For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അണ്ഡത്തിന്‍റെ ആരോഗ്യം പറയും ഗർഭത്തിന് ഉറപ്പ്

|

സ്വാഭാവിക ഗർഭധാരണത്തിന് സ്ത്രീയിലും പുരുഷനിലും ജീവശാസ്ത്രപരമായ ചില കഴിവുകള്‍ ഉണ്ട്. അതിന് ശരീരം ശരിയായ രീതിയിൽ പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളിൽ ഗർഭാശയം, അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ എന്നിവയെല്ലാം ഗർഭധാരണത്തിന് അത്യന്താപേക്ഷികമായ ഘടകമാണ്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള അവയവങ്ങൾക്ക് പ്രശ്നങ്ങൾ സംഭവിച്ചാൽ അത് പ്രത്യുത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പലപ്പോഴും വന്ധ്യതയെന്ന പ്രശ്നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത് പലപ്പോഴും ഇത് തന്നെയാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ വളരെയധികം പ്രധാനപ്പെട്ട കാര്യമായി തന്നെ എടുക്കേണ്ടതാണ്.

അണ്ഡവളർച്ചയെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഒരു പെണ്‍കുട്ടിയുടെ ജനന ശേഷം ഏകദേശം പത്ത് ലക്ഷമായി ഇത് കുറയുന്നുണ്ട്. എന്നാൽ പ്രായപൂർത്തിയാവുന്നതിലൂടെ ഇതിൻറെ എണ്ണം വീണ്ടും കുറയുന്നുണ്ട്. പിന്നീട് പ്രായം വർദ്ധിക്കുന്നതിലൂടെ വീണ്ടും എണ്ണം കുറയുകയാണ് ചെയ്യുന്നത്. ആർത്തവാരംഭം മുതൽ ആർത്തവ വിരാമം വരെയുള്ള കാലഘട്ടത്തിൽ വെറും 400 അണ്ഡം മാത്രമേ ഗർഭധാരണ ശേഷിയുമായി നിലനിൽക്കുന്നുള്ളൂ.

Most read: മൂത്രത്തിൽ പഞ്ചസാര ടെസ്റ്റ്; ഗർഭം പെട്ടെന്നറിയാംMost read: മൂത്രത്തിൽ പഞ്ചസാര ടെസ്റ്റ്; ഗർഭം പെട്ടെന്നറിയാം

ആർത്തവത്തിന് ശേഷം ഇവയിൽ ഒരു അണ്ഡമാണ് പൂർണ വളർച്ചയിലേക്ക് എത്തുന്നത്. ഇതാണ് പിന്നീട് ഓവുലേഷൻ ആയി മാറുന്നത്. എന്നാൽ അണ്ഡത്തിൻറെ ഗുണം കുറയുമ്പോൾ അത് പലപ്പോഴും ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. അണ്ഡത്തിന്‍റെ ആരോഗ്യവും പ്രത്യുത്പാദന ശേഷിയും എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. എങ്ങനെയെല്ലാം എന്ന് നമുക്ക് നോക്കാം.

 ആരോഗ്യമുള്ള അണ്ഡമില്ലെങ്കിൽ

ആരോഗ്യമുള്ള അണ്ഡമില്ലെങ്കിൽ

സ്ത്രീകളിൽ ആരോഗ്യമുള്ള അണ്ഡം ഇല്ല എന്നുണ്ടെങ്കില്‍ അത് പലപ്പോഴും ഗര്‍ഭധാരണത്തിന് തടസ്സം നിൽക്കുന്നുണ്ട്. അണ്ഡം വളരാത്ത അവസ്ഥ പലരിലും ഉണ്ടാവുന്നുണ്ട്. അണ്ഡവിസർജനം നടക്കുന്ന സമയത്താണ് ഗർഭധാരണത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള ദിവസം. എന്നാൽ ഒരു വര്‍ഷം ഒരുമിച്ച് താമസിച്ചിട്ടും തുടർച്ചയായി ലൈംഗിക ബന്ധത്തിൽ ഏർ‍പ്പെട്ടിട്ടും കുട്ടികൾ ഉണ്ടായില്ലെങ്കിൽ അതിനെയാണ് വന്ധ്യത എന്ന് പറയുന്നത്. പൂർണ വളർച്ചയെത്താത്ത അണ്ഡം പല സ്ത്രീകളിലും പുറത്തേക്ക് വരുന്നുണ്ട്. എന്നാൽ ഇത് പലപ്പോഴും നിങ്ങളിൽ ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.

ഹോർമോൺ ബാലൻസ്

ഹോർമോൺ ബാലൻസ്

പല കാരണങ്ങൾ കൊണ്ടും നിങ്ങളിൽ ഹോർമോൺ ബാലൻസ് പ്രശ്നത്തിലാവുന്നുണ്ട്. മാനസിക സമ്മർദ്ദം, ഡയറ്റ്, മറ്റ് കാര്യങ്ങൾ എന്നിവ കൊണ്ടെല്ലാം പലപ്പോഴും ഹോർമോൺ തകരാറുകൾ ഉണ്ടാവുന്നുണ്ട്. ഇതെല്ലാം പലപ്പോഴും നിങ്ങളുടെ അണ്ഡത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുന്നു. ഓവുലേഷൻ സാധ്യതയേയും ഇത് പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികൾ പ്രത്യുത്പാദന ശേഷിയെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്.

അനാരോഗ്യകരമായ ഭക്ഷണ ശീലം

അനാരോഗ്യകരമായ ഭക്ഷണ ശീലം

അനാരോഗ്യകരമായ ഭക്ഷണ ശീലം പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഇത് പ്രത്യുത്പാദന ശേഷിയേയും ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണം കഴിക്കാത്തത് രക്തത്തിലെ ഓക്സിജന്റെ അളവ് കുറക്കുന്നു. ഇത് പലപ്പോഴും അണ്ഡവിസർജനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതിന് വേണ്ടി ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കണം. കൃത്യമായി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം അണ്ഡാരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

എന്തൊക്കെ കഴിക്കണം

എന്തൊക്കെ കഴിക്കണം

അണ്ഡാരോഗ്യത്തിന് വേണ്ടി എന്തൊക്കെ കഴിക്കണം എന്നുള്ളത് പലർക്കും അറിയാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയും പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. ബെറികൾ, മത്സ്യം, മത്തൻകുരു, മഞ്ഞൾ, ഇഞ്ചി, ബ്രോക്കോളി, കാരറ്റ്, തക്കാളി എന്നിവയെല്ലാം ഇത്തരത്തിൽ അണ്ഡത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ അനാരോഗ്യം നൽകുന്ന പ്രോസസ്ഡ് ഫുഡുകൾ, ജങ്ക്ഫുഡുകൾ എന്നിവയെല്ലാം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കാവുന്നതാണ്.

 പ്രിനറ്റാൽ വൈറ്റമിന്‍സ് കഴിക്കുക

പ്രിനറ്റാൽ വൈറ്റമിന്‍സ് കഴിക്കുക

പ്രിനറ്റാൽ വൈറ്റമിൻസ് കഴിക്കാൻ ശ്രദ്ധിക്കുകയാണ് മറ്റൊരു വഴി. ഇത് അണ്ഡത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. പ്രിനറ്റാൽ വൈറ്റമിൻസ് കഴിക്കും മുൻപ് ഡോക്ടറെ കണ്ട് വേണം കഴിക്കാൻ. പ്രത്യേകിച്ച് ആദ്യ ഗർഭത്തിൽ അബോർഷൻ സംഭവിച്ചവർ അല്ലെങ്കിൽ വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളുണ്ടാവാത്തവർ എന്നിവരെല്ലാം ഇത്തരം മരുന്നുകൾ കഴിക്കുന്നത് നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ അണ്ഡത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു എന്ന് മാത്രമല്ല ഓവുലേഷൻ കൃത്യമാക്കുകയും ചെയ്യുന്നുണ്ട്.

 ഹെൽത്ത് ചെക്കപ്പ്

ഹെൽത്ത് ചെക്കപ്പ്

വന്ധ്യതയുടേയും അണ്ഡത്തിന്റെ അനാരോഗ്യത്തിനും പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങൾ കാരണമാകാം. പ്രധാന കാരണങ്ങളിൽ ഒന്നായി ഇന്ന് കണക്കാക്കുന്ന ഒന്നാണ് പിസിഓഡി. ഇവരിൽ അണ്ഡത്തിന്റെ വളർച്ച കൃത്യമായി നട

ക്കുന്നില്ല. ഇവരിൽ അണ്ഡകോശങ്ങൾ വളരാൻ ആരംഭിക്കുമെങ്കിലും അത് പലപ്പോഴും വളർന്ന് മെച്വർ ആവുന്നതിന് മുന്‍പ് മുരടിച്ച് കുമിളകളായി മാറുന്നുണ്ട്. ഇത് മൂലം പലപ്പോഴും അണ്ഡവിസർജനം സംഭവിക്കാതെ പോവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ കൃത്യമായി ചികിത്സ ലഭിക്കേണ്ട അവസ്ഥയാണ്. പ്രായവും ഒരു പ്രധാന ഘടകം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി വിടാതെ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

The Relationship Between Fertility and Egg Quality

In this article we explain the relationship between fertility and quality of egg. Read on.
Story first published: Saturday, September 21, 2019, 13:29 [IST]
X
Desktop Bottom Promotion