For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ യൂട്രസ് വേദനയോ: കാരണം അറിയാം

|

ഗര്‍ഭകാലം പല അസ്വസ്ഥതകളുടേയും അരുതുകളുടേയും കൂടി ആകെത്തുകയാണ്. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി പലരും പല കാര്യങ്ങളും ചെയ്യുന്നു. ഗര്‍ഭാവസ്ഥയില്‍ സാധാരണയായി ശരീര വേദനയെല്ലാം ഉണ്ടായിരിക്കും. എന്നാല്‍ ഇത് ഗര്‍ഭപാത്രത്തില്‍ ആണെങ്കില്‍ എന്താണ് അതിന് കാരണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് പ്രതിരോധം എന്നുള്ളതും അറിഞ്ഞിരിക്കാം.

Uterus Pain In Early Pregnancy

സാധാരണ ഇത്തരം വേദനയുടെ പുറകിലെ കാരണം എന്ന് പറയുന്നത് ഗര്‍ഭപാത്രം വലുതാവുന്നത് മൂലം ഉണ്ടാവുന്നതാണ്. അതല്ലെങ്കില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഒരു കാരണമാണ്. ഇതിന്റെ ഫലമായി ചിലകില്‍ നടുവേദനയോ ഇടുപ്പ് വേദനയോ എല്ലാം ഉണ്ടാവാം. ഇതെല്ലാം ശാരീരികമായ സാധാരണ മാറ്റങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇത്തരം യൂട്രസ് വേദന വര്‍ദ്ധിക്കുമ്പോഴാണ് നാം ശ്രദ്ധിക്കേണ്ടത്. ആരോഗ്യകരമായ ഗര്‍ഭധാരണം നിലനിര്‍ത്താന്‍ സ്വാഭാവികമാണ്. എന്നാല്‍ ചിലരില്‍ അപകടാവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

എപ്പോള്‍ വേദനയുണ്ടാവുന്നു?

എപ്പോള്‍ വേദനയുണ്ടാവുന്നു?

എപ്പോഴാണ് ഇത്തരം വേദനകള്‍ വര്‍ദ്ധിക്കുന്നത് എന്തൊക്കെയാണ് എന്ന് നോക്കാം. ആദ്യ ട്രൈമസ്റ്ററിലാണ് യൂട്രസ് വേദന ഉണ്ടാവുന്നത്. ഇത് ഗര്‍ഭത്തിന്റെ ആദ്യത്തെ 12 ആഴ്ചിയല്‍ സംഭവിക്കുന്നു. ആര്‍ത്തവ വേദനക്ക് സമാനമാണ് പലപ്പോഴും ഇത്തരം വേദനകള്‍. ഇതിന്റെ പ്രധാന കാരണം ഗര്‍ഭപാത്രം വലുതാവുന്നതാണ്. നിങ്ങള്‍ ഗര്‍ഭത്തിന്റെ 12-ാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ പെല്‍വിക് പ്രദേശത്ത് നിന്ന് വേദന അനുഭവപ്പെടാം. നിങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ച കൃത്യമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ചെറിയ മലബന്ധം, അല്ലെങ്കില്‍ നടുവേദന എന്നിവയും ഉണ്ടാവുന്നു. ചിലരില്‍ 12 ആഴ്ചകള്‍ക്ക് മുന്‍പേയും വേദന അനുഭവപ്പെടാം.

ഗ്യാസ് അല്ലെങ്കില്‍ മലബന്ധം

ഗ്യാസ് അല്ലെങ്കില്‍ മലബന്ധം

ഗര്‍ഭകാലത്തുണ്ടാവുന്ന അടിവയറ്റിലെ വേദനക്ക് പുറകില്‍ പലപ്പോഴും ഗ്യാസ് അല്ലെങ്കില്‍ മലബന്ധവും ഒരു കാരണമായേക്കാം. ഇതിന്റെ പ്രധാന കാരണം പലപ്പോഴും പ്രൊജസ്‌ട്രോണിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ്. ഇത് പലപ്പോഴും ദഹനത്തേയും സ്വാധീനിക്കുന്നു. ഇത് വഴി മലബന്ധം പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നു. രോഗലക്ഷണങ്ങള്‍ ഗര്‍ഭപാത്രം സ്‌ട്രെച്ച് ആവുന്നതിന് സമാനമാണ്, പൊതുവെ കഠിനമായ അസ്വസ്ഥത ഉണ്ടാക്കുന്നില്ല എന്നതാണ്.

പെല്‍വിക് ഫ്‌ലോര്‍ വേദന

പെല്‍വിക് ഫ്‌ലോര്‍ വേദന

നിങ്ങളുടെ പെല്‍വിക് ഭാഗത്തായി വേദനയുണ്ടാവുന്നതും അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ ഇത് സാധാരണമാണ് എന്നതാണ് സത്യം. മൂത്രസഞ്ചി, മലാശയം, ഗര്‍ഭപാത്രം, യോനി എന്നീ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഏരിയയാണ് ഇത്. യോനിയിലോ മൂത്രസഞ്ചിയിലോ അടിവയറിലോ പുറംഭാഗത്തോ ഗര്‍ഭപാത്രത്തിനടുത്തോ ഉണ്ടാവുന്ന വേദനയെയാണ് പെല്‍വിക് ഫ്‌ലോര്‍ വേദനയെന്ന് പറയുന്നത്. സാധാരണയായി, ഗര്‍ഭാശയത്തിന്റെ വികാസം അല്ലെങ്കില്‍ റിലാക്‌സിന്‍ ഹോര്‍മോണ്‍ കാരണം ഇത് ഗര്‍ഭാശയ വേദനയായി തോന്നുകയാണ് ചെയ്യുന്നത്.

സങ്കീര്‍ണമാവുന്നത്

സങ്കീര്‍ണമാവുന്നത്

മുകളില്‍ പറഞ്ഞ അവസ്ഥകള്‍ എല്ലാം തന്നെ സാധാരണമായി സംഭവിക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഇത് സങ്കീര്‍ണമാവുകയും ഡോക്ടറെ കാണേണ്ടി വരുകയും ചെയ്യുന്ന ചില അവസ്ഥയുണ്ട്. അതില്‍ ഒന്നാണ് അബോര്‍ഷന്‍. ഇത്തരം അവസ്ഥയില്‍ ഗര്‍ഭപാത്രത്തില്‍ ആര്‍ത്തവത്തിന് സമാനമായ വേദന അനുഭവപ്പെടാവുന്നതാണ്. ഗര്‍ഭത്തിന്റെ 20 ആഴ്ചകള്‍ക്ക് മുമ്പ് ഇത് സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, വേദന മാറാതെ നീണ്ടു നില്‍ക്കുകയാണെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണണം. ഇത് കൂടാതെ വേദനയോടൊപ്പം രക്തസ്രാവവും മലബന്ധവും നടുവേദനയയും ഉണ്ടാവുകയാണെങ്കില്‍ സമയം വൈകിപ്പിക്കരുത്.

 എക്ടോപിക് പ്ര്ഗ്നന്‍സി

എക്ടോപിക് പ്ര്ഗ്നന്‍സി

എക്ടോപിക് പ്രഗ്നന്‍സി എന്നതും അല്‍പം പ്രയാസമേറിയതാണ്. ഈ അവസ്ഥയില്‍ ബീജസങ്കലനത്തിന് ശേഷം അണ്ഡം ഗര്‍ഭാശയത്തിന് പുറത്ത് തന്നെ ഗര്‍ഭം ധരിക്കുന്നു. ഇത് ഫാലോപ്യന്‍ ട്യൂബുകളില്‍ ആവുമ്പോള്‍ അതിനെയാണ് എക്ടോപിക് പ്രഗ്നന്‍സി എന്ന് പറയുന്നത്. ഇത്തരം അവസ്ഥയില്‍ അടിവയറ്റിന്റെ ഇരുവശത്തുമുള്ള കഠിനമായ വേദന, രക്തസ്രാവം, തലകറക്കം, അല്ലെങ്കില്‍ മൂത്രം പോവുന്നതിനുള്ള ബുദ്ധിമുട്ട് മലബന്ധം എന്നിവ ഉണ്ടാവുന്നു. ഇത്തരം ലക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കരുത്.

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

most read:ചർമ്മത്തിൽ ചെറിയമാറ്റങ്ങൾ അപകടമാണ് അതിലേറെ ഗുരുതരം

English summary

Uterus Pain In Early Pregnancy In Malayalam

Here in this article we are discussing about the uterus pain during early pregnancy in malayalam. Take a look.
Story first published: Tuesday, June 14, 2022, 19:19 [IST]
X
Desktop Bottom Promotion