For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യ ഒന്നോ രണ്ടോ ആഴ്ചയിൽ ഗർഭമറിയും ലക്ഷണം

|

ഗർഭം ഉറപ്പാണ് എന്ന് തിരിച്ചറിയുന്ന നിമിഷം പല വിധത്തിൽ ശാരീരിക മാനസിക അസ്വസ്ഥതകൾ സ്ത്രീകളിൽ ഉണ്ടാവുന്നുണ്ട്. എന്നാൽ ആർത്തവം തെറ്റിയ സമയത്ത് നടത്തുന്ന പ്രഗ്നൻസി ടെസ്റ്റിൽ ആണ് ഗർഭധാരണം പോസിറ്റീവ് ആണെങ്കിൽ തിരിച്ചറിയാൻ സാധിക്കുന്നത്. ഛർദ്ദിയും ക്ഷീണവും ഉൾപ്പെടുന്ന പല വിധത്തിലുള്ള ലക്ഷണങ്ങൾ ശരീരം കാണിക്കുന്നുണ്ട്. എന്നാൽ ഗർഭധാരണം നടന്നെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന ചില പ്രത്യേക ലക്ഷണങ്ങൾ ഉണ്ട്. ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ചയിൽ തന്നെ ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ഇത്തരം ലക്ഷണങ്ങൾ പലരും തിരിച്ചറിയാതെ പോവുന്നതാണ് പലപ്പോഴും ഗർഭധാരണം ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ചയിൽ മനസ്സിലാക്കാൻ പറ്റാതെ പോവുന്നത്.

Most read: ഗർഭവും ആര്‍ത്തവവും തെറ്റിദ്ധരിപ്പിക്കും ലക്ഷണംMost read: ഗർഭവും ആര്‍ത്തവവും തെറ്റിദ്ധരിപ്പിക്കും ലക്ഷണം

അസാധാരണമായ പല വിധത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാവുന്നുണ്ട്. സാധാരണ ഗർഭലക്ഷണങ്ങൾ കാണിക്കുന്ന സമയത്തും ഇതിൽ തിരിച്ചറിയാൻ സാധിക്കാതെ വരുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഗർഭധാരണം ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. എന്താണ് അസാധാരണമായി ശരീരം കാണിക്കുന്ന ചില ഗർഭകാല ലക്ഷണങ്ങൾ എന്ന് നോക്കാം.

സ്തനങ്ങളിൽ അസ്വസ്ഥത

സ്തനങ്ങളിൽ അസ്വസ്ഥത

ഗർഭധാരണം ഉറപ്പാക്കുന്നത് ആർത്തവം തെറ്റുന്നതാണ്. എന്നാൽ ചിലരിൽ ആർത്തവത്തിന് മുൻപ് ഉണ്ടാവുന്ന ലക്ഷണങ്ങളും ഗർഭത്തിന് മുന്നോടിയായി ഉണ്ടാവുന്ന ലക്ഷണങ്ങളും ഒരുപോലെയായിരിക്കും. അതുകൊണ്ട് തന്നെ സ്തനങ്ങളിലുണ്ടാവുന്ന മാറ്റം പലപ്പോഴും ഗർഭലക്ഷണമായി ആരും കണക്കാക്കുന്നില്ല. എന്നാൽ കൺസപ്ഷൻ നടന്ന് ആദ്യ ദിവസങ്ങളിൽ തന്നെ സ്തനങ്ങൾ വളരെയധികം സെൻസിറ്റീവ് ആയി മാറുന്നുണ്ട്. ശരീരത്തിൽ ഈസ്ട്രജന്‍റേയും പ്രൊജസ്റ്റിറോണിന്‍റേയും അളവ് വർദ്ധിക്കുന്നതിന്‍റെ ഫലമായാണ് സ്തനങ്ങളിൽ അസ്വസ്ഥത ഉണ്ടാവുന്നത്.

 വയറു വേദനയും നടുവേദനയും

വയറു വേദനയും നടുവേദനയും

പല സ്ത്രീകളും തെറ്റിദ്ധരിക്കുന്നതാണ് പലപ്പോഴും വയറു വേദനയും നടുവേദനയും. കാരണം ആര്‍ത്തവത്തിന്‍റെ മുന്നോടിയായുള്ള ലക്ഷണങ്ങളിൽ ഒന്നാണ് വയറു വേദനയും നടുവേദനയും. എന്നാൽ ഇത് വെറും ആർത്തവ ലക്ഷണം എന്ന് മാത്രം പറഞ്ഞ് തള്ളിക്കളയേണ്ടതില്ല. ഗർഭലക്ഷണങ്ങളിൽ ആദ്യം കാണുന്ന ലക്ഷണങ്ങളിൽ ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ശരീരത്തിൽ ഉണ്ടാവുന്ന ഹോർമോൺ മാറ്റങ്ങളുടെ ഫലമായി യൂട്രസിനെ ഗർഭധാരണത്തിന് തയ്യാറാക്കുന്നതിന്‍റെ ഫലമായാണ് വയറു വേദനയും നടുവേദനയും ഉണ്ടാവുന്നത്.

ഇംപ്ലാന്‍റേഷൻ ബ്ലീഡിംഗ്

ഇംപ്ലാന്‍റേഷൻ ബ്ലീഡിംഗ്

ഇംപ്ലാന്‍റേഷൻ ബ്ലീഡിംങ് ആണ് മറ്റൊന്ന്. ആർത്തവമെന്ന് തെറ്റിദ്ധരിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ലക്ഷണങ്ങളിൽ ഒന്നാണ് ഇത്. കാരണം നമ്മൾ ആർത്തവം പ്രതീക്ഷിക്കുന്ന തീയ്യതിക്ക് മുൻപായാണ് ഇംപ്ലാന്‍റേഷൻ ബ്ലീഡിംങ് സംഭവിക്കുന്നത്. കൺസപ്ഷൻ നടന്ന് ആറ് മുതൽ പന്ത്രണ്ട് ദിവസത്തിനുള്ളിൽ ആണ് ഇംപ്ലാൻറേഷൻ ബ്ലീഡിംഗ് സംഭവിക്കുന്നത്. ചെറിയ രീതിയിലുള്ള വജൈനൽ സ്പോട്ടിംങ് ആണ് ഇംപ്ലാന്‍റേഷൻ ബ്ലീഡിംങ് എന്ന് പറയുന്നത്. ആദ്യത്തെ രണ്ടാഴ്ചക്കുള്ളിൽ തന്നെ ഇത് സംഭവിക്കുന്നുണ്ട്. എന്നാൽ എല്ലാ സ്ത്രീകളിലും ഈ ഒരു ലക്ഷണം കാണുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

 അമിതക്ഷീണം

അമിതക്ഷീണം

അമിതക്ഷീണം പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ തുടക്കം കുറിക്കുന്നുവെങ്കിൽ തിരിച്ചറിയൂ നിങ്ങൾ ഗർഭധാരണത്തിന് തയ്യാറാവുകയാണ് എന്നത്. 24 മണിക്കൂറും നിങ്ങൾക്ക് ക്ഷീണവും തളർച്ചയും ഉണ്ടെങ്കില്‍ അതിനർത്ഥം നിങ്ങളിൽ ഗർഭധാരണം സംഭവിച്ചിട്ടുണ്ട് എന്നതാണ്. രാവിലെ എഴുന്നേൽക്കുമ്പോഴാണ് പലരിലും ഇത്തരം ക്ഷീണവും തളർച്ചയും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അൽപം ശ്രദ്ധിക്കണം. കാരണം ക്ഷീണം അമിതമായി കണ്ടാൽ ഒന്നു പ്രഗ്നൻസി ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.

വയറിന് കനം

വയറിന് കനം

വയറിന് കനം കൂടിയ പോലെ തോന്നുന്നുണ്ടോ? എങ്കിൽ അത് ഗ്യാസ് ട്രബിൾ മാത്രമാണ് എന്ന് വിചാരിക്കുന്നത് തെറ്റാണ്. കാരണം നിങ്ങൾക്ക് നിങ്ങളറിയാതെ ശരീരത്തിൽ പല വിധത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്ന് തന്നെ ഉറപ്പിക്കാവുന്നതാണ്. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും വയർ ഫുൾ നിറഞ്ഞത് പോലെ തന്നെയായിരിക്കും. എന്നാൽ നിങ്ങളുടെ ആർത്തവത്തിന് മുന്നോടിയായും ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. എന്നാൽ ആർത്തവം വരുന്നതോടെ ഇത് മാറി സാധാരണ അവസ്ഥയിലേക്ക് എത്തുന്നു. എന്നാൽ ഗർഭലക്ഷണമാണെങ്കിൽ ഒൻപത് മാസവും ഈ പ്രശ്നം കൂടെത്തന്നെ ഉണ്ടാവുന്നുണ്ട്.

ഇടക്കിടെയുള്ള മൂത്രശങ്ക

ഇടക്കിടെയുള്ള മൂത്രശങ്ക

ഓവുലേഷന് ശേഷം അല്‍പ ദിവസം കഴിഞ്ഞ് ഇടക്കിടക്ക് മൂത്രമൊഴിക്കുന്നതിനുള്ള ശങ്ക തോന്നുന്നുണ്ടോ? എന്നാൽ അൽപം ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ കുഞ്ഞിന്‍റെ വളർച്ച ഗർഭപാത്രത്തിൽ എത്തി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഗർഭപാത്രത്തിന് പ്രഷർ നൽകുന്നതിൻറെ ഫലമായാണ് ഇടക്കിടെയുള്ള മൂത്രശങ്കക്ക് പുറകിൽ. മാത്രമല്ല ശരീരത്തിലേക്ക് രക്തയോട്ടം വർദ്ധിക്കുന്നതിന്‍റെ ഫലമായാണ് ഇത്തരം ഒരു ശങ്കക്ക് കാരണം.

 തലവേദന

തലവേദന

തലവേദന കൊണ്ടുള്ള അസ്വസ്ഥത നിങ്ങളെ വളരെയധികം വലക്കുന്നുണ്ടോ? എന്നാൽ ഒന്ന് ശ്രദ്ധിക്കാം. ആര്‍ത്തവം മുടങ്ങുന്നതിന് മുന്‍പ് ഗർഭം തിരിച്ചറിയാൻ സാധിക്കുന്ന പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് തലവേദന. കൺസപ്ഷൻ നടന്ന് ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ അതിഭീകരമായ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ വളരെയധികം ശ്രദ്ധിക്കണം. അതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തിൽ ഒരു പുതിയ അതിഥി വളരുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.

English summary

Very Early Pregnancy Symptoms That Can Show Up First week

Here in this article we are discussing about very early pregnancy symptoms that can show up first week. Read on.
Story first published: Wednesday, October 30, 2019, 12:51 [IST]
X
Desktop Bottom Promotion