ആർത്തവം കൃത്യം പക്ഷേ ഓവുലേഷനില്ലെങ്കിൽ ഗർഭവുമില്ല

എന്താണ് ഓവുലേഷൻ? ഇരുപത്തി എട്ട് ദിവസമുള്ള ആര്‍ത്തവ ചക്രത്തിൽ പതിനാലാം ദിവസമാണ് അണ്ഡവിസർജനം സംഭവിക്കുന്നത്. ഇതിനെയാണ് ഓവുലേഷൻ എന്ന് പറയുന്നത്. ഇതാണ് ഗര്‍ഭധാരണത്തിന് പറ്റിയ ഏറ്റവും നല്ല ദിവസവും. ഗർഭധാരണത്തെക്കുറിച്ച് സ്ത്രീകൾ പങ്ക് വെക്കുന്ന ആശങ്കകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് ഓവുലേഷൻ സമയം എങ്ങനെ കണ്ടു പിടിക്കാം എന്നത്. ചില സ്ത്രീകളിൽ ഓവുലേഷൻ സമയത്ത് ചെറിയ രീതിയിൽ വയറു വേദന ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ ലക്ഷണം നോക്കി നമുക്ക് ഇത് മനസ്സിലാക്കാവുന്നതാണ്.

ആർത്തവ ചക്രത്തിനിടയിൽ ഗർഭം ധരിക്കാൻ ഏറ്റവും സാധ്യതയുള്ള ദിവസമെങ്കിലും പലപ്പോഴും ചിലരിൽ ഗർഭധാരണം സംഭവിക്കുന്നില്ല. എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പലപ്പോഴും നമുക്ക് മനസ്സിലാക്കാൻ സാധിക്കാതെ വരുന്നുണ്ട്. ആർത്തവം കൃത്യമാണെങ്കിലും ഓവുലേഷൻ നടക്കാത്ത അവസ്ഥ ചിലരിലെങ്കിലും ഉണ്ടാവുന്നുണ്ട്.

അണ്ഡ വിസർജനത്തിന് ശേഷം പുറത്തേക്ക് വരുന്ന അണ്ഡത്തിന് പലപ്പോഴും 24 മണിക്കൂർ മാത്രമാണ് ആയുസ്സ ഉണ്ടായിരിക്കുക. ഈ സമയത്ത് ബന്ധപ്പെട്ടാൽ മാത്രമേ ഗർഭധാരണം സംഭവിക്കുന്നുള്ളൂ. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ടത് ഗർഭധാരണം നടക്കാൻ സാധ്യതയുള്ള അണ്ഡോത്പാദനംനടക്കാത്ത അവസ്ഥയെയാണ്. ബാക്കി എല്ലാ ആരോഗ്യവും കൃത്യമാണെങ്കിലും പലപ്പോഴും അണ്ഡോത്പാദനം ചിലരിൽ നടക്കാതിരിക്കുന്നു. ഈ അവസ്ഥക്ക് വളരെയധികം പ്രാധാന്യം ഗർഭധാരണത്തിൽ ഉണ്ട്. എന്നാൽ ഇതിന്റെ കാരണങ്ങൾ എന്തുകൊണ്ട് ഇത്തരത്തിൽ സംഭവിക്കുന്നു എന്തൊക്കെ പരിഹാരങ്ങൾ എന്ന് നമുക്ക് നോക്കാം.

 എന്താണ് വ്യത്യാസം

എന്താണ് വ്യത്യാസം

എന്താണ് അണ്ഡവിസർജനവും അത് നടക്കാത്ത അവസ്ഥയും തമ്മിലുള്ള വ്യത്യാസം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി ആദ്യംശ്രദ്ധിക്കേണ്ടത് ആർത്തവം കൃത്യമായിട്ടാണോ വരുന്നത് എന്നുള്ളതാണ്. ആർത്തവം കൃത്യമായി വരുന്ന സ്ത്രീകളിൽ ആർത്തവ ചക്രത്തിന്റെ നീളം അനുസരിച്ച് നമുക്ക് ഓവുലേഷൻ കണ്ട് പിടിക്കാവുന്നതാണ്. എന്നാൽ ആർത്തവം കൃത്യമായിട്ട് വരാത്ത സ്ത്രീകളിൽ പലപ്പോഴും ഓവുലേഷന്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല. ഈ അവസ്ഥയെ ആണ് അനോവുലേഷൻ എന്ന് പറയുന്നത്. പല കാരണങ്ങൾ കൊണ്ടും ഇത് സംഭവിക്കാവുന്നതാണ്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നമുക്ക് ഈ ലേഖനത്തിൽ വായിക്കാവുന്നതാണ്.

ഓവുലേഷൻ നടക്കുന്നുണ്ടോ?

ഓവുലേഷൻ നടക്കുന്നുണ്ടോ?

നിങ്ങളിൽ ഓവുലേഷൻ നടക്കുന്നുണ്ടോ എന്ന് കാര്യം ആദ്യം തിരിച്ചറിയണം. അതിന് വേണ്ടി നിങ്ങളുടെ ശരീരത്തിന്‍റെ താപനിലയാണ് ശ്രദ്ധിക്കേണ്ടത്. കാരണം ശരീര താപനില വർദ്ധിക്കുമ്പോഴാണ് ഒരു മാസത്തെ ഓവുലേഷൻ പിരിയഡ് എന്ന് പറയുന്നത്. അനോവുലേഷൻ പിരിയഡ് എന്ന് പറയുന്നത് പലപ്പോഴും ആര്‍ത്തവ ദിവസം കുറവുള്ള ദിവസമായിരിക്കും. 21ദിവസത്തിൽ കുറവ് ആർത്തവം ഉള്ളവരിലാണ് ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നത്. 35 ദിവസത്തിൽ കൂടുതൽ ആർത്തവത്തിനായി കാത്തിരിക്കുന്നവരിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്.

 എങ്ങനെ കണ്ടെത്താം?

എങ്ങനെ കണ്ടെത്താം?

എങ്ങനെ ഇത്തരത്തിലുള്ള അവസ്ഥ നിങ്ങളിൽ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് പലപ്പോഴും തിരിച്ചറിയാൻ സാധിക്കുന്നില്ല. അതുകൊണ്ട് രണ്ടാഴ്ചയിൽ കൂടുതൽ നിങ്ങൾക്ക് ആർത്തവം വരാൻ വൈകുകയോ അല്ലെങ്കിൽ സാധാരണ അവസ്ഥയിൽ രണ്ടാഴ്ചക്ക് മുൻപേ ആർത്തവം വരുകയോ ചെയ്താൽ നിങ്ങൾക്ക് ഈ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയെയാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്ത തിരിച്ചറിഞ്ഞാൽ ഡോക്ടറെ കണ്ടാൽ ഡോക്ടർ അൾട്രാസൗണ്ട് സ്കാനിംഗിലൂടെ പരിശോധന നടത്തുന്നതാണ്.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

നിങ്ങളിൽ അണ്ഡവിസർജനം നടക്കുന്നില്ല എന്നുണ്ടെങ്കിൽ അതിന്റെ ഫലമായി ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞാൽ നമുക്ക് പ്രശ്നങ്ങളെ പെട്ടെന്ന് കണ്ടെത്തുകയും ആരോഗ്യപ്രദമായ തീരുമാനങ്ങൾ എടുക്കുന്നതിന് സാധിക്കുകയും ചെയ്യുന്നുണ്ട്. കൃത്യമല്ലാത്ത ആർത്തവമാണ് ഇതിന്റെ ലക്ഷണം. എന്നാൽ ചില കേസുകളിൽ ആർത്തവം കൃത്യമാണെങ്കിലും പ്രശ്നങ്ങൾ വരുന്നുണ്ട് എന്നതാണ് സത്യം. ആർത്തവം പത്ത് ദിവസത്തിൽ കൂടുതൽ വൈകുന്നതോ അല്ലെങ്കിൽ ഇരുപത്തി ഒന്ന് ദിവസത്തിൽ കുറയുന്നതോ ആയിരിക്കും ഇത്തരം പ്രശ്നങ്ങളുടെ ആദ്യ ലക്ഷണം.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

പിസിഓഡി, പ്രൊലാക്ടിൻറെ കൂടുതൽ, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയെല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് ആദ്യം അറിഞ്ഞാൽ നമുക്ക് ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും കൃത്യമല്ലാത്ത ഭക്ഷണ ശീലം, ശരീരഭാരം കൂടുതലോ വളരെ കുറവോ, മാനസിക സമ്മർദ്ദം എന്നിവയുടെ എല്ലാം ഫലമായി ഇത്തരത്തിൽ സംഭവിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഓവുലേഷൻ കൃത്യമാക്കുന്നതിന്

ഓവുലേഷൻ കൃത്യമാക്കുന്നതിന്

ഓവുലേഷൻ കൃത്യമാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇവയിൽ പ്രധാനപ്പെട്ടത് എന്ന് പറയുന്നത് ഡയറ്റ് തന്നെയാണ്. കൂടുതൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കുക, മാത്രമല്ല ഇലക്കറികളും ബ്രോക്കോളിയും എല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കാൻ ശ്രദ്ധിക്കുക. ചീത്ത ശീലങ്ങൾ ഉപേക്ഷിക്കുക, ദിവസവും വ്യായാമം ചെയ്യുക എന്നുള്ളവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന കാര്യങ്ങൾ ആണ്. ആരോഗ്യം നന്നായാല്‍ അത് ഓവുലേഷനേയും സഹായിക്കുന്നുണ്ട്. ശരീരഭാരം കൃത്യമായി നിലനിർത്തുക എന്നതും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ്.

X
Desktop Bottom Promotion