For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന്‍ പൂര്‍ണമായില്ലെങ്കില്‍ അപകടാവസ്ഥ ഗുരുതരം: ശ്രദ്ധിക്കേണ്ട ലക്ഷണം

|

അബോര്‍ഷന്‍ എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം മാനസികമായും ശാരീരികമായും പ്രശ്‌നത്തിലാക്കുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് അല്‍പം കൂടുതല്‍ അപകടാവസ്ഥയും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ് അബോര്‍ഷന്‍ എന്നത്. ഗര്‍ഭഛിദ്രം എപ്പോഴും അപകടസാധ്യതയും പാര്‍ശ്വഫലങ്ങളും മാനസികാഘാതവും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിലേക്ക് നാം എത്തുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. സ്വാഭാവികമായി അബോര്‍ഷന്‍ നടക്കുന്ന അവസരങ്ങളില്‍ കൃത്യമായി മെഡിക്കല്‍ ചികിത്സക്ക് വിധേയമായില്ലെങ്കില്‍ അതുണ്ടാക്കുന്ന അപകടം നിസ്സാരമല്ല.

ഗര്‍ഭകാലം പല അരുതുകളുടേത് കൂടിയാണ് എന്നത് പല സ്ത്രീകള്‍ക്കും അറിയാം. അതുകൊണ്ട് തന്നെ അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നുള്ളതായിരിക്കും പല സ്ത്രീകളും ഗര്‍ഭകാലത്ത് കേള്‍ക്കുന്ന സ്ഥിരമായ ചില വാക്കുകള്‍. സ്വാഭാവികമായി സംഭവിക്കുന്ന അബോര്‍ഷന്‍ എന്നത് സ്ത്രീകളില്‍ ഗര്‍ഭത്തിന്റെ 20 ആഴ്ചകള്‍ക്ക് മുമ്പ് സംഭവിക്കുന്നു. ഇതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്. പ്രായം, മുന്‍പുണ്ടായ അബോര്‍ഷന്‍, ഐവിഎഫ് എന്നിവയെല്ലാം അബോര്‍ഷന്‍ കാരണങ്ങളില്‍ ചിലതാണ്.

 Signs of an Incomplete Abortion

ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് ശാരീരികമായും മാനസികമായും ഒരിക്കലും ചികിത്സിച്ച് നേരെയാക്കാന്‍ സാധിക്കാത്ത അംഗവൈകല്യങ്ങള്‍ കണ്ടെത്തുന്ന അവസ്ഥയില്‍ പലപ്പോഴും അബോര്‍ഷന്‍ നടത്താറുണ്ട്. ഇത് കൂടാതെ സ്വാഭാവികമായും പലരിലും അബോര്‍ഷന്‍ നടക്കാറുണ്ട്. എന്നാല്‍ അബോര്‍ഷന് ശേഷം അത് പൂര്‍ണമാണോ എന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് വളരെയധികം അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ചിലപ്പോള്‍ ജീവന്‍ വരെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ അബോര്‍ഷന് ശേഷം ഉണ്ടാവുന്നുണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കണ്ട് കൃത്യമായ പരിഹാരം തേടേണ്ടതാണ്.

എന്താണ് അപൂര്‍ണ്ണമായ അബോര്‍ഷന്‍?

എന്താണ് അപൂര്‍ണ്ണമായ അബോര്‍ഷന്‍?

എന്താണ് പൂര്‍ണമല്ലാത്ത ഗര്‍ഭഛിദ്രം എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഗര്‍ഭാശയത്തില്‍ നിന്ന് ഭ്രൂണത്തെ പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് ഗര്‍ഭച്ഛിദ്രം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നിരുന്നാലും, ഒരു മെഡിക്കല്‍ അബോര്‍ഷന്‍ വഴി ഇത് ചെയ്യുമ്പോള്‍ കൃത്യമായി ഡോക്ടറെ കണ്ട് കാര്യങ്ങള്‍ വിലയിരുത്തേണ്ടതാണ്. പലരും അബോര്‍ഷന്‍ ടാബ്ലറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ ഭ്രൂണത്തിനെ പൂര്‍ണമായും പുറന്തള്ളിയോ ഇല്ലയോ എന്ന കാര്യം അറിഞ്ഞിരിക്കണം. ഇത് പൂര്‍ണമായും പുറത്തേക്ക് പോയില്ലെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങളില്‍ പൂര്‍ണമായ രീതിയില്‍ അബോര്‍ഷന്‍ നടന്നിട്ടില്ല എന്നതാണ്.

എങ്ങനെ തിരിച്ചറിയാം

എങ്ങനെ തിരിച്ചറിയാം

നിങ്ങളില്‍ ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് അതിന് ശേഷം കൃത്യമായ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുന്നതിന് ശ്രദ്ധിക്കണം. ഡോക്ടറുമായി സംസാരിച്ച് കൃത്യസമയത്ത് നടത്തുന്ന ചെക്കപ്പില്‍ നിങ്ങള്‍ക്ക് അബോര്‍ഷന്‍ പൂര്‍ണമായും നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി അള്‍ട്രാസൗണ്ട് സ്‌കാനിംങ് നടത്തുക എന്നതാണ് സ്വീകരിക്കുന്ന സാധാരണയായുള്ള മാര്‍ഗ്ഗം. അപൂര്‍ണമായ അബോര്‍ഷന്‍ ആണ് നടന്നിട്ടുള്ളതെങ്കില്‍ അത് ഗര്‍ഭപാത്രത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. പിന്നീട് ഡോക്ടര്‍മാര്‍ ഇതനുസരിച്ചുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

അപകടസാധ്യതകള്‍

അപകടസാധ്യതകള്‍

അബോര്‍ഷന്‍ എന്നത് ഒരിക്കലും സംഭവിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. പലപ്പോഴും ഗര്‍ഭകാലത്തിന്റെ ആദ്യത്തെ മൂന്ന് മാസമാണ് അബോര്‍ഷന്‍ സാധ്യത ഏറ്റവും കൂടുതല്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെയാണ് ഗര്‍ഭിണിയാണെന്ന് അറിയുന്ന സമയം മുതല്‍ ആദ്യത്തെ മൂന്ന് മാസം ശ്രദ്ധിക്കണം എന്ന് പറയുന്നത്. അപൂര്‍ണമായി ഉണ്ടാവുന്ന മെഡിക്കല്‍ അബോര്‍ഷനില്‍ പലപ്പോഴും അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ വളരെ വലിയ അപകടത്തിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. പൂര്‍ണമായും അബോര്‍ഷന്‍ നടക്കാതെ വീണ്ടും ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നത് തുടരേയുള്ള അബോര്‍ഷനിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് കൂടാതെ നീണ്ടു നില്‍ക്കുന്ന രക്തസ്രാവവും വളരെയധികം അപകടം ഉണ്ടാക്കുന്നതാണ്.

അപകടസാധ്യതകള്‍

അപകടസാധ്യതകള്‍

വിട്ടുമാറാതെ നില്‍ക്കുന്ന പനി, വിറയല്‍, സെര്‍വിക്‌സിനുണ്ടാവുന്ന ക്ഷതം, ഗര്‍ഭാശയ ഭിത്തിയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍, ഗര്‍ഭപാത്രത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍, അണുബാധ എന്നിവയെല്ലാം കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും വളരെയധികം ഗുരുതരാവസ്ഥയിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. എല്ലാ വിധത്തിലും വളരെയധികം അപകടകരമായ അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അബോര്‍ഷന് ശേഷം ഒരു ഡോക്ടറെ കണ്ട് കൃത്യമായി അള്‍ട്രാസൗണ്ട് സ്‌കാനിംങ് നടത്തുന്നതിന് ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഭ്രൂണത്തിനെ പൂര്‍ണമായും പുറം തള്ളാന്‍ സാധിക്കാത്ത അവസ്ഥയില്‍ ശരീരം ചില ലക്ഷണങ്ങള്‍ പ്രകടമാക്കുന്നുണ്ട്. ഇതില്‍ തന്നെ ഗര്‍ഭപാത്രത്തില്‍ ഏതാനും ടിഷ്യുകള്‍ അവശേഷിക്കുന്നു. അത് അപൂര്‍ണ്ണമായ അബോര്‍ഷന്‍ കാരണമാവുന്നു. ഇത് ഒരിക്കലും നിസ്സാരമാക്കി കണക്കാക്കി ഡോക്ടറെ കാണാതിരിക്കരുത്. അത് വളരെ അപകടകരമായ അവസ്ഥ പിന്നീട് ഉണ്ടാക്കുന്നു. ഇടക്കിടെയുണ്ടാവുന്ന രക്തസ്രാവമാണ് പ്രധാന ലക്ഷണം. അത് പക്ഷേ ആര്‍ത്തവ രക്തത്തേക്കാള്‍ കഠിനമോ ക്ലോട്ടുകളോട് കൂടിയതോ ആയിരിക്കും. മൂന്നാഴ്ചയോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന രക്തസ്രാവം, രക്തസ്രാവം ഒട്ടും കുറയാതെ മുന്നോട്ട് പോവുന്നത്, മലബന്ധം, വയറില്‍ തൊടുമ്പോള്‍ വേദന അനുഭവപ്പെടുന്നത്, പിന്‍ഭാഗം, പെരിനിയം, സ്വകാര്യഭാഗം എന്നിവിടങ്ങളില്‍ അതികഠിനമായ വേദന എന്നിവയാണ് പ്രധാനമായും കാണുന്ന ലക്ഷണങ്ങള്‍.

ചെയ്യേണ്ടത് എന്ത്?

ചെയ്യേണ്ടത് എന്ത്?

ഇത്തരം അവസ്ഥകള്‍ അബോര്‍ഷന് ശേഷം നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങള്‍ക്കുണ്ടാവുന്ന ലക്ഷണങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയാവാത്ത അബോര്‍ഷന്‍ മൂലം സംഭവിച്ചതാണോ എന്നത് ആദ്യം മനസ്സിലാക്കണം. ഇത് ഉറപ്പിച്ചതിന് ശേഷം പിന്നീട് അണുബാധ ഉണ്ടാവാതിരിക്കുന്നതിനുള്ള നടപടികള്‍ ഡോക്ടറുമായി ആലോചിച്ച് കൈക്കൊള്ളേണ്ടതാണ്. നിങ്ങളുടെ ആരോഗ്യാവസ്ഥത വഷളാവുന്നതിന് മുന്‍പ് തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഒരു കാരണവശാലും ഇത്തരം കാര്യങ്ങളെ നിസ്സാരവത്കരിക്കരുത്. ആവശ്യമായ മെഡിക്കല്‍ ഉപദേശം ഉടനേ തന്നെ സ്വീകരിക്കുന്നതിന് മടി കാണിക്കേണ്ടതില്ല.

ഗര്‍ഭധാരണം വിജയകരമാക്കുന്നതിന് അണ്ഡാരോഗ്യം ഇങ്ങനെ വേണംഗര്‍ഭധാരണം വിജയകരമാക്കുന്നതിന് അണ്ഡാരോഗ്യം ഇങ്ങനെ വേണം

ഗര്‍ഭധാരണത്തില്‍ ഓവേറിയന്‍ ഫോളിക്കിളിന്റെ പങ്ക് നിസ്സാരമല്ലഗര്‍ഭധാരണത്തില്‍ ഓവേറിയന്‍ ഫോളിക്കിളിന്റെ പങ്ക് നിസ്സാരമല്ല

English summary

What Are the Signs of an Incomplete Abortion In Malayalam

Here in this article we are sharing some signs of an incomplete abortion in malayalam. Take a look.
X
Desktop Bottom Promotion