Latest Updates
-
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം -
ചൊവ്വാഴ്ചത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം
നല്ല സന്താനത്തിനായി ആണും പണിയെടുക്കണം
നല്ല സന്താനത്തിനായി ആണും പണിയെടുക്കണം
അച്ഛനാകാന്‍ ആഗ്രഹിയ്ക്കുന്നവര്‍ നല്ല കുഞ്ഞിന്റെ അച്ഛനാകാനാഗ്രഹിയ്ക്കുന്നത് സ്വാഭാവികം. നല്ല ആരോഗ്യമുള്ള, വൈകല്യങ്ങളില്ലാത്ത, ബുദ്ധിയുളള കുഞ്ഞിനായി എല്ലാ മാതാപിതാക്കളും ആഗ്രഹിയ്ക്കുകയും ചെയ്യും.
ഗര്ഭധാരണമെന്നാല്, നല്ല കുഞ്ഞെന്നാല്‍ ഇത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമാണെന്ന ധാരണ തെറ്റാണ്. പുരുഷനും ഇതില്‍ തുല്യ പങ്കാളി തന്നെയാണ്. ആരോഗ്യമുള്ള, നല്ല സന്താനത്തെ ലഭിയ്ക്കുവാന്‍ പുരുഷനും ചില കാര്യങ്ങള്‍ കാര്യമായി ശ്രദ്ധിയ്ക്കുക തന്നെ വേണം.
നല്ല സന്താനത്തെ ലഭിയ്ക്കുവാന്‍ വേണ്ടി പുരുഷന് ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

പുരുഷന്റെ അമിത വണ്ണം
പുരുഷന്റെ അമിത വണ്ണം സ്ത്രീ ഗര്‍ഭം ധരിയ്ക്കുന്നതിന് തടസമാണ്. ഇത് സയന്‍സ് തെളിയിച്ചിട്ടുള്ള ഒന്നുമാണ്. മാത്രമല്ല, അമിതമായ തൂക്കം പുരുഷന്റെ ബീജ ഗുണത്തേയും വിപരീതമായി ബാധിയ്ക്കും. ആരോഗ്യമുള്ള കുഞ്ഞിനായി, പെട്ടെന്നുള്ള ഗര്‍ഭധാരണത്തിനായി ആരോഗ്യമുള്ള ബീജവും പ്രധാനം തന്നെയാണ്. ഇതുപോലെ ഇത്തരക്കാരില്‍ ബീജത്തിന്റെ എണ്ണവും കുറയും. കൃത്യമായ ബീജ സംഖ്യ ഗര്‍ഭധാരണത്തിനു പ്രധാനമാണ്.

ക്രോണിക് മെഡിക്കല്‍ കണ്ടീഷനുകള്‍
ക്രോണിക് മെഡിക്കല്‍ കണ്ടീഷനുകള്‍ സ്ത്രീയെ ഗര്‍ഭിണിയാക്കാനുള്ള പുരുഷന്റെ കഴിവിനെ വിപരീതമായി ബാധിയ്ക്കും. അതായത് പ്രമേഹം, കൊളസ്ട്രോള്‍, ബിപി എന്നിവ കൃത്യമാകണം. മാത്രമല്ല, വൃഷണത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങളും, അതായത് സിസ്റ്റിക് ഫൈബ്രോസിസ്, വെരിക്കോസീല്‍ എന്നിവയെല്ലാം ഈ കഴിവിനെ ബാധിയ്ക്കുന്നു. മാത്രമല്ല, ബിപി പോലുള്ള രോഗങ്ങള്‍ക്കു കഴിയ്ക്കുന്ന മരുന്നുകളും.

ആരോഗ്യകരമായ ഭക്ഷണം
ആരോഗ്യകരമായ ഭക്ഷണം സ്ത്രീയ്ക്കു മാത്രമല്ല, പുരുഷനും പ്രധാനമാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ പുരുഷന്റെ സ്പേമിന് നല്ലതാണ്. ധാരാളം നാരുകളടങ്ങിയ ഭക്ഷണങ്ങളും മോണോസാച്വറേറ്റഡ് ഫാററും കൊഴുപ്പില്ലാത്ത പ്രോട്ടീനുമെല്ലാം, അതായത് കൊഴുപ്പില്ലാത്ത ഇറച്ചി വിഭവങ്ങളുമെല്ലാം ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് പുരുഷന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട ചിലതാണ്. ഇതു നല്ല സ്പേമിന് സഹായിക്കും.

വ്യായാമം
വ്യായാമം ശീലമാക്കുക. ഇത് സ്ട്രെസ് പോലുളള പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. സ്ട്രെസ് പുരുഷന്റെ പ്രത്യുല്പാദന ശേഷിയുടെ ശത്രുവാണ്. എന്നാല്‍ സൈക്കിള്‍ ചവിട്ടുന്നതു പോലെയുള്ള അധ്വാനങ്ങള്‍ ഏറെ നേരം ചെയ്യുന്നത് ഒഴിവാക്കുക. ഇത് വൃഷണങ്ങളെ ചൂടാക്കുകയും ഇതു വഴി സ്പേം ഉല്പാദനത്തെയും പ്രത്യുല്പാദന ശേഷിയേയുമെല്ലാം ബാധിയ്ക്കുകയും ചെയ്യുന്നു.

ചില ശീലങ്ങള്‍
ചില ശീലങ്ങള്‍ പുരുഷനും സ്ത്രീയ്ക്കും ഒരു പോലെ ദോഷകരമാണ്. പ്രധാനമായും പുകവലി, അമിത മദ്യപാനം എന്നിവയെല്ലാം തന്നെ. ഇതെല്ലാം ഇരു വിഭാഗത്തേയും ദോഷകരമായ ബാധിയ്ക്കും. പുരുഷന്മാരില് ശേഷിയും സ്പേമുമെല്ലാം കുറയ്ക്കാന്‍ ഇത് ഇട വരുത്തും. ഇതു പോലെ ഈ ഭാഗത്ത് അമിതമായി ചൂടേല്‍ക്കുന്ന വിധത്തില്‍ ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിയ്ക്കരുത്. കെമിക്കല്‍ സംസര്‍ഗം കഴിവതും ഒഴിവാക്കുക.

മള്‍ട്ടി വൈററമിനുകള്‍
ദിവസവും സെലേനിയം,സിങ്ക് പോലുള്ളവ അടങ്ങിയ മള്‍ട്ടി വൈററമിനുകള്‍ കഴിയ്ക്കുന്നത് പുരുഷന് പ്രത്യുല്പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ സി, ഇ, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം തന്നെ ഈ ഗുണം നല്കുന്നവയാണ്. പുരുഷന് ഗുണകരമാകുന്നവയാണ് ഇവയെല്ലാം തന്നെ.

പുരുഷനും
സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷനും ബയോളജി ക്ലോക്കുണ്ട്. പ്രായമേറുന്നത് സ്ത്രീയില്‍ ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നതു പോലെ തന്നെ പുരുഷനില്‍ പ്രത്യുല്പാദന സാധ്യതയും കുറയ്ക്കുന്നു പ്രായമേറുന്നത് പുരുഷനിലെ സ്പേം ഡിഎന്‍എയെ ദോഷകരമായി ബാധിയ്ക്കുന്നു. ഇത് ഗര്‍ഭധാരണത്തിനും ആരോഗ്യകരമായ സന്താനത്തിനുമെല്ലാം ദോഷം വരുത്തുകയും ചെയ്യുന്നു..



Click it and Unblock the Notifications