For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രഗ്നന്‍സി ടെസ്റ്റ് രാത്രിയോ, ഫലത്തിലെ കൃത്യത

|

നിങ്ങള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുകയാണെങ്കില്‍, അണ്ഡോത്പാദനത്തിനു ശേഷമുള്ള കാത്തിരിപ്പ് വളരെയധികം ഉത്കണ്ഠ നിറഞ്ഞ സമയമായിരിക്കും. ആ രണ്ട് നീണ്ട ആഴ്ചകളില്‍, നിങ്ങളില്‍ എന്തെങ്കിലും ഗര്‍ഭധാരണ ലക്ഷണങ്ങള്‍ ഉണ്ടോ എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാല്‍ ഗര്‍ഭധാരണം നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് സംശയിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരു ഗര്‍ഭ പരിശോധന നടത്താന്‍ ആഗ്രഹിച്ചേക്കാം. ശരിക്കും ആര്‍ത്തവം തെറ്റി ഒരാഴ്ചക്ക് ശേഷം പരിശോധന നടത്തുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇത് കൃത്യമായ ഫലമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്.

ഗര്‍ഭിണിയാണോ, സമ്മര്‍ദ്ദം ഗര്‍ഭമലസിപ്പിക്കുംഗര്‍ഭിണിയാണോ, സമ്മര്‍ദ്ദം ഗര്‍ഭമലസിപ്പിക്കും

നിങ്ങള്‍ ഒരു ഗര്‍ഭ പരിശോധന നടത്തേണ്ടത് പ്രധാനമാണ്, എന്നാല്‍ അതിലും പ്രധാനം കൃത്യമായ ഫലം ലഭിക്കുന്നതിന് നിങ്ങള്‍ ശരിയായ സമയത്ത് പരിശോധന നടത്തുക എന്നതാണ്. എന്നാല്‍ എപ്പോള്‍ എന്ത് എന്നുള്ളത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ്. നമ്മള്‍ പലരും പറഞ്ഞ് കേട്ടിട്ടുള്ളതും മറ്റും രാവിലെ ഗര്‍ഭപരിശോധന നടത്തുന്നത് നല്ലതാണ് എന്നാണ്. എന്നാല്‍ രാത്രിയില്‍ ആണ് ഇത് ചെയ്യുന്നതെങ്കില്‍ അത് എത്രത്തോളം കൃത്യമായ ഫലമാണ് നിങ്ങള്‍ക്ക് നല്‍കുന്നത് എന്നുള്ളത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടിയും രാത്രിയിലെ ഗര്‍ഭപരിശോധന ഫലത്തെക്കുറിച്ച് അറിയുന്നതിനും വായിക്കൂ.

രാത്രിയില്‍ പരിശോധന

രാത്രിയില്‍ പരിശോധന

രാത്രിയില്‍ നിങ്ങള്‍ക്ക് ഒരു ഗര്‍ഭ പരിശോധന നടത്താന്‍ കഴിയുമോ? കഴിയാതെയില്ല, എന്നാല്‍ അതിന്റെ ഫലം എത്രത്തോളം കൃത്യമാണ് എന്നുള്ള കാര്യത്തില്‍ അല്‍പം സംശയം നിങ്ങളില്‍ ഉണ്ടാവാം. നിങ്ങള്‍ക്ക് രാത്രിയില്‍ ഒരു ഗര്‍ഭ പരിശോധന നടത്താം, പക്ഷേ ഇത് കൃത്യമായിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. ഗര്‍ഭാവസ്ഥയില്‍ മറുപിള്ള ഉത്പാദിപ്പിക്കുന്ന ഹോര്‍മോണായ എച്ച്‌സിജി അല്ലെങ്കില്‍ ഹ്യൂമന്‍ കോറിയോണിക് ഗോണഡോട്രോപിന്‍ ഹോര്‍മോണ്‍ ആണ് നിങ്ങള്‍ ഗര്‍ഭിണിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. ഹോര്‍മോണ്‍ രാവിലെ മൂത്രത്തില്‍ നിന്ന് പുറത്തുവിടുകയും ശക്തമായിരിക്കുകയും ചെയ്യുന്നു. എന്നാല്‍ രാത്രിയിലെ ഗര്‍ഭ പരിശോധന ഒരു തെറ്റായ ഫലം നല്‍കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

രക്തപരിശോധന നടത്താം

രക്തപരിശോധന നടത്താം

എന്നാല്‍ യൂറിന്‍ ടെസ്റ്റിനേക്കാള്‍ കൃത്യമായ ഫലം നല്‍കുന്നത് എന്തുകൊണ്ടും രക്തപരിശോധന തന്നെയാണ്. രാത്രി തന്നെ നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പ്രഗ്നന്‍സ് കിറ്റിനേക്കാള്‍ കൃത്യമായ ഫലങ്ങള്‍ നല്‍കുന്ന രക്തപരിശോധന നടത്താവുന്നതാണ്. സാധാരണയായി, അണ്ഡോത്പാദനത്തിന് രണ്ടാഴ്ച കഴിഞ്ഞ് ഒരു ഗര്‍ഭ പരിശോധന നടത്തുന്നു, അത് ഇപ്പോഴും നേരത്തെയാണ്. സ്ത്രീകള്‍ അവരുടെ ആര്‍ത്തവത്തിലേക്ക് ഇതുവരെ എത്തിയില്ലെങ്കിലും അവര്‍ ഗര്‍ഭിണിയാണെന്ന് സംശയിക്കുന്നുവെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ രാത്രിയോ പകലോ രക്തപരിശോധന നടത്തി ഗര്‍ഭധാരണം ഉറപ്പിക്കാവുന്നതാണ്.

എന്തുകൊണ്ട് രാത്രി വേണ്ട

എന്തുകൊണ്ട് രാത്രി വേണ്ട

പ്രഗ്നന്‍സി ടെസ്റ്റ് നടത്തുന്നതിനുള്ള ഏറ്റവും നല്ല സമയമായി രാത്രി സമയം കണക്കാക്കാത്തത് എന്തുകൊണ്ട്? നിങ്ങളുടെ ടെസ്റ്റ് സ്ട്രിപ്പുകളോ മെഷീനോ എച്ച്‌സിജി ഹോര്‍മോണ്‍ നന്നായി എടുക്കാത്തതിനാല്‍ രാത്രി സമയം അനുയോജ്യമല്ല. രാത്രിയില്‍ ഇത് പെട്ടെന്ന് കണ്ടെത്താനാകില്ല, രാത്രിയില്‍ നിങ്ങള്‍ക്ക് നെഗറ്റീവ് ഗര്‍ഭ പരിശോധന ഫലം ലഭിച്ചേക്കാം. മുകളില്‍ സൂചിപ്പിച്ചതുപോലെ, മൂത്രത്തിലെ എച്ച്‌സിജി ഹോര്‍മോണ്‍ കണ്ടെത്തുന്നതിലൂടെ വീട്ടില്‍ തന്നെ ഗര്‍ഭ പരിശോധന നടത്തുന്നു. എന്നാല്‍ ആര്‍ത്തവം നിലച്ച് ഒരു മാസം കഴിഞ്ഞിട്ടും വന്നില്ലെങ്കില്‍ രാത്രിയില്‍ പരിശോധിച്ചാലും ഫലം പോസിറ്റീവ് ആയിരിക്കും.

എന്തുകൊണ്ട് രാവിലെ

എന്തുകൊണ്ട് രാവിലെ

രാവിലെയുള്ള പരിശോധനയില്‍ മൂത്രത്തില്‍ എച്ച്‌സിജി കൂടുതലായിരിക്കാനുള്ള സാധ്യത കൂടുതലാണ്, അതിനാല്‍ നിങ്ങള്‍ക്ക് ഒരു നല്ല ഫലം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ധാരാളം വെള്ളം കുടിക്കുന്ന സമയത്തും രാത്രിയിലും ഇത് സംഭവിക്കാനിടയില്ല. രാത്രിയില്‍ പോസിറ്റീവ് ഗര്‍ഭ പരിശോധന ഫലം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതിരാവിലെ തന്നെ നിങ്ങള്‍ക്ക് കൂടുതല്‍ മികച്ചതും കൃത്യവുമായ ഫലം ലഭിക്കുന്നതിന് രാവിലെ തന്നെ പരിശോധിക്കാന്‍ ശ്രദ്ധിക്കുക. ഇത് കൃത്യമായ ഫലം നല്‍കുന്നു.

എന്തുകൊണ്ട് നെഗറ്റീവ് ഫലം

എന്തുകൊണ്ട് നെഗറ്റീവ് ഫലം

ഗര്‍ഭധാരണത്തിനായുള്ള രക്തപരിശോധന രാത്രിയില്‍ കൃത്യമായ ഫലങ്ങള്‍ നല്‍കുന്നുണ്ടോ? ഇല്ല് എന്ന് തന്നെ പറയാവുന്നതാണ്. കാരണം രക്തത്തില്‍ എച്ച്സിജിയുടെ അളവ് രാത്രിയില്‍ കുറവാണ്, ഇത് കൃത്യമായ ഫലം നല്‍കുന്നതില്‍ പരാജയപ്പെടുന്നു. അതിനാല്‍ രാത്രിക്കുപകരം രാവിലെ ആര്‍ത്തവം തെറ്റുന്ന ദിവസത്തിന് ശേഷം ഒരു ദിവസം കഴിഞ്ഞ് ഈ ടെസ്റ്റുകള്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ കൃത്യമായ ഫലങ്ങള്‍ ലഭിക്കും.

ഗര്‍ഭധാരണത്തിന് സമയം

ഗര്‍ഭധാരണത്തിന് സമയം

അണ്ഡം ബീജസങ്കലനം നടത്തി ഗര്‍ഭാശയത്തിന്റെ പാളിയില്‍ ചേര്‍ന്നതിന് ശേഷം, മറുപിള്ള ഓരോ 2-3 ദിവസത്തിലും എച്ച്‌സിജി ഹോര്‍മോണ്‍ വേഗത്തില്‍ പുറത്തുവിടാന്‍ തുടങ്ങുന്നു. ഈ സമയത്ത് ടെസ്റ്റുകള്‍ നടത്തുമ്പോള്‍ നിങ്ങള്‍ക്ക് കൃത്യമായ ഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. അള്‍ട്രാസൗണ്ട് സ്‌കാനിനൊപ്പം മറ്റൊരു രക്തപരിശോധനയും നടത്താന്‍ നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. കാരണം നിങ്ങള്‍ ഗര്‍ഭിണിയാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ അവ സഹായിക്കും. അതുകൊണ്ട് കൃത്യമായി പരിശോധനകള്‍ നടത്താന്‍ ശ്രദ്ധിക്കണം.

രാത്രിയില്‍ പോസിറ്റീവ് എങ്കില്‍

രാത്രിയില്‍ പോസിറ്റീവ് എങ്കില്‍

രാത്രിയില്‍ നിങ്ങള്‍ക്ക് പോസിറ്റീവ് ഫലം ലഭിക്കുകയാണെങ്കില്‍, നിങ്ങള്‍ മിക്കവാറും ഗര്‍ഭിണിയായിരിക്കും. രാത്രിയില്‍ നിങ്ങള്‍ക്ക് ഒരു നെഗറ്റീവ് ഫലം ലഭിക്കുകയാണെങ്കില്‍, അത് സമയം കൃത്യമല്ലാത്തത് കൊണ്ടായിരിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ രാവിലെ വീണ്ടും പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ വീണ്ടും, നെഗറ്റീവ് ഫലമാണ് ലഭിക്കുന്നത് എന്നുണ്ടെങ്കില്‍ ഗര്‍ഭിണിയല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ദിവസം മുഴുവന്‍ കഫീന്‍ അല്ലെങ്കില്‍ ചേര്‍ത്ത ചേരുവകള്‍ ഉപയോഗിച്ച് ഏതെങ്കിലും പാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ധാരാളം വെള്ളം കുടിച്ച് ഉപ്പ് ഒഴിവാക്കുക. ഉച്ചതിരിഞ്ഞ് നിങ്ങളുടെ അവസാന ഗ്ലാസ് വെള്ളത്തിന് ശേഷം, പരിശോധന നടത്തുന്നതിന് മുമ്പ് കുറഞ്ഞത് 6 മണിക്കൂര്‍ എങ്കിലും വെള്ളം കുടിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

English summary

Taking a Pregnancy Test at Night – How Accurate Is It

Here in this article we are discussing about how accurate pregnancy test at night. Take a look.
X
Desktop Bottom Promotion