For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോനീസ്രവത്തിന്റെ പ്രത്യുല്‍പാദശേഷി കൂട്ടാം

യോനീസ്രവത്തിന്റെ പ്രത്യുല്‍പാദശേഷി കൂട്ടാം

|

ഒരു കുഞ്ഞ് ഏതു ദമ്പതിമാരുടേയും സ്വപ്‌നമാണ്. ഇതിനായി ചിലര്‍ക്ക് അധികം ബുദ്ധിമുട്ടുണ്ടാകില്ല. എന്നാല്‍ ഗര്‍ഭധാരണം നടക്കാന്‍ പ്രയാസമായ ധാരാളം കേസുകളുണ്ട്. കാരണങ്ങള്‍ പലതാകാം. പുരുഷന്റെയോ സ്ത്രീയുടേയോ പ്രശ്‌നമാകാം. ഇതല്ലാതെയുള്ള ചില ഘടകങ്ങളുമാകാം.

പുരുഷന്റെ പ്രത്യുല്‍പാദന ശേഷിയില്‍ പ്രധാനപ്പെട്ടതാണ് ബീജം. ബീജത്തിന്റെ എണ്ണവും ഗുണവും ചലന ശേഷിയുമെല്ലാം ഗര്‍ഭധാരണത്തിന് പ്രധാനമാണ്. ഇതു പോലെയാണ് സ്ത്രീയിലെ സെര്‍വിക്കല്‍ മ്യൂക്കസും. യോനീസ്രവം എന്നു പറയാം. ഇതാണ് ബീജത്തെ എളുപ്പത്തില്‍ നീന്തി യൂട്രസില്‍ എത്തിച്ചേരുവാന്‍ സഹായിക്കുന്നത്. ഇതിലെ വഴുവഴുപ്പാണ് ഇതിന് സഹായകമാകുന്നതും.

അമ്മയുടെ വയര്‍ കുഞ്ഞിന്റെ ആരോഗ്യം പറയുംഅമ്മയുടെ വയര്‍ കുഞ്ഞിന്റെ ആരോഗ്യം പറയും

സെര്‍വിക്കല്‍ മ്യൂക്കസിന്റെ ഗുണവും അളവും കുറവാണെങ്കില്‍ ഇത് സ്ത്രീയില്‍ പ്രത്യുല്‍പാദനശേഷി കുറയ്ക്കും. കാരണം ബീജത്തിന് നീന്തിയെത്താന്‍ പ്രയാസം നേരിടും. ഓവുലേഷന്‍ സമയത്താണ് സെര്‍വിക്കല്‍ മ്യൂകസ് കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. ഇത് കട്ടിയില്‍ വഴുവഴുപ്പായി ഇളം നിറത്തിലാണ് കാണപ്പെടുന്നത്. മുട്ടവെള്ളയുടെ നിറത്തിലാണ് ഇതു പുറപ്പെടുവിയ്ക്കുന്നതും. ഇതാണ് നിങ്ങള്‍ ഓവുലേഷന്‍ നടക്കുന്ന അവസ്ഥയില്‍ എന്നതിനു തെളിവാകുന്നതും.

സെര്‍വിക്കല്‍ മ്യൂകസ് ആരോഗ്യകരമാക്കുന്നതിന്, ഇതിന്റെ അളവും ഗുണവും വര്‍ദ്ധിപ്പിയ്ക്കുന്നതിന് ചില പ്രത്യേക വഴികളുണ്ട്. ഇവ ശ്രദ്ധിയ്ക്കുന്നതിലൂടെ യോനീ സ്രവം പ്രത്യുല്‍പാദന ശേഷിയുള്ളതാക്കാം.

വെള്ളം

വെള്ളം

സെര്‍വിക്കല്‍ മ്യൂകസില്‍ 96 ശതമാനവും വെള്ളമാണ്. ഇതു കൊണ്ടു തന്നെ ധാരാളം വെള്ളം കുടിയ്ക്കുന്നത് യോനീസ്രവത്തിന്റെ ഗുണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ അളവും വര്‍ദ്ധിയ്ക്കാന്‍ വെള്ളം കുടിയ്ക്കുന്നതു സഹായിക്കും.

എസന്‍ഷ്യല്‍ അമിനോ ആസിഡുകള്‍

എസന്‍ഷ്യല്‍ അമിനോ ആസിഡുകള്‍

എസന്‍ഷ്യല്‍ അമിനോ ആസിഡുകള്‍ സെര്‍വിക്കല്‍ മ്യൂകസ് ആരോഗ്യത്തിന് പ്രധാനമാണ്. ഇത് യൂട്രസിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. ഹോര്‍മോണ്‍ പ്രക്രിയകള്‍ കൃത്യമായി നടക്കാന്‍ സഹായിക്കുന്നു. ഒമേഗ 3, 6, 9 ഫാറ്റി ആസിഡുകള്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

ഗ്രേപ്ഫ്രൂട്ട് ജ്യൂസ്

ഗ്രേപ്ഫ്രൂട്ട് ജ്യൂസ്

ഗ്രേപ്ഫ്രൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് സെര്‍വിക്കല്‍ മ്യൂകസിന്റെ പ്രത്യുല്‍പാദന ക്ഷമത വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഏറെ നല്ലതാണ്. ഓവുലേഷന് ഒരാഴ്ച മുന്‍പായി ഇത് ഒരു ഗ്ലാസ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുപോലെ ഇലക്കറികള്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. പ്രത്യേകിച്ചും പച്ച നിറത്തിലെ പച്ചക്കറികള്‍. വൈറ്റമിന്‍ സിയും യോനീസ്രവത്തിന് കരുത്തു നല്‍കുന്ന ഒന്നാണ്. ഇതടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം.

ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റ് സെര്‍വിക്കല്‍ മ്യൂകസിന് ചേര്‍ന്നൊരു ഭക്ഷണ വസ്തുവാണ്. ഇതിലെ ബീറ്റാ കരോട്ടിനാണ് ഈ ഗുണം നല്‍കുന്നത്. ഇതിലെ വൈറ്റമിന്‍ എയും നല്ലതാണ്. വൈറ്റമിന്‍ എ മ്യൂകസ് ഗുണം വര്‍ദ്ധിപ്പിയ്ക്കുന്നു.

ചില ആയുര്‍വേദ സസ്യങ്ങളും

ചില ആയുര്‍വേദ സസ്യങ്ങളും

ചില ആയുര്‍വേദ സസ്യങ്ങളും സെര്‍വിക്കല്‍ മ്യൂകസിന്റെ ഗുണം വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇതില്‍ ശതാവരി, അതിമധുരം തുടങ്ങിയവ ഉ്ള്‍പ്പെടുന്നു.ഇവ കഴിയ്ക്കാം.

നിക്കോട്ടിന്‍, കഫീന്‍

നിക്കോട്ടിന്‍, കഫീന്‍

നിക്കോട്ടിന്‍, കഫീന്‍ തുടങ്ങിയവയ ഒഴിവാക്കുക. ഇതെല്ലാം സെര്‍വിക്കല്‍ മ്യൂകസിനെ വിപരീതമായി ബാധിയ്ക്കുന്ന ഘടകങ്ങളാണ്. ഇവ ഒഴിവാക്കുക തന്നെ വേണം. കഫീന്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കിലും ഇതിന്റെ ഉപയോഗം കുറയ്ക്കുകയെങ്കിലും വേണം.

യോനീ ഭാഗത്ത്

യോനീ ഭാഗത്ത്

യോനീ ഭാഗത്ത് സോപ്പുകളോ സുഗന്ധ ദ്രവ്യങ്ങളോ ലോഷനുകളോ അരുത്. ഇവയിലെ കെമിക്കലുകള്‍ ദോഷം വരുത്തുന്ന ഒന്നാണ്. ഇതുപോലെ കെമിക്കലുകള്‍ കലര്‍ന്ന ലൂബ്രിക്കന്റുകളും ഒഴിവാക്കുക.

Read more about: pregnancy pregnant
English summary

Tips To Strengthen Fertility Of Cervical Mucus

Tips To Strengthen Fertility Of Cervical Mucus, Read more to know about,
X
Desktop Bottom Promotion