Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗര്‍ഭം തടയാന്‍ ഐപില്‍ കഴിക്കുമ്പോള്‍ അല്പം ശ്രദ്ധ
ഗര്‍ഭം തടയാന്‍ ഐപില്‍ കഴിക്കുമ്പോള്‍ അല്പം ശ്രദ്ധ
ഗര്‍ഭനിരോധനത്തിന് ഐ പില് കഴിയ്ക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. എമര്‍ജന്‍സി ഗര്‍ഭ നിരോധന വഴിയാണ് ഇത്. അപ്രതീക്ഷിതമായുള്ള ഗര്‍ഭം തടയാന്‍ സഹായിക്കുന്ന ഒന്നാണിത്.
എന്നാല്‍ ഐ പില് കഴിയ്ക്കുമ്പോഴും കാര്യമായ ശ്രദ്ധ വേണം. മാത്രമല്ല, ഇതു വേണ്ട രീതിയില്‍ കഴിച്ചാലേ ഗുണമുണ്ടാകൂ. അല്ലെങ്കില്‍ ഗര്‍ഭധാരണം തടയാന്‍ ഐ പില് കഴിച്ചാലും ഗര്‍ഭിണിയായി എന്നു വരാം.
മാത്രമല്ല, ഈ ഗര്‍ഭനിരോധന വഴി ദോഷം വരുത്താതിരിയ്ക്കുവാനും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടതുണ്ട്.

ഇത്
ഇത് അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിയ്ക്കുക. അടിക്കടി ഉപയോഗം ദോഷം വരുത്തും. കോണ്ടംസ് പൊട്ടിപ്പോകുക, ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്ക്കാതെയുള്ള ബന്ധപ്പെടല്‍, അബദ്ധവശാല്‍ സംഭവിയ്ക്കുന്ന, അതായത് റേപ് പോലുള്ള ഘട്ടങ്ങളിലുള്ള ഗര്‍ഭധാരണം , സാധാരണ ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കാന്‍ മറക്കുക തുടങ്ങിയ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിയ്ക്കേണ്ടവ. അല്ലാതെ ഇത് അടിക്കടിയുള്ള വഴിയായി ഉപയോഗിയ്ക്കരുത്. കാരണം ഇതിലുള്ളത് ഡോസ് കൂടിയ ഹോര്മോണാണെന്നതാണ് കാരണം.

72 മണിക്കൂറിനുള്ളില്‍
ഇതു ബന്ധപ്പെടല്‍ നടന്നതിനു ശേഷം 72 മണിക്കൂറിനുള്ളില്‍ ഉപയോഗിയ്ക്കുന്നതാണ് ഗുണം നല്‍കുക. എത്രയും നേരത്തേ ഉപയോഗിയ്ക്കുന്നവോ അത്രയും ഗുണം ലഭിയ്ക്കും. വൈകും തോറും ഗുണം ഇല്ലാതാകും.

സ്ത്രീയിലെ ഹോര്‍മോണുകളെ നിയന്ത്രിച്ച്
സ്ത്രീയിലെ ഹോര്‍മോണുകളെ നിയന്ത്രിച്ച് അണ്ഡോല്പാദനം നിര്‍ത്തുകയോ അണ്ഡോല്പാദനം നടന്നു കഴിഞ്ഞുവെങ്കില്‍ ബീജവുമായുള്ള സംയോഗം തടയുകയുമാണ് ഐ പില് ചെയ്യുന്നത്. ഒരു ഐ പില് കഴിച്ച ശേഷം രണ്ടാമതും 32 മണിക്കൂര്‍ ശേഷം ബന്ധപ്പെട്ടാല്‍
ഈ ഗുളിക ഫലം ചെയ്തുവെന്നു വരില്ല. 24 മണിക്കൂര്‍ മുതല്‍ 32 മണിക്കൂര്‍ വരെയാണ് ഇതിന്റെ ഫലപ്രാപ്തി.

ഇതിനു ശേഷം
ഇതിനു ശേഷം ബന്ധപ്പെട്ടാല്ആദ്യത്തെ ഐ പില് ഗുണം ലഭിച്ചുവെന്നു വരില്ല.അണ്ഡ-ബീജ സംയോഗം നടന്ന് അത് ഗര്‍ഭാശയഭിത്തിയില്‍ പറ്റിപ്പിടിച്ചു കഴിഞ്ഞുവെങ്കില്‍ പിന്നെ ഗര്‍ഭധാരണം തടയാന്‍ ഐ പില്ലിനാകില്ല.ഗര്‍ഭധാരണം സംഭവിച്ച ശേഷം ഇതു കഴിച്ചാല്‍ പ്രയോജനമുണ്ടാകില്ല. രണ്ടു മണിക്കൂറിനുള്ളില്‍ ഗുളിക ഛര്‍ദിച്ചു പോയാലും ഗുണമുണ്ടാകില്ല.

അണ്ഡോല്പാദനം
അണ്ഡോല്പാദനം വൈകിപ്പിച്ചാണ് ഇത് ഗര്‍ഭനിരോധനം നടത്തുന്നുവെന്നിരിയ്ക്കട്ടെ, എന്നാല്‍ ബീജങ്ങള്‍ക്ക് അല്പദിവസം സ്ത്രീ ശരീരത്തില്‍ ജീവനോടെ ഇരിയ്ക്കാന്‍ സാധിയ്ക്കും. ഗുളികയുടെ ഇഫക്ട് തീരുകയും അപ്പോള്‍ അണ്ഡോല്പാദനം നടക്കുകയും ചെയ്താല്‍ ബീജവുമായി ഇതു ചേര്‍ന്ന് ഗര്‍ഭധാരണം സംഭവിയ്ക്കാം. അതായത് ഇതിന്റെ വിജയസാധ്യത 100 ശതമാനമില്ലെന്നര്ത്ഥം. മറ്റേതു മാര്ഗങ്ങളെപ്പോലെയും ഇതും പരാജയപ്പെടാനും സാധ്യതയുണ്ട്.

ചില പ്രത്യേക പ്രശ്നമുള്ള സ്ത്രീകള്‍
ചില പ്രത്യേക പ്രശ്നമുള്ള സ്ത്രീകള്‍ ഈ വഴി ഉപയോഗിയ്ക്കരുത്. ഇതിലെ ഹോര്‍മോണുകള്‍ ദോഷം വരുത്തുമെന്നതാണ് കാരണം. സ്തനാര്‍ബുദം, കുടുംബത്തില്‍ സ്തനാര്‍ബുദ ചരിത്രമുണ്ടെങ്കില്‍ ഈ വഴി ഉപയോഗിയ്ക്കരുത്. ഇതുപോലെ ഹൃദ്രോഗികള്‍, കൊളസ്ട്രോളുള്ളവര്‍, ,ബിപി, അപസ്മാരം, പിത്താശയരോഗം, രക്തം കട്ട പിടിയ്ക്കുന്ന രോഗം എന്നിവയുള്ളവരും വിഷാദരോഗികളും ഇതു കഴിയ്ക്കരുത്. ഇതുപോലെ ചില പ്രത്യേക ആന്റിബയോട്ടിക്സ് കഴിയ്ക്കുന്നവരും ഐ പില് ഒഴിവാക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications