For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ ടിപ്‌സ്

|

ഗര്‍ഭകാലം എന്നത് പല അരുതുകളുടെ കൂടി കാലമാണ്. അതുകൊണ്ട് തന്നെയാണ് അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന വിലക്കുകള്‍ ഗര്‍ഭിണിയാവുന്നത് മുതല്‍ തന്നെ പല സ്ത്രീകളും കേള്‍ക്കുന്നത്. ഓരോ ട്രൈമസ്റ്റര്‍ കഴിയുന്തോറും സ്ത്രീകളില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ അമിതമായി ശരീരഭാരം വര്‍ദ്ധിക്കുന്നത് പലപ്പോഴും നിങ്ങളില്‍ ആശങ്കകള്‍ കൂടി വര്‍ദ്ധിപ്പിക്കുന്നു. ഗര്‍ഭകാലത്ത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ തരം അനുസരിച്ചാണ് സംഭവിക്കുന്നത്. നിങ്ങള്‍ക്ക് അനുയോജ്യമായ ശരീരഭാരം ആണോ അതോ അമിതഭാരം ആണോ നിങ്ങള്‍ക്കുള്ളത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഗര്‍ഭിണികളില്‍ ശരീരഭാരം വര്‍ദ്ധിക്കുമ്പോള്‍ അത് പലപ്പോഴും എത്രത്തോളം വരെ വര്‍ദ്ധിപ്പിക്കാം എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങള്‍ ഗര്‍ഭധാരണത്തിന് മുന്‍പ് തന്നെ അമിതഭാരം ഉള്ളവരാണോ എന്ന കാര്യം ആദ്യം മനസ്സിലാക്കണം. അതിന് ശേഷം മാത്രമേ ഗര്‍ഭധാരണത്തെക്കുറിച്ച് ചിന്തിക്കാന്‍ പാടുള്ളൂ. കാരണം അമിതവണ്ണം പലപ്പോഴും നിങ്ങളില്‍ ഗര്‍ഭകാലം അസ്വസ്ഥതയുള്ളതാക്കുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് അമിത ശരീരഭാരം വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ചില ടിപ്‌സുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഭാരം എത്രത്തോളം എന്ന് മനസ്സിലാക്കുക

ഭാരം എത്രത്തോളം എന്ന് മനസ്സിലാക്കുക

ഗര്‍ഭകാലത്ത് നിങ്ങളുടെ ശരീരത്തിന്റെ ഭാരം എത്രത്തോളമാണെന്ന് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് നിങ്ങളുടെ ബോഡിമാസ് ഇന്‍ഡക്‌സ് നോക്കിയാണ് മനസ്സിലാക്കേണ്ടത്. ഗര്‍ഭകാലത്ത് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് എത്രത്തോളം ഭാരം ഗര്‍ഭാവസ്ഥയില്‍ വേണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. നിങ്ങള്‍ക്ക് എത്രത്തോളം ഭാരം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് അറിയാന്‍ ഡോക്ടറെ കാണുന്നതിനും അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ ഡോക്ടറെ കാണേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കേണ്ടതാണ്.

നിങ്ങളുടെ കലോറി ആവശ്യകത

നിങ്ങളുടെ കലോറി ആവശ്യകത

നിങ്ങളുടെ ശരീരത്തില്‍ കലോറിയുടെ ആവശ്യകത മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ കലോറി ആവശ്യകതകള്‍ എത്രത്തോളമെന്ന് അറിഞ്ഞിരിക്കണം. സാധാരണ ഭാരമുള്ള സ്ത്രീകള്‍ക്ക്, ഗര്‍ഭകാലത്ത് ശരാശരി കലോറി ഉപഭോഗം പ്രതിദിനം 300 കിലോ കലോറി ആയിരിക്കണം. നിങ്ങളുടെ ആരോഗ്യാവശ്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്.

ചെറിയ ഭക്ഷണം കഴിക്കുക

ചെറിയ ഭക്ഷണം കഴിക്കുക

ഇടക്കിടെ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. കുറച്ച് കുറച്ചായി ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഗര്‍ഭാവസ്ഥയില്‍ ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമായിരിക്കുന്ന ഒന്നാണ്. ഒരു മുഴുവന്‍ ഭക്ഷണം കഴിക്കുന്നത് നിങ്ങള്‍ക്ക് അസുഖകരമായ അവസ്ഥയുണ്ടാക്കുന്നു. വലുതല്ലാത്ത മൂന്ന് പ്രധാന ഭക്ഷണങ്ങളും പ്രതിദിനം രണ്ടോ മൂന്നോ ചെറിയ ഭക്ഷണങ്ങളും കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ വിശപ്പ് കുറക്കുകയും നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ശരീരഭാരം കുറയ്ക്കുക എന്നതിനര്‍ത്ഥം സ്വയം പട്ടിണി കിടക്കുക എന്നല്ല. നിങ്ങള്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പട്ടിണി കിടക്കരുത്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. എന്നാല്‍ ഇതിന് വേണ്ടി നിങ്ങള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാലും പാലുല്‍പ്പന്നങ്ങളും സ്‌ട്രോബെറി, ചീര, ബീന്‍സ് തുടങ്ങിയ ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ഒലിവ് ഓയില്‍, കനോല ഓയില്‍, നിലക്കടല എണ്ണ തുടങ്ങിയവയും കഴിക്കുന്നതിന് ശ്രദ്ധിക്കണം.

കൃത്രിമ മധുരം ചേര്‍ത്ത ഭക്ഷണം

കൃത്രിമ മധുരം ചേര്‍ത്ത ഭക്ഷണം

കൃത്രിമ മധുരം ചേര്‍ത്ത ഭക്ഷണം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കോണ്‍ സിറപ്പ് അടങ്ങിയ ഭക്ഷണ പാനീയങ്ങള്‍, ചിപ്സ്, മിഠായി, കേക്ക്, കുക്കീസ്, ഐസ്‌ക്രീം തുടങ്ങിയ ജങ്ക് ഫുഡ് എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ്. ഉപ്പ് ശരീരത്തില്‍ വെള്ളം നിലനിര്‍ത്താന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ മിതമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം. വെണ്ണ, ഗ്രേവി, സോസുകള്‍, മയോന്നൈസ്, സാലഡ് ഡ്രെസ്സിംഗുകള്‍ തുടങ്ങിയ അനാരോഗ്യകരമായ കൊഴുപ്പുകള്‍ ഒഴിവാക്കണം. ഇത് നിങ്ങളുടെ അമിതവണ്ണത്തിലേക്ക് നയിക്കുന്നു.

രണ്ടുപേര്‍ക്കുള്ള ഭക്ഷണം കഴിക്കരുത്

രണ്ടുപേര്‍ക്കുള്ള ഭക്ഷണം കഴിക്കരുത്

പലപ്പോഴും ഗര്‍ഭകാലത്ത് പലരും കേള്‍ക്കുന്ന ഒന്നാണ് രണ്ട് പേര്‍ക്കുള്ള ഭക്ഷണം കഴിക്കുക എന്നത്. എന്നാല്‍ ഇതൊരിക്കലും ശരിയായ നടപടിയല്ല എന്നതാണ് സത്യം. നിങ്ങള്‍ ഒരിക്കലും രണ്ട് പേര്‍ക്കുള്ള ഭക്ഷണം കഴിക്കേണ്ടതില്ല, മറിച്ച് ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ആവശ്യമായ അളവില്‍ കലോറിയും പ്രോട്ടീനും കൂടാതെ, ശരീരത്തിന് ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12, കാല്‍സ്യം തുടങ്ങിയ പോഷകങ്ങളും ആവശ്യമാണ്. കൂടാതെ ചീര പോലുള്ള പച്ചക്കറികള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് ഫോളിക് ആിഡ് കലവറയാണ്.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

ഗര്‍ഭകാലത്തെ അമിതവണ്ണം പലപ്പോഴും നിങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും പ്രസവം എളുപ്പത്തിലാക്കുകയും ചെയ്യുന്നു. ഗര്‍ഭിണികള്‍ക്കുള്ള വ്യായാമങ്ങളില്‍ വിദഗ്ധനായ നിങ്ങളുടെ ഡോക്ടറുമായോ പരിശീലകനോടോ സംസാരിക്കുക. അതിന് ശേഷം നിങ്ങള്‍ക്ക് വ്യായാമം ചെയ്യാവുന്നതാണ്. ദിവസവും നാലോ അഞ്ചോ തവണ ഏകദേശം 30 മിനിറ്റ് വ്യായാമം ചെയ്യാം. ഇതെല്ലാം അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.

നല്ലൊരു കുഞ്ഞിന് ഇതാവണം ഗര്‍ഭിണികളുടെ ആഹാരശീലംനല്ലൊരു കുഞ്ഞിന് ഇതാവണം ഗര്‍ഭിണികളുടെ ആഹാരശീലം

കുഞ്ഞിന്റെ വയറിന്റെ അസ്വസ്ഥതക്ക് പരിഹാരം ഈ ഭക്ഷണത്തില്‍കുഞ്ഞിന്റെ വയറിന്റെ അസ്വസ്ഥതക്ക് പരിഹാരം ഈ ഭക്ഷണത്തില്‍

English summary

Tips To Maintain Healthy Weight While Pregnant In Malayalam

Here in this article we are sharing some tips to maintain healthy weight while pregnant in malayalam. Take a look.
Story first published: Wednesday, September 14, 2022, 19:36 [IST]
X
Desktop Bottom Promotion