For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യ അബോര്‍ഷന്‍ വീണ്ടും അബോര്‍ഷന് കാരണമാകുന്നോ?

|

നിങ്ങളില്‍ ആദ്യ ഗര്‍ഭത്തില്‍ അബോര്‍ഷന്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അടുത്ത ഗര്‍ഭധാരണത്തെക്കുറിച്ച് നാം എല്ലാവരും വളരെയധികം ടെന്‍ഷനിലായിരിക്കും. കാരണം ഇനി വരുനന് ഗര്‍ഭധാരണവും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമോ, അല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ ഗര്‍ഭധാരണത്തില്‍ സംഭവിക്കുമോ തുടങ്ങി പല വിധത്തിലുള്ള സംശയങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് ഒരു തവണ ഗര്‍ഭധാരണം സംഭവിച്ച് അബോര്‍ഷന്‍ സംഭവിച്ചവരില്‍ രണ്ടാമത് അബോര്‍ഷന്‍ സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ് എന്നാണ്.

കുഞ്ഞരിപ്പല്ലുകളില്‍ പോട് ഉണ്ടോ, പരിഹാരം ഇതാകുഞ്ഞരിപ്പല്ലുകളില്‍ പോട് ഉണ്ടോ, പരിഹാരം ഇതാ

അതുകൊണ്ട് തന്നെ ഭാവിയിലെ ഗര്‍ഭം തികച്ചും സാധാരണവും ആരോഗ്യകരവുമായ കാലയളവായിരിക്കുമെന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. വാസ്തവത്തില്‍, ഒന്നോ രണ്ടോ ശതമാനം സ്ത്രീകള്‍ക്ക് മാത്രമേ ഒന്നിലധികം ഗര്‍ഭം അലസല്‍ അനുഭവപ്പെടുകയുള്ളൂ. എന്നിരുന്നാലും ഒരു തവണ ഗര്‍ഭധാരണം സംഭവിച്ച് അബോര്‍ഷനിലേക്ക് എത്തിയവര്‍ക്ക് വീണ്ടും ഗര്‍ഭം ധരിക്കുന്നതിനും അത് മുന്നോട്ട് കൊണ്ട് പോവുന്നതിനും വളരെയധികം ടെന്‍ഷന്‍ ആയിരിക്കും ഉണ്ടാവുന്നത്. എന്നാല്‍ അബോര്‍ഷന് ശേഷം നിങ്ങളില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് നോക്കാം. അബോര്‍ഷന് ശേഷമുള്ള ഗര്‍ഭധാരണം ബുദ്ധിമുട്ടാണോ എന്നും നമുക്ക് നോക്കാവുന്നതാണ്.

 ആദ്യമൂന്ന് മാസത്തില്‍

ആദ്യമൂന്ന് മാസത്തില്‍

ആദ്യ മൂന്ന് മാസം ഗര്‍ഭം അലസുന്നത് സാധാരണമാണ്. ഇത് മാത്രമല്ല 10%സ്ത്രീകളിലും ഗര്‍ഭകാലം മുഴുവന്‍ അബോര്‍ഷന്‍ ഭീഷണയില്‍ തുടരുന്നു. എന്നാല്‍ ആവര്‍ത്തിച്ചുള്ള അബോര്‍ഷന്‍ വെറും ഒരു ശതമാനം സ്ത്രീകളില്‍ മാത്രമാണ് സംഭവിക്കുന്നത്. ഇതില്‍ 50 മുതല്‍ 75 ശതമാനം വരെ സ്ത്രീകളില്‍ കാരണം എന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. എന്നിരുന്നാലും, അതില്‍ 65% സ്ത്രീകളും വീണ്ടും ഗര്‍ഭിണിയാവുകയും അബോര്‍ഷന്‍ ഇല്ലാതെ ആരോഗ്യമുള്ള കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആദ്യ അബോര്‍ഷന് ശേഷം ഗര്‍ഭം ധരിക്കുമ്പോള്‍ പല വിധത്തിലുള്ള കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യ മൂന്ന് മാസത്തിലെ അബോര്‍ഷന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. പലപ്പോഴും ജനിതക കാരണങ്ങള്‍ ആണ് ഇതിന് പിന്നിലെ കാരണം. എന്നാല്‍ അബോര്‍ഷന് ശേഷം വീണ്ടും ഗര്‍ഭം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

35 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍

35 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍

35 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ എന്തുകൊണ്ടും അല്‍പം ശ്രദ്ധിക്കണം. ഇത് പലപ്പോഴും അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രായം കൂടുന്തോറും നിങ്ങളില്‍ അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. 35 വയസ്സിന് മുന്‍പ് അബോര്‍ഷന്‍ സംഭവിച്ചവരില്‍ ഉടനേ തന്നെ അടുത്ത ഗര്‍ഭധാരണത്തിന് ശ്രമിക്കേണ്ടതാണ്. അത് അബോര്‍ഷന്‍ സാധ്യതയെ കുറക്കുന്നു. പെട്ടെന്ന് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ദുശീലങ്ങള്‍ ഒഴിവാക്കുക

ദുശീലങ്ങള്‍ ഒഴിവാക്കുക

ദു:ശീലങ്ങള്‍ വേഗം തന്നെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പുകവലി, മദ്യപാനം, മറ്റ് ദുശീലങ്ങള്‍ എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പുകവലിക്കുന്നവരോടൊപ്പമുള്ള സഹവാസവും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെല്ലാം നിങ്ങളില്‍ ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കില്‍ അത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 പ്രമേഹം നിയന്ത്രിക്കേണ്ടത്

പ്രമേഹം നിയന്ത്രിക്കേണ്ടത്

പ്രമേഹം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പ്രമേഹം കൂടുതല്‍ ഉള്ളവരില്‍ പലപ്പോഴും അബോര്‍ഷന്‍ സാധ്യതയും വളരെയധികം കൂടുതലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അബോര്‍ഷന് ശേഷം ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ പ്രമേഹത്തിന്റെ അളവും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വീണ്ടും അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

പിസിഓഎസ്

പിസിഓഎസ്

പിസിഓഎസ് പോലുള്ളവ ഉള്ളവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. അബോര്‍ഷന് ശേഷം പിസിഓഎസ് ട്രീറ്റ്‌മെന്റ് എടുത്തതിന് ശേഷം മാത്രമേ അടുത്ത ഗര്‍ഭധാരണത്തിന് സഹായിക്കുകയുള്ളൂ. അല്ലെങ്കില്‍ വീണ്ടുമൊരു റിസ്‌കിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അബോര്‍ഷന്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. അതിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനല്ല.

സാധ്യത കുറക്കാന്‍ ശ്രദ്ധിക്കാന്‍

സാധ്യത കുറക്കാന്‍ ശ്രദ്ധിക്കാന്‍

രണ്ടാമത്തെ ഗര്‍ഭം അലസല്‍ സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് ഭയമുണ്ടെങ്കില്‍ അതിനെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അവയില്‍ മിക്കതും നല്ല ശീലങ്ങള്‍ ആണ് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഗര്‍ഭം വിജയകരമാണെങ്കിലും നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തിനെ പ്രതിസന്ധിയില്‍ ആക്കുന്ന മദ്യം ഒഴിവാക്കുക. ഒരു പ്രിനറ്റാല്‍ വിദഗ്ദ്ധനുമായി ജോലി ചെയ്യുന്നത് ആരോഗ്യകരമായ ഭാരം കുറയ്ക്കുക. പ്രീനെറ്റല്‍ വിറ്റാമിനുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

നിങ്ങളുടെ ഗര്‍ഭാവസ്ഥയുടെ ഘട്ടത്തിന് പതിവായി ഉചിതമായ വ്യായാമം ചെയ്യുക, എന്നാല്‍ അമിത വ്യായാമം ചെയ്യുകയോ അങ്ങേയറ്റത്തെ ശാരീരിക കായിക വിനോദങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടരുത്. കാരണം ഇതെല്ലാം ഗര്‍ഭത്തിന് പ്രശ്‌നമുണ്ടാക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഗര്‍ഭാവസ്ഥ സുഖകരമായിരിക്കുന്നതിന് ഓരോ സ്ത്രീകളിലും മാനസിക സന്തോഷവും ഉണ്ടായിരിക്കണം.

English summary

The Chances Of Problem In Pregnancy After Miscarriage

Here in this article we are discussing about the chances of problem in pregnancy after a miscarriage. Take a look.
Story first published: Monday, April 6, 2020, 13:25 [IST]
X
Desktop Bottom Promotion