For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയരം പ്രസവത്തെ ദുഷ്‌കരമാക്കുന്നുവോ, പഠനം ഇങ്ങനെ

|

പ്രസവിക്കുന്ന കാര്യത്തില്‍ സ്ത്രീകളുടെ ശാരീരിക പ്രത്യേകതകള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം ശരീരത്തിന്റെ ഭാരക്കുറവും മറ്റ് അസ്വസ്ഥതകളും എല്ലാം പ്രസവത്തെ ബാധിക്കും എന്ന് നമുക്കെല്ലാം അറിയാം. ഇത്തരത്തില്‍ ഒന്ന് തന്നെയാണ് ഉയരം കുറഞ്ഞ സ്ത്രീകളുടെ ഗര്‍ഭകാലവും. ഉയരം കുറഞ്ഞ സ്ത്രീകള്‍ മാസം തികയാതെ പ്രസവിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. സാധാരണ അവസ്ഥയില്‍ 9 മാസവും ആഴ്ചകളും ആണ് പ്രസവിക്കുന്നതിനുള്ള സമയം. എന്നാല്‍ ഇതല്ലാതെ എന്തൊക്കെ കാരണങ്ങളാണ് മാസം തികയാതെ പ്രസവിക്കുന്നതിന് പിന്നില്‍ എന്ന് നോക്കാം.

രണ്ടാമത്തെ ഗര്‍ഭം ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്രണ്ടാമത്തെ ഗര്‍ഭം ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്

സ്ത്രീകളുടെ ഉയരവും പ്രസവത്തിന്റെ കാര്യത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. കാരണം ഉയരം കുറഞ്ഞ സ്ത്രീകള്‍ക്ക് മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ പ്രസവസമയത്ത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ് എന്നാണ് പല പഠനങ്ങളും പറയുന്നത്. അതുകൊണ്ട് തന്നെ അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഉയരമുള്ളവരെ അപേക്ഷിച്ചുള്ള സാധ്യത

ഉയരമുള്ളവരെ അപേക്ഷിച്ചുള്ള സാധ്യത

ഉയരമുള്ള സ്ത്രീകളെ അപേക്ഷിച്ച് ഉയരം കുറഞ്ഞ സ്ത്രീകള്‍ മാസം തികയാതെ പ്രസവിക്കുന്നതിനുള്ള സാധ്യത രണ്ടിരട്ടിയാണ്. സ്വീഡനിലെ ഒരു യൂണിവേഴ്സിറ്റി ഓക്ലാന്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. കുഞ്ഞിന് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത ഇവരിലുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ 155 സെന്റിമീറ്റര്‍ ഉയരമില്ലാത്ത സ്ത്രീകളില്‍ 9.4 ശതമാനം പേരിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട് എന്നാണ് പറയുന്നത്.

പ്രസവ കാലാവധി ഇവരില്‍ കുറവായിരിക്കും

പ്രസവ കാലാവധി ഇവരില്‍ കുറവായിരിക്കും

സാധാരണ അവസ്ഥയില്‍ ഉള്ളതിനക്കാള്‍ പ്രസവ കാലാവധി ഇവരില്‍ കുറവായിരിക്കും. അതായത് മുപ്പത്തിയേഴ് ആഴ്ചയില്‍ താഴെയാണ് ഇവരുടെ പ്രസവ കാലാവധി. ഇവരില്‍ തന്നെ 1.1 ശതമാനം പേരും 32 ആഴ്ചയില്‍ കുറവാണ് പ്രസവ കാലാവധിയായി കണക്കാക്കുന്നത്. 179 സെന്റി മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള സ്ത്രീകളില്‍ വളരെ നേരിയ ഒരു ശതമാനത്തില്‍ താഴെ സ്ത്രീകള്‍ മാത്രമേ മാസം തികയാതെ പ്രസവിക്കുന്നുള്ളൂ. 179 സെന്റി മീറ്ററില്‍ കുറവുള്ള സ്ത്രീകളാണെങ്കില്‍ 4.7 ശതമാനം പേരാണ് മാസം തികയാതെ പ്രസവിക്കുന്നത്. ഇതെല്ലാം പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രായം പ്രധാന ഘടകം

പ്രായം പ്രധാന ഘടകം

ഇവരില്‍ പ്രായം ഒരു പ്രധാന ഘടകം തന്നെയാണ്. 18 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ ഗവേഷണ സംഘം എത്തിയത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും കുട്ടികളില്‍ ശിശുമരണ നിരക്ക് വളരെയധികം കൂട്ടുകയും ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്. പതിനെട്ട് വയസ്സിന് മുകളിലുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

പ്രസവത്തില്‍ പ്രശ്‌നമുണ്ടാക്കുന്നു

പ്രസവത്തില്‍ പ്രശ്‌നമുണ്ടാക്കുന്നു

പ്രസവത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. പ്രസവം കോംപ്ലിക്കേഷനുകള്‍ നിറഞ്ഞത് ആയിരിക്കുന്നതിനും ഇത്തരം അവസ്ഥകള്‍ കാരണമാകുന്നുണ്ട്. ഉയരം കുറഞ്ഞവര്‍ എന്തുകൊണ്ടാണ് മാസം തികയാതെ പ്രസവിക്കുന്നത് എന്നതിന് ഇതുവരെ കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ ശരീരഘടനയുടെ പ്രശ്നങ്ങളാവാം ഇത്തരത്തില്‍ മാസം തികയാതെ പ്രസവിക്കാന്‍ ഉള്ള പ്രധാന കാരണം എന്നാണ് പ്രാഥമിക കണ്ടെത്തല്‍. അതുകൊണ്ട് തന്നെ ഇതിനെ പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കുകയില്ല.

ഗര്‍ഭസ്ഥ ശിശുവിന് വളരാനുള്ള സ്ഥലം

ഗര്‍ഭസ്ഥ ശിശുവിന് വളരാനുള്ള സ്ഥലം

ഗര്‍ഭസ്ഥ ശിശുവിന് വളരാനുള്ള സ്ഥലം ഗര്‍ഭപാത്രത്തില്‍ ഇല്ല എന്നതാണ് പലപ്പോഴും കണ്ടെത്തിയിട്ടുള്ള കാരണം. ലോകത്തിലാകമാനം 15 മില്ല്യണ്‍ കുട്ടികള്‍ ആണ് മാസം തികയാതെയുള്ള പ്രസവത്തിന് ഇരയാകുന്നത്. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇതിലൂടെ ഉണ്ടാവുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ പരമാവധി ഉപദേശങ്ങളും ചികിത്സകളും ഡോക്ടര്‍മാര്‍ നല്‍കാറുണ്ട്. എന്നാല്‍ പലരും ഇത് അവഗണിക്കുന്നതാണ് പലപ്പോഴും ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്.

ഭക്ഷണ ശീലം ശ്രദ്ധിക്കണം

ഭക്ഷണ ശീലം ശ്രദ്ധിക്കണം

ആരോഗ്യകരമായ ഗര്‍ഭകാലത്തിന് ആരോഗ്യകരമായ ഭക്ഷണശീലം വളരെ അത്യാവശ്യമാണ്. കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം ഭക്ഷണത്തിന് വളരെയധികം ബാധകമുണ്ട്. കാരണം ഭക്ഷണത്തിലൂടെ ലഭിക്കുന്ന ആരോഗ്യം കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുക. മാത്രമല്ല ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഗര്‍ഭാവസ്ഥയില്‍ വെള്ളം ധാരാളം കുടിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കുകയുള്ളൂ.

English summary

Study Finds Shorter Women Have Shorter Pregnancies

Here in this article we are discussing about shorter women have shorter pregnancies. Take a look.
Story first published: Friday, May 22, 2020, 19:28 [IST]
X
Desktop Bottom Promotion