ഗർഭം ധരിച്ച ഉടനേ തന്നെ യൂട്രസിൽ വരുന്ന മാറ്റങ്ങൾ

സ്ത്രീശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് ഗർഭപാത്രം. കുഞ്ഞിന് ജന്മം നൽകുന്നതിനും നമ്മുടെ പ്രത്യുത്പാദന ശേഷിക്കും എല്ലാം ഗർഭപാത്രം വളരെ പ്രധാനപ്പെട്ട പങ്ക് തന്നെയാണ് വഹിക്കുന്നത്. ബീജ സങ്കലം സംഭവിച്ചതിന് ശേഷം ഭ്രൂണം രൂപപ്പെടുന്നത് അണ്ഡവാഹിനിക്കുഴലിലാണ്. എന്നാൽ അതിന് ശേഷം ഈ ഭ്രൂണം ഗർഭപാത്രത്തിലേക്ക് മാറുന്നു. അവിടെ നിന്നാണ് അതിന്റെ ശരിയായ വളർച്ച സംഭവിക്കുന്നത്. ഗർഭപാത്രം ഗർഭകാലത്ത് പല വിധത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമാവുന്നുണ്ട്. ബീജ സങ്കലനത്തിന് ശേഷം അണ്ഡം വളരുന്നത് എൻഡോമെട്രിയത്തിൽ പറ്റിച്ചേർന്നാണ് വളരുന്നത്.

uterus changes during pregnancy

സ്ത്രീ ശരീരത്തിലെ പല തരത്തിൽ സ്വാധീനിക്കുന്ന ഹോർമോണ്‍ ഉത്പാദനത്തിൽ യൂട്രസ് പ്രധാനപ്പെട്ട പങ്ക് തന്നെയാണ് വഹിക്കുന്നത്. അതുകൊണ്ട് തന്നെയാണ് യൂട്രസ് നീക്കുന്നതിലൂടെ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ ഗർഭകാലത്ത് എന്തൊക്കെ പ്രശ്നങ്ങൾ നമ്മളിൽ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഓരോ ട്രൈമസ്റ്റർ കഴിയുമ്പോൾ ഗർഭപാത്രം വലുതാവുന്നുണ്ട്. ഗര്‍ഭകാലത്ത് ഗർഭപാത്രത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഗർഭപാത്രത്തിന്‍റെ ധർമ്മങ്ങൾ എന്തൊക്കെ

ഗർഭപാത്രത്തിന്‍റെ ധർമ്മങ്ങൾ എന്തൊക്കെ

ഗർഭകാലത്തത് ഗർഭപാത്രത്തിന്‍റെ ധർമ്മങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ബീജസങ്കലനത്തിന് ശേഷം ഭ്രൂണം ഫലോപിയൻ ട്യൂബിൽ നിക്ഷേപിക്കപ്പെടുന്ന ഭ്രൂണം അവിടുന്ന ഗർഭപാത്രത്തിലേക്ക് എത്തുന്നുണ്ട്. ഇത് കൂടാതെ കുഞ്ഞിന്‍റെ വളർച്ചക്ക് ആവശ്യമായ പോഷകങ്ങളും മറ്റും ലഭിക്കുന്ന തരത്തിൽ പ്ലാസന്‍റ ഗർഭപാത്രത്തിലാണ് സൃഷ്ടിക്കപ്പെടുന്നത്. മാത്രമല്ല രക്തധമനികൾ വികസിക്കുന്നതിനും പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തേക്ക് എത്തിക്കുന്നതിലും എല്ലാം നമ്മുടെ ഗർഭപാത്രം വളരെയധികം പങ്കു വഹിക്കുന്ന ഒന്നാണ്.

പ്രസവ ശേഷം ആദ്യ ആർത്തവം

പ്രസവ ശേഷം ആദ്യ ആർത്തവം

പ്രസവ ശേഷം സംഭവിക്കുന്ന ആദ്യത്തെ ആര്‍ത്തവത്തിന് വേണ്ടി ശരീരത്തെ ഒരുക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട് ഗര്‍ഭപാത്രം. ഓവറികളിലേക്ക് രക്തപ്രവാഹത്തിനും, ബ്ലാഡർ വജൈന തുടങ്ങിയ അവയവങ്ങൾക്ക് ആർത്തവ കാലത്ത് പിന്തുണ ലഭിക്കുന്നതിനും എല്ലാം ഗർഭപാത്രം സഹായിക്കുന്നുണ്ട്. പ്രസവ ശേഷം ആദ്യത്തെ ആർത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് ഗർഭപാത്രം വളരെയധികം പങ്ക് വഹിക്കുന്നുണ്ട്.

ഗർഭപാത്രത്തിന്‍റെ വലിപ്പം

ഗർഭപാത്രത്തിന്‍റെ വലിപ്പം

ഗർഭപാത്രത്തിന്‍റെ വലിപ്പം വളരെയധികം പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. സാധാരണ അവസ്ഥയില്‍ ഗർഭപാത്രത്തിന്‍റെ ഭാരം എന്ന് പറയുന്നത് 70 മുതൽ 125 ഗ്രാം വരെയാണ്. എന്നാൽ ചിലരിൽ പ്രായം, ഹോർമോൺ പ്രശ്നങ്ങൾ എന്നിവയിൽ എല്ലാം പലപ്പോഴും ഗർഭപാത്രത്തിന്‍റെ ഭാരത്തിൽ മാറ്റം വരുന്നുണ്ട്. പ്രായപൂർത്തിയാവുന്നതിന് മുൻപ് പെൺകുട്ടികളിൽ 3.5 സെന്‍റിമീറ്റർ നീളവും 1.4 സെന്‍റി മീറ്റര്‍ വീതിയും ഉണ്ടാവുന്നുണ്ട്. എന്നാൽ ഗർഭകാലത്ത് ഗർഭപാത്രത്തിന്റെ നീളം 38 cm വീതി 26 cm ആയിരിക്കും.

ആദ്യ ട്രൈമസ്റ്ററിൽ

ആദ്യ ട്രൈമസ്റ്ററിൽ

ഗർഭകാലത്തെ ആദ്യ ട്രൈമസ്റ്ററിൽ ഗര്‍ഭപാത്രത്തിന് കാര്യമായ മാറ്റം സംഭവിക്കുന്നില്ല. ആദ്യത്തെ പന്ത്രണ്ട് ആഴ്ചയാണ് ഫസ്റ്റ് ട്രൈമസ്റ്റർ എന്ന് പറയുന്നത്. ഈ സമയത്ത് ഗർഭപാത്രത്തിന്‍റെ വലിപ്പം ഒരു മധുരനാരങ്ങയുടെ അത്രയും വർദ്ധിക്കുന്നു. എന്നാൽ ഓരോ ആഴ്ച കഴിയുന്നതിനനുസരിച്ച് ഗർഭപാത്രത്തിന്‍റെ വലിപ്പം വർദ്ധിക്കുകയും ഇത് ബ്ലാഡറിന് കൂടുതൽ പ്രഷർ നൽകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് പലപ്പോഴും ഇടക്കിടെയുള്ള മൂത്രശങ്ക വർദ്ധിക്കുന്നത്.

 സെക്കന്‍റ് ട്രൈമസ്റ്ററിൽ

സെക്കന്‍റ് ട്രൈമസ്റ്ററിൽ

പതിനാല് മുതൽ 28 ആഴ്ചവരെയാണ് സെക്കന്റ് ട്രൈമസ്റ്റർ. ഈ സമയത്ത് യൂട്രസിന്‍റെ വലിപ്പം പപ്പായയുടെ അത്രയും ആയി മാറുന്നുണ്ട്. ഈ അവസ്ഥയിൽ പെൽവിക് ഏരിയയുടെ പുറത്തേക്കാണ് യൂട്രസ് വലുതാവുന്നത്. ഈ സമയത്ത് യൂട്രസ് മുകളിലേക്കാണ് വലിപ്പം വെക്കുന്നത്. ഈ അവസ്ഥയിലാണ് പലപ്പോഴും ശരീര വേദനയും മറ്റും ഉണ്ടാവുന്നത്. ഗർഭകാലം പിന്നിടുന്നതിലൂടെ യൂട്രസ് വലുതാവുന്നുണ്ട്.

 തേഡ് ട്രൈമസ്റ്റർ

തേഡ് ട്രൈമസ്റ്റർ

തേഡ് ട്രൈമസ്റ്റർ എന്ന് പറയുന്നത് 28 മുതൽ 40 വരെയുള്ള ആഴ്ചയാണ്. ഈ സമയത്ത് ഗർഭപാത്രത്തിന് ഒരു തണ്ണിമത്തന്റെ വലിപ്പം ഉണ്ടാവുന്നുണ്ട്. പ്രസവ വേദന തുടങ്ങിയാൽ കുഞ്ഞിന് പുറത്തേക്കുള്ള യാത്ര സുഗമമാക്കുന്നതും ഗര്‍ഭപാത്രം തന്നെയാണ്. എന്നാൽ പ്രസവത്തിന് ശേഷം പെട്ടെന്നാണ് ഗർഭപാത്രം സാധാരണ അവസ്ഥയിലേക്ക് എത്തുന്നത്. എന്നാൽ പൂർണമായും സാധാരണ അവസ്ഥയിലേക്ക് എത്തണമെങ്കിൽ ആറ് മുതൽ എട്ട് ആഴ്ച വരെ സമയം എടുക്കുന്നുണ്ട്.

X
Desktop Bottom Promotion