For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവിക്കാന്‍ അമിത ഭയമോ: ടോക്കോഫോബിയ നിസ്സാരമല്ല

|

പ്രസവം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി പലരും പ്രസവത്തിന് മുന്‍പ് തന്നെ പല കാര്യങ്ങളും ചെയ്യാറുണ്ട്. എന്നാല്‍ ചില സ്ത്രീകളില്‍ പ്രസവം എന്നത് വളരെയധികം ഭയപ്പെടുത്തുന്ന ഒന്നായി മാറാറുണ്ട്. ഇതിനെ പറയുന്നതാണ് ടോക്കോഫോബിയ. ഈ അവസ്ഥയില്‍ സ്ത്രീകള്‍ക്ക് പ്രസവത്തെക്കുറിച്ച് വളരെ വലിയ ഭയമായിരിക്കും ഉണ്ടായിരിക്കുക. പ്രസവത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ഇവരില്‍ വളരെ വലിയ ഭയം ഉടലെടുക്കുന്നു.

Tokophobia

സാധാരണ അവസ്ഥയില്‍ ഏതൊരു സ്ത്രീയിലും പ്രസവത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഉണ്ടാവുന്ന ഭയത്തേക്കാള്‍ ഇരട്ടിയാണ് ടോക്കോഫോബിയ ഉള്ള വ്യക്തികളില്‍ ഉണ്ടാവുന്ന ഭയം. ചിലരില്‍ ഇത് ഗര്‍ഭധാരണ സമയം മുതല്‍ തന്നെ ഉണ്ടാവുന്നു. ഇത് പലപ്പോഴും വന്ധ്യത പോലുള്ള അവസ്ഥയിലേക്ക് വരെ സ്ത്രീകളെ എത്തിക്കുന്നു. നല്ലൊരു ശതമാനം സ്ത്രീകളിലും ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്നത് ഇത്തരത്തിലുള്ള അനാവശ്യ ഭയവും പ്രശ്‌നങ്ങളുമാണ്. ടോക്കോഫോബിയയെക്കുറിച്ച് നമുക്ക് വായിക്കാം.

ഏതൊക്കെ തരത്തില്‍

ഏതൊക്കെ തരത്തില്‍

ടോക്കോഫോബിയ എന്താണെന്നതിനെക്കുറിച്ച് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ. ഇത് രണ്ട് തരത്തിലാണ് ഉള്ളത്. പ്രമറി ടോക്കോഫോബിയയും സെക്കന്ററി ടോക്കോഫോബിയയും. പ്രൈമറി ടോക്കോഫോബിയ ഉള്ളവരുടെ ആദ്യ പ്രസവമാണെങ്കില്‍ തന്നെ ഇത്തരം അനാവശ്യ ഉത്കണ്ഠയും പേടിയും നിറഞ്ഞ് നില്‍ക്കുന്നു. എന്നാല്‍ സെക്കന്ററി ടോക്കോഫോബിയ ഉള്ള വ്യക്തിയാണെങ്കില്‍ ഇവരില്‍ മുന്‍ പ്രസവത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. ചിലരിലാവട്ടെ ബുദ്ധിമുട്ടേറിയ പ്രസവത്തിനു ശേഷം പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD) എന്ന അവസ്ഥയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

ഇതൊരു രോഗാവസ്ഥ എന്നതിനേക്കാള്‍ ഉപരി മനസ്സിലുണ്ടാവുന്ന അനാവശ്യ ഭയവും ഉത്കണ്ഠയുമാണ് ഇതിന്റെ പ്രധാന കാരണം. പ്രസവത്തെക്കുറിച്ചുള്ള തീവ്രവും മാനസികവുമായ ഭയം ടോക്കോഫോബിയയുടെ ഏറ്റവും വലിയ പ്രശ്‌നമാണ്. ഇവരില്‍ ഉറക്കമില്ലായ്മ, അസ്വസ്ഥത, ഉത്കണ്ഠ, ഭയം, ഭക്ഷണക്രമത്തിലുണ്ടാവുന്ന മാറ്റം, വര്‍ദ്ധിച്ച ഹൃദയമിടിപ്പ് എന്നീ അവസ്ഥകള്‍ ഉണ്ടാവുന്നു. രോഗലക്ഷണമായി കണക്കാക്കാതെ മാനസികമായി ഇവര്‍ക്കുണ്ടാവുന്ന അസ്വസ്ഥതയെ പരിഹരിക്കുന്നതിനാണ് നാം ഓരോരുത്തരും കൂടെ നില്‍ക്കേണ്ടത്.

സാധാരണ ലക്ഷണങ്ങള്‍

സാധാരണ ലക്ഷണങ്ങള്‍

എന്നാല്‍ പ്രസവത്തിന് മുന്‍പ് അതായത് ഗര്‍ഭധാരണത്തിന് വേണ്ടി തയ്യാറെടുക്കുമ്പോള്‍ പോലും ഇത്തരം ഭയം ഇവരെ ബാധിക്കുന്നുണ്ട്. അതിന്റെ ഫലമായി പലപ്പോഴും ലൈംഗിക ബന്ധം വരെ ഇവര്‍ വേണ്ടെന്ന് വെക്കുന്നു. കുട്ടികളെ ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രസവത്തോടുള്ള അമിതഭയം പലപ്പോഴും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മനപ്പൂര്‍വ്വം തന്നെ കുട്ടികള്‍ വേണ്ടെന്ന് വെക്കുകയും ഗര്‍ഭധാരണം വൈകിപ്പിക്കുകയും ചെയ്യുന്നു. ഗര്‍ഭിണിയാകാതിരിക്കാന്‍ വളരെയധികം ശ്രമിക്കുകയും ചെയ്യുന്നു. പലപ്പോഴും ഇതിന്റെ ഫലമായി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ വളരെധികം സ്വീകരിക്കുന്ന അവസ്ഥയുണ്ടാവുന്നു.

സാധാരണ ലക്ഷണങ്ങള്‍

സാധാരണ ലക്ഷണങ്ങള്‍

ഉറക്കമില്ലായ്മ അല്ലെങ്കില്‍ പേടിസ്വപ്‌നങ്ങള്‍, ഇടക്കിടെയുള്ള മൂഡ് മാറ്റം, അനാവശ്യ ഉത്കണ്ഠ, പരിഭ്രാന്തി, അമിത ക്ഷീണം, തലവേദന തുടങ്ങിയവ ഇവരെ വിട്ടുമാറാതെ നില്‍ക്കുകയും ചെയ്യുന്നു. അമ്മക്കോ കുഞ്ഞിനോ പ്രശ്‌നമുണ്ടെങ്കില്‍ മാത്രമേ സിസേറിയന്‍ സാധാരണ നടത്താറുള്ളൂ. എന്നാല്‍ ഗര്‍ഭിണികളില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ പലപ്പോഴും ഇവരില്‍ പലരും അങ്ങോട്ട് സിസേറിയന് ആവശ്യപ്പെടുന്നു. ഇത് കൂടാതെ ശരീരവേദന, വിശപ്പില്ലായ്മ അല്ലെങ്കില്‍ കുറഞ്ഞ ലൈംഗികാസക്തി എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കി കണക്കാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

രോഗനിര്‍ണയം

രോഗനിര്‍ണയം

ഇതൊരു രോഗാവസ്ഥ എന്നതിനേക്കാളുപരി മാനസികമായ പിന്തുണ പങ്കാളിക്ക് നല്‍കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഡോക്ടറെ കാണിക്കുന്നതോടൊപ്പം തന്നെ ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന് തന്നെ ഇത്തരം അവസ്ഥകളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ലക്ഷണങ്ങളെ അടിസ്ഥാനമാക്കി രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞേക്കാം. പ്രസവത്തിന് ശേഷം ഉണ്ടാവുന്ന വിഷാദം എന്ന അവസ്ഥയിലൂടെ കടന്നു പോവുന്നവരില്‍ ടോക്കോഫോബിയ ആണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിന് പ്രയാസമാണ്. ഇത് കൃത്യമായി മനസ്സിലാക്കി വേണം ചികിത്സിക്കാന്‍.

കാരണങ്ങള്‍

കാരണങ്ങള്‍

എന്തുകൊണ്ടാണ് ഒരു വ്യക്തിയില്‍ ടോക്കോഫോബിയ ഉണ്ടാവുന്നത് എന്നതിന് കൃത്യമായ കാരണങ്ങള്‍ ഇല്ല. പ്രസവത്തെക്കുറിച്ചുള്ള ചിന്തകള്‍, ഭയം, മുന്‍കാലങ്ങളിലെ അനുഭവം, പങ്കാളിയുടെ പിന്തുണയില്ലായ്മ, വിവരങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കാത്തത് എന്നിവയെല്ലാം ഇത്തരം പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നതാണ്. എന്നിരുന്നാലും, ടോക്കോഫോബിയയുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ട ചില ഘടകങ്ങളുണ്ട്. അതില്‍ ഒന്നാണ് മെഡിക്കല്‍ ഭയം, അതായത് ആശുപത്രികളോടോ, ഡോക്ടര്‍മാരോടോ ഉള്ള ഭയം. ഇത് കൂടാതെ ചിലരില്‍ കുട്ടിക്കാലത്തോ കൗമരത്തിലോ ഉണ്ടാവുന്ന അസ്വാഭാവികമായ ജീവിത സാഹചര്യങ്ങള്‍. ഇത്തരം കാര്യങ്ങളാണ് ടോക്കോഫോബിയയുടെ പ്രധാന കാരണങ്ങളില്‍ വരുന്നത്.

മുന്‍പുണ്ടായ അനുഭവങ്ങള്‍

മുന്‍പുണ്ടായ അനുഭവങ്ങള്‍

ഗര്‍ഭധാരണം സംഭവിച്ചിട്ടും പ്രസവത്തിലേക്ക് എത്താതെ കുഞ്ഞ് മരിച്ച് പോവുന്ന അവസ്ഥയും മുന്‍ കാലങ്ങളില്‍ ഉണ്ടായ ഒന്നോ അതിലധികമോ ഉള്ള അബോര്‍ഷന്‍ എന്നിവയെല്ലാം ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളില്‍ ടോക്കോഫോബിയ ഉണ്ടാവുന്നതിനുള്ള സാഹചര്യങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. അതല്ലാതെ നിങ്ങളില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായേക്കാവുന്ന വിഷാദം, ഉത്കണ്ഠ എന്നിവയും ശ്രദ്ധിക്കണം. പ്രസവത്തിനു മുമ്പുള്ള വിഷാദം, പ്രത്യേകിച്ച്, ടോക്കോഫോബിയയുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പറയുന്നത്.

ചികിത്സ

ചികിത്സ

ഇത്തരം അവസ്ഥയെ എങ്ങനെ ചികിത്സിക്കാം എന്ന് നമുക്ക് നോക്കാം. ഇതിന് രണ്ട് പ്രധാന മാര്‍ഗ്ഗങ്ങള്‍ തെറാപ്പിയും മരുന്നുകളുമാണ്. കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, സൈക്കോതെറാപ്പി, എക്സ്പോഷര്‍ തെറാപ്പി എന്നിവയാണ് ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍. ഇത് കൂടാതെ നിങ്ങളുടെ പങ്കാളിയുടെ സാമിപ്യവും ആവശ്യമാണ്. ചില മരുന്നുകളും ഡോക്ടര്മാര്‍ രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ നല്‍കുന്നുണ്ട്.

ഗര്‍ഭമുണ്ടെന്നറിയും മുന്‍പ് അബോര്‍ഷന്‍: പക്ഷേ അടുത്തഗര്‍ഭധാരണം ശ്രദ്ധിക്കണംഗര്‍ഭമുണ്ടെന്നറിയും മുന്‍പ് അബോര്‍ഷന്‍: പക്ഷേ അടുത്തഗര്‍ഭധാരണം ശ്രദ്ധിക്കണം

കുഞ്ഞ് ഉറങ്ങുമ്പോള്‍ വായ് തുറന്ന് ഉറങ്ങുന്നോ, കാരണം നിസ്സാരമല്ലകുഞ്ഞ് ഉറങ്ങുമ്പോള്‍ വായ് തുറന്ന് ഉറങ്ങുന്നോ, കാരണം നിസ്സാരമല്ല

English summary

Tokophobia (Fear of Childbirth): Causes, Symptoms And Treatment In Malayalam

Here in this article we are sharing the causes, symptoms and treatment for tokophobia in malayalam. Take a look.
Story first published: Wednesday, July 27, 2022, 15:53 [IST]
X
Desktop Bottom Promotion