For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യ അബോർഷന് ശേഷം ഗർഭധാരണത്തിന് തടസ്സം ഇതാണ്

|

ഗർഭധാരണം എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ ഗർഭധാരണം സംഭവിച്ച് അത് അബോർഷനിലേക്ക് എത്തുമ്പോൾ അതുണ്ടാക്കുന്ന അസ്വസ്ഥതകൾ മാനസികമായും ശാരീരികമായും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അബോർഷൻ ഒരു സ്ത്രീയിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ മറികടക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നത് ഏറെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്. ആദ്യമാസങ്ങളിലാണ് സ്ത്രീകളിൽ അബോർഷൻ സാധ്യത വളരെ കൂടുതൽ അതിനെ പ്രതിരോധിക്കാൻ സാധിച്ചാൽ അത് നിങ്ങളിൽ ഗർഭധാരണം തുടർന്ന് പോവുന്നതിനുള്ള സാധ്യതയെ വർദ്ധിപ്പിക്കുന്നുണ്ട്.

Most read: പ്രസവശേഷം ഊക്കിനും കരുത്തിനും അഴകളവിനും ഈ ഭക്ഷണംMost read: പ്രസവശേഷം ഊക്കിനും കരുത്തിനും അഴകളവിനും ഈ ഭക്ഷണം

എന്നാല്‍ അബോർഷൻ സംഭവിച്ച ശേഷം പലപ്പോഴും അടുത്ത ഗർഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ അൽപം ശ്രമകരമായി മാറുന്നവർ നിരവധിയാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ വെല്ലുവിളി ഉയർത്തുമ്പോള്‍ അത് നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എന്നാൽ അബോർഷന് ശേഷം നല്ലൊരു ശതമാനം പേരും പലപ്പോഴും പെട്ടെന്ന് ഗർഭം ധരിക്കുകയും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ ചിലരിലെങ്കിലും പിന്നീട് ഗർഭധാരണത്തിന് ചെറിയ രീതിയിലുള്ല ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നുണ്ട്. അവ എന്തൊക്കെയാണ് എന്ന് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് നിങ്ങളിൽ ഗർഭധാരണം സംഭവിക്കാത്തത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

 പുരുഷ ബീജത്തിന്‍റെ പ്രശ്നങ്ങൾ

പുരുഷ ബീജത്തിന്‍റെ പ്രശ്നങ്ങൾ

ആദ്യത്തെ അബോർഷന് ശേഷം മാത്രം സംഭവിക്കുന്ന ഒരു കാര്യമല്ല ഇത്. കാരണം ബീജത്തിന്‍റെ ആരോഗ്യമില്ലായ്മ തന്നെയായിരിക്കും പലപ്പോഴും ആദ്യ ഗർഭം അബോര്‍ഷനിലേക്ക് എത്തിക്കുന്നതിനുള്ള കാര്യവും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിക്കണം. ബീജത്തിന്‍റെ ആരോഗ്യമില്ലായ്മയും മറ്റും ഇത്തരം പ്രതിസന്ധികൾ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് പുരുഷബീജത്തിന്‍റെ ആരോഗ്യത്തിന്‍റെ കുറവ് വീണ്ടും ഗർഭധാരണത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്.

ഫലോപിയൻ ട്യൂബിലെ തടസ്സം

ഫലോപിയൻ ട്യൂബിലെ തടസ്സം

ഫലോപിയന്‍ ട്യൂബിലെ തടസ്സം ഉണ്ടാവുന്നതും ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അത് പലപ്പോഴും നിങ്ങളിൽ ട്യൂബിലെ ഗർഭധാരണത്തിനും ഗർഭം ധരിക്കാതിരിക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഫലോപിയൻ ട്യൂബിലെ തടസ്സം ഉണ്ടാവുന്നതിലൂടെ അത് നിങ്ങളുടെ കുഞ്ഞെന്ന സ്വപ്നത്തിന് വില്ലനാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

 എൻഡോമെട്രിയോസിസ്

എൻഡോമെട്രിയോസിസ്

എൻ‌ഡോമെട്രിയോസിസ് ഉണ്ടാവുന്നതും അബോർഷന് ശേഷം വീണ്ടുമൊരു ഗർഭധാരണത്തിനുള്ള സാധ്യതയെ കുറക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയർത്തുന്നുണ്ട്. സ്ത്രീശരീരത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി കൃത്യമായ ചികിത്സ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇത് ചികിത്സിച്ച് മാറ്റിയാൽ വീണ്ടും ഗർഭം ധരിക്കുന്നതിനുള്ള സാധ്യതയെ വർദ്ധിപ്പിക്കുന്നുണ്ട്.

ഗര്‍ഭപാത്രത്തിലെ പ്രശ്നങ്ങൾ

ഗര്‍ഭപാത്രത്തിലെ പ്രശ്നങ്ങൾ

ഗർഭപാത്രത്തിന്‍റെ വലിപ്പം, ആകൃതി എന്നിവയെല്ലാം ഗർഭധാരണത്തിന് വെല്ലുവിളി ഉയർത്തുന്നവയാണ്. ഓരോ അവസ്ഥയിലും നിങ്ങൾക്ക് ഉണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ഗർഭപാത്രത്തിലെ പ്രശ്നങ്ങൾ പലപ്പോഴും ഗർഭധാരണത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ആദ്യ ഗർഭം അബോർഷൻ ആവുന്നതിനും ഇത് ഒരു കാരണമാകുന്നുണ്ട്.

ഓവുലേഷന്‍ പ്രശ്നങ്ങൾ

ഓവുലേഷന്‍ പ്രശ്നങ്ങൾ

സ്ത്രീകളിൽ ആദ്യ അബോർഷന് ശേഷം പലപ്പോഴും ഓവുലേഷൻ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അത് നിങ്ങളിൽ പല വിധത്തിലുള്ള അസ്വസ്ഥതകളും ഗർഭം ധരിക്കുന്നതിന് പ്രശ്നവും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ചികിത്സിച്ച് പരിഹരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഓവുലേഷന്‍ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അത് പലപ്പോഴും ഗർഭധാരണത്തിന് തടസ്സങ്ങൾ ഉണ്ടാക്കുന്നുണ്ട്.

 തിരിച്ചറിയാനാവാത്ത വന്ധ്യത

തിരിച്ചറിയാനാവാത്ത വന്ധ്യത

തിരിച്ചറിയപ്പെടാനാവാത്ത വന്ധ്യതയാണ് മറ്റൊരു പ്രശ്നം. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതിരുന്നിട്ടും ഗർഭം ധരിച്ചില്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിനും ഗർഭം ധരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത് എത്രയും പെട്ടെന്ന് ചികിത്സിച്ച് മാറ്റാനാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് കൃത്യമായ കാരണം കണ്ടെത്തി അതിനെ പരിഹരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

35- ന് ശേഷമുള്ള ഗര്‍ഭം

35- ന് ശേഷമുള്ള ഗര്‍ഭം

ആദ്യ ഗർഭം 35ന് ശേഷമോ 30നു ശേഷമോ ആണെങ്കിൽ അത് പല വിധത്തിലാണ് അടുത്ത ഗർഭത്തെ ബാധിക്കുന്നത്. അബോർഷന് ശേഷം പിന്നീട് ഗർഭധാരണം സംഭവിക്കുകയാണെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അത് നിങ്ങളുടെ ഗർഭത്തിന് വില്ലനാവുന്നതാണ്. പ്രായം ഗർഭധാരണത്തിന് വളരെയധികം വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ്.

ആര്‍ത്തവം കൃത്യമല്ലാത്തത്

ആര്‍ത്തവം കൃത്യമല്ലാത്തത്

ആർത്തവം കൃത്യമല്ലാത്തത് പല വിധത്തിലാണ് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നത്. ഇതെല്ലാം വന്ധ്യത പോലുള്ളവയുടെ തുടക്കമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ചിലരിൽ അബോർഷന് ശേഷം ആർത്തവം കൃത്യമാവുന്നതിന് വളരെയധികം സമയം എടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങൾ വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്.

English summary

Struggling to Get Pregnant After a Miscarriage

Here in this article we are discussing about the causes of not getting pregnant after miscarriage. Read on.
X
Desktop Bottom Promotion