For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന്‍ അമ്മയെപ്പോലെ അച്ഛനേയും ബാധിക്കും

|

അബോര്‍ഷന്‍ എപ്പോഴും സങ്കടവും വിഷമവും പ്രശ്‌നങ്ങളും നല്‍കുന്നതാണ്. ഒരു ജീവനെ ഭൂമിയിലേക്ക് കൊണ്ട് വരുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതിനെ മുളയിലേ നുള്ളിക്കളയുന്നതിനോട് ഒരു കാരണവശാലും യോജിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ പലവിധത്തിലുള്ള സാഹചര്യങ്ങള്‍ കൊണ്ട് അബോര്‍ഷന്‍ സംഭവിക്കുന്നവരുണ്ട്. കുഞ്ഞിന്റെ ആരോഗ്യക്കുറവോ, അല്ലെങ്കില്‍ കുഞ്ഞ് ജനിക്കുമ്പോള്‍ അത് അമ്മക്കുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളോ ക്രോമസോം തകരാറുകളോ എന്നിവയെല്ലാമാണെങ്കില്‍ പലപ്പോഴും അത് അബോര്‍ഷനിലേക്ക് എത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

അനാവശ്യ ഗര്‍ഭധാരണം തടയാന്‍ ചെമ്പരത്തി പ്രയോഗംഅനാവശ്യ ഗര്‍ഭധാരണം തടയാന്‍ ചെമ്പരത്തി പ്രയോഗം

എന്നാല്‍ ഇതല്ലാതെ പലരും അറിഞ്ഞ് കൊണ്ട് അബോര്‍ഷന്‍ എന്ന വഴി സ്വീകരിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും പങ്കാളികളില്‍ ഉണ്ടാക്കുന്ന അകലം വളരെ വലുതാണ്. പങ്കാളികളില്‍ ഒരാളുടെ ഇഷ്ടത്തിന് അബോര്‍ഷന്‍ ചെയ്യുന്നവരും ധാരാളമുണ്ട്. അതിലുപരി രണ്ട് പേരും സമ്മതപ്രകാരം ആണെങ്കിലും ഇനി അഥവാ മുകളില്‍ പറഞ്ഞതു പോലെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണെങ്കിലും ചില അബോര്‍ഷന്‍ പുരുഷന്‍മാരെ വളരെയധികം മാനസികമായി തളര്‍ത്തും. സ്ത്രീകളെ മാത്രമല്ല പുരുഷന്‍മാരേയും അബോര്‍ഷന്‍ വെല്ലുവിളിയിലേക്ക് എത്തിക്കുന്നുണ്ട്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പുരുഷനെ ബാധിക്കുന്നത്

പുരുഷനെ ബാധിക്കുന്നത്

അബോര്‍ഷന്‍ സ്വമേധയാ സംഭവിച്ച് കഴിഞ്ഞാല്‍ പുരുഷന്‍ അതിനെ എങ്ങനെ നേരിടും എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒരു കാര്യമാണ്. സ്വമേധയാ സംഭവിക്കുന്ന അബോര്‍ഷനില്‍ പങ്കാളിക്ക് വേണ്ട എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കി തളരാതെ നില്‍ക്കുന്നവരാണ് പുരുഷന്‍മാര്‍. എന്നാല്‍ പലപ്പോഴും അവസാനഘട്ടത്തില്‍ മാനസികമായി തളരുന്ന പല പുരുഷന്‍മാരും ഉണ്ടായിരുന്നു. ഇല്ലാതാ. സ്വന്തം ജീവനെ ഓര്‍ത്ത് തേങ്ങുന്ന മനസ്സു തുറക്കാത്ത ധാരാളം അച്ഛന്‍മാര്‍ നമുക്ക് ചുറ്റും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ തിരിച്ചറിയുന്നതിന് പലപ്പോഴും പലരും ശ്രമിക്കുന്നില്ല എന്നുള്ളതാണ്.

പുരുഷനാണ് കരയരുത്

പുരുഷനാണ് കരയരുത്

പുരുഷനാണ് അതുകൊണ്ട് എന്തു സംഭവിച്ചാലും കരയരുത് എന്ന് വിചാരിക്കുന്നവരാണ് നമുക്ക് ചുറ്റമുള്ള നല്ലൊരു ശതമാനം പുരുഷന്‍മാരും. എന്നാല്‍ ഇത് കാലങ്ങളായി നമ്മുടെ ഉള്ളില്‍ ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു അനാവശ്യ കാര്യമാണ് എന്ന് നമുക്കെല്ലാം ഉറപ്പിച്ച് പറയാന്‍ സാധിക്കും. കാരണം പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും വികാരങ്ങളെ അപ്പപ്പോള്‍ പ്രകടിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പുരുഷത്വം കാണിക്കേണ്ട സമയമല്ല അത് എന്ന് ഓര്‍ക്കുക. തളര്‍ന്നിരിക്കുന്ന ഒരു വ്യക്തിയെ കൂടുതല്‍ തളര്‍ത്തുന്ന അവസ്ഥയിലേക്കാണ് പലപ്പോഴും ഇത് നിങ്ങളെ എത്തിക്കുക എന്നുള്ളത് ഓര്‍ക്കേണ്ടതാണ്.

പങ്കാളിക്ക് വേണ്ടി

പങ്കാളിക്ക് വേണ്ടി

അബോര്‍ഷന്‍ സ്ത്രീയെ ശാരീരികമായും മാനസികമായും ബാധിക്കുമ്പോള്‍ പുരുഷനെ മാനസികമായി തളര്‍ത്തുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിയുന്ന നിമിഷം മുതല്‍ ഒരു സ്ത്രീ അനുഭവിക്കുന്ന അതേ സന്തോഷം തന്നെയാണ് അച്ഛനാവാന്‍ പോവുന്നു എന്ന വാര്‍ത്തയറിയുമ്പോള്‍ ഒരു പുരുഷനും അനുഭവിക്കുന്നത്. എന്നാല്‍ ആ സന്തോഷം നഷ്ടപ്പെടുമ്പോള്‍ തന്റെ പങ്കാളിക്ക് നല്‍കേണ്ട പിന്തുണയെക്കുറിച്ച് ഓരോ പുരുഷനും ഓര്‍ക്കുമ്പോള്‍ തന്റെ ദു:ഖത്തെ മറന്ന് പോവുന്ന അവസ്ഥയാണ് ഓരോ പുരുഷനും അനുഭവിക്കുന്നത്.

പുരുഷന്റെ റോള്‍

പുരുഷന്റെ റോള്‍

ദാമ്പത്യ ജീവിതത്തില്‍ പുരുഷന്റെ റോള്‍ ഇതാണ് എന്ന് നേരത്തെ എഴുതപ്പെട്ടിട്ടുള്ള ഒരു സമൂഹമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ തനിക്കുണ്ടായ നഷ്ടത്തെക്കുറിച്ച് ചിന്തിച്ച് കരയാതിരിക്കാനാണ് ഓരോരുത്തരും പാടുപെടുന്നത്. കരയുന്നവന്‍ അല്ലെങ്കില്‍ സങ്കടപ്പെടുന്നവന്‍ പുരുഷനല്ല എന്ന് പറയുന്നവരായിരിക്കും നമുക്ക് ചുറ്റും. എന്നാല്‍ നമ്മുടെ നഷ്ടത്തിന്റെ ആഴവും വലിപ്പവും അറിയുന്ന അവസ്ഥയില്‍ ഒരിക്കലും സങ്കടവും ദു:ഖവും അടിച്ചമര്‍ത്തപ്പെടുന്നു. ഇത് കൂടുതല്‍ മാനസിക സംഘര്‍ഷത്തിലേക്കാണ് ഓരോ പുരുഷനേയും എത്തിക്കുന്നത്.

കടുത്ത മാനസിക സമ്മര്‍ദ്ദം

കടുത്ത മാനസിക സമ്മര്‍ദ്ദം

പലപ്പോഴും നഷ്ടത്തിന്റെ ആഴം തിരിച്ചറിയുന്ന അവസ്ഥയില്‍ പുരുഷനായാലും സ്ത്രീ ആയാലും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ ഇതില്‍ പുരുഷന്‍ പലപ്പോഴും അതിനെ അടിച്ചമര്‍ത്തി വെക്കുന്നു. ഇത് അച്ഛനെന്ന അവസ്ഥയില്‍ പോലും പലപ്പോഴും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നു. അച്ഛനാവാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്ന അവസ്ഥയില്‍ അത് സംഭവിക്കില്ല എന്ന തിരിച്ചറിവ് പുരുഷനെ കൂടുതല്‍ തളര്‍ത്തുന്നു. ഇങ്ങനെയെല്ലാം അബോര്‍ഷന്‍ പുരുഷന്‍മാരെ വളരെയധികം പ്രതിസന്ധിയിലേക്ക് എത്തിക്കുന്നുണ്ട്. മാനസികമായി ഉണ്ടാവുന്ന തളര്‍ച്ചയില്‍ നിന്ന് പുറത്ത് കടക്കാന്‍ അവര്‍ നിരന്തരം ശ്രമിച്ച് കൊണ്ടേ ഇരിക്കും.

English summary

Ways Abortion Negatively Impacts Men

Here in this article we are discussing about how abortion affect a father. Read on.
X
Desktop Bottom Promotion