For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയായിരിക്കേ വീണ്ടും ഗര്‍ഭിണിയായി: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി

|

ഈ തലക്കെട്ട് ചിലപ്പോള്‍ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം, കാരണം ഗര്‍ഭിണിയായിരിക്കേ ഒരാള്‍ എങ്ങനെ വീണ്ടും ഗര്‍ഭിണിയായി എന്നത് അത്ഭുതം ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. അമേരിക്കയിലാണ് ഗര്‍ഭിണിയായിരിക്കേ വീണ്ടും ഗര്‍ഭിണിയായി ദിവസങ്ങളുടെ വ്യത്യാസത്തില്‍ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. സൂപ്പര്‍ഫെറ്റേഷന്‍ എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ക്ലാരാ വിന്‍ഹോള്‍ഡ് എന്നാണ് ഇവരുടെ പേര്. ഗര്‍ഭിണിയായിരിക്കേ തന്നെ അണ്ഡോത്പാദനം നടക്കുകയും വീണ്ടും ബീജസങ്കലനം നടക്കുകയും ചെയ്യുന്ന അവസ്ഥയാണ് സൂപ്പര്‍ ഫെറ്റേഷന്‍ എന്ന് പറയുന്നത്. ഇത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ലോകത്തില്‍ തന്നെ 0.3% സ്ത്രീകളെ മാത്രമാണ ്ഇത് ബാധിക്കുന്നത്. എന്നാല്‍ സാധാരണയായി രണ്ടാമത്തെ കുഞ്ഞിന് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് സംഭവിക്കാറുള്ളത്.

US Woman Becomes Pregnant

ഇവര്‍ ഗര്‍ഭിണിയാവുന്നതിന് മുന്‍പ് തന്നെ മൂന്ന് അബോര്‍ഷന്‍ ഉണ്ടായിട്ടുള്ള വ്യക്തിയാണ്. ഒരാഴ്ചത്തെ ഇടവേളയിലാണ് രണ്ട് ഗര്‍ഭവും സംഭവിക്കുന്നത് എന്ന് ഡോക്ടര്‍ വിലയിരുത്തു. രണ്ട് അണ്ഡം പുറത്ത് വിടുകയും ബീജസങ്കലനം നടക്കുകയും ചെയ്ത അവസ്ഥയാണ്. അതുകൊണ്ടാണ് ഇത്തരം ഒരു അത്ഭുതം ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. 2018-ലാണ് ക്ലാരക്ക് ആദ്യത്തെ കുട്ടി ജനിക്കുന്നത്. എന്നാല്‍ പിന്നീട് ഇവര്‍ക്ക് മൂന്ന് തവണയാണ് അബോര്‍ഷന്‍ സംഭവിച്ചത്. എന്നാല്‍ 2021-ല്‍ വീണ്ടും ഗര്‍ഭിണിയാവുകയും ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. എന്താണ് സൂപ്പര്‍ഫെറ്റേഷന്‍, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

എന്താണ് സൂപ്പര്‍ഫെറ്റേഷന്‍?

എന്താണ് സൂപ്പര്‍ഫെറ്റേഷന്‍?

ഗര്‍ഭിണിയായിരിക്കേ വീണ്ടും ഗര്‍ഭിണിയാവുന്ന അവസ്ഥയെയാണ് സൂപ്പര്‍ഫെറ്റേഷന്‍ എന്ന് പറയുന്നത്. അതായത് ബീജസംങ്കലനം നടന്നതിന് ശേഷവും വീണ്ടും അണ്ഡത്തില്‍ ഒരു ബീജം കൂടി ഇതില്‍ സംയോജിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന അപൂര്‍വ്വ പ്രതിഭാസമാണ് സൂപ്പര്‍ഫെറ്റേഷന്‍ എന്ന് പറയുന്നത്. ഒരേ അണ്ഡത്തില്‍ തന്നെ രണ്ട് ബീജങ്ങള്‍ ചേരുമ്പോഴാണ ്ഇത് സംഭവിക്കുന്നത്. ഇങ്ങനെ രണ്ട് ബീജം ഒരേ അണ്ഡവുമായി ചേര്‍ന്ന് വിജയകരമായ ഗര്‍ഭധാരണം സംഭിക്കുന്നു. ഇത് ഗര്‍ഭിണിയായിരിക്കെ വീണ്ടും ഗര്‍ഭിണിയാവുന്നതിന് കാരണമാകുന്നു.

സാധാരണ അവസ്ഥയില്‍

സാധാരണ അവസ്ഥയില്‍

സാധാരണ അവസ്ഥയിലെങ്കില്‍ അണ്ഡവും ബീജവും ചേര്‍ന്ന് ബീജസങ്കലനം നടന്നതിന് ശേഷം പിന്നീട് ഓവുലേഷന്‍ സംഭവിക്കുന്നില്ല. എന്നാല്‍ ചില സ്ത്രീകളില്‍ ബീജസങ്കലനത്തിന് ശേഷവും ഓവുലേഷന്‍ സംഭവിക്കുകയും ഈ സമയത്ത് വീണ്ടും ഗര്‍ഭിണിയാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഓവുലേഷന്‍ സമയത്തുണ്ടാവുന്ന ഈ വ്യത്യാസം ജനിക്കുന്ന കുട്ടികളിലും ഉണ്ടായിരിക്കും. പലപ്പോഴും ഒരു കുഞ്ഞ് അതിന്റെ വളര്‍ച്ചാ കാലഘട്ടം ഗര്‍ഭപാത്രത്തില്‍ പൂര്‍ത്തിയാക്കിയാലും അടുത്ത കുഞ്ഞിന്റെ വളര്‍ച്ചക്ക് ചുരുങ്ങിയത് ഒരു മാസത്തെയെങ്കിലും സമയം എടുക്കും എന്നുള്ളതാണ്.

തിരിച്ചറിയുന്നത്

തിരിച്ചറിയുന്നത്

എങ്ങനെയാണ് ഇത്തരത്തില്‍ ഒരു ഗര്‍ഭധാരണമാണ് സംഭവിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നതെന്ന് അറിയാമോ? ഗര്‍ഭത്തില്‍ ഇരട്ടകളാണെന്ന് കണ്ടെത്തുകയും എന്നാല്‍ ഇവരുടെ വളര്‍ച്ചയില്‍ ഉണ്ടാവുന്ന വ്യത്യാസം മൂലം നടത്തുന്ന സ്‌കാനിംങില്‍ ആണ് ഇത്തരം സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുന്നത്. എന്നാല്‍ സൂപ്പര്‍ഫെറ്റേഷന്‍ നടക്കുക എന്നത് വളരെ അപൂര്‍വ്വമായി മനുഷ്യരില്‍ സംഭവിക്കുന്ന ഒന്നാണ്. ഇവ പലപ്പോഴും രണ്ട് കുട്ടികളോ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കുട്ടികളോ ആയിരിക്കും. ചില അവസരങ്ങളില്‍ എങ്കിലും എല്ലാ കുഞ്ഞുങ്ങളേയും രക്ഷിക്കാന്‍ സാധിക്കണം എന്നില്ല.

അപകട സാധ്യതകള്‍

അപകട സാധ്യതകള്‍

എന്നാല്‍ സൂപ്പര്‍ഫെറ്റേഷന്റെ ചില അപകടസാധ്യതകള്‍ ആരും കാണാതെ പോവരുത്. ഇരട്ടക്കുട്ടികളാണ് ഗര്‍ഭത്തില്‍ ഉള്ളതെങ്കില്‍ വൈകി ഗര്‍ഭം ധരിച്ച കുഞ്ഞിന് പലപ്പോഴും അകാല ജനനത്തിനുള്ള സാധ്യതയുണ്ട്. ഇത് ചിലപ്പോള്‍ കുഞ്ഞിന്റെ ആയുസ്സിന് വരെ ദോഷം ചെയ്യുന്നു. ഇരട്ടക്കുട്ടികള്‍ പലപ്പോഴും 37 ആഴ്ചക്ക് മുന്‍പ് തന്നെ ജനിക്കുന്നു. ഇത് വൈകി ഗര്‍ഭം ധരിച്ച കുഞ്ഞിന് ജീവന് ഭീഷണി ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഡോക്ടര്‍മാര്‍ അതീവ ശ്രദ്ധ രോഗികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഉള്ള ഗര്‍ഭധാരണം എന്നത് വളരെ അപൂര്‍വ്വമായതിനാല്‍ ഇതില്‍ പേടിക്കേണ്ടതില്ല. നിങ്ങളുടെ ഗര്‍ഭകാലം നല്ലതുപോലെ ആസ്വദിക്കുക എന്നത് മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്.

ഇരട്ടക്കുട്ടികള്‍ക്ക് ഉറപ്പ് പറയും സാധ്യത ഇവരില്‍ഇരട്ടക്കുട്ടികള്‍ക്ക് ഉറപ്പ് പറയും സാധ്യത ഇവരില്‍

ഗര്‍ഭകാലം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും വ്യായാമംഗര്‍ഭകാലം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും വ്യായാമം

English summary

US Woman Becomes Pregnant While Already Pregnant, Know more about Superfetation condition

US Woman Becomes Pregnant While Already Pregnant, This condition called as Superfetation. It is a rare event where another egg is released and fertilised when someone is already pregnant. Know more.
Story first published: Thursday, June 2, 2022, 14:58 [IST]
X
Desktop Bottom Promotion