Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
സ്ത്രീകളില്‍ സൂപ്പര്‍ അണ്ഡത്തിന് ഇതു കഴിയ്ക്കൂ
സ്ത്രീകളില്‍ സൂപ്പര്‍ അണ്ഡത്തിന് ഇതു കഴിയ്ക്കൂ
ഗര്‍ഭധാരണം നടക്കുവാന്‍ പല ഘടകങ്ങളും അടിസ്ഥാനമായി വേണം. ഇതില്‍ ജീവിതശൈലികള്‍ വരെ ഭക്ഷണം വരെ വരുന്നു. സ്ത്രീയ്ക്കും പുരുഷനും തുല്യപങ്കാളിത്തമുള്ള ഗര്‍ഭധാരണമെന്ന പ്രക്രിയയില്‍ ഏതെങ്കിലും ഒരു പങ്കാളിയ്ക്കുണ്ടാകുന്ന പ്രശ്നം മതി, കുഞ്ഞിക്കാലെന്നത് സ്വപ്നം മാത്രമായി അവശേഷിയ്ക്കുവാന്.
ഗര്‍ഭധാരണത്തിന് പുരുഷന്മാരുടെ കാര്യത്തില്‍ പ്രധാന തടസമായി നില്‍ക്കുന്നത് ബീജം സംബന്ധിച്ച പ്രശ്നങ്ങളാണ്. ബീജാരോഗ്യം ആരോഗ്യകരമായ ഗര്‍ഭധാരണത്തിനു പ്രധാനവുമാണ്. സ്ത്രീകളിലാകട്ടെ, ബീജം പോലെ തന്നെ പ്രധാനമാണ് അണ്ഡം അഥവാ ഓവം ആരോഗ്യവും.
സ്ത്രീകളില്‍ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന് അണ്ഡാരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഇതിനാല്‍ തന്നെ ഈസ്ട്രജന് അടങ്ങിയ ഭക്ഷണങ്ങള്‍ ഏറെ ഗുണം നല്‍കും.
സ്ത്രീകളിലെ അണ്ഡാരോഗ്യം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്ന ചില ഭക്ഷണ വസ്തുക്കളെക്കുറിച്ചറിയൂ.

അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ഇത്തരത്തിലെ ഒരു ഭക്ഷണ വസ്തുവാണ്.
ഇതിലെ ആരോഗ്യകരമായ നല്ല ഫാറ്റുകള്‍ സ്ത്രീകളിലെ അണ്ഡാരോഗ്യം മെച്ചപ്പെടുത്താവാന് ഏറെ നല്ലതാണ്. അഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റുകള്‍ അണ്ഡാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണ്.

നട്സും ഡ്രൈ ഫ്രൂട്സുമെല്ലാം
പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമടങ്ങിയ നട്സും ഡ്രൈ ഫ്രൂട്സുമെല്ലാം അണ്ഡാരോഗ്യത്തിന് പ്രധാനപ്പെട്ടവയാണ്. അണ്ഡാരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നായ ബ്രസല്‍സില്‍ ധാരാളം സെലേനിയം അടങ്ങിയിട്ടുണ്ട്. സെലേനിയം അണ്ഡത്തിന്റെ ലൈനിംഗിനുണ്ടാകുന്ന നാശം തടയുന്നു.അണ്ഡത്തിന്റെ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്.

എള്ളും
മോണോസാച്വറേറ്റഡ് ഫാറ്റുകള്‍ ധാരാളമടങ്ങിയ എള്ളും അണ്ഡാരോഗ്യം മെച്ചപ്പെടുത്തുന്ന ഒന്നാണ്. ഇതിലെ സിങ്ക് ഈസ്ട്രജന് ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കുന്നു. ഇവയില്‍ സിങ്ക് മാത്രമല്ല, അണ്ഡത്തിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന മറ്റു പല പോഷകങ്ങളും ഇതിലുണ്ട്.

ഇഞ്ചി
അണ്ഡാരോഗ്യം മെച്ചപ്പെടുത്തുന്ന മറ്റൊരു ഭക്ഷണം ഇഞ്ചിയാണ്. ഇത് പ്രത്യുല്പാദന വ്യവസ്ഥയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ തടയുന്നു. ആര്‍ത്തവ ചക്രം ക്രമപ്പെടുത്തുന്നതിനും ഇതു വഴി അണ്ഡോല്പാദനത്തിനും ഇതു സഹായിക്കുന്നു.ഇതിലെ ആന്റിഒാക്സിഡന്റുകള്‍ രക്തപ്രവാഹം ശക്തിപ്പെടുത്തുന്നതു വഴിയും അണ്ഡാരോഗ്യത്തെ സഹായിക്കുന്നു.

ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍
ആരോഗ്യകരമായ അണ്ഡത്തിന് ശരീരത്തില്‍ രക്തമുണ്ടാകേണ്ടത് അത്യാവശ്യമാണ്. ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയിലെ അയേണ്‍ അണ്ഡോല്‍പാദനത്തിനു സഹായിക്കും. ഇവയില്‍ അയേണ്‍ മാത്രമല്ല, അണ്ഡത്തിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന മറ്റു പല പോഷകങ്ങളും ഇതിലുണ്ട്.

ബെറി
ഇലക്കറികള്‍, ബെറികളായ സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി എന്നിവയെല്ലാം തന്നെ ആരോഗ്യകരമായ അണ്ഡത്തിനു സഹായിക്കുന്നവയാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഫോളേറ്റ്. ഇത് ഇലക്കറികളില്‍ ധാരാളമുണ്ട്.ഇവയില്‍ ഫോളേറ്റ്, അയേണ്‍, വൈറ്റമിന്‍ എ, കാല്‍സ്യം, മാംഗനീസ് തുടങ്ങിയ പല ഘടകങ്ങളുമുണ്ട്. ഇതെല്ലാം തന്നെ അണ്ഡാരോഗ്യത്തിനു സഹായിക്കുന്ന ചില ഘടകങ്ങള്‍ തന്നെയാണ്.ഫ്രീ റാഡിക്കലുകളില്‍ നിന്നും സംരക്ഷിയ്ക്കുന്ന ഒന്നാണ്

കറുവാപ്പട്ട
കറുവാപ്പട്ട സ്ത്രീകളിലെ അണ്ഡോല്പാദനത്തിനും ആരോഗ്യകരമായ അണ്ഡത്തിനും സഹായിക്കുന്ന ഒന്നാണ്.പോളിസിസ്റ്റിക് ഓവറി പോലെ അണ്ഡാരോഗ്യത്തെയും അണ്ഡോല്പാദനത്തേയും തടസപ്പെടുത്തുന്ന പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇതു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.



Click it and Unblock the Notifications
