Latest Updates
-
ഐ.എസ്.ആർ.ഒയുടെ വമ്പൻ തിരിച്ചുവരവ്: ജി.എസ്.എൽ.വി-എഫ്17 കുതിച്ചുയർന്നു, ഇ.ഒ.എസ്-05 ഭ്രമണപഥത്തിൽ! -
ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര: തിരുവനന്തപുരത്തും കൊച്ചിയിലും ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 4: ഗജകേസരി യോഗം ഇന്ന്? ശുഭസമയവും രാഹുകാലവും അറിയാം, ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ -
കേരളത്തിലെ കഠിനമായ ചൂടിലും ഈർപ്പത്തിലും ചർമ്മം തിളങ്ങാൻ ഈ 5 മിനിറ്റ് സ്കിൻകെയർ റൂട്ടീൻ പരീക്ഷിക്കൂ -
പഠനമുറിയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും; വാസ്തു പറയുന്ന രഹസ്യങ്ങൾ ഇതാ! -
അഷ്ടമിരോഹിണി: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; ഫ്ലാറ്റുകൾക്കും അനുയോജ്യം -
പണം കൈയിൽ നിൽക്കുന്നില്ലേ? സ്വർണ്ണവും പണവും സൂക്ഷിക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, ഒപ്പം ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും രക്ഷനേടാം -
മേക്കപ്പല്ല, ഇനി ചർമ്മ സംരക്ഷണം; കത്രീന കൈഫിന്റെ 'കായ് ബ്യൂട്ടി' സ്കിൻകെയർ വിപണിയിലേക്ക്! -
58-ൽ നിന്ന് 72 കിലോയിലേക്ക്, പിന്നെ പഴയ രൂപത്തിലേക്ക്! നിമിഷ സജയന്റെ കഠിനമായ മേക്കോവർ യാത്ര -
വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്: സാമ്പത്തിക ഇടപാടുകൾക്കും വാങ്ങലുകൾക്കും ഇന്ന് സുവർണ്ണാവസരം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗർഭകാലത്ത് സ്വകാര്യഭാഗത്തെ വേദന അപകടമോ?
ഗർഭകാലം സ്ത്രീകളിൽ പല വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇതിനെല്ലാം അവസാനമാണ് പ്രസവശേഷം കുഞ്ഞോമനയെ കാണുമ്പോൾ ഉള്ള സന്തോഷം. മാനസികമായും ശാരീരികമായും ഉണ്ടാവുന്ന അസ്വസ്ഥതകൾ ഗർഭകാലത്ത് അൽപം ബുദ്ധിമുട്ടിലാക്കുന്നതാണ്. എന്നാൽ സത്രീകളിൽ യോനീ ഭാഗത്തുണ്ടാവുന്ന ചില അസ്വസ്ഥതകൾ പലപ്പോഴും നിങ്ങളുടെ ഗർഭകാലത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയേണ്ടതാണ്.
രണ്ടാമത്തെ ട്രൈമസ്റ്ററിലേക്ക് ഗര്‍ഭകാലം കടക്കുമ്പോൾ പുറം വേദനയും, സ്തനങ്ങളിലെ വേദനയും, ചെറിയ രീതിയിൽ വയറു വേദനയും അതോടൊപ്പം തന്നെ വജൈനൽ വേദനയും ഉണ്ടാവുന്നുണ്ട്. പലപ്പോഴും പ്രസവം കഴിയുന്നത് വരേയും ഇതേ അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. എന്താണ് ഇതിന് പിന്നിലെ കാരണങ്ങൾ എന്ന് നമുക്ക് നോക്കാം. കാരണങ്ങൾ മാത്രമല്ല ഇത് ഗർഭാവസ്ഥയിൽ സാധാരണമായി ഉള്ളതാണോ അസാധാരണമാണോ എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഗർഭസ്ഥശിശുവിന്‍റെ വലിപ്പം
ഗർഭസ്ഥശിശുവിന്‍റെ വലിപ്പം വർദ്ധിക്കുന്നതോടെ നിങ്ങളിൽ ചെറിയ രീതിയിൽ വജൈനല്‍ പെയിൻ ഉണ്ടാക്കുന്നുണ്ട്. കുഞ്ഞിന്‍റെ വലിപ്പം വർദ്ധിക്കുന്നതിന് അനുസരിച്ച് തന്നെ പലപ്പോഴും നിങ്ങളിൽ ശരീരത്തിന് ഉണ്ടാവുന്ന മാറ്റങ്ങൾ പലപ്പോഴും പല വിധത്തിലുള്ള വേദനകൾക്ക് കാരണമാകുന്നുണ്ട്. ആദ്യ ട്രൈമസ്റ്ററിൽ വേദനകൾ നിരവധിയെങ്കിലും സെക്കന്‍റ് ട്രൈമസ്റ്ററിൽ എത്തുമ്പോഴാണ് ഇത് അൽപം കൂടി ഗൗരവമായി മാറുന്നത്. എന്നാൽ ആദ്യ ട്രൈമസ്റ്ററിൽ വേദനകൾ ഉണ്ടെങ്കിൽ അത് ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്.

സെർവിക്സിന്‍റെ വലിപ്പം
സെർവിക്സിന്‍റെ വലിപ്പം വർദ്ധിക്കുന്നതാണ് പലപ്പോഴും നിങ്ങളുടെ വജൈനൽ പെയിനിന്‍റെ കാരണം. ഓരോ ആഴ്ച കഴിയുന്തോറും കുഞ്ഞ് വളരുന്നതിലൂടെ അത് നിങ്ങളിൽ ചെറിയ ചില വേദനകളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സെക്കന്‍റ് ട്രൈമസ്റ്ററിൽ ഉണ്ടാവുന്ന വേദനകൾ അത്ര വലിയ പ്രശ്നമുണ്ടാക്കുന്നതല്ല. ഇത് സെർവിക്സിന്‍റെ വലിപ്പം വർദ്ധിക്കുന്നത് മൂലം ഉണ്ടാവുന്നതാണ്. എന്നാൽ വേദന വയറ്റിൽ നിന്നേ ആരംഭിക്കുകയാണെങ്കിൽ അൽപം ശ്രദ്ധിക്കണം. അതുപോലെ തന്നെ വേദന കൂടുകയാണെങ്കിലും അൽപം ശ്രദ്ധിക്കണം.

രക്തയോട്ടം വർദ്ധിക്കുന്നത്
ഗർഭകാലത്ത് സ്വകാര്യഭാഗത്തേക്ക് സാധാരണയിൽ കൂടുതൽ രക്തയോട്ടം ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും വജൈനല്‍ ഡിസ്ചാർജ് വർദ്ധിക്കുന്നതിനും കാരണമാകുന്നുണ്ട്. ഗർഭകാലത്ത് ശരീരത്തിൽ ഉയർന്ന അളവിൽ ഈസ്ട്രജൻ പ്രൊജസ്റ്റിറോൺ അളവ് വർദ്ധിക്കുന്നുണ്ട്. ഇതാണ് പലപ്പോഴും വജൈനൽ ഭാഗത്ത് വേദന ഉണ്ടാവുന്നതിന്‍റെ പ്രധാന കാരണം. അതുകൊണ്ട് ഇത്തരം വേദനകൾ സെക്കന്‍റ് ട്രൈമസ്റ്ററിൽ ആണെങ്കില്‍ അധികം പ്രശ്നമുണ്ടാക്കുന്നതല്ല.

ഫംഗൽ ഇന്‍ഫെക്ഷൻ
ഇൻഫെക്ഷൻ പല വിധത്തിലാണ് ഗർഭകാലത്ത് വെല്ലുവിളികൾ ഉണ്ടാക്കുന്നത്. എന്നാൽ അതിന് പരിഹാരം കാണുന്നതിനും പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും പലരും ശ്രമിക്കുന്നുണ്ട്. ഫംഗൽ ഇൻഫെക്ഷൻ സമയത്ത് വജൈനല്‍ പെയിന്‍ വളരെയധികം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഈ വേദന നിങ്ങളിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

എക്ടോപിക് പ്രഗ്നൻസി
എക്ടോപിക് പ്രഗ്നൻസി എപ്പോഴും അപകടമുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ അതിനെ ഇല്ലാതാക്കുന്നതിന് മുൻപ് വജൈനൽ പെയിൻ ഉണ്ടെങ്കിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. ഹോർമോൺ മാറ്റങ്ങൾ ഉണ്ടാവുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല ഗർഭാവസ്ഥയിലും പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഗർഭകാല അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് മുൻപ് ഗർഭം ഗർഭപാത്രത്തിൽ തന്നെയാണോ സ്ഥാനമുറപ്പിച്ചിരിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications