For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓവുലേഷന് ശേഷം കാണുന്ന രക്തസ്രാവത്തിന്റെ അര്‍ത്ഥം ഗര്‍ഭധാരണം?

|

ഗര്‍ഭധാരണം എന്നത് സ്ത്രീകളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇത് ചിലപ്പോള്‍ നിങ്ങളില്‍ കൂടുതല്‍ മാനസിക ശാരീരിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ചിലപ്പോള്‍ അത് വളരെ ലഘുവായി കടന്നു പോവുന്നു. എന്നാല്‍ ഇംപ്ലാന്റേഷന്‍ എന്ന ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഗര്‍ഭധാരണം സംഭവിച്ചു എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും ഫെര്‍ട്ടിലിറ്റ് പരിശോധനകള്‍ക്ക് വിധേയമായ സ്ത്രീകള്‍ക്ക് പലപ്പോഴും ഇംപ്ലാന്റേഷന്‍ എന്താണെന്ന് അറിയാം. എന്താണ് ഇംപ്ലാന്റേഷന്‍ എന്ന് നമുക്ക് വായിക്കാം.

What Are The Signs Of Successful Implantation

എന്താണ് ഇംപ്ലാന്റേഷന്‍ എന്ന് നോക്കാം. ബീജം ഒരു അണ്ഡവുമായി ബാജസങ്കലനം നടന്ന ശേഷം ഗര്‍ഭധാരണത്തിന് വേണ്ടി ആ കോശങ്ങള്‍ സ്ത്രീയുടെ ഗര്‍ഭാശയത്തിന്റെ ഭിത്തിയില്‍ പറ്റിപ്പിടിക്കുന്നു. ഈ പ്രക്രിയയെയാണ് ഇംപ്ലാന്റേഷന്‍ എന്ന് പറയുന്നു. എന്നാല്‍ ഈ സമയത്ത് ഇംപ്ലാന്റേഷന്‍ സംഭവിക്കുന്നില്ലെങ്കില്‍, ഗര്‍ഭാശയ പാളിയായ എന്‍ഡോമെട്രിയം അടര്‍ന്ന് വീഴുകയും ആര്‍ത്തവം സംഭവിക്കുകയും ചെയ്യുന്നു. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (IVF) പോലുള്ള ഫെര്‍ട്ടിലിറ്റി ചികിത്സയ്ക്ക് ശേഷം, ആദ്യത്തെ ഗര്‍ഭ പരിശോധനയ്ക്ക് മുമ്പ് സ്ത്രീകള്‍ക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടാവാം. ഈ സമയത്ത് അത് അര്‍ത്ഥമാക്കുന്നത് ഇംപ്ലാന്റേഷന്‍ വിജയകരമായി നടന്നു എന്നതാണ്. ഇനി വിജയകരമായി നടന്ന ഇംപ്ലാന്റേഷന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

രക്തസ്രാവം

രക്തസ്രാവം

ആര്‍ത്തവമില്ലാതെ രക്തസ്രാവം വരുന്ന അവസ്ഥയുണ്ടോ? അതും ഓവുലേഷന് ശേഷം എന്നാല്‍ അത് ഒരിക്കലും ആര്‍ത്തവം പോലെ കനമുള്ളതായിരിക്കില്ല. ഒന്നോ രണ്ടോ തുള്ളി പോലെയാണ് രക്തം കാണപ്പെടുന്നത്. ഇത് പലപ്പോഴും പല സ്ത്രീകളും ആര്‍ത്തവമായി കണക്കാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രക്തസ്രാവത്തിന്റെ അളവ് നോക്കിയാണ് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കേണ്ടത്. എന്നാല്‍ ഇംപ്ലാന്റേഷന്‍ നടക്കുന്ന എല്ലാ സ്ത്രീകളിലും രക്തസ്രാവം ഉണ്ടാവണം എന്നില്ല. വെറും 25% ആളുകളില്‍ മാത്രമേ ഇംപ്ലാന്റേഷന്‍ സമയത്ത് രക്തസ്രാവം ഉണ്ടാവുകയുള്ളൂ. സ്‌പോട്ടിംങ് കാണപ്പെടുന്ന അവസ്ഥയാണെങ്കില്‍ അതിന് ശേഷം അല്‍പം കരുതലോടെ ആരോഗ്യം ശ്രദ്ധിക്കാം.

 ശരീരവണ്ണം, ഓക്കാനം

ശരീരവണ്ണം, ഓക്കാനം

സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയില്‍ പ്രൊജസ്റ്റിറോണ്‍ ഗര്‍ഭാവസ്ഥയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്നുണ്ട്. സ്ത്രീകളില്‍ ഈ ഹോര്‍മോണ്‍ വര്‍ദ്ധിക്കുമ്പോള്‍ അത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ചിലരില്‍ അതിന്റെ ഫലമായി വയറുവേദനയും മറ്റും ഉണ്ടാവുന്നു. ചില സ്ത്രീകളില്‍ ഇത് ഓക്കാനം വര്‍ദ്ധിക്കുന്നതിലേക്കും എത്തിക്കുന്നുണ്ട്. ഓരോ നാള്‍ കഴിയുമ്പോഴും പലപ്പോഴും സ്ത്രീകളില്‍ മണത്തോടുള്ള സംവേദന ക്ഷമതയും വര്‍ദ്ധിക്കുന്നു. ഇത് ഓക്കാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

സ്തനങ്ങളില്‍ സോഫ്റ്റ്‌നസ്

സ്തനങ്ങളില്‍ സോഫ്റ്റ്‌നസ്

നിങ്ങളുടെ സ്തനങ്ങളില്‍ സോഫ്റ്റ്‌നസ് ഉണ്ടാവുന്നുണ്ട്. കാരണം ഗര്‍ഭധാരണം എന്നത് സ്ത്രീകളില്‍ വളരെയധികം കൂടിയ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ചില സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഇംപ്ലാന്റേഷന്‍ ശേഷം പെട്ടെന്ന് വര്‍ദ്ധിക്കുന്നു. ഇത് പലവിധത്തിലുള്ള ശാരീരിക മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഇത് കൂടാതെ സ്തനവേദനയ്ക്കും വീക്കത്തിനും കാരണമാകും. ഈ ദ്രുതഗതിയിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ പെട്ടെന്ന് ഇവരുടെ മാനസികാവസ്ഥ മാറ്റുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ഇവര്‍ വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

വജൈനല്‍ ഡിസ്ചാര്‍ജിലെ മാറ്റങ്ങള്‍

വജൈനല്‍ ഡിസ്ചാര്‍ജിലെ മാറ്റങ്ങള്‍

നിങ്ങളുടെ വജൈനല്‍ ഡിസ്ചാര്‍ജില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഓവുലേഷന്‍ സമയത്ത് നിങ്ങള്‍ക്ക് മുട്ടയുടെ വെള്ള പോലുള്ള ഡിസ്ചാര്‍ജ് ആണ് കിട്ടുന്നത്. ഇത് അണ്ഡോത്പാദനത്തിന് ശേഷം ഗര്‍ഭധാരണത്തിന് സഹായിക്കുന്നുണ്ട്. ഇംപ്ലാന്റേഷന് ശേഷം സെര്‍വ്വിക്കല്‍ മ്യൂക്കസ് എങ്ങനെ മാറുന്നു എന്ന് നമുക്ക് നോക്കാം. ഭ്രൂണം യൂട്രസില്‍ പറ്റിപ്പിടിച്ചതിന് ശേഷം സെര്‍വിക്കല്‍ മ്യൂക്കസില്‍ ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് ഈസ്ട്രജനും പ്രൊജസ്‌ട്രോണും വര്‍ദ്ധിക്കുന്നത് കൊണ്ടാണ് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്. ചില സ്ത്രീകളില്‍ ഇതിന് ശേഷം കട്ടിയുള്ളതും വെളുത്തതോ മഞ്ഞയോ ആയ ഡിസ്ചാര്‍ജ് ലഭിക്കുന്നു. എന്നാല്‍ ആര്‍ത്തവത്തിന് മുന്‍പും ഇത്തരം ഡിസ്ചാര്‍ജ് ചിലരില്‍ ലഭിക്കാം. അതുകൊണ്ട് ഈ ലക്ഷണങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാം.

ആര്‍ത്തവവും ഇംപ്ലാന്റേഷനും

ആര്‍ത്തവവും ഇംപ്ലാന്റേഷനും

ആര്‍ത്തവവും ഇംപ്ലാന്റേഷനും തമ്മിലുള്ള വ്യത്യാസങ്ങള്‍ പലപ്പോഴും വളരെ ചെറുതായിരിക്കും. അതുകൊണ്ട് തന്നെ ഗര്‍ഭത്തിന്റെ ആദ്യകാല ലക്ഷണങ്ങളില്‍ പലതും ആര്‍ത്തവ ലക്ഷണവുമായി സമാനമായതാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത് തെറ്റിദ്ധരിക്കപ്പെടുന്നതിന് സാധ്യതയുണ്ട്. കാരണം ഗര്‍ഭധാരണവും ആര്‍ത്തവചക്രവും മൂലം സ്ത്രീ ശരീരത്തില്‍ പല വിധത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഒരു സ്ത്രീ ഗര്‍ഭിണിയാണോ എന്ന് അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഗര്‍ഭ പരിശോധന നടത്തുന്നതാണ്. അതുകൊണ്ട് തന്നെ ഓവുലേഷന് ശേഷം അല്‍പം ശ്രദ്ധിക്കണം.

 രണ്ടാഴ്ചത്തെ സമയം

രണ്ടാഴ്ചത്തെ സമയം

രണ്ടാഴ്ചത്തെ സമയത്തിന് ശേഷമാണ് ഗര്‍ഭധാരണം നടന്നോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. രണ്ട് ആഴ്ചയെങ്കിലും അതുകൊണ്ട് സ്ത്രീകള്‍ കാത്തിരിക്കേണ്ടതാണ്. ഈ സമയത്ത് മിതമായ വ്യായാമം, ധ്യാനം എന്നിവയിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഉടനേ തന്നെ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

കുഞ്ഞിന്റെ വെള്ളം കുടി കൂടിയാലും പ്രശ്‌നമോ, അറിയേണ്ട കാര്യങ്ങള്‍കുഞ്ഞിന്റെ വെള്ളം കുടി കൂടിയാലും പ്രശ്‌നമോ, അറിയേണ്ട കാര്യങ്ങള്‍

യീസ്റ്റ് അണുബാധ കുട്ടികളില്‍ നിന്നും പൂര്‍ണമായും മാറ്റാംയീസ്റ്റ് അണുബാധ കുട്ടികളില്‍ നിന്നും പൂര്‍ണമായും മാറ്റാം

English summary

What Are The Signs Of Successful Implantation After Ovulation In Malayalam

Here in this article we are sharing some signs of successful implantation after ovulation in malayalam. Take a look.
Story first published: Tuesday, June 21, 2022, 14:45 [IST]
X
Desktop Bottom Promotion