For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാമത്തെ ഗര്‍ഭമെങ്കില്‍ മോണിംഗ് സിക്‌നെസ് പെട്ടെന്ന് പരിഹാരം

|

ഗര്‍ഭകാലം എന്നത് പല വിധത്തിലാണ് സ്ത്രീകളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന ഓക്കാനം, ഛര്‍ദ്ദി എന്നിവ 85% ഗര്‍ഭിണികളിലും കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പല സ്ത്രീകളും അല്‍പം പെടാപാടു പെടുന്നുണ്ട്. ഇത് ഗര്‍ഭാവസ്ഥയുടെ ഏത് ഘട്ടത്തിലും സംഭവിക്കാവുന്നതാണ്. സാധാരണയായി ഗര്‍ഭാവസ്ഥയുടെ ആദ്യ ട്രൈമസ്റ്ററിലാണ് ഇത് സംഭവിക്കുന്നത്. ചിലരില്‍ ഇത് ഗര്‍ഭകാലത്ത് മുഴുവന്‍ സംഭവിക്കുന്നു. ചിലരില്‍ ഇത് പോഷകാഹാരക്കുറവിലേക്കും നിര്‍ജ്ജലീകരണത്തിലേക്കും എത്തിക്കുന്നുണ്ട്.

ആദ്യ ഗര്‍ഭധാരണ സമയത്തിന് തുല്യമാണോ രണ്ടാമത്തെ ഗര്‍ഭധാരണ സമയത്തും ലക്ഷണങ്ങള്‍ എന്നത് പലരിലും സംശയമുണ്ടാക്കുന്നതാണ്. പലപ്പോഴും ഇത്തരം അവസ്ഥകളില്‍ ആദ്യ ഗര്‍ഭധാരണത്തിന്റെ ലക്ഷണമായിരിക്കില്ല രണ്ടാമത്തെ ഗര്‍ഭത്തില്‍. മോണിംഗ് സിക്‌നസിന്റെ കാര്യത്തിലും മാറ്റങ്ങള്‍ സംഭവിക്കാവുന്നതാണ്. ഗര്‍ഭകാലത്തെ ഛര്‍ദ്ദി, അതിന്റെ കാരണങ്ങള്‍, ചികിത്സകള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ ഈ ലേഖനം സഹായിക്കുന്നു.

ഗര്‍ഭാവസ്ഥയില്‍ എപ്പോഴാണ് ഛര്‍ദ്ദി ആരംഭിക്കുന്നത്?

ഗര്‍ഭാവസ്ഥയില്‍ എപ്പോഴാണ് ഛര്‍ദ്ദി ആരംഭിക്കുന്നത്?

ഗര്‍ഭകാലത്ത് ഏത് സമയത്താണ് ഛര്‍ദ്ദി ആരംഭിക്കുന്നത് എന്നത് പലര്‍ക്കും അറിയില്ല. നാലാമത്തേയും ആറാമത്തേയും ആഴ്ചയിലാണ് ഇത് ആരംഭിക്കുന്നത്. അതായത് ആദ്യത്തെ ട്രൈമസ്റ്ററില്‍ നിങ്ങള്‍ക്ക് ഛര്‍ദ്ദി തുടങ്ങുന്നു. നിങ്ങളുടെ ആര്‍ത്തവം നഷ്ടമായതിന് ശേഷമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ രണ്ടാം മാസം ആരംഭിക്കുന്നതോടെ പലപ്പോഴും ഛര്‍ദ്ദി വര്‍ദ്ധിക്കുന്നു. എന്നാല്‍ ചിലരില്‍ ഇത് മാസങ്ങളോളം നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഭയപ്പെടേണ്ടതില്ല. എന്നാല്‍ രണ്ടാമത്തെ ഗര്‍ഭധാരണത്തില്‍ എല്ലാവരും ഛര്‍ദ്ദി കാണപ്പെടണം എന്നില്ല. എന്നാല്‍ ഇത് നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് മാറുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. അതിന് ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

ഇതിനെ എങ്ങനെ പരിഹരിക്കാം?

ഇതിനെ എങ്ങനെ പരിഹരിക്കാം?

എങ്ങനെ ഗര്‍ഭകാലത്തെ ഛര്‍ദ്ദിക്ക് പരിഹാരം കാണാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ചില നുറുങ്ങുകള്‍ ശ്രദ്ധിക്കാം. ഗര്‍ഭത്തിന്റെ ആദ്യ ട്രൈമസ്റ്ററില്‍ നമുക്ക് ഓക്കാനം, ഛര്‍ദ്ദി എന്നിവ ഉണ്ടാവുന്നു. ഇത് ഗര്‍ഭകാലം ആരംഭിച്ച് ആദ്യ ട്രൈമസ്റ്ററില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എന്നാല്‍ ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഇതിനെ എങ്ങനെ പരിഹരിക്കാം?

ഇതിനെ എങ്ങനെ പരിഹരിക്കാം?

ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. കുറച്ച് കുറച്ച് ഭക്ഷണം ഇടവേളയില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ സഹായിക്കുന്നു. ഇത് കൂടാതെ ബ്രെഡ്, ധാന്യങ്ങള്‍, അരി എന്നിവ പോലെ കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ബീന്‍സ്, കടല, പയര്‍, മാംസം തുടങ്ങിയ പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളും മോണിംഗ് സിക്‌നെസ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് കൂടാതെ തണുത്ത ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടാതെ മസാലകള്‍, അസിഡിറ്റി, കൊഴുപ്പ്, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക.

ഇതിനെ എങ്ങനെ പരിഹരിക്കാം?

ഇതിനെ എങ്ങനെ പരിഹരിക്കാം?

പഴങ്ങളായ വാഴപ്പഴം, കിവി, തണ്ണിമത്തന്‍, ആപ്പിള്‍, ഡ്രൈഫ്രൂട്‌സ് എന്നിവയും നിര്‍ജ്ജലീകരണം, മലബന്ധം എന്നിവ മറികടക്കാന്‍ കാരറ്റ്, സെലറി, തണ്ണിമത്തന്‍, നാരങ്ങ, കോളിഫ്‌ലവര്‍ എന്നിവയുള്‍പ്പെടെയുള്ള പച്ചക്കറികളും കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളില്‍ നിന്ന് മോണിംഗ് സിക്‌നെസ് ഇല്ലാതാക്കുന്നു. ഇത് കൂടാതെ ദിവസവും വെള്ളം കുടിക്കുന്ന അളവും ശ്രദ്ധിക്കണം. ഒരിക്കലും വെള്ളത്തില്‍ പിശുക്ക് കാണിക്കരുത്. ഒരു ദിവസം കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളം കുടിക്കുക. എന്നാല്‍ ഭക്ഷണം കഴിക്കുമ്പോഴോ അതിനു ശേഷമോ കുടിക്കരുത്. എന്നാല്‍ ഇടക്കിടക്ക് കുടിക്കാന്‍ ശ്രദ്ധിക്കണം.

ഇതിനെ എങ്ങനെ പരിഹരിക്കാം?

ഇതിനെ എങ്ങനെ പരിഹരിക്കാം?

ചില പാനീയങ്ങളും ഛര്‍ദ്ദി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. നിങ്ങള്‍ക്ക് ഹെര്‍ബല്‍ ടീ, ഇഞ്ചി ചായ, ഇഞ്ചി സോഡ, നാരങ്ങാവെള്ളം എന്നിവയും ശീലമാക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളില്‍ മോണിംഗ് സിക്‌നസ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ യാത്ര പോവുമ്പോള്‍ അല്ലെങ്കില്‍ ശക്തമായ പെര്‍ഫ്യൂമിന്റെ ഗന്ധം, കിടക്കുന്ന പൊസിഷനുകളിലെ പെട്ടെന്നുള്ള മാറ്റം എന്നിവയും പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

രണ്ട് അബോര്‍ഷന് ശേഷം വീണ്ടും ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍രണ്ട് അബോര്‍ഷന് ശേഷം വീണ്ടും ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍

ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്

English summary

Tips To Cure Morning Sickness In Second Pregnancy In Malayalam

Here in this article we are sharing some tips to cure morning sickness in second pregnancy in malayalam. Take a look.
Story first published: Monday, July 18, 2022, 18:16 [IST]
X
Desktop Bottom Promotion