For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭാവസ്ഥയിലെ പ്രമേഹം തടയാന്‍ ഈ ശീലങ്ങള്‍ മികച്ചത്

|

ആരോഗ്യകരമായ രീതിയില്‍ നിങ്ങളുടെ ഗര്‍ഭധാരണം ആരംഭിച്ചാലും, ഗര്‍ഭത്തിന്റെ ഒമ്പത് മാസങ്ങളില്‍ നിരവധി സങ്കീര്‍ണതകള്‍ നേരിടേണ്ടിവന്നേക്കാം. അതില്‍ ഏറ്റവും സാധാരണമായ ഒന്നാണ് ഗര്‍ഭകാല പ്രമേഹം. ഗര്‍ഭകാലത്ത് പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് വളരെ സാധാരണമാണ്. ഈ സമയത്ത് ഗര്‍ഭിണികള്‍ക്ക് പൂര്‍ണമായ പിന്തുണ നല്‍കണം. ഗര്‍ഭകാലത്തെ പ്രമേഹത്തില്‍ അമ്മയുടെ ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നില്ല. ഇത് ഉയര്‍ന്ന അളവില്‍ രക്തത്തില്‍ പഞ്ചസാരയ്ക്ക് കാരണമാകുകയും സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യുന്നു.

Most read: മുലപ്പാല്‍ വര്‍ദ്ധിക്കും ആരോഗ്യവും; ഇതായിരിക്കണം മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണംMost read: മുലപ്പാല്‍ വര്‍ദ്ധിക്കും ആരോഗ്യവും; ഇതായിരിക്കണം മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണം

ഓരോ 100 ഗര്‍ഭിണികളിലും 9 പേര്‍ ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭകാല പ്രമേഹം എന്ന അവസ്ഥ അനുഭവിക്കുന്നു. ഗര്‍ഭാവസ്ഥയിലോ പ്രസവസമയത്തോ ഇത് കൂടുതല്‍ മെഡിക്കല്‍ സങ്കീര്‍ണതകള്‍ക്ക് കാരണമാകും. കുഞ്ഞിന് പോലും അപകടസാധ്യതയുണ്ട് എന്നതാണ് കൂടുതല്‍ അപകടകരമായ വസ്തുത. ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും പാലിക്കുന്നതിലൂടെ ഗര്‍ഭകാല പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാന്‍ തീര്‍ച്ചയായും കഴിയും. ഗര്‍ഭകാലത്ത് പ്രമേഹം ഒഴിവാക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും ചില വഴികളിതാ.

ആരോഗ്യം പരിശോധിക്കുക

ആരോഗ്യം പരിശോധിക്കുക

നിങ്ങളുടെ ഗര്‍ഭാവസ്ഥയില്‍ നിരന്തരമായുള്ള നിരീക്ഷണം, നിങ്ങളുടെ ശരീരത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും ഒരു വ്യക്തത നല്‍കും. ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് ആദ്യകാല രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത് വളരെ പ്രധാനമാണ്. ആവശ്യമുണ്ടെങ്കില്‍ പതിവ് പരിശോധനകള്‍ നടത്തുക. നിങ്ങള്‍ക്ക് മറ്റ് ജീവിതശൈലി രോഗങ്ങളുണ്ടെങ്കില്‍, ഒരു കൃത്യമായ മാനേജ്‌മെന്റ് പ്ലാന്‍ ശീലിക്കണം.

ശരിയായ ഡയറ്റ് പ്ലാന്‍ പിന്തുടരുക

ശരിയായ ഡയറ്റ് പ്ലാന്‍ പിന്തുടരുക

മിക്കവരും വിശ്വസിക്കുന്നത് ഗര്‍ഭകാലത്ത് നിങ്ങള്‍ കുറച്ച് അധികം ഭക്ഷണം കഴിക്കണം എന്നാണ്. എന്നാല്‍ വര്‍ധിച്ചുവരുന്ന ജീവിതശൈലി മാറുന്നതിനനുസരിച്ച് നിങ്ങളുടെ ഭക്ഷണക്രമം മാറ്റേണ്ടതും പ്രധാനമാണ്. ഗര്‍ഭധാരണം എന്നത് ഭക്ഷണം അധികമായി കഴിക്കേണ്ട കാലമല്ല. നിങ്ങള്‍ രണ്ടുപേരുടെ ഭക്ഷണം കഴിക്കണമെന്ന് പറയുന്നുണ്ടെങ്കിലും, അത് ശരിക്കും അങ്ങനെയല്ല. കുഞ്ഞിന്റെയും നിങ്ങളുടെയും മെച്ചപ്പെട്ട ആരോഗ്യത്തിന് നിങ്ങള്‍ക്ക് പ്രതിദിനം 300 കലോറി അധികവും എല്ലാ ഭക്ഷണ ഗ്രൂപ്പുകളില്‍ നിന്നുമുള്ള പോഷകങ്ങളും മാത്രമേ ആവശ്യമുള്ളൂ. നിങ്ങളുടെ ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ ആരോഗ്യകരവും പുതിയതുമായ ഭക്ഷണങ്ങള്‍ കഴിക്കുക.

Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്

സജീവമായിരിക്കുക

സജീവമായിരിക്കുക

യോഗയോ സുരക്ഷിതമായ വ്യായാമമോ ചെയ്യുന്നത് ഗര്‍ഭകാലത്ത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. വ്യായാമം രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭപിണ്ഡത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുകയും ചെയ്യുന്നു. പ്രമേഹത്തെ അകറ്റി നിര്‍ത്താനും ഇത് സഹായിക്കും. എല്ലാ ദിവസവും വ്യായാമം ചെയ്യാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍, ആഴ്ചയില്‍ കുറഞ്ഞത് 3 മണിക്കൂറെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ഇത് ഗര്‍ഭിണികളില്‍ വലിയ മാറ്റമുണ്ടാക്കും.

ചികിത്സ ഉറപ്പാക്കുക

ചികിത്സ ഉറപ്പാക്കുക

നിങ്ങളുടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതിന്റെ ലക്ഷണങ്ങള്‍ നിങ്ങള്‍ കാണുകയാണെങ്കില്‍, സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുക. ഗര്‍ഭകാലത്തെ പ്രമേഹം ഇന്‍സുലിന്‍ തെറാപ്പി ഉപയോഗിച്ച് നിയന്ത്രിക്കാം, പ്രമേഹത്തിന് മുമ്പുള്ള ലക്ഷണങ്ങള്‍ നിങ്ങള്‍ നിരീക്ഷിക്കണം. ഇത് നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കും.

Most read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണിMost read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ത്തുക

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ത്തുക

നിങ്ങളുടെ ഗര്‍ഭകാലത്തിന്റെ പകുതി കഴിഞ്ഞാല്‍, പ്രോസസ് ചെയ്ത ജ്യൂസുകളോ മധുരമുള്ള ഭക്ഷണമോ ഒഴിവാക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും സങ്കീര്‍ണതകള്‍ ഉണ്ടാക്കുകയും ചെയ്യും. ആരോഗ്യകരമായ ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഉറച്ചുനില്‍ക്കുക. ആരോഗ്യകരമായ ശീലങ്ങള്‍ തിരഞ്ഞെടുക്കുന്നത് നിങ്ങള്‍ക്കും കുഞ്ഞിനും മാത്രമല്ല, നിങ്ങളുടെ മുഴുവന്‍ കുടുംബത്തിനും മികച്ചതാണ്. ഒരു കുടുംബമെന്ന നിലയില്‍ നിങ്ങള്‍ ആരോഗ്യകരമായ ശീലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍, അവ ദീര്‍ഘകാലം നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ഗര്‍ഭകാലത്ത് നിങ്ങള്‍ സന്തോഷവതിയും പോസിറ്റീവുമായിരിക്കുക എന്നതും വളരെ പ്രധാനമാണ്.

അമിതഭാരം തടയുക

അമിതഭാരം തടയുക

ഗര്‍ഭാവസ്ഥയില്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് ശരിക്കും നല്ല ആശയമല്ല. എന്നാല്‍ നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുമ്പോള്‍ തന്നെ അമിതഭാരം മുന്‍കൂട്ടി കുറയ്ക്കുന്നത് ഗര്‍ഭകാല പ്രമേഹം പോലുള്ള സങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.

Most read:പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍Most read:പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍

English summary

Tips To Prevent Diabetes During Pregnancy in Malayalam

There are ways to avoid diabetes during pregnancy and live a healthy life throughout the 9 months. Take a look.
X
Desktop Bottom Promotion