്‍ജറിയാണ്. 99% സുരക്ഷിതമായ ഒരു മാര്‍ഗ്ഗമാണ് ഡി ആന്റ് സി എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഡി ആന്റ് സിക്ക് ശേഷം പലപ്പോഴും ചെറിയ രീതിയില്‍ ഉള്ള തലകറക്കം, വയറു വേദന, ഛര്‍ദ്ദി എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പെട്ടെന്ന് റിക്കവര്‍ ആവുന്നതിന് ഇതിലൂടെ സാധിക്കുന്നുണ്ട്

ലോംഗ് ടേം അബോര്‍ഷന്‍

ലോംഗ് ടേം അബോര്‍ഷന്‍

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള മാനസിക ശാരീരിക വൈകല്യം ഉണ്ടെങ്കിലും അല്ലെങ്കില്‍ കുഞ്ഞ് വളരുന്നത് അമ്മയുടെ ജീവന് ഭീഷണിയാവുന്ന അവസ്ഥയിലും അബോര്‍ഷന് ഡോക്ടര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഈ സമയത്ത് സാധാരണ പ്രസവം നടക്കുന്നത് പോലെ തന്നെയാണ് സംഭവിക്കുന്നത്. അംമ്‌നിയോട്ടിക് സാക്, വജൈന, ഞരമ്പുകള്‍ എല്ലാം സാധാരണ പ്രസവത്തിലെ പോലെ തന്നെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതിനു ശേഷവും നിങ്ങള്‍ക്ക് രക്തസ്രാവവും, ഛര്‍ദ്ദിയും, മനം പിരട്ടലും വയറു വേദനയും ഉണ്ടാവുന്നുണ്ട്.

English summary

What Are the Types of Abortion Procedures

Here in this article we are discussing about the different types of abortion procedures. Read on.
Story first published: Friday, May 15, 2020, 12:54 [IST]
X
Desktop Bottom Promotion