വയറ്റിലെ ഉണ്ണിയ്ക്കും ഇഷ്ടാനിഷ്ടങ്ങള്‍, അമ്മയറിയൂ

വയറ്റിലെ ഉണ്ണിയ്ക്കും ഇഷ്ടാനിഷ്ടങ്ങള്‍, അമ്മയറിയൂ

രൂപം കൊണ്ട് ഒന്‍പതാം മാസം പൂര്‍ത്തിയാകുന്നതു വരേയും അമ്മയുടേ വയറാണ്, ഗര്‍ഭപാത്രമാണ് കുഞ്ഞിന്റെ വീട്. അമ്മയുടേ ശരീരം എന്നു വേണമെങ്കില്‍ പറയാം. നാം ഒരു കൂരയ്ക്കു താഴെ താമസിയ്ക്കുമ്പോള്‍ അതിലുണ്ടാകുന്ന എല്ലാ സംഭവങ്ങളും നമ്മെയും ബാധിയ്ക്കും, ഈ ശാസ്ത്രം വയറ്റിലെ ഉണ്ണിയ്ക്കും ബാധകമാണ്.

അമ്മയുടെ ഇഷ്ടവും അനിഷ്ടവുമാണ് കുഞ്ഞു വയറ്റില്‍ സ്വീകരിയ്ക്കുന്നത്. അതായത് അമ്മ ചെയ്യുന്ന കാര്യങ്ങള്‍, ഇതു കഴിയ്ക്കുന്ന ഭക്ഷണമെങ്കിലും വ്യായാമമെങ്കിലും ഇമോഷണുകളെങ്കിലും കുഞ്ഞിനേയും ബാധിയ്ക്കുന്നു. എല്ലാം സ്വീകരിയ്ക്കുവാന്‍ കുഞ്ഞ് നിര്‍ബന്ധിയ്ക്കപ്പെടുന്നു.

വയറ്റിലെ ഉണ്ണിയ്ക്കും ചില ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാമുണ്ട്. കുഞ്ഞ് വയറ്റിനുള്ളില്‍ ഇഷ്ടപ്പെടുന്ന, വെറുക്കുന്ന ചില പ്രത്യേക കാര്യങ്ങള്‍. ഇതെക്കുറിച്ചറിയൂ,

അമ്മയുടെ സ്വരം

അമ്മയുടെ സ്വരം

വയറ്റിലെ കുഞ്ഞ് ഇഷ്ടപ്പെടുന്ന ഒന്നാണ് അമ്മയുടെ സ്വരം. ഈ സ്വരം പുറത്തെത്തുമ്പോള്‍ കുഞ്ഞാദ്യം തിരിച്ചറിയുന്ന ഒന്നു കൂടിയാണ്. വയറ്റിലെ കുഞ്ഞിനോട് അമ്മ സംവദിയ്ക്കുന്നത് നല്ലതാണെന്നു സയന്‍സ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് കുഞ്ഞിനെ സന്തോഷിപ്പിയ്ക്കും. നല്ല രീതിയില്‍ ലാളിച്ചും കൊഞ്ചിച്ചുമുളള അമ്മയുടെ സംസാരം വയറ്റില്‍ നിന്നും പുറത്തു വരുമ്പോള്‍ മാത്രമല്ല, വയറ്റില്‍ വച്ചും കുഞ്ഞ് ഇഷ്ടപ്പെടുന്ന ഒന്നാണ്.

സംഗീതം

സംഗീതം

ഇതു പോലെ ഒന്നാണ് പാട്ട്. നല്ല സംഗീതം, അല്ലാതെ ബഹളമയമുള്ളതല്ല, ഇത് കുഞ്ഞിന് ശ്രവിയ്ക്കാനാകും. ശാന്ത സംഗീതം അമ്മയുടെ ശരീരരത്തിനും ശാന്തതയും സന്തോഷവും നല്‍കും. സന്തോഷത്തിനു കാരണമാകുന്ന സെറാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് കുഞ്ഞിനേയും സന്തോഷിപ്പിയ്ക്കും. ഇത്തരം മൂഡു കുഞ്ഞു ജനിച്ചു കഴിയുമ്പോളും ഉണ്ടാകുമെന്നാണ് പറയുക.

സന്തോഷം

സന്തോഷം

സന്തോഷമാണ് എല്ലാവരും ഇഷ്ടപ്പെടുക. അമ്മയുടെ സന്തോഷമാണ് കുഞ്ഞിനേയും സന്തോഷിപ്പിയ്ക്കുക. അമ്മ സന്തോഷം കുഞ്ഞിനും സന്തോഷമാണ്, കുഞ്ഞിന് ഇഷ്ടമാണ്. അമ്മയുടെ സങ്കടം, ടെന്‍ഷന്‍ കുഞ്ഞിനേയും ഈ മൂഡിലെത്തിയ്ക്കും. അമ്മ കരഞ്ഞാല്‍ കുഞ്ഞും സങ്കടപ്പെടും എന്നു പറയാം. അമ്മയുടെ സ്‌ട്രെസും ടെന്‍ഷനും കണ്ണുനീരുമൊന്നും കുഞ്ഞിനെ ആനന്ദിപ്പിയ്ക്കില്ല.

മസാജ്

മസാജ്

വയറ്റില്‍ പതുക്കെ വെളിച്ചെണ്ണ പോലെയുള്ള ആരോഗ്യകരമായ ഓയിലുകള്‍ കൊണ്ടു മസാജ് ചെയ്യുന്നത് കുഞ്ഞിനും ഇഷ്ടമുള്ള കാര്യമാണ്. ഇത് അമ്മയുടെ ചര്‍മത്തിനു നല്ലതാണെന്നു മാത്രമല്ല, കുഞ്ഞിനും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. അമ്മയ്ക്കു നല്‍കുന്ന മസാജ് സുഖം കുഞ്ഞിനും ലഭിയ്ക്കുമെന്നു വേണം, പറയുവാന്‍.

അമ്മ കഴിയ്ക്കുമ്പോഴോ കുടിയ്ക്കുമ്പോഴോ

അമ്മ കഴിയ്ക്കുമ്പോഴോ കുടിയ്ക്കുമ്പോഴോ

അമ്മ കഴിയ്ക്കുമ്പോഴോ കുടിയ്ക്കുമ്പോഴോ ഇതിന്റെ പങ്കു കുഞ്ഞിനും ലഭിയ്ക്കുന്നു. ഭക്ഷണം കുഞ്ഞിനേയും സന്തോഷിപ്പിയ്ക്കുന്നു. ഗര്‍ഭിണി കഴിയ്ക്കുമ്പോള്‍ കുഞ്ഞിന്റെ ചലനം അറിയാറാകുന്ന സമയമെങ്കില്‍ ഈ സമയത്തു കുഞ്ഞു ചലിയ്ക്കുന്നത് തരിച്ചറിയാനാകും. എന്നാല്‍ ഭക്ഷണം നല്ലതോ ചീത്തയോ എന്നു തീരുമാനിയ്ക്കാന്‍ ഉണ്ണിയ്ക്കാവില്ല. അതിന് അമ്മയ്‌ക്കേ സാധിയ്ക്കൂ. ഇതിനാല്‍ നല്ലതു തെരഞ്ഞെടുത്തു കഴിയ്ക്കുക. കാരണം കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ആരോഗ്യവും അനാരോഗ്യവും കുഞ്ഞിനെക്കൂടി ബാധിയ്ക്കുമെന്ന കാര്യം ഓര്‍ക്കുക. നല്ല ഭക്ഷണങ്ങള്‍ കുഞ്ഞിന് ഊര്‍ജവും ശാന്തതയും സന്തോഷവുമെല്ലാം നല്‍കും.

ചലനങ്ങള്‍

ചലനങ്ങള്‍

വയറ്റിലെ കുഞ്ഞും ചലനങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. അതായത് അമ്മ വ്യായാമം ചെയ്യുന്നത് കുഞ്ഞിന് ഇഷ്ടപ്പെടുമെന്നര്‍ത്ഥം. അമ്മ ആക്ടീവാകുമ്പോള്‍ കുഞ്ഞും ആക്ടീവാകും. ഇത് അമ്മയ്ക്കും കുഞ്ഞിനും ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കും. ശരീരത്തിനു മാത്രമല്ല, മനസിനും വ്യായാമം സന്തോഷം നല്‍കുന്ന ഒന്നാണ്. എന്നാല്‍ വല്ലാതെ വയറിന് ഇളക്കം തട്ടുന്നവ, ഇതിന്റെ ഉറക്കെയുള്ള പൊട്ടിച്ചിരിയാണെങ്കില്‍ പോലും കുഞ്ഞിന് അസ്വസ്ഥതയാണ്. വയറിന്റെ അമിതമായ ചലനം കുഞ്ഞിനെ അസ്വസ്ഥനാക്കുന്നു.

വയറ്റിലെ ഉണ്ണി

വയറ്റിലെ ഉണ്ണി

വയറ്റിലെ ഉണ്ണി വെറുക്കുന്ന ചിലതുമുണ്ട്. ഇതിലൊന്നു ഭക്ഷണമാണ്. സ്‌പൈസി ഭക്ഷണം, അതായത് എരിവും മസാലകളും ഏറെയുള്ള ഭക്ഷണം അമ്മയ്ക്കിഷ്ടമാണെങ്കിലും വയറ്റിലെ ഉണ്ണിക്കിഷ്ടപ്പെടില്ല. ഇത്തരം ഭക്ഷണം ഗര്‍ഭകാലത്ത് വയറിനും അസ്വസ്ഥതകള്‍ സമ്മാനിയ്ക്കും. ഇഷ്ടമുള്ളതും ഇല്ലാത്തതുമായ ഭക്ഷണം കിട്ടുമ്പോള്‍ വയററിലെ കുഞ്ഞും ഇതു പ്രകടിപ്പിയ്ക്കും.

വയറ്റിനുള്ളിലാണെങ്കിലും കടുത്ത പ്രകാശം കുഞ്ഞ് ഇഷ്ടപ്പെടില്ല. വയറ്റില്‍ ടോര്‍ച്ചോ മറ്റോ അടിച്ചാല്‍ കുഞ്ഞ് അനങ്ങും എന്നു പറയാറുണ്ട്. ഇത് അനിഷ്ടം പ്രകടിപ്പിയ്ക്കുന്ന വഴിയാണ്. കാരണം വയറ്റില്‍ ഏല്‍പ്പിയ്ക്കുന്ന തീവ്ര പ്രകാശം കുഞ്ഞിന് അസ്വസ്ഥത തന്നെയാണ്. ഈ ലൈററിന്റെ സമയത്തു കുഞ്ഞു ചലിയ്ക്കുന്നെങ്കില്‍ ഇതിനു കാരണം അനിഷ്ടമാണ്. ഇഷ്ടമല്ലെന്നു തിരിച്ചറിയുക.

X
Desktop Bottom Promotion