For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കാന്‍ ഈ വഴികൾ

ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമാകാന്‍...

|

കുഞ്ഞിനായി കൊതിയ്ക്കാത്ത ദമ്പതിമാര്‍ ചുരുങ്ങും. അച്ഛനമ്മമാരാകുകയെന്നതായിരിയ്ക്കും വിവാഹശേഷം പലരും കൊതിയ്ക്കുന്ന ഒന്നും.

മാതാപിതാക്കളാകാന്‍ ആഗ്രഹിയ്ക്കുന്നവര്‍ തങ്ങളുടെ കുഞ്ഞിനെക്കുറിച്ചും പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുന്നുണ്ടാകും. ചിലര്‍ക്ക് ആണ്‍കുഞ്ഞ്, ചിലര്‍ക്ക് പെണ്‍കുഞ്ഞ് എന്നിങ്ങനെ സ്വ്പനങ്ങള്‍ കാണുന്നവരുമുണ്ടാകും. ചിലരെങ്കിലും ഇരട്ടക്കുട്ടികളുടെ അച്ചനമ്മമാരാകാന്‍ ആഗ്രഹിയ്ക്കുന്നവരുമുണ്ടാകും.

ഇരട്ടക്കുട്ടികള്‍ ദൈവം തരുന്ന ഭാഗ്യമാരും ചിലരെങ്കിലും നിര്‍ഭാഗ്യമായും കാണും.. ഇരട്ടക്കുട്ടികളുണ്ടാകാന്‍ ആഗ്രഹിച്ചിരിയ്ക്കുന്ന ധാരാളം പേരുണ്ട്. ഇത്തരം സാധ്യത വര്‍ദ്ധിപ്പിയ്ക്കാന്‍ സയന്‍സ് വിശദീകരിയ്ക്കുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

ചേന കഴിയ്ക്കുന്നത്

ചേന കഴിയ്ക്കുന്നത്

ചേന കഴിയ്ക്കുന്നത് ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു പൊതുവേ കരുതുന്നു. നൈജീരിയയിലെ യൊറൂബ എന്ന ട്രൈബില്‍ ഇരട്ടക്കുട്ടികളുണ്ടാകുന്നതിന്റെ കാരണത്തെക്കുറിച്ചു ഗവേഷണം നടത്തിയപ്പോഴാണ് ചേനയുടെ പ്രാധാന്യം തെളിഞ്ഞത്. ഇവര്‍ ചേന കൂടുതല്‍ ഉപയോഗിയ്ക്കുന്നവരാണ്. ഇതില്‍ ധാരാളം ഫൈറ്റോ ഈസ്ട്രജനുകളും, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളും അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളില്‍ ഹൈപ്പര്‍ ഓവുലേഷന് വഴിയൊരുക്കുന്നു. ഇതാകും, കാരണമെന്നാണ് സയന്‍സ് വിശദീകരണം.

കപ്പ അഥവാ മരച്ചീനി

കപ്പ അഥവാ മരച്ചീനി

ഇതുപോലെ കപ്പ അഥവാ മരച്ചീനിയും ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. സാധാരണ ഗതിയില്‍ സ്ത്രീകളില്‍ ഓവുലേഷന്‍ സമയത്ത് ഒരു അണ്ഡമാണ് ഉല്‍പാദിപ്പിയ്ക്കുക. എന്നാല്‍ ചില സ്ത്രീകളില്‍ രണ്ട് അണ്ഡം അഥവാ ഓവം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് ബീജങ്ങളുമായി സംയോഗം നടന്നാണ് കുഞ്ഞുണ്ടാകുന്നത്. കപ്പ കഴിയ്ക്കുന്നത് സ്ത്രീകളില്‍ ഒന്നിലേറ അണ്ഡോല്‍പാദനത്തിനു കാരണമാകുന്നതായി ചില പഠനങ്ങള്‍ വിവരിയ്ക്കുന്നു. ഇതാണ് കാരണമായി പറയുന്നത്. എന്നാല്‍ ഇതിലൂടെയുണ്ടാകുന്ന കുട്ടികള്‍ കാഴ്ചയില്‍ ഒരേ പോലെയാകില്ലെന്നും പറയുന്നു. ഇവ ഫ്രട്ടേര്‍ണല്‍ ട്വിന്‍സ്, അതായത് വ്യത്യസ്തതയുള്ള ഇരട്ടകളാകും.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഫോളിക് ആസിഡ് ഗര്‍ഭകാലത്ത് സ്ത്രീകള്‍ പ്രധാനമായും കഴിച്ചിരിയ്‌ക്കേണ്ട ഒന്നാണ്. ഇതു കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാകാതിരിയ്ക്കാന്‍ പ്രധാനമാണ്. ഡോക്ടര്‍മാര്‍ ഫോളിക് ആസിഡ് പില്‍സും നിര്‍ദേശിയ്ക്കാറുണ്ട്. ഗര്‍ഭധാരണത്തിന് മുന്‍പു തന്നെ ഫോളിക് ആസിഡ് കഴിയ്ക്കണമെന്നാണു പറയുക. ചീര, അവോക്കാഡോ, ബ്രൊക്കോളി, ശതാവരി എന്നിവയെല്ലാം ഫോളിക് ആസിഡടങ്ങിയ ഭക്ഷണ വസ്തുക്കളാണ്. കൂടിയ അളവില്‍ ഫോളിക് ആസിഡ് കഴിയ്ക്കുന്നത് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു വേണം, പറയുവാന്‍. എന്നാല്‍ ഇതിന്റെ പില്‍സ് കഴിയ്ക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശം തേടുക.

പൈനാപ്പിളിന്റെ കോര്‍

പൈനാപ്പിളിന്റെ കോര്‍

നമ്മുടെ നാട്ടില്‍ പൊതുവേ പറയുക ഗര്‍ഭകാലത്ത് പൈനാപ്പിളും പപ്പായയും ഉപയോഗിയ്ക്കരുതെന്നാണ്. എന്നാല്‍ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കാന്‍ പൈനാപ്പിളിന്റെ കോര്‍, അതായത് പൈനാപ്പിളിന്റെ നടുവിലെ കട്ടിയുള്ള ഭാഗം കഴിയ്ക്കുന്നതു നല്ലതാണെന്നാണ് സയന്‍സ് പറയുന്നത്. ഇതിലെ ബ്രോമലിനാണ് ഈ ഗുണം നല്‍കുന്നത്. ഇത് പ്രത്യേക രീതിയിലെ പ്രോട്ടീനാണ്. ഓവുലേഷനും ഫെര്‍ട്ടിലൈസേഷനും സഹായിക്കുന്ന ഒന്നാണിത്.

കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍

കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍

കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു വേണം, പറയുവാന്‍. ബീന്‍സ്, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം തന്നെ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് കുഞ്ഞിനുണ്ടാകുന്ന തലച്ചോര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാനും നല്ലതാണ്.

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങള്‍ സ്ത്രീകള്‍ കൂടുതല്‍ കഴിയ്ക്കുന്നതും ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്നു വേണം, പറയുവാന്‍. ഇവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഇരട്ടക്കുട്ടികളുണ്ടാകാനുള്ള സാധ്യത അഞ്ചു മടങ്ങ് കൂടുതലാണെന്നു വേണം, പറയുവാന്‍. ഇതിലുള്ള പ്രത്യേക പ്രോട്ടീന്‍ ഒന്നില്‍ കൂടുതല്‍ ഓവം പുറപ്പെടുവിയ്ക്കാന്‍ സഹായിക്കുന്നതാണ് കാരണമായി സയന്‍സ് വിശദീകരിയ്ക്കുന്നത്.

English summary

Try These Food To Increase The Chances Of Twin Babies

Try These Food To Increase The Chances Of Twin Babies, Read more to know about,
X
Desktop Bottom Promotion