For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മിഞ്ഞപ്പാല്‍ കൂട്ടാന്‍ ഗര്‍ഭിണി ചെയ്യേണ്ടത്‌

|

അമ്മയുടെ വയറ്റില്‍ ഭ്രൂണ രൂപത്തില്‍ കുഞ്ഞു രൂപപ്പെട്ടു തുടങ്ങുമ്പോള്‍ മുതല് അമ്മയുടെ ഭക്ഷണം തന്നെയാണ് കുഞ്ഞിനും ഭക്ഷണമായുള്ളത്. അമ്മയുടെ ശരീരത്തിലെത്തുന്ന പോഷകങ്ങള്‍ കുഞ്ഞിനും ലഭിയ്ക്കുന്നു.

പ്രസവശേഷവും നവജാത ശിശു ഭക്ഷണത്തിനായി ആശ്രയിക്കുന്നത് അമ്മയെയാണ്. അമ്മയുടെ മുലപ്പാലാണ് കുഞ്ഞിനായുള്ള സമീകൃതാഹാരം. ആറു മാസം തികയുന്നതു വരെയും കുഞ്ഞിന് മുലപ്പാലല്ലാതെ മറ്റൊരു ഭക്ഷണവും നല്‍കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഇതില്‍ വാസ്തവവുമുണ്ട്. കാരണം കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ വയറിന്റെ ആരോഗ്യത്തിനും ഇതു തന്നെയാണ് കൂടുതല്‍ നല്ലതും.

എന്നാല്‍ പലപ്പോഴും പല അമ്മമാരുടേയും പ്രശ്‌നമാണ് ആവശ്യത്തിന് മുലപ്പാലില്ല എന്നുള്ളത്. കുഞ്ഞിന് ആവശ്യത്തിന് പാല്‍ ലഭിയ്ക്കാത്തത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കു ദോഷമാണ്. മാത്രമല്ല, മുലപ്പാല്‍ മാത്രം കുടിയ്‌ക്കേണ്ട പ്രായത്തില്‍ മറ്റു പല ഭക്ഷണങ്ങളും ആശ്രയിക്കേണ്ടിയും വരും.

ചില കാര്യങ്ങള്‍ ഗര്‍ഭകാലത്തു തന്നെ ചെയ്താല്‍ പ്രസവ ശേഷം മുലപ്പാലില്ല, അല്ലെങ്കില്‍ മുലപ്പാല്‍ കുറഞ്ഞു എന്നുള്ള പ്രശ്‌നങ്ങളൊന്നും തന്നെയുണ്ടാകില്ല. പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധനവിനായി ഗര്‍ഭകാലത്തു തന്നെ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ.

എണ്ണ തേച്ചു കുളിയ്ക്കുന്നത്

എണ്ണ തേച്ചു കുളിയ്ക്കുന്നത്

ഗര്‍ഭിണികള്‍ തലയില്‍ നല്ലപോലെ എണ്ണ തേച്ചു കുളിയ്ക്കുന്നത്, ഏത് എണ്ണയാണോ സ്ഥിരമായി ഉപയോഗിയ്ക്കുന്നത് അത് ഉപയോഗിച്ചാല്‍ മതിയാകും, മുലപ്പാല്‍ വര്‍ദ്ധനവിന് സഹായിക്കുന്ന ഒന്നാണ്. ദിവസവും എണ്ണ തേച്ചാല്‍ അത്രയും നല്ലത്. ഇല്ലെങ്കില്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും തലയില്‍ എണ്ണ തേച്ചു കുളിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇതു മുലപ്പാല്‍ വര്‍ദ്ധിയ്ക്കുവാന്‍ സഹായിക്കും. ആദ്യമാസം മുതല്‍ ഇതു ചെയ്യാം. നിറുകയില്‍ എണ്ണ വച്ചു കുളിയ്ക്കാം. തലയില്‍ മാത്രമല്ല, ശരീരത്തിലും എണ്ണ തേച്ചു കുളിയ്ക്കാം. ധന്വന്തരം തൈലം പ്രസവത്തിനു മുന്‍പു മുതല്‍, പ്രത്യേകിച്ചും ആറു മാസം ആകുമ്പോള്‍ തന്നെ പുരട്ടാം. നടുവിനും മാറിടത്തിലും പുരട്ടാം. ഇതു മാറിടത്തില്‍ ഈര്‍പ്പം നല്‍കും. വരണ്ട സ്വഭാവം മാറാന്‍ സഹായിക്കും.

ഭക്ഷണം

ഭക്ഷണം

പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയടങ്ങിയ ഭക്ഷണം കഴിയ്ക്കുക. ഇലക്കറികള്‍, മുട്ട പോലുള്ള ഗര്‍ഭകാലത്തു കഴിയ്ക്കുന്നതു നല്ലതാണ്. ഇതെല്ലാം മുലപ്പാല്‍ വര്‍ദ്ധിയ്ക്കുവാന്‍ സഹായിക്കുന്നു. ഭക്ഷണം വാരി വലിച്ചു കഴിയ്ക്കുകയെന്നതല്ല, ഉദ്ദേശിയ്ക്കുന്നത്. നല്ല പോഷകാഹാരം കഴിയ്ക്കുക എന്നതാണ്.ഫ്‌ളാക്‌സ് സീഡുകള്‍ പാലുല്‍പാദനത്തിനു സഹായിക്കുന്ന മറ്റൊന്നാണ്. വൈറ്റമിന്‍ ഡി, അയേണ്‍ എന്നിവയെല്ലാം തന്നെ പാലുല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും.

സ്‌ട്രെസ്

സ്‌ട്രെസ്

ഇതു പോലെ സ്‌ട്രെസ് പാടില്ല, നല്ലപോലെ ഉറങ്ങുക തുടങ്ങിയവയെല്ലാം പ്രസവ ശേഷം നല്ല മുലപ്പാലിനു സഹായിക്കുന്നു. കാരണം മുലപ്പാല്‍ ഉല്‍പാദനത്തില്‍ പങ്കു വഹിയ്ക്കുന്നത് ഹോര്‍മോണുകളാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാകുവാന്‍ ഉറക്കക്കുറവും സ്‌ട്രെസുമെല്ലാം കാരണമാകും. ഇതു മുലപ്പാല്‍ ഉല്‍പാദനത്തെയും ബാധിയ്ക്കും.

നല്ല പോലെ വെള്ളം കുടിയ്ക്കുന്നത്

നല്ല പോലെ വെള്ളം കുടിയ്ക്കുന്നത്

നല്ല പോലെ വെള്ളം കുടിയ്ക്കുന്നത് മുലപ്പാല്‍ ഉല്‍പാദനത്തെ സഹായിക്കുന്ന ഒന്നാണ്. ഗര്‍ഭകാലത്തും മുലയൂട്ടല്‍ സമയത്തും പ്രധാനമായും ചെയ്യേണ്ട ഒന്നാണിത്.മുലപ്പാല്‍ വര്‍ദ്ധനവിനു സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം.

മുലയൂട്ടുക

മുലയൂട്ടുക

പ്രസവിച്ച ശേഷം ആദ്യ ഒരു മണിക്കൂറില്‍ തന്നെ മുലയൂട്ടുക. കുഞ്ഞു പാലു കൂടുതല്‍ വലിച്ചു കുടിയ്ക്കുന്നത് പാലുല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള പ്രധാന വഴിയാണ്. സ്വാഭാവിക വഴി. ഇതു പോലെ ഗര്‍ഭകാലത്തു തന്നെ സ്തനങ്ങളിലെ നിപ്പിളുകള്‍ എണ്ണ പുരട്ടി പുറത്തേയ്ക്കു വലിയ്ക്കുക. അല്ലാത്ത പക്ഷം നിപ്പിളുകള്‍ ഉള്‍വലിയുന്നത് കുഞ്ഞിനു പാല്‍ കുടിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നു മാത്രമല്ല, മുലക്കണ്ണു പൊട്ടുന്നതിനും ഇതു കാരണമാകും.

English summary

Tips During Pregnancy To Increase Breast Milk

Tips During Pregnancy To Increase Breast Milk, Read more to know about,
Story first published: Tuesday, November 5, 2019, 12:01 [IST]
X