Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ?
ഗർഭകാലത്തെ ശരീരഭാരം അബോർഷൻ സാധ്യത കൂട്ടുന്നു
ഗർഭകാലം കുറേയേറെ അരുതുകളുടെ കൂടെ കാലമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ പലപ്പോഴും ഇതിനെ കൃത്യമായി തിരിച്ചറിഞ്ഞില്ലെങ്കിൽ അത് നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തിന് തന്നെ വില്ലനായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ജനിക്കാൻ പോവുന്ന കുഞ്ഞിന് വരെ പ്രശ്നമുണ്ടാക്കുന്ന തരത്തിലേക്ക് ശരീരഭാരം വർദ്ധിക്കുന്നത് എങ്ങനെയെന്ന് പലപ്പോഴും പലർക്കും അറിയാൻ സാധിക്കുന്നില്ല.
കൃത്യമായ ശരീരഭാരം അമ്മക്കുണ്ടെങ്കിൽ മാത്രമേ അത് കുഞ്ഞിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നുള്ളൂ. ഇത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഗർഭധാരണസമയത്ത് സ്ത്രീകളിൽ സ്വാഭാവികമായും അൽപം ശരീരഭാരം വർദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാൽ ഇത് സാധാരണ സംഭവിക്കുന്ന ഒന്നാണ്.
അതുകൊണ്ട് തന്നെ ഗർഭധാരണം സംഭവിച്ച് കഴിഞ്ഞാൽ ശരീരഭാരം വർദ്ധിച്ച് വരുന്നത് അത്ര വലിയ പ്രശ്നമാക്കേണ്ടതില്ല. എന്നാൽ എന്തുകൊണ്ടും ശരീരഭാരം വർദ്ധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത് തിരിച്ചറിയേണ്ടതും അത്യാവശ്യമാണ്. പക്ഷേ പലപ്പോഴും ശരീരത്തിന്‍റെ ഭാരം കുറയുമ്പോൾ അത് ഗര്‍ഭകാലത്താണെങ്കിലും അല്ലെങ്കിലും നിങ്ങളുടെ കുഞ്ഞിന് കൂടി അപകടമുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുന്നു എന്നുള്ളതാണ് സത്യം.

ഗർഭകാലത്ത് വേണ്ട കൃത്യമായ ശരീരഭാരം ഇല്ലെങ്കിൽ കൂടുതൽ പ്രതിസന്ധികൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അതിലുപരി ശരീരഭാരം ഗര്‍ഭിണികളിൽ കുറയുമ്പോൾ എന്തൊക്കെ പ്രതിസന്ധികൾ കുഞ്ഞിന് ഉണ്ടാവുന്നുണ്ട് എന്നും നമുക്ക് നോക്കാം.

എന്തുകൊണ്ട് ശരീരഭാരം കുറയുന്നു
എന്തുകൊണ്ട് ശരീരഭാരം കുറയുന്നു എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാൽ ഇത് അത്ര വലിയ ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നതല്ല എന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ ചില അവസരങ്ങളിൽ അൽപം ഭയക്കേണ്ട അസ്വസ്ഥതകൾ ഇതിന് പിന്നിലുണ്ട് എന്ന കാര്യവും അറിഞ്ഞിരിക്കേണ്ടതാണ്. അല്ലെങ്കിൽ അത് ഗർഭകാല അസ്വസ്ഥതകൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഭാരക്കുറവ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഭാരം കൂടുന്നതും. ഇത് പലപ്പോഴും പ്രസവം ബുദ്ധിമുട്ടിലാക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അമിതമായി ഭാരം കുറയുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്. അല്ലെങ്കിൽ അത് നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് ശേഖരിച്ച് വെക്കപ്പെടുന്നില്ല എന്നാണ് സൂചിപ്പിക്കുന്നത്.

ആദ്യ മാസങ്ങളിൽ
എന്നാൽ ആദ്യമാസങ്ങളിൽ ഒരിക്കലും ഗർഭധാരണത്തിന് ശരീരഭാരം ഒരു പ്രശ്നമായി മാറുന്നില്ല. കാരണം വളരെ പതുക്കെയുള്ള മാറ്റങ്ങളാണ് ആ മാസങ്ങളിൽ ശരീരത്തിൽ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യത്തെ മൂന്ന് മാസം ശരീരഭാരം വളരെ വലിയ അളവിൽ കൂടുന്നില്ല. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. പലപ്പോഴും ആദ്യമാസത്തെ മോണിംഗ് സിക്നസ് പോലുള്ള അസ്വസ്ഥതകൾ ഉള്ള ശരീരഭാരത്തെ കുറക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ഒരു മൂന്ന് മാസത്തിന് ശേഷം ഇല്ലാതാവുന്നു. ഈ സമയത്ത് ശരീരഭാരം സാധാരണ ഗതിയിൽ വർദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അൽപം ശ്രദ്ധ നൽകണം. ഗർഭകാലത്ത് ശരീരഭാരം ഇല്ലാത്തത് പലപ്പോഴും നിങ്ങള്‍ക്ക് മാത്രമല്ല ജനിക്കുന്ന കുഞ്ഞിനും പ്രശ്നമുണ്ടാക്കുന്നുണ്ട്.

ഗര്‍ഭകാലത്തിന് മുൻപ്
ഗർഭകാലത്ത് എത്ര ശരീരഭാരം വർദ്ധിപ്പിക്കണം എന്ന കാര്യം എല്ലാവർക്കും അറിയുകയില്ല. നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്സ് കൃത്യമായി കണക്കാക്കിയാൽ അത് ശരിയാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഗർഭധാരണത്തിന് മുൻപ് നിങ്ങൾ കഴിച്ചിട്ടുള്ള പ്രോട്ടീൻ, ന്യൂട്രിയൻസ്, വിറ്റാമിൻ എന്നിവയെല്ലാം ശരീരഭാരത്തെ സഹായിക്കുന്നതാണ്. ഗർഭകാലത്തും അതിന് മുൻപും നിങ്ങൾക്ക് എത്ര ശരീരഭാരം വേണം എന്നുള്ളത് അൽപം ശ്രദ്ധിക്കേണ്ടതാണ്. ബോഡി മാസ് ഇൻഡക്സ് 18.5ൽ കുറവാണെങ്കിൽ അതിനർത്ഥം നിങ്ങളിൽ ശരീരഭാരം കുറവാണ് എന്നാണ് സൂചിപ്പിക്കുന്നത്. നോർമൽ വെയ്റ്റ് ആണെങ്കിൽ നിങ്ങൾക്ക് 18.5 മുതൽ 24.9 വരെയാണ് ബോഡി മാസ് ഇന്‍ഡക്സ് ഉണ്ടാവുന്നത്.

ഗർഭകാലത്തെ ഭാരം കുഞ്ഞിനെ ബാധിക്കുന്നത്
ഗർഭകാലത്തെ ഭാരം കുഞ്ഞിനെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്. ഇത് നിങ്ങളിൽ നെഗറ്റീവ് തരത്തിലുള്ള പല അസ്വസ്ഥതകളും ഗര്‍ഭസ്ഥശിശുവിൽ ഉണ്ടാക്കുന്നുണ്ട്. കുഞ്ഞിൻറെ ഭാരം കുറയുന്നതിനും പറഞ്ഞ സമയത്തിന് മുന്‍പായി പ്രസവം നടക്കുന്നതിനും കുഞ്ഞിന് വളർച്ചക്കുറവ് ഉണ്ടാവുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാവുന്നതാണ്. 37 ആഴ്ചക്ക് മുൻപ് തന്നെ പ്രസവം നടക്കുന്നതിനുള്ള സാധ്യത നിങ്ങളിൽ ഉണ്ടാവുന്നുണ്ട് അതും പലപ്പോഴും ഗർഭകാലത്തെ ഭാരക്കുറവിന്‍റെ ഫലമായി സംഭവിക്കുന്നതാണ്.

ഭാരക്കുറവ് അബോർഷനും
ഗർഭകാലത്തെ ഭാരക്കുറവ് ഏത് മാസത്തിലും അബോർഷൻ സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ ആരോഗ്യ സംരക്ഷണം നമുക്ക് പലപ്പോഴും വെല്ലുവിളിയായി മാറുന്നുണ്ട്. ആദ്യത്തെ മൂന്ന് മാസത്തിൽ അബോർഷൻ സാധ്യത വളരെ കൂടുതലാണ്. എന്നാൽ സാധാരണ അവസ്ഥയിൽ അബോർഷൻ സാധ്യത പിന്നീടുള്ള മാസങ്ങളില്‍ വളരെ കുറവായാണ് കണക്കാക്കുന്നത്. എന്നാൽ ഭാരക്കുറവുള്ള സ്ത്രീകളിൽ പലപ്പോഴും അബോർഷൻ ഒരു പ്രധാന വെല്ലുവിളിയായി മാറുന്നുണ്ട് എല്ലാ മാസത്തിലും അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗർഭകാലത്തെ ഭാരക്കുറവിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാം എന്നുള്ളത് ശ്രദ്ധേയമായ ഒരു കാര്യമാണ്. അതിന് വേണ്ടി ഗര്‍ഭിണികൾക്ക് കൃത്യമായ നിർദ്ദേശം ഡോക്ടര്‍മാർ നല്‍കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ചില കാരണങ്ങൾ ഉണ്ടാവുന്നുണ്ട്. അതിൽ ഗർഭകാലത്തെ ഭാരക്കുറവ് പ്രത്യേകം ശ്രദ്ധിക്കണം. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. മാത്രമല്ല പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കാന്‍ ശ്രദ്ധിക്കണം. പീനട്ട് ബട്ടർ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഫ്രഷ് ആയിട്ടുള്ള ഫ്രൂട്സ്, സ്മൂത്തീസ് എന്നിവയെല്ലാം കഴിക്കാൻ ശ്രദ്ധിക്കണം. ഒരു കാരണവശാലും വിശന്നിരിക്കരുത്. ജങ്ക്ഫുഡ് ഒരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. മാത്രമല്ല പ്രിനറ്റാൽ വൈറ്റമിന്‍ ടാബ്ലറ്റുകൾ ഡോക്ടർ തന്നിട്ടുണ്ടെങ്കിൽ അത് നിർബന്ധമായും കഴിക്കാൻ ശ്രദ്ധിക്കണം. എന്നാൽ മാത്രമേ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ. ഇത് കൂടാതെ കലോറി അധികമുള്ള ഭക്ഷണങ്ങൾ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ചാൽ നിങ്ങള്‍ക്ക് ഈ അനാരോഗ്യകരമായ അവസ്ഥയെ മറികടക്കാൻ സാധിക്കുന്നുണ്ട്.



Click it and Unblock the Notifications











