For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരട്ടക്കുട്ടികളെങ്കിൽ പ്രസവസമയത്ത് ഇതെല്ലാം അറിയണം

|

ഇരട്ടക്കുട്ടികളെയാണ് ഗർഭം ധരിക്കുന്നത് എങ്കിൽ പ്രസവ സമയം വരെ പലരും ചെറിയ ടെൻഷനിലാണ് ഉണ്ടാവുന്നത്. കാരണം ഇരട്ടക്കുട്ടികളാണ് എന്നുണ്ടെങ്കിൽ അത് പലപ്പോഴും നിങ്ങളുടെ ടെൻഷൻ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഒരു കുട്ടിയെ പ്രസവിക്കുന്നത് പോലെയല്ല ഇരട്ടക്കുട്ടികളെ ഗർഭം ധരിക്കുമ്പോൾ ഉണ്ടാവുന്നത്. രണ്ട് പേരുടേയും ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ നൽകേണ്ടതും അത്യാവശ്യമാണ്. പ്രസവ സമയത്ത് ഉണ്ടാവുന്ന അസ്വസ്ഥതകൾ ഇരട്ടക്കുട്ടികളുടെ കാര്യത്തിൽ അൽപം കൂടുതലായിരിക്കും.

Most read: ഗർഭധാരണത്തിന് തടസ്സം നിൽക്കും പ്രധാന കാരണം ഇതാവാംMost read: ഗർഭധാരണത്തിന് തടസ്സം നിൽക്കും പ്രധാന കാരണം ഇതാവാം

Things to remember while giving birth to twins

ഇരട്ടക്കുട്ടികളുടെ പ്രസവത്തിന്‍റെ കാര്യത്തിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. സാധാരണ പ്രസവവും ഇരട്ടക്കുട്ടികളുടെ പ്രസവവും തമ്മിൽ എന്തൊക്കെ വ്യത്യാസങ്ങളാണ് ഉള്ളത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ചിലര്‍ക്ക് ഇരട്ടക്കുട്ടികൾ ആണെങ്കിൽ സംശയങ്ങളും കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഇരട്ടക്കുട്ടികളുടെ പ്രസവമെങ്കിൽ ശ്രദ്ധിക്കേണ്ടത് ഇതെല്ലാമാണ്.

പ്ലാൻ ചെയ്ത ഡെലിവറി

പ്ലാൻ ചെയ്ത ഡെലിവറി

ഡോക്ടറുമായി എപ്പോഴും തങ്ങളുടെ സംശയങ്ങൾ പങ്കുവെച്ചുകൊണ്ടിരിക്കണം. അല്ലാത്ത പക്ഷം നിങ്ങളിലെ പ്രസവം അത് മാനസികമായി പ്രശ്നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. നിങ്ങളുടെ പ്രസവത്തീയ്യതിയോട് അനുബന്ധിച്ച് തന്നെ കാര്യങ്ങൾ തീരുമാനമാക്കേണ്ടതാണ്. സാധാരണ പ്രസവമേ സിസേറിയനോ ഏതാണ് വേണ്ടത് എന്നത് നിങ്ങളുടെ ആരോഗ്യവും കുഞ്ഞിന്റെ ആരോഗ്യവും നോക്കിയാണ് ഡോക്ടർ തീരുമാനിക്കുന്നത്. നല്ലതു പോലെ പ്ലാൻ ചെയ്തിട്ടുള്ള ഗര്‍ഭത്തിൽ പ്രസവം വളരെയധികം എളുപ്പമാവുന്നതിനുള്ള സാധ്യതയുണ്ട്.

 പൂർണ വളർച്ചയെത്തിയ ഗർഭം

പൂർണ വളർച്ചയെത്തിയ ഗർഭം

പൂർണ വളര്‍ച്ചയെത്തിയ ഗര്‍ഭമാണെങ്കിൽ അത് 36-37 വളർച്ചയാണ് ഉണ്ടാവുന്നത്. ഇതിനെ ഇരട്ടക്കുട്ടികളുടെ ഗർഭധാരണത്തിൽ ഫുൾടേം പ്രഗ്നൻസിയായാണ് കണക്കാക്കുന്നത്. എന്നാൽ അൽപം ശ്രദ്ധ കൂടുതൽ നൽകേണ്ട അവസ്ഥയാണ് ഇരട്ടക്കുട്ടികളുടെ ഗർഭത്തിൽ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. അമ്മയുടെ പ്രായം, കുഞ്ഞിന്‍റെ ആരോഗ്യം എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നോർമൽ ഗർഭത്തിൽ ആണെങ്കിലും ശ്രദ്ധിക്കണം. എന്നാൽ ഇരട്ടക്കുട്ടികളെയാണ് ഗർഭം ധരിച്ചിരിക്കുന്നത് എന്നാണെങ്കിൽ അൽപം കൂടുതൽ ശ്രദ്ധിക്കണം.

 പ്രസവം ഇങ്ങനെയെല്ലാം

പ്രസവം ഇങ്ങനെയെല്ലാം

നോർമൽ ഡെലിവറിയാണ് ഇരട്ടക്കുട്ടികളുടെ ഗർഭത്തിൽ ഏറ്റവും സുരക്ഷിതമായിട്ടുള്ളത്. അതുകൊണ്ട് തന്നെ എപ്പോഴും ഡോക്ടറുടെ ശ്രദ്ധയും പരിചരണവും ഇവർക്ക് വേണം. രണ്ട് കുട്ടികളുടേയും തല സാധാരണ പൊസിഷനിൽ തന്നെ ആണെങ്കിൽ വജൈനൽ ഡെലിവറിയാണ് ഡോക്ടർ നിർദ്ദേശിക്കുന്നത്. അല്ലാത്ത അവസ്ഥയിൽ സിസേറിയൻ ചെയ്യുന്നതിന് ഡോക്ടർ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ കുഞ്ഞിന്‍റെ പൊസിഷൻ കൃത്യമല്ലെങ്കിൽ ഡോക്ടര്‍ സിസേറിയൻ നടത്തുന്നതിന് തയ്യാറാവുന്നു.

 പ്രസവം എളുപ്പമാക്കുന്നതിന്

പ്രസവം എളുപ്പമാക്കുന്നതിന്

എന്നാൽ ഇരട്ടക്കുട്ടികളുടെ പ്രസവത്തിന്റെ കാര്യത്തിൽ പെട്ടെന്ന് പ്രസവം നടക്കുമ്പോൾ കുഞ്ഞിന്‍റെ തല താഴെയാണെങ്കിൽ അത് പ്രസവം എളുപ്പമാക്കുന്നുണ്ട്. കൂടാതെ അമ്മയുടെ ആരോഗ്യം കൃത്യമാണ് എന്നുണ്ടെങ്കിൽ അത് പലപ്പോഴും ആരോഗ്യപരമായി നിങ്ങൾക്ക് സുഖപ്രസവം ആണ് എന്നുള്ളതാണ് കാണിക്കുന്നത്.

 കുഞ്ഞിന്‍റെ തൂക്കം

കുഞ്ഞിന്‍റെ തൂക്കം

കുഞ്ഞിന്‍റെ തൂക്കം കൃത്യാമാവേണ്ടത് പലപ്പോഴും ഇരട്ടക്കുട്ടികളുടെ പ്രസവത്തിൽ നടക്കുന്നില്ല. കുഞ്ഞിന്‍റെ തൂക്കം പലപ്പോഴും കുറവായിരിക്കും ഇരട്ടക്കുട്ടികളുടെ ഗർഭത്തിൽ. അതുകൊണ്ട് തന്നെ ഇത് കുഞ്ഞിന് പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പക്ഷേ എല്ലാ ഗർഭത്തിലും ഇത് സംഭവിക്കുന്നില്ല. ഇരട്ടക്കുട്ടികളുടെ ഗർഭത്തിന്റെ കാര്യത്തിൽ 15-30 മിനിട്ട് വരെ ഗ്യാപ്പ് ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങളാണ് പലപ്പോഴും ഇരട്ടക്കുട്ടികളുടെ പ്രസവത്തിന്റെ കാര്യത്തിൽ സംഭവിക്കുന്നത്.

English summary

Things to remember while giving birth to twins

We have listed the important things to remember while giving birth to twins. Read on.
X
Desktop Bottom Promotion