For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോർഷൻ പല വിധത്തിലാണ്; സാധ്യത കൂടുന്ന മാസം ഇതാണ്

|

ഗർഭധാരണം സംഭവിച്ചാൽ യാതൊരു കുഴപ്പവും ഇല്ലാതെ കുഞ്ഞിനെ പ്രസവിക്കുക എന്നുള്ളത് തന്നെയാണ് ഓരോ അമ്മയുടേയും ആഗ്രഹം. എന്നാൽ പലപ്പോഴും ഗര്‍ഭധാരണത്തിന്‍റെ ആദ്യ മാസത്തിൽ തന്നെ അബോർഷൻ സംഭവിക്കുന്നുണ്ട്. ഇതിന് പിന്നിൽ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. അത് പലപ്പോഴും നിങ്ങളെ മാനസികമായും ശാരീരികമായും പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. എന്നാൽ ഗർഭാവസ്ഥയിൽ വിവിധ തരത്തിലുള്ള അബോർഷൻ ഉണ്ടാവുന്നുണ്ട്.

Most read: മുസംബി ജ്യൂസ്: വയറ്റിലെ കുഞ്ഞിന്‍റെ ബുദ്ധി തെളിയുംMost read: മുസംബി ജ്യൂസ്: വയറ്റിലെ കുഞ്ഞിന്‍റെ ബുദ്ധി തെളിയും

ഓരോ മാസത്തിലും ഓരോ ആഴ്ചയിലും അബോര്‍ഷൻ സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഏതൊക്കെ തരത്തിലാണ് ഇത് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. അബോര്‍ഷൻ സാധ്യത വർദ്ധിപ്പിക്കുന്ന ചില ഘടകങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മാത്രമല്ല ഓരോ മാസത്തിലും അബോർഷൻ സാധ്യതയെക്കുറിച്ച് അറിയാവുന്നതാണ്. നിങ്ങളുടെ ഗർഭകാലം മൊത്തത്തിൽ എങ്ങനെയാണ് അബോർഷനുള്ള സാധ്യത എന്ന് നമുക്ക് നോക്കാവുന്നതാണ്.

 ആദ്യ ട്രൈമസ്റ്ററിൽ

ആദ്യ ട്രൈമസ്റ്ററിൽ

ആദ്യ ട്രൈമസ്റ്ററിൽ അബോർഷൻ സംഭവിക്കുന്നതിനുള്ള സാധ്യത 89% ആണ്. അതും ആദ്യത്തെ 12 ആഴ്ചയിൽ വളരെയധികം സാധ്യത വർദ്ധിപ്പിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. മൂന്നില്‍ രണ്ട് അബോർഷനും സംഭവിക്കുന്നത് ആദ്യത്തെ എട്ട് ആഴ്ചയിലാണ്. എന്നാല്‍ ആദ്യ ട്രൈമസ്റ്ററിൽ അബോര്‍ഷൻ പിൽസ് അല്ലെങ്കിൽ വാക്വം ആസ്പിരേഷനോ ഉപയോഗിച്ച് അബോര്‍ഷന്‍ നടത്തുകയാണ് ചെയ്യുന്നത്. ഇത് നിങ്ങളിൽ സുരക്ഷിതമായ അബോർഷൻ രീതിയാണ് ഇതിലൂടെ ഉണ്ടാവുന്നത്. അബോർഷന് ഏറ്റവും കൂടുതൽ സാധ്യതയുള്ള മാസം എന്ന് പറയുന്നത് ആദ്യ ട്രൈമസ്റ്റർ തന്നെയാണ്.

അബോർഷൻ ഗുളികകൾ

അബോർഷൻ ഗുളികകൾ

അബോർഷൻ ഗുളികകൾ കഴിക്കാൻ ആണ് ആദ്യത്തെ 10 ആഴ്ചക്കുള്ളിൽ ഉള്ള ഗർഭം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. രണ്ട് തരത്തിലുള്ള ഗുളികകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് കഴിക്കേണ്ടത് ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമാണ്. അല്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരം നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ഈ മരുന്നുകൾ കഴിക്കാവുന്നതാണ്. ആദ്യ ട്രൈമസ്റ്ററിൽ ഉണ്ടാവുന്ന അബോർഷനിൽ 95% സുരക്ഷിതമായ വഴിയാണ് ഇത്തരം മരുന്നുകൾ. ഇതിന്‍റെ ഫലമായി ആർത്തവത്തേക്കാൾ ഇരട്ടി ശക്തിയിൽ ബ്ലീഡിംങ് ഉണ്ടാവുകയും ബ്ലഡ്ക്ലോട്സ് പുറത്തേക്ക് വരുകയും ചെയ്യുന്നു. ആദ്യത്തെ ഒരാഴ്ച ഈ ബ്ലീഡിംങ് ഉണ്ടാവുന്നുണ്ട്.

സക്ഷൻ അബോർഷൻ

സക്ഷൻ അബോർഷൻ

സക്ഷൻ അബോർഷന്‍റെ സമയത്ത് പല വിധത്തിലുള്ള ഭയവും നിങ്ങളിൽ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ 16 ആഴ്ച വരെയുള്ള ഗർഭത്തിനെ അബോർട്ട് ചെയ്യുന്നതിന് ഡോക്ടർമാർക്ക് സക്ഷൻ അബോർഷന്‍ ചെയ്യാവുന്നതാണ്. ഇതിന് വേണ്ടി യൂട്രസിൽ നിന്ന് ഭ്രൂണത്തെ വേർതിരിച്ചെടുക്കുന്നു. ഇത് പലപ്പോഴും അഞ്ച് മിനിട്ട് നേരത്തേക്കുള്ള പണി മാത്രമാണ്. മാത്രമല്ല അധികം വേദനയില്ലാത്ത ഒന്നായിരിക്കും ഈ തരത്തിലുള്ള അബോര്‍ഷൻ. 99% സുരക്ഷിതമായ അബോർഷൻ മാർഗ്ഗമാണ് സക്ഷൻ അബോർഷൻ. ചെറിയ തരത്തിലുള്ള തലചുറ്റലും മറ്റും ഉണ്ടാവുമെങ്കിലും അധികം പ്രശ്നമില്ലാത്ത ഒന്നാണ് ഇത്.

സെക്കന്‍റ് ട്രൈമസ്റ്റർ അബോർഷൻ

സെക്കന്‍റ് ട്രൈമസ്റ്റർ അബോർഷൻ

ആദ്യ ട്രൈമസ്റ്ററിൽ ജനിതകപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അല്ലാത്ത പക്ഷം എന്തെങ്കിലും തരത്തിലുള്ള വൈകല്യങ്ങൾ കുഞ്ഞിനുണ്ടെങ്കിലും അല്ലെങ്കിൽ സ്വാഭാവികമായ അബോര്‍ഷൻ സംഭവിക്കുന്ന അവസ്ഥയും ആണ് ഉണ്ടാവുന്നത്. എന്നാൽ സെക്കന്‍റ് ട്രൈമസ്റ്ററിൽ (13-16) ആഴ്ച വരെയുള്ള സമയത്ത് ക്ലിനിക്കൽ അബോർഷൻ ആണ് നടത്തുന്നത്. ഇത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

ഡി ആന്‍റ് സി (ഡയലേഷൻ ആന്‍റ് ഇവാക്വേഷൻ)

ഡി ആന്‍റ് സി (ഡയലേഷൻ ആന്‍റ് ഇവാക്വേഷൻ)

24 ആഴ്ച വരെയുള്ള ഗര്‍ഭത്തെ വാക്വം ആസ്പിരേഷൻ വഴി ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. കുഞ്ഞിന്‍റെ വളർച്ച ശരിയല്ലെങ്കിലും എന്തെങ്കിലും തരത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുന്നതും എല്ലാം ഗർഭം അലസിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത് ചെയ്യാൻ പാടുകയുള്ളൂ. മുന്‍പ് അബോർഷൻ സംഭവിച്ചവരിൽ വളരെയധികം ശ്രദ്ധയോടെ വേണം ഇത് കൈകാര്യം ചെയ്യുന്നതിന്.

ഡി ആന്‍റ് സി ചെയ്യുന്നത്

ഡി ആന്‍റ് സി ചെയ്യുന്നത്

സെക്കന്‍റ് ട്രൈമസ്റ്ററിൽ ഡി ആന്‍റ് സി ചെയ്യുന്നത് എങ്ങനെയെന്ന് പലർക്കും അറിയില്ല. സർജറി എന്ന് പറയുമ്പോൾ അത് പലപ്പോഴും പലരിലും ഭീതി ഉണ്ടാക്കുന്നതാണ്. ഇത് വെറും മുപ്പത് മിനിട്ടില്‍ താഴെയുള്ള ഒരു സർജറിയാണ്. 99% സുരക്ഷിതമായ ഒരു മാർഗ്ഗമാണ് ഡി ആന്‍റ് സി എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഡി ആ‍ന്‍റ് സിക്ക് ശേഷം പലപ്പോഴും ചെറിയ രീതിയിൽ ഉള്ള തലകറക്കം, വയറു വേദന, ഛർദ്ദി എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പെട്ടെന്ന് റിക്കവർ ആവുന്നതിന് ഇതിലൂടെ സാധിക്കുന്നുണ്ട്.

 ലോംഗ് ടേം അബോർഷൻ

ലോംഗ് ടേം അബോർഷൻ

ഗർഭാവസ്ഥയിൽ കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള മാനസിക ശാരീരിക വൈകല്യം ഉണ്ടെങ്കിലും അല്ലെങ്കില്‍ കുഞ്ഞ് വളരുന്നത് അമ്മയുടെ ജീവന് ഭീഷണിയാവുന്ന അവസ്ഥയിലും അബോർഷന് ഡോക്ടർ നിർദ്ദേശിക്കാറുണ്ട്. ഈ സമയത്ത് സാധാരണ പ്രസവം നടക്കുന്നത് പോലെ തന്നെയാണ് സംഭവിക്കുന്നത്. അംമ്നിയോട്ടിക് സാക്, വജൈന, ഞരമ്പുകൾ എല്ലാം സാധാരണ പ്രസവത്തിലെ പോലെ തന്നെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇതിനു ശേഷവും നിങ്ങള്‍ക്ക് രക്തസ്രാവവും, ഛർദ്ദിയും, മനം പിരട്ടലും വയറു വേദനയും ഉണ്ടാവുന്നുണ്ട്.

English summary

Types Of Abortions During Pregnancy

Here we are discussing about the different types of abortions throughout your pregnancy. Read on.
Story first published: Tuesday, January 7, 2020, 12:27 [IST]
X
Desktop Bottom Promotion