For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈറോയ്ഡ് തകരാറില്‍ സംഭവിക്കുന്നത് അബോര്‍ഷന്‍ വരെ

|

തൈറോയ്ഡ് തകരാറുകള്‍ വര്‍ദ്ധിച്ചുവരുന്ന ഒരു കാലഘട്ടമാണ് ഇപ്പോഴുള്ളത്. സ്ത്രീകള്‍, പ്രത്യേകിച്ച് ഗര്‍ഭിണികള്‍, അവരുടെ ഗര്‍ഭകാലത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അമിതമായ അല്ലെങ്കില്‍ പ്രവര്‍ത്തനരഹിതമായ തൈറോയിഡിന്റെ ഫലങ്ങള്‍ പലപ്പോഴും അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ഗര്‍ഭകാലത്ത് തൈറോയ്ഡ് ഹോര്‍മോണുകളുടെ പങ്കിനെയും തൈറോയ്ഡ് തകരാറുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. എന്താണ് തൈറോയ്ഡ്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, ഇത് ഗര്‍ഭാവസ്ഥയില്‍ എന്തൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ചെല്ലാം ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

എന്താണ് തൈറോയ്ഡ്, എന്തുകൊണ്ട് അത് പ്രധാനപ്പെട്ടതായി മാറുന്നു എന്ന് നോക്കാം. കഴുത്തിലെ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയിഡ്, ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഹോര്‍മോണുകള്‍ നിര്‍മ്മിക്കുകയാണ് ഇതിന്റെ ധര്‍മ്മം. ആദ്യത്തെ ഏതാനും ആഴ്ചകളില്‍, നിങ്ങളുടെ കുഞ്ഞ് പ്ലാസന്റയിലൂടെ വിതരണം ചെയ്യപ്പെടുന്ന തൈറോയ്ഡ് ഹോര്‍മോണുകളെ ആശ്രയിച്ചിരിക്കുന്നു. ഈ ഹോര്‍മോണുകള്‍ ഗര്ഭസ്ഥശിശുവിന്റേയും തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും ആരോഗ്യകരമായ വികസനം ഉറപ്പാക്കുന്നു. 12-ാം ആഴ്ചയില്‍, നിങ്ങളുടെ കുട്ടി സ്വന്തം തൈറോയ്ഡ് ഗ്രന്ഥി ഉപയോഗിച്ച് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങും, എന്നാല്‍ ഗര്‍ഭത്തിന്റെ ഏതാണ്ട് 20 ആഴ്ച വരെ ഇത് മതിയാകില്ല. കൂടുതല്‍ അറിയാം.

 ഗര്‍ഭകാലത്ത് തൈറോയ്ഡ് രോഗം

ഗര്‍ഭകാലത്ത് തൈറോയ്ഡ് രോഗം

തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രോഗനിര്‍ണയം നടത്താന്‍ പ്രയാസമാണ്, കാരണം ലക്ഷണങ്ങള്‍ സാധാരണ ഗര്‍ഭധാരണ ലക്ഷണങ്ങളോട് സാമ്യമുള്ളതായി തോന്നാം. എന്നാല്‍ ഗര്‍ഭകാലത്ത് തൈറോയ്ഡ് തകരാറുകള്‍ വളരെ സാധാരണമായതിനാല്‍, ഗൈനക്കോളജിസ്റ്റുകള്‍ രോഗലക്ഷണങ്ങളെക്കുറിച്ച് മുന്‍കൂട്ടി മനസ്സിലാക്കുന്നതിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കും. ചില സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന് മുമ്പ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടാകാം, മറ്റ് ചിലരില്‍ ഗര്‍ഭാവസ്ഥയില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. നിങ്ങള്‍ക്ക് മുന്‍പേ തൈറോയ്ഡ് ഉണ്ടെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവാന്‍ ഇടയുള്ള പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട് ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഗര്‍ഭാവസ്ഥയിലെ തൈറോയ്ഡ്

ഗര്‍ഭാവസ്ഥയിലെ തൈറോയ്ഡ്

ഈസ്ട്രജന്‍, ഹ്യൂമന്‍ കോറിയോണിക് ഗോണഡോട്രോപിന്‍ (എച്ച്‌സിജി) എന്നീ രണ്ട് ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ഹോര്‍മോണുകള്‍ കാരണം ഗര്‍ഭാവസ്ഥയില്‍ ആരോഗ്യമുള്ള സ്ത്രീകളില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ വര്‍ദ്ധിക്കും. ഹൈപ്പര്‍തൈറോയിഡിസം അല്ലെങ്കില്‍ ഹൈപ്പോതൈറോയിഡിസം മൂലമാണ് തൈറോയ്ഡ് തകരാറുകള്‍ ഉണ്ടാകുന്നത്. ഇതിനെക്കുറിച്ച് മനസ്സിലാക്കുന്നതിന് ലക്ഷണങ്ങള്‍ ശ്രദ്ധിക്കുകയാണ് ആദ്യത്തെ കാര്യം. എന്നാല്‍ മാത്രമേ ഇതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിന് സാധിക്കുകയുള്ളൂ. ആരോഗ്യപ്രശ്‌നങ്ങള്‍ വിടാതെ പിന്തുടരുന്നുണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍.

ഹൈപ്പര്‍തൈറോയിഡിസം

ഹൈപ്പര്‍തൈറോയിഡിസം

തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവര്‍ത്തിക്കുകയും 'വളരെയധികം ഹോര്‍മോണ്‍' ഉണ്ടാക്കുകയും ചെയ്യുമ്പോള്‍, അത് ഹൈപ്പര്‍തൈറോയിഡിസം എന്നറിയപ്പെടുന്നു. ഹൈപ്പര്‍തൈറോയിഡിസത്തിന്റെ ചില ലക്ഷണങ്ങളും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട സാധാരണ ലക്ഷണങ്ങളാണെന്ന് തോന്നുമെങ്കിലും അവ അടിസ്ഥാനപരമായ തൈറോയ്ഡ് തകരാറിനെ സൂചിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും ശ്രദ്ധിക്കേണ്ടത് ഗര്‍ഭലക്ഷണവും തൈറോയ്ഡ് ലക്ഷണവും മനസ്സിലാക്കുക എന്നതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

എന്തൊക്കെയാണ് ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, ഭാരനഷ്ടം, ക്ഷീണവും ഉറങ്ങാന്‍ ബുദ്ധിമുട്ടും, ക്ഷോഭവും ഉത്കണ്ഠയും, നല്ല ചൂട് അനുഭവപ്പെടുന്നു, വിറയ്ക്കുന്ന കൈകള്‍ എന്നിവയാണ്. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍ ചികിത്സിച്ചില്ലെങ്കില്‍, ഹൈപ്പര്‍തൈറോയിഡിസം പോലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാം. ഇത് പലപ്പോഴും അബോര്‍ഷന്‍ പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

ഫലങ്ങള്‍

ഫലങ്ങള്‍

നിങ്ങളില്‍ തൈറോയ്ഡ് ഉണ്ടെങ്കില്‍ അതിന് പിന്നിലെ ചില ഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഗര്‍ഭം അലസല്‍, കുഞ്ഞിന്റെ ഭാരം കുറഞ്ഞ ജനനം, പ്രീക്ലാംപ്‌സിയ (ഗര്‍ഭാവസ്ഥയിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദ വൈകല്യം), ഹൃദയസ്തംഭനം, പ്രസവത്തില്‍ കുഞ്ഞ് മരിക്കുന്നത് എന്നിവയാണ് പ്രധാനമായും സംഭവിക്കുനന്ന കാര്യങ്ങള്‍. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമായി വിടരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചില സന്ദര്‍ഭങ്ങളില്‍, സ്ത്രീകള്‍ക്ക് ഹൈപ്പര്‍മെസിസ് ഗ്രാവിഡറം എന്ന കഠിനമായ മോണിംഗ് സിക്‌നസ് അനുഭവപ്പെടാം. ഈ അവസ്ഥ ഗര്‍ഭിണികള്‍ക്കിടയില്‍ അമിതമായ ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകുന്നു.

ഹൈപ്പോതൈറോയിഡിസം

ഹൈപ്പോതൈറോയിഡിസം

തൈറോയ്ഡ് ഗ്രന്ഥി പ്രവര്‍ത്തനരഹിതമാകുമ്പോള്‍, അത് 'വളരെ കുറച്ച്' ഹോര്‍മോണുകള്‍ ആണ് ഉണ്ടാക്കുന്നത്. ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ കുറവാണ് ഇവ. ഇത്തരം അവസ്ഥയെയാണ് ഹൈപ്പോതൈറോയിഡിസം എന്ന് വിളിക്കുന്നത്. വീണ്ടും, ലക്ഷണങ്ങള്‍ ഗര്‍ഭത്തിന്റെ സാധാരണ ലക്ഷണങ്ങളായി എളുപ്പത്തില്‍ ആശയക്കുഴപ്പത്തിലാക്കാം, എന്നിരുന്നാലും നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിങ്ങളുടെ തൈറോയ്ഡ് പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ശരീരഭാരം കൂടും, മലബന്ധം, തണുത്ത താപനിലയും ക്ഷീണവും സംവേദനക്ഷമത, മന്ദഗതിയിലുള്ള ഹൃദയമിടിപ്പും ശ്വാസതടസ്സവും, ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ പ്രശ്നം/, ഓര്‍മ്മക്കുറവ്, പേശീവലിവ്, മുഖത്തിന്റെ വീക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. എന്നാല്‍ മുകളില്‍ പറഞ്ഞ പല ലക്ഷണവും ഗര്‍ഭത്തിന്റേതിന് സമാനമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ ഇത് ബാധി്േച്ചക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഹൈപ്പോതൈറോയിഡിസം സങ്കീര്‍ണതകള്‍

ഹൈപ്പോതൈറോയിഡിസം സങ്കീര്‍ണതകള്‍

ഹൈപ്പോതൈറോയ്ഡിസത്തിന്റെ സങ്കീര്‍ണതകള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് പലപ്പോഴും പലര്‍ക്കും അറിയുകയില്ല. എന്നാല്‍ ഇതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ നോക്കാവുന്നതാണ്. അനീമിയ, ഗര്‍ഭകാല പ്രമേഹം, ഹൃദയസ്തംഭനം, പ്രീക്ലാമ്പ്‌സിയ, കുറഞ്ഞ ജനനഭാരം, ഇന്‍ഫന്റൈല്‍ മൈക്സെഡീമ, ഗര്‍ഭം അലസല്‍, പ്രസവത്തില്‍ കുഞ്ഞ് മരിക്കുന്നത് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

ചികിത്സ എങ്ങനെ

ചികിത്സ എങ്ങനെ

ഹൈപ്പര്‍തൈറോയിഡിസത്തിന്: നിങ്ങളുടെ ട്രൈമസ്റ്ററുകള്‍ അനുസരിച്ച് നിങ്ങളുടെ ഡോക്ടര്‍ ഒരു ആന്റിതൈറോയിഡ് മരുന്ന് നിര്‍ദ്ദേശിക്കും. ഈ മരുന്നുകള്‍ ഹോര്‍മോണിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുകയും തൈറോയ്ഡ് അമിതമായി പ്രവര്‍ത്തിക്കുന്നത് തടയുകയും ചെയ്യും. അപൂര്‍വ സന്ദര്‍ഭങ്ങളില്‍, ഗര്‍ഭിണികള്‍ മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയോ പാര്‍ശ്വഫലങ്ങളാല്‍ ബുദ്ധിമുട്ടുകയോ ചെയ്യുമ്പോള്‍, തൈറോയ്ഡ് ഗ്രന്ഥിയുടെ ഒരു ഭാഗം നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുന്ന അവസ്ഥയുണ്ടായേക്കാം.

 ഹൈപ്പോതൈറോയിഡിസത്തിന്:

ഹൈപ്പോതൈറോയിഡിസത്തിന്:

തൈറോയ്ഡ് ഹോര്‍മോണ്‍ മാറ്റിസ്ഥാപിക്കുന്നത് തൈറോയ്ഡ് അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിന് ഉത്പാദിപ്പിക്കാന്‍ കഴിയാത്ത തൈറോയ്ഡ് ഹോര്‍മോണിന് പകരം വയ്ക്കുന്ന മരുന്നുകള്‍ നിങ്ങളുടെ ഡോക്ടര്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചേക്കാം. ഈ ചികിത്സ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമാണ്. കൃത്യമായ ഡോസുകളില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്ന് കഴിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും.

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ വളര്‍ച്ചക്ക്

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ വളര്‍ച്ചക്ക്

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ വികാസത്തിന് തൈറോയ്ഡ് ഹോര്‍മോണിന്റെ പ്രാധാന്യവും ആവശ്യവും വര്‍ദ്ധിക്കുന്നു. അതിനാല്‍ നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിക്കുകയും തൈറോയ്ഡ് തകരാറിന്റെ ലക്ഷണങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരാക്കുകയും ചെയ്യുന്നത് നല്ലതാണ്. ഇത് രോഗത്തെ നേരത്തെ കണ്ടെത്തുന്നതിനും രോഗാവസ്ഥയില്‍ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

വിയര്‍പ്പ് നിസ്സാരമല്ല; ഓരോ ഗന്ധം പറയും ആരോഗ്യവും ആയുസ്സുംവിയര്‍പ്പ് നിസ്സാരമല്ല; ഓരോ ഗന്ധം പറയും ആരോഗ്യവും ആയുസ്സും

English summary

Thyroid Disorders During Pregnancy Can Lead To Miscarriage In Malayalam

Here in this article we are sharing the thyroid disorders during pregnancy can lead to miscarriage in malayalam. Take a look.
Story first published: Monday, December 13, 2021, 16:10 [IST]
X
Desktop Bottom Promotion